വി​ഷു-​വി​ശു​ദ്ധ​വാ​ര വി​ഭ​വ​ങ്ങ​ൾ
വി​ഷു ക​ട്ട

ഇ​താ​ണ് വി​ഷു​വി​ന്‍റെ പ്രാ​ത​ൽ.
ഉ​ണ​ക്ക​ല​രി - അ​ര​ക്ക​പ്പ്, ഒ​ന്നാം പാ​ൽ -ഒ​ന്ന​ര ക​പ്പ്, ര​ണ്ടാം പാ​ൽ - ഒ​രു ക​പ്പ്, ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ, നെ​യ്യ്- ഒ​രു ടീ​സ്പൂ​ൺ, ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ച​ത് - മു​ക്കാ​ൽ ക​പ്പ്, ഉ​പ്പ് - കാ​ൽ ടീ​സ്പൂ​ൺ.
ഉ​ണ്ടാ​ക്കു​ന്ന വി​ധം
അ​രി ക​ഴു​കി​യ​ത് ഒ​രു ക​പ്പ് വെ​ള്ളം തി​ള​പ്പി​ച്ച് വേ​വാ​ൻ വ​യ്ക്കു​ക. ഇ​തു പാ​തി വെ​ന്താ​ൽ ര​ണ്ടാം പാ​ൽ ഒ​ഴി​ച്ച് ഇ​ള​ക്കി തീ ​കു​റ​ച്ച് വീ​ണ്ടും വേ​വി​ക്കു​ക. ന​ല്ല​തു​പോ​ലെ വ​റ്റി​യാ​ൽ ഒ​ന്നാം പാ​ൽ ചേ​ർ​ത്തി​ള​ക്കി ജീ​ര​ക​വും ചേ​ർ​ത്തി​ള​ക്കു​ക. ക​ട്ട പ​രു​വ​ത്തി​ലാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. നെ​യ്യ് പു​ര​ട്ടി​യ ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി ന​ല്ല​തു​പോ​ലെ പ​ര​ത്തി​യെ​ടു​ക്കു​ക. ആ​റി​ക്ക​ഴി​ഞ്ഞാ​ൽ ക​ഷ​ണ​ങ്ങ​ൾ ആ​യി മു​റി​ച്ചെ​ടു​ത്ത് വി​ള​ന്പാം. ഇ​തി​നു മു​ക​ളി​ൽ ശ​ർ​ക്ക​ര പാ​നി​യൊ​ഴി​ച്ചാ​ണ് ക​ഴി​ക്കു​ക.

കൂ​ട്ടു​ക​റി

ചേ​ന, ഏ​ത്ത​യ്ക്ക, ബീ​ൻ​സ്, പ​ച്ച​പ്പ​യ​ർ, പ​ട​വ​ലം എ​ല്ലാം​കൂ​ടി - അ​ര​ക്കി​ലോ, പ​ച്ച​മു​ള​ക് - ആ​റെ​ണ്ണം, തേ​ങ്ങ - ഒ​രു​മു​റി, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ൺ, ജീ​ര​കം, ചു​മ​ന്നു​ള്ളി, ക​ടു​ക്, ക​റി​വേ​പ്പി​ല, എ​ണ്ണ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ
ഉ​ണ്ടാ​ക്കു​ന്ന വി​ധം
പ​ച്ച​ക്ക​റി​ക​ൾ എ​ല്ലാം ഒ​രു​പോ​ലെ അ​രി​ഞ്ഞ് ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് വേ​വി​ക്കു​ക. തേ​ങ്ങ, പ​ച്ച​മു​ള​ക്, ജീ​ര​കം, ഉ​ള്ളി എ​ന്നി​വ ചേ​ർ​ത്ത് ത​രു​ത​രു​പ്പാ​യി അ​രി​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഇ​ട്ട് മൂ​ത്താ​ൽ അ​ര​ച്ച​കൂ​ട്ടും ചേ​ർ​ത്തി​ള​ക്കി വേ​വി​ച്ച കൂ​ട്ടി​ൽ ചേ​ർ​ത്ത് ഒ​ന്നു ചൂ​ടാ​ക്കി​യെ​ടു​ക്കു​ക.

