മുന്നൂറുകോടി പ്രഭയിൽ തെന്നിന്ത്യ
ബാഹുബലി, 2.0 എന്നീ വൻ വിജയങ്ങളുടെ ചുവടുപിടിച്ച് തെന്നിന്ത്യൻ സിനിമയിൽ വീണ്ടും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വേലിയേറ്റം. മുന്നൂറു കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന ആർ.ആർ.ആർ, മഹാവീർ കർണ, സാഹോ എന്നീ മൂന്നു ചിത്രങ്ങളും ഭാഷയ്ക്ക് അതീതമായ വിജയമാണു പ്രതീക്ഷിക്കുന്നത്.

ആർ.എസ്. വിമൽ- വിക്രമിന്‍റെ മഹാവീർ കർണ

മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം എ​ന്ന​താ​ണ് മ​ഹാ​വീ​ർ ക​ർ​ണ​യു​ടെ ആ​ക​ർ​ഷ​ണ ഘ​ട​കം. വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം 300 കോ​ടി​യോ​ളം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ വ​ന്പ​ൻ സെ​റ്റു​ക​ളു​ടെയും വി​ഷ്വ​ൽ എ​ഫ​ക്ട്സിന്‍റെയും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും സം​വ​ധാ​യ​ക​ൻ ആ​ർ.​എ​സ് വി​മ​ലാ​ണ്.

എ​ന്നു നി​ന്‍റെ മൊ​യ്തീ​നു ശേ​ഷം ആ​ർ.​എ​സ് വി​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മു​ന്പ് മ​ല​യാ​ള​ത്തി​ൽ നി​ന്നും പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി​യാ​ണ് അ​നൗ​ണ്‍​സ് ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി വ​ന്പ​ൻ ബ​ജ​റ്റി​ൽ ത​മി​ഴി​ലേ​ക്ക് മാറ്റുക​യാ​യി​രു​ന്നു. മ​ഹാ​ഭാ​ര​ത ക​ഥ​യി​ലെ ക​ർ​ണ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വ​ന്പ​ൻ താ​ര​ങ്ങ​ളാ​ണ് മ​റ്റു പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ർ​ണ​നാ​യാ​ണ് ചി​ത്ര​ത്തി​ൽ വി​ക്രം എ​ത്തു​ന്ന​ത്. ഒ​പ്പം ദു​ര്യോ​ധ​ന​ന്‍റെ വേ​ഷ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പു​രാ​ണ ക​ഥ​യി​ൽ ഫി​ക്‌ഷന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ സി​നി​മ എ​ന്ന ലേ​ബ​ലി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദ് റാ​മോ​ജി റാ​വു ഫി​ലിം സി​റ്റി​യി​ൽ സെ​റ്റൊ​രു​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഒ​പ്പം ജ​യ്പൂ​ർ, ന​യാ​ഗ്രാ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളും പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​കു​ന്നു​ണ്ട്. ദൃ​ശ്യ​വി​സ്മ​യം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യു​ള്ള ചി​ത്ര​ത്തി​ൽ ലോ​ക സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും മു​ന്തി​യ വി​ഷ്വ​ൽ എ​ഫ​ക്ട് വി​ദ​ഗ്ദ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ള​മ​ട​ക്കം മ​റ്റു ഭാ​ഷ​ക​ളി​ൽ മൊ​ഴി​മാ​റ്റം ന​ട​ത്തി​യെ​ത്തു​ന്ന ചി​ത്രം നി​ർ​മിക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ നി​ർ​മാണ ക​ന്പ​നി​യാ​യ യു​ണൈ​റ്റ​ഡ് ഫി​ലിം കിം​ഗ്ഡ​മാ​ണ്.

