നോന്പുകാല വിഭവങ്ങൾ
മു​രി​ങ്ങ​യി​ല തോ​ര​ൻ

വൃ​ത്തി​യാ​ക്കി​യെ​ടു​ത്ത മു​രി​ങ്ങ​ക്കൂ​ന്പ് ഇ​ല​ക​ൾ - ര​ണ്ട ു ക​പ്പ്, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് - മൂ​ന്ന്,
ചെ​റി​യ ഉ ​ള്ളി അ​രി​ഞ്ഞ​ത് - നാ​ല്, വെ​ളി​ച്ചെ​ണ്ണ - ര​ണ്ട ് ടേ​ബി​ൾ​സ്പൂ​ണ്‍, ക​ടു​ക് - അ​ര ടീ​സ്പൂ​ണ്‍, അ​രി - ര​ണ്ട ് ടീ​സ്പൂ​ണ്‍, ഉ​ഴു​ന്നു​പ​രി​പ്പ് - ര​ണ്ട ് ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക് - ര​ണ്ട ്, തേ​ങ്ങ ചു​ര​ണ്ട ിയ​ത് - അ​ര​ക്ക​പ്പ്, ഉ​പ്പ് - പാ​ക​ത്തി​ന്, മ​ഞ്ഞ​ൾ​പ്പൊ​ടി.

ഉ​ണ്ടാക്കു​ന്ന വി​ധം

എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും മ​റ്റു താ​ളി​പ്പി​നാ​വ​ശ്യ​മാ​യ​വയും ഇ​ട്ട് വ​ഴ​ന്ന​തി​നു​ശേ​ഷം മു​രി​ങ്ങ​യി​ല​യും പ​ച്ച​മു​ള​കും ചെ​റി​യ ഉ​ള്ളി​യും ഇ​ട്ട് വ​ഴ​റ്റു​ക. ന​ല്ല​തു​പോ​ലെ വ​ള്ളം വ​റ്റി​യാ​ൽ ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഇ​റ​ക്കി​വ​യ്ക്കു​ന്ന​തി​നു മു​ന്പാ​യി തേ​ങ്ങ ചേ​ർ​ത്തി​ള​ക്കി മാ​റ്റി​വ​യ്ക്കാം. ഇ​ത് ചോ​റി​നും ക​ഞ്ഞി​ക്കും ചേ​രും.

മു​ള​ക് ച​ട്നി

ഉ​ണ​ക്ക​മു​ള​ക് - പ​ത്ത്, ചെ​റി​യ ഉ​ള്ളി - 20, പു​ളി - ഒ​രു നെ​ല്ലി​ക്കാ വി​ലു​പ്പ​ത്തി​ൽ, എ​ണ്ണ - ര​ണ്ട ് ടേ​ബി​ൾ​സ്പൂ​ണ്‍, ക​റി​വേ​പ്പി​ല, ഉ​പ്പ്

ഉ​ണ്ടാക്കു​ന്ന വി​ധം

മു​ള​ക് ക​ന​ൽ അ​ടു​പ്പി​ൽ ചു​ട്ടെ​ടു​ത്ത് ഉ​ള്ളി​യും കൂ​ട്ടി ച​ത​ച്ചെ​ടു​ക്കു​ക. പു​ളി ക​ട്ടി​യാ​യി പി​ഴി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും ഉ​പ്പും ച​ത​ച്ച കൂ​ട്ടി​ലേ​ക്ക് ചേ​ർ​ത്ത് വെ​ളി​ച്ചെ​ണ്ണ​യി​ൽ ന​ല്ല​പോ​ലെ കു​ഴ​ച്ചെ​ടു​ക്കു​ക. കേ​ടാ​കാ​തെ കു​റ​ച്ചു​നാ​ൾ സൂ​ക്ഷി​ക്കാം.

ഏ​ത്ത​ക്കാ​യ് മെ​ഴു​ക്കു​പു​ര​ട്ടി

തൊ​ലി ചെ​ത്തി​മാ​റ്റി​യ ഏ​ത്ത​ക്കാ​യ് ചെ​റു​താ​യി നു​റു​ക്കി​യ​ത് - ര​ണ്ട ്, മു​ള​ക് ത​രി​ത​രി​യാ​യി പൊ​ടി​ച്ച​ത് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, ചെ​റി​യ ഉ​ള്ളി പൊ​ളി​ച്ച​ത് - 5, എ​ണ്ണ - മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ണ്‍,
ക​റി​വേ​പ്പി​ല, ഉ​പ്പ്.

ഉ​ണ്ടാക്കു​ന്ന വി​ധം

ഏ​ത്ത​ക്കായ് വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് മു​ക്കാ​ൽ വേ​വി​ൽ വ​റ്റി​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ചെ​റി​യ ഉ​ള്ളി ഇ​ട്ട് മൂ​പ്പാ​കും​മു​ന്പ് ക​റി​വേ​പ്പി​ല​യും ഏ​ത്ത​ക്കാ​യും ഇ​ട്ട് ന​ല്ല​പോ​ലെ യോ​ജി​പ്പി​ക്കു​ക. തീ ​കു​റ​ച്ച് ന​ല്ല​തു​പോ​ലെ മൂ​ക്കു​ന്ന​തു​വ​രെ ഇ​ള​ക്കി മൂ​പ്പി​ച്ചെ​ടു​ക്കു​ക.