മാ​ന്പ​ഴ പു​ളി​ശേ​രി

പു​ളി​ശേ​രി​ക്ക് പ​റ്റി​യ പ​ഴം​മാ​ങ്ങ - 250 ഗ്രാം
​പ​ച്ച​മു​ള​ക് - 100 ഗ്രാം, ​തേ​ങ്ങ - ഒ​രെ​ണ്ണം
മ​ഞ്ഞ​ളും ജീ​ര​ക​വും - ഒ​രു ടീ​സ്പൂ​ൺ വീ​തം
തൈ​ര് - ഒ​ന്ന​ര​ക്ക​പ്പ്, വെ​ളി​ച്ചെ​ണ്ണ -മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ
ഉ​ലു​വ​യും ക​ടു​കും - അ​ര ടീ​സ്പൂ​ൺ വീ​തം
ഉ​ണ​ക്ക​മു​ള​ക് - പ​ത്തെ​ണ്ണം, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ഉ​ണ്ടാ​ക്കു​ന്ന വി​ധം
മാ​ങ്ങാ​ത്തൊ​ലി​യും അ​ണ്ടി​യും ചേ​ർ​ത്ത് ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. ഇ​തി​ൽ ച​ത​ച്ച പ​ച്ച​മു​ള​കും ഉ​പ്പും ചേ​ർ​ത്ത് ര​ണ്ടു ക​പ്പ് വെ​ള്ള​ത്തി​ൽ വേ​വി​ക്കു​ക. തേ​ങ്ങ​യും ജീ​ര​ക​വും മ​ഞ്ഞ​ളും ചേ​ർ​ത്ത​ര​യ്ക്കു​ക. ഇ​തും തൈ​രും കൂ​ടി വെ​ന്ത മാ​ങ്ങ​യി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കു​ക. ഇ​റ​ക്കി​വ​ച്ച് ഉ​ലു​വ വ​റു​ത്ത് പൊ​ടി​ച്ച​തും ചേ​ർ​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഉ​ണ​ക്ക​മു​ള​കും ക​ടു​കും ക​റി​വേ​പ്പി​ല​യും ഇ​ട്ട് പൊ​ട്ടി​യ​തി​നു​ശേ​ഷം മാ​ങ്ങാ​ക്കൂ​ട്ടി​ലേ​ക്ക് ഒ​ഴി​ച്ച് ഇ​ള​ക്കു​ക.

മു​തി​ര തോ​ര​ൻ

മു​തി​ര - ഒ​രു ക​പ്പ്, ത​രി​മു​ള​ക്, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് - ആ​റ് അ​ല്ലി, ക​റി​വേ​പ്പി​ല, ഉ​പ്പ്, എ​ണ്ണ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ.
ഉ​ണ്ടാ​ക്കു​ന്ന വി​ധം
മു​തി​ര ഒ​രു രാ​ത്രി മു​ഴു​വ​നും കു​തി​രാ​ൻ വ​യ്ക്കു​ക. അ​ത് ആ​വ​ശ്യ​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് കു​ക്ക​റി​ൽ വേ​വി​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി വെ​ളു​ത്തു​ള്ളി​യും ക​റി​വേ​പ്പി​ല​യും ഇ​ട്ട​ശേ​ഷം മു​ള​കു​പൊ​ടി ഇ​ട്ട്, മൂ​ത്താ​ൽ ഉ​ട​നെ തേ​ങ്ങ ചേ​ർ​ത്ത് ഇ​ള​ക്കി വെ​ന്ത മു​തി​ര​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. ചാ​റു തീ​രെ വേ​ണ്ട - പ​റ്റി​ച്ചെ​ടു​ക്കു​ക.