പ്രഭാസിന്‍റെ സാഹോ

ഇന്നു സൗ​ത്തി​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് തെ​ലു​ങ്കു ന​ട​ൻ പ്ര​ഭാ​സ്. അ​തു​കൊ​ണ്ടു ത​ന്നെ ബാ​ഹു​ബ​ലി​ക്കു ശേ​ഷം പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നാ​യു​ള്ള പ്രേ​ക്ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ടും ഏ​റെ നാ​ളു​ക​ളാ​യി. പ്ര​ഭാ​സ് നാ​യ​ക​നാ​യി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച സാ​ഹോ ഈ ​വ​ർ​ഷം പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. 300 കോ​ടി ബ​ജ​റ്റി​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ജീ​ത്ത് റെ​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് നാ​യി​ക ശ്ര​ദ്ധാ ക​പൂ​റാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ശ്ര​ദ്ധ​യു​ടെ ആ​ദ്യ സൗ​ത്തി​ന്ത്യ​ൻ ഭാ​ഷാ ചി​ത്ര​മാ​ണ് സാ​ഹോ. ഒ​പ്പം ബോ​ളി​വു​ഡ് താ​രം നീ​ൽ നി​തി​ൻ മു​കേ​ഷ്, ജാ​ക്കി ഷെ​റോ​ഫ്, ജ​ർ​മൻ ന​ടി എ​വി​ലി​ൻ ശ​ർ​മ്മ, ത​മി​ഴ് ന​ട​ൻ അ​രു​ണ്‍ വി​ജ​യ്, മു​ര​ളി ശ​ർ​മ്മ, മ​ല​യാ​ള​ത്തി​ൽ നി​ന്നു ലാ​ൽ എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്. ഹോ​ളി​വു​ഡ് സി​നി​മ സ്റ്റൈ​ലി​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ആ​ക്ഷ​ൻ സീ​നു​ക​ളും ത്രി​ല്ലിം​ഗ് സീ​ക്വ​ൻ​സു​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്രാ ബി​സി​ന​സ് മേ​ഖ​ല ക​ഥാ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന സാ​ഹോ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹി​ന്ദി, തെലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ൽ മൊ​ഴി​മാ​റ്റം ന​ട​ത്തി​യാ​ണ് എ​ത്തു​ന്നത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ണ്ട് കോ​റി​യോ​ഗ്രാ​ഫ​ർ കെ​ന്നി ബേ​റ്റ്സാ​ണ് ചി​ത്ര​ത്തി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ഭാ​സി​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള മാ​സ് ചേ​രു​വ​ക​ളെ​ല്ലാം ചി​ത്ര​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ണി​യ​റ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ലീ​സാ​യാ​ണ് സാ​ഹോ ആ​ഗ​സ്റ്റി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം സ്വാ​ത​ന്ത്ര​്യദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടക്കമുള്ള ചിത്രത്തിന്‍റെ നിർമാതാക്കൾ. മുന്പ് റിലീസായ സാഹോയുടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​നും ടീ​സ​റി​നും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു കി​ട്ടി​യി​രി​ക്കു​ന്ന​ത്.

രാജമൗലിയുടെ ആർ.ആർ.ആർ

ഇന്ത്യൻ സിനിമ സംവിധായകരിലെ സൂപ്പർസ്റ്റാറാണ് തെലുങ്ക് സിനിമയിലെ എസ്.എസ് രാജമൗലി. മ​ഹി​ഷ്മ​തി രാ​ജ്യ​ത്തെ രണ്ട് ബാ​ഹു​ബ​ലി​മാരുടെ​ ക​ഥ പറഞ്ഞ് ഇ​ന്ത്യ​ൻ സി​നി​മ പ്രേ​ക്ഷ​കർക്കു പുതിയ കാ​ഴ്ചാ​നു​ഭ​വം സൃഷ്ടിച്ച രാജമൗലി വീണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താനൊരുങ്ങുകയാണ്. വന്പൻ താരനിരയിൽ വലിയ ബജറ്റില്‌ ഒരുക്കുന്ന ആർ.ആർ.ആർ.
ധീര, ഈച്ച. ബാഹുബലി രണ്ടു ഭാഗങ്ങൾ എന്നിവയിലൂടെ ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ പ്ര​തി​ഷ്ഠ നേടാൻ ഈ സംവിധായകനു ഇന്നു കഴിഞ്ഞിരിക്കുന്നു. ഒ​രു​പ​ക്ഷേ, ഇ​ന്നു ഭാ​ഷ​ക​ൾ​ക്കും ദേശ​ങ്ങ​ൾ​ക്കും അ​പ്പു​റം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കു പ​രി​ചി​ത​മാ​യ ഒ​രു സം​വി​ധാ​യ​ക​ന്‍റെ പേ​രും എ​സ്.​എ​സ് രാ​ജ​മൗ​ലി​യെ​ന്നാ​വും.