ഉ​ള്ളി പ​ച്ച​ടി

സ​വോ​ള വ​ലു​ത് അ​രി​ഞ്ഞ​ത് - ഒ​ന്ന്, ഇ​ഞ്ചി അ​രി​ഞ്ഞ​ത് - ഒ​രു ടീ​സ്പൂ​ണ്‍, പ്ച്ച​മു​ള​ക് - ര​ണ്ട ്, എ​ണ്ണ - ഒ​രു ടീ​സ്പൂ​ണ്‍, ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക് - ഒ​ന്ന്, ക​റി​വേ​പ്പി​ല ഒ​രു ത​ണ്ട ്, അ​ധി​കം പു​ളി​പ്പി​ല്ലാ​ത്ത തൈ​ര് - ഒ​രു ക​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര - ഒ​രു നു​ള്ള്

ഉ​ണ്ടാക്കു​ന്ന വി​ധം

പ​ച്ച​മു​ള​കും ഇ​ഞ്ചി​യും ക​റി​വേ​പ്പി​ല​യും ച​ത​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ഉ​ണ​ക്ക​മു​ള​കും ഇ​ട്ട് പൊ​ട്ടി​യാ​ൽ സ​വോ​ള​യും ച​ത​ച്ച കൂ​ട്ടും ഇ​ട്ട് വ​ഴ​റ്റു​ക. വ​ഴ​ന്നാ​ൽ ഇ​റ​ക്കി​വ​യ്ക്കു​ക. ആ​റി​ക്ക​ഴി​ഞ്ഞാ​ൽ തൈ​രും ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തി​ള​ക്കി വി​ള​ന്പാം.

ചെ​റു​പ​യ​ർ ഉ​ല​ർത്തി​യ​ത്

ചെ​റു​പ​യ​ർ - ഒ​രു ക​പ്പ്, ച​ത​ച്ച ചെ​റി​യ ഉ​ള്ളി - കാ​ൽ​ക​പ്പ്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് - പ​ത്ത് അ​ല്ലി, ഉ​ണ​ക്ക​മു​ള​ക് ത​രി​ത​രി​യാ​യി പൊ​ടി​ച്ച​ത്, ക​റി​വേ​പ്പി​ല, ഉ​പ്പ്, എ​ണ്ണ - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍

ഉ​ണ്ടാക്കു​ന്ന വി​ധം

ചെ​റു​പ​യ​ർ ന​ല്ല​പോ​ലെ കു​തി​ർ​ക്കു​ക. പി​ന്നീ​ട് വേ​വി​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​യ​ശേ​ഷം ത​രി​മു​ള​കും ചേ​ർ​ത്ത് ഇ​ള​ക്കു​ക. മൂ​ത്താ​ൽ ഉ​ട​നെ ബാ​ക്കി​യു​ള്ള​തെ​ല്ലാം കൂ​ട്ടി ഇ​ള​ക്കു​ക. അ​വ​സാ​നം പ​യ​ർ ചേ​ർ​ത്ത് ഇ​ള​ക്കി ഉ​പ്പും പാ​ക​ത്തി​നു ചേ​ർ​ക്കു​ക. ന​ന​വി​ല്ലാ​തെ വ​റ്റി​ച്ചെ​ടു​ക്കു​ക.

കൂ​ർ​ക്ക തോ​ര​ൻ

കൂ​ർ​ക്ക തൊ​ലി​ക​ള​ഞ്ഞ് നു​റു​ക്കി​യ​ത് - ര​ണ്ട ് ക​പ്പ്, ചു​ര​ണ്ട ിയ ​തേ​ങ്ങ - അ​ര​ക്ക​പ്പ്, എ​ണ്ണ - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍, ഉ​ഴു​ന്നു​പ​രി​പ്പ് - ര​ണ്ട ് ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക് - ര​ണ്ട ്, ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട ്, ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത് - ര​ണ്ട ്, പ​ച്ച​മു​ള​ക് കീ​റി​യ​ത് - ര​ണ്ട , ഉ​പ്പ്, മ​ഞ്ഞ​ൾ - കാ​ൽ ടീ​സ്പൂ​ണ്‍.

ഉ​ണ്ടാക്കു​ന്ന വി​ധം

കൂ​ർ​ക്ക ഉ​പ്പും മ​ഞ്ഞ​ളും ഇ​ട്ട് വേ​വി​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി താ​ളി​പ്പി​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഓ​രോ​ന്നാ​യി ഇ​ട്ട് മൂ​ത്താ​ൽ കൂ​ർ​ക്ക ചേ​ർ​ത്തി​ള​ക്കു​ക. ന​ല്ല​തു​പോ​ലെ ഇ​ള​ക്കി കൂട്ടി​ലേ​ക്ക് തേ​ങ്ങാ ചു​ര​ണ്ട ിയ​തും ചേ​ർ​ത്ത് ഇ​ള​ക്കു​ക. തോ​ര​ൻ ത​യാ​ർ.

തയാറാക്കിയത്: ഓമന ജേക്കബ്