ഉ​രു​ള​ക്കി​ഴ​ങ്ങ് മെ​ഴു​ക്കു​പു​ര​ട്ടി

ഉ​രു​ള​ക്കി​ഴ​ങ്ങ് - 500 ഗ്രാം
​ഉ​ണ​ക്ക​മു​ള​ക് ത​രു​ത​രു​പ്പാ​യി പൊ​ടി​ച്ച​ത് - ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ
ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ
വെ​ളി​ച്ചെ​ണ്ണ, ക​ടു​ക് - അ​ര ടീ​സ്പൂ​ൺ
ചെ​റി​യ ഉ​ള്ളി - പ​ത്തെ​ണ്ണം ന​ടു​കീ​റാ​യ​ത്, ക​റി​വേ​പ്പി​ല, ഉ​പ്പ്
ഉ​ണ്ടാ​ക്കു​ന്ന വി​ധം
ഉ​രു​ള​ക്കി​ഴ​ങ്ങ് നീ​ള​ത്തി​ൽ ഒ​രു​പോ​ലെ നു​റു​ക്കി അ​ല്പം വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് പാ​തി വേ​വി​ൽ മാ​റ്റി​വ​യ്ക്കു​ക.
മൂ​ന്നു ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ജീ​ര​ക​വും ഇ​ട്ട് പൊ​ട്ടി​യ​തി​നു​ശേ​ഷം ഉ​ള്ളി​യി​ട്ട് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി​ച്ച​തും ക​റി​വേ​പ്പി​ല​യും ഇ​ട്ട് മൂ​ത്താ​ൽ ഉ​ട​ൻ പാ​തി​വെ​ന്ത ഉ​രു​ള​ക്കി​ഴ​ങ്ങും ചേ​ർ​ത്ത് ഇ​ള​ക്കി ന​ല്ല​തു​പോ​ലെ വ​ഴ​ന്നു വ​രു​ന്ന​തു​വ​രെ പൊ​ടി​യാ​തെ ഇ​ള​ക്കി മൂ​പ്പി​ച്ച് ഇ​റ​ക്കി​വ​യ്ക്കു​ക.

പ​രി​പ്പു ക​റി

പ​രി​പ്പ് - 250 ഗ്രാം, ​തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്
പ​ച്ച​മു​ള​ക് - ആ​റെ​ണ്ണം, സ​വോ​ള - ഒ​രെ​ണ്ണം
ചെ​റി​യ ഉ​ള്ളി -മൂ​ന്നെ​ണ്ണം, വെ​ളു​ത്തു​ള്ളി - അ​ഞ്ച് അ​ല്ലി
ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ,
വെ​ളി​ച്ചെ​ണ്ണ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ
ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ, ഉ​ണ​ക്ക​മു​ള​ക് - അ​ഞ്ചെ​ണ്ണം
ക​റി​വേ​പ്പി​ല, മ​ഞ്ഞ​ൾ പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ഉ​ണ്ടാ​ക്കു​ന്ന വി​ധം
പ​രി​പ്പ് ക​ഴു​കി പ​ച്ച​മു​ള​കും സ​വോ​ള​യും ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ളു​ത്തു​ള്ളി​യും ജീ​ര​ക​വും തേ​ങ്ങ ചേ​ർ​ത്ത് അ​ര​ച്ച് പ​രി​പ്പി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ഉ​ണ​ക്ക​മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് മൂ​ത്താ​ൽ ചെ​റി​യ ഉ​ള്ളി​യി​ലി​ട്ട് മൂ​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് മ​ഞ്ഞ​ളും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് പ​രി​പ്പി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കു​ക. എ​ല്ലാം​കൂ​ടി യോ​ജി​പ്പി​ച്ച് ഒ​ന്നു തി​ള​ച്ചാ​ൽ വാ​ങ്ങി​വ​യ്ക്കാം.

