ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
മാ​ത​ള​നാ​ര​ങ്ങയുടെ ഹി​ന്ദി​യി​ൽ അ​നാ​ർ എ​ന്നു പേ​ര്. രു​ചി​ക​രം; പോ​ഷ​ക​സ​മൃ​ദ്ധം. ആ​ന്‍റി ​ഓ​ക്സി​ഡ​ന്‍റു​ക​ളു​ടെ ക​ല​വ​റ.

ഹീമോഗ്ലോബിൻ വർധിക്കാൻ

കാ​ൻ​സ​ർ ചി​കി​ത്സ​യാ​യ കീ​മോ തെ​റാ​പ്പി​ക്കു വി​ധേ​യ​മാ​കു​ന്ന​വ​ർ പ​തി​വാ​യി മാ​ത​ള​നാ​ര​ങ്ങ ക​ഴി​ക്കു​ന്ന​തു ഗുണപ്രദം. ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം ആ​രോ​ഗ്യ​ക​ര​മാ​യ ​തോ​തി​ൽ(​നോ​ർ​മ​ൽ) നി​ല​നി​ർ​ത്താ​ൻ മാ​ത​ള​നാ​ര​ങ്ങ​യ്ക്ക് അ​ദ്്ഭു​ത​ക​ര​മാ​യ സി​ദ്ധി​യു​ണ്ട്. ഹീ​മോ​ഗ്ലോ​ബിന്‍റെ തോതു കൂട്ടാനും സ​ഹാ​യ​കം. ര​ക്താ​ണു​ക്ക​ളു​ടെ എ​ണ്ണം നോ​ർ​മ​ൽ ആ​ണെ​ങ്കി​ൽ മാ​ത്ര​മേ കീ​മോ​ചികിത്സ സാധ്യമാകൂ.

പ്രതിരോധശക്തിക്ക്

വി​ല​മ​തിക്കാ​നാ​കാ​ത്ത​ ഗുണങ്ങളുള്ള ഫലമാണു മാതളനാരങ്ങ. മാ​ത​ള​നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി ​പ​നി, ജ​ല​ദോ​ഷം എ​ന്നി​വ​യെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തും. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെച്ചപ്പെടുത്തി വൈ​റ​സു​ക​ളെ തു​ര​ത്തു​ന്നു. ചു​മ കു​റ​യ്ക്കാ​നും മാ​ത​ള​നാ​ര​ങ്ങ​യു​ടെ നീ​ര് ഗു​ണ​പ്ര​ദം.

കാൻസർസാധ്യത കുറയ്ക്കാൻ

വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ളെ ത​ട​യാ​ൻ മാതള നാരങ്ങയ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അ​തി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ കാ​ൻ​സ​ർ​വ്യാ​പ​നം ത​ട​യു​ന്നു. സ്ത​നാ​ർ​ബു​ദം, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, ശ്വാ​സ​കോ​ശ കാ​ൻ​സ​ർ എ​ന്നി​വ​യെ ത​ട​യും. കാ​ൻ​സ​ർ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തും ത​ട​യു​ന്നു. മാ​ത​ള​നാ​ര​ങ്ങ​യു​ടെ അ​ല്ലി​ക​ൾ ക​ഴി​ക്കു​ന്ന​തി​നെ​ക്കാ​ൾ ഗു​ണ​പ്ര​ദം ജ്യൂ​സാ​ക്കി ക​ഴി​ക്കു​ന്ന​താ​ണെ​ന്നും ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.