ഇതും രാ​ജ​മൗ​ലി ചി​ത്രം

“ഒ​രു കാ​ര്യ​വും ചെ​റു​താ​യി ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളാ​ണ് ഞാ​ൻ. എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ങ്കി​ൽ അ​തു വ​ലു​താ​യി ത​ന്നെ ചെ​യ്യണം. അ​തു​കൊ​ണ്ടു ത​ന്നെ പു​തി​യ ചി​ത്ര​വും വ​ലി​യ സ്കെ​യി​ലി​ൽ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്’’ ത​ന്‍റെ പു​തി​യ ചി​ത്രം ആ​ർ.​ആ​ർ.​ആ​റിന്‍റെ വി​ളം​ബ​ര വേ​ള​യി​ൽ രാ​ജ​മൗ​ലി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ധീ​ര​യും ഈ​ച്ച​യും ബാ​ഹു​ബ​ലി​യും ക​ണ്ട പ്രേ​ക്ഷ​ക​രും രാ​ജ​മൗ​ലി​യി​ൽ നി​ന്നു ചെ​റു​താ​യി ഒ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല എ​ന്ന​താ​ണു സ​ത്യം. രാജമൗലിയുടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ​ക്കാ​യി ഏ​റെ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​രും. അ​തി​നു മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

ബ്ര​ഹ്മാ​ണ്ഡ സി​നി​മ

300 കോ​ടി ബ​ജ​റ്റി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​പോ​രാ​ളി​ക​ളു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ആ​ർ.​ആ​ർ.​ആ​ർ എന്ന ചിത്രത്തിലൂടെ. 1920-ക​ളു​ടെ ഭാ​ര​ത​ത്തി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ തെ​ലു​ങ്കാ​ന​യി​ലെ ആ​ദി​വാ​സി പോ​രാ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന ര​ണ്ട് പോ​രാ​ളി​ക​ളാ​യി​രു​ന്നു കൊ​മ​രം ഭീം, ​അ​ല്ലൂ​രി സി​താ​രാ​മ രാ​ജു എ​ന്നി​വ​ർ. ഇ​വ​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഒ​പ്പം രാ​ജ​മൗ​ലി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു “ഇ​തൊ​രു സാ​ങ്ക​ൽ​പി​ക ക​ഥ​യാ​ണ്. കൊ​മ​രം ഭീം, ​അ​ല്ലൂ​രി സി​താ​രാ​മ രാ​ജു എ​ന്നി​വ​രു​ടെ ക​ഥ​ക​ൾ വ​ള​രെ സാ​മ്യ​മു​ള്ള​വ​യാ​ണ്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടി​ട്ടി​ല്ല. ഇ​രു​വ​രും പ​ര​സ്പ​രം ക​ണ്ടി​രു​ന്നെ​ങ്കി​ൽ, പ​ര​സ്പ​രം അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു എ​ന്നാ​ണ് ആ​ർ.​ആ​ർ.​ആ​ർ പ​റ​യു​ന്ന​ത്’’.

