വാക്ക് ഒരു താക്കോൽ
എ​ല്ലാ​വ​രു​ടെ​യും കൈ​യി​ലു​ണ്ട് വാ​ക്ക് എ​ന്ന മാ​ന്ത്രി​ക താ​ക്കോ​ൽ. താ​ക്കോ​ൽ ഒ​ന്നേ​യു​ള്ളൂ. അ​തു​പ​യോ​ഗി​ച്ചു തു​റ​ക്കാ​വു​ന്ന അ​റ​ക​ൾ ധാ​രാ​ളം.

ആ​ശ​യ​വി​നി​മ​യ​ത്തി​ൽ - ഭാ​ഷ​യും ചേ​ഷ്‌​ട​യും അം​ഗ​വി​ക്ഷേ​പ​വും എ​ന്തു​മാ​കാം - ശ്ര​ദ്ധ​യും ശു​ദ്ധി​യും പാ​ലി​ക്കു​ക എ​ന്ന​ത് സു​ഗ​മ​മാ​യ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. അ​ക്ഷ​ര​ങ്ങ​ളു​ടെ വി​ന്യാ​സ​മ​നു​സ​രി​ച്ച് അ​ർ​ഥം മാ​റി​മ​റി​യാ​ൻ ഒ​രു പ്രയ​ാസ​വു​മി​ല്ല. മ​യി​ൽ എ​ന്ന​ത് എ​ത്ര മ​നോ​ഹ​ര പ​ദം. അ​തി​ലെ ചി​ല്ലി​ന്‍റെ സ്ഥാ​ന​ത്ത് മ​റ്റൊ​രു ലി​പി പ്ര​തി​ഷ്ഠി​ച്ചാ​ലോ? ഒ​രു സ്ത്രീ​യെ പ​രാ​മ​ർ​ശി​ച്ച് "അ​വ​ർ' എ​ന്ന പ്ര​യോ​ഗം അ​ഭി​മാ​ന​ക​ര​മാ​ണ്. "അ​വ​ൾ' എ​ന്ന ഏ​ക​വ​ച​ന​ത്തി​ന്‍റെ ബ​ഹു​വ​ച​നം "അ​വ​ളു​മാ​ർ' എ​ന്നാ​ക്കി​യാ​ൽ അ​തി​ലെ മ​തി​പ്പു​കു​റ​വ് പ്ര​ക​ട​മ​ല്ലേ?

സ​ങ്ക​ട​ക​ര​മാ​യ ഒ​രു സ​ത്യം, വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്ക് ഭം​ഗി​യു​ടെ​യും അ​ഭം​ഗി​യു​ടെ​യും മാ​ന്യ​ത​യു​ടെ​യും മ്ലേ​ച്ഛ​ത​യു​ടെ​യും അ​തി​ർ​വ​ര​ന്പു​ക​ൾ തി​രി​ച്ച​റി​യാ​ൻ സ​ന്ദ​ർ​ഭം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ങ്കി​ൽ സാ​ർ/​ടീ​ച്ച​ർ തെ​റി​പ​റ​യും എ​ന്നു പ​റ​യാ​ൻ കു​ട്ടി​ക​ൾ​ക്കു ശ​ങ്ക​യി​ല്ല. "തെ​റി' എ​ന്ന പ​ദം​ത​ന്നെ നി​ഷി​ദ്ധ​മാ​ണെ​ന്നും തീ​ർ​ത്തും വൃ​ത്തി​കെ​ട്ട സം​ബോ​ധ​ന സ​ജ്ഞ​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന വാ​ക്കാ​ണ് അ​തെ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​റി​ഞ്ഞു​കൂ​ടാ.

മു​തി​ർ​ന്ന​വ​രും നേ​താ​ക്ക​ന്മാ​രും, എ​ന്തി​ന് ചി​ല മാ​താ​പി​താ​ക്ക​ൾ​പോ​ലും വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ ന​മ്മു​ടെ ശ്രേ​ഷ്ഠ​ഭാ​ഷ​യെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി കൈകാ​ര്യം ചെ​യ്യു​ന്ന​തു ക​ഷ്‌​ടം​ത​ന്നെ. ആ​ക​ർ​ഷ​ക​മാ​യ ആ​ശ​യ​വി​നി​മ​യം അ​മൂ​ല്യ​മാ​യ ഒ​രു നി​ക്ഷേ​പം എ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കാം.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669