വ​ന്പ​ൻ താ​ര​നി​ര

ചി​ത്ര​ത്തി​നാ​യി വ​ള​രെ വ​ലി​യൊ​രു റി​സ​ർ​ച്ച് ന​ട​ന്നി​രു​ന്നു. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ത​രീ​തി, സാ​മൂ​ഹി​ക ചു​റ്റു​പാ​ട്, സാ​ഹ​ച​ര്യം എ​ന്നി​വ​യെ​ല്ലാം മ​ന​സി​ലാ​ക്കി​യെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്കു ക​ട​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ശ​ക്ത​മാ​യ താ​ര​നി​ര ചി​ത്ര​ത്തി​ൽ വേ​ണ​മെ​ന്നും നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്നു രാ​ജ​മൗ​ലി പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ കൊ​മ​രം ഭീം, ​അ​ല്ലൂ​രി സി​താ​രാ​മ രാ​ജു എ​ന്നി​വ​രെ യ​ഥാ​ക്ര​മം ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ, രാം ​ച​ര​ണ്‍ തേ​ജ എ​ന്നി​വ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്നും വ​ന്പ​ൻ താ​ര​നി​ര​യാ​ണ് എ​ത്തു​ന്ന​ത്. നാ​യി​ക​യാ​യി അ​ലി​യ ഭ​ട്ടും ഫ്ളാ​ഷ് ബാ​ക്കി​ലെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി അ​ജ​യ് ദേ​വ്ഗ​ണും ബോ​ളി​വു​ഡി​ൽ നി​ന്നും ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ബ്രി​ട്ടീ​ഷ് ന​ടി ഡെ​യ്സി എ​ഡ്ജ​ർ ജോ​ണ്‍​സും ത​മി​ഴ് ന​ട​ൻ സ​മു​ദ്ര​ക്ക​നി​യും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

പേ​രി​ന്‍റെ ര​ഹ​സ്യം

“ആ​ർ.​ആ​ർ.​ആ​ർ എ​ന്ന​ത് സി​നി​മ​യു​ടെ വ​ർ​ക്കിം​ഗ് ടൈ​റ്റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​തു വ​ള​രെ പ്ര​ചാ​രം നേ​ടി. ഈ ​ഹാ​ഷ്ടാ​ഗി​ലാ​ണ് എ​ല്ലാ​വ​രും ചി​ത്ര​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്. ആ ​ആ​വേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ർ.​ആ​ർ.​ആ​ർ എ​ന്ന പേ​രു ത​ന്നെ ചി​ത്ര​ത്തി​നാ​യി നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ ഭാ​ഷ​ക​ളി​ലും ഈ ​പേ​രി​ൽ ത​ന്നെ​യാ​ണ് ചി​ത്രം റി​ലീ​സി​നു എ​ത്തു​ന്ന​ത്. ആ​ർ.​ആ​ർ.​ആ​ർ എ​ന്ന​തി​നു ഒ​രു പൂ​ർ​ണ​രൂ​പ​മു​ണ്ട്. അ​തു പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തും’’ രാ​ജ​മൗ​ലി പ​റ​യു​ന്നു.

മ​റ്റു വി​ശേ​ഷ​ങ്ങ​ൾ

ബാ​ഹു​ബ​ലി​ക്കു ര​ച​ന ഒ​രു​ക്കി​യ കെ.​വി വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ് പു​തി​യ ചി​ത്ര​ത്തി​നും ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍റെ ക​ഥ​യ്ക്കു മകൻ രാ​ജ​മൗ​ലി ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഡി.​വി.​വി എ​ന്‍റ​ർ​ടൈ​ൻ​മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡി.​വി.​വി ധ​ന​യ്യ​യാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. കെ.​കെ. സെ​ന്തി​ൽ കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും എം.​എം കീ​ര​വാ​ണി സം​ഗീ​ത​വും ഒ​രു​ക്കു​ന്നു. വ​ന്പ​ൻ സെ​റ്റും വി​എ​ഫ്എ​ക്സി​നും വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ത്തു ഭാ​ഷ​ക​ളി​ലാ​യി 2020 ജൂ​ലൈ 30-ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തു​മെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.