കാ​ള​ൻ

പ​ച്ച ഏ​ത്ത​യ്ക്ക -250 ഗ്രാം
​പ​ച്ച​മു​ള​ക് - പ​ത്തെ​ണ്ണം
കു​രു​മു​ള​ക് - ഒ​രു ടീ​സ്പൂ​ൺ
തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു മു​റി
ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ
ഉ​പ്പ്, മ​ഞ്ഞ​ൾ - ഒ​രു ടീ​സ്പൂ​ൺ
തൈ​ര് - ഒ​രു പാ​യ്ക്ക​റ്റ്
വെ​ളി​ച്ചെ​ണ്ണ - മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ
ഉ​ണ​ക്ക​മു​ള​ക് - മൂ​ന്നെ​ണ്ണം
ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ, വേ​പ്പി​ല
ഉ​ണ്ടാ​ക്കു​ന്ന വി​ധം
കാ​യ തൊ​ലി ക​ള​ഞ്ഞു കാ​ൽ ഇ​ഞ്ച് ഘ​ന​ത്തി​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പ്പും കു​രു​മു​ള​കും മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. തേ​ങ്ങ​യും ജീ​ര​ക​വും പ​ച്ച​മു​ള​കും കൂ​ടി അ​ര​ച്ചെ​ടു​ത്ത് വെ​ന്ത കാ​യ​യി​ൽ ചേ​ർ​ക്കു​ക. കൂ​ട്ട​ത്തി​ൽ തൈ​രും ചേ​ർ​ത്തി​ള​ക്കി വീ​ണ്ടും അ​ടു​പ്പ​ത്തു വ​ച്ച് ഒ​ന്നു തി​ള​ച്ചാ​ൽ ഇ​റ​ക്കി​വ​യ്ക്കു​ക. താ​ളി​പ്പി​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഉ​ണ​ക്ക​മു​ള​കും ക​ടു​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് പൊ​ട്ടി​യാ​ൽ വെ​ന്ത കൂ​ട്ടി​ലേ​ക്ക് ഒ​ഴി​ക്കു​ക. കാ​ള​ൻ ന​ല്ല ക​ട്ടി​യാ​യി​രി​ക്ക​ണം.

ഓ​മ​ന ജേ​ക്ക​ബ്



ഇ​ണ്ട​റി അ​പ്പം (പെ​സ​ഹാ അ​പ്പം)
ചേ​രു​വ​ക​ൾ
1. പ​ച്ച​രി പൊ​ടി​ച്ച​ത് - ഒ​രു കി​ലോ​ഗ്രാം
2. തേ​ങ്ങ - ര​ണ്ടെ​ണ്ണം
3. ഉ​ഴു​ന്ന് - 150 ഗ്രാം
4. ​ചു​വ​ന്നു​ള്ളി - ഒ​രു കു​ടം
6. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്ക ുന്ന ​വി​ധം
പ​ച്ച​രി​പ്പൊ​ടി വ​റു​ത്തെ​ടു​ക്കു​ക. അ​ധി​കം മൂ​ക്ക​രു​ത്. തേ​ങ്ങ ചി​ര​കി​യെ​ടു​ക്കു​ക. (ഉ​ഴു​ന്ന് കു​തി​ർ​ത്ത്‌ വ​യ്ക്കു​ക. മൂ​ന്നു മ​ണി​ക്കൂ​ർ വേ​ണം കു​തി​രാ​ൻ)* തേ​ങ്ങ ചി​ര​കി​യ​ത് വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി എ​ന്നി​വ ചേ​ർ​ത്ത് അ​ര​ഞ്ഞു​പോ​കാ​തെ മ​ധ്യ​സ്ഥി​തി​യി​ല്‌ അ​ര​ച്ചെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഉ​ഴു​ന്ന് കു​തി​ർ​ത്ത​തു ന​ന്നാ​യി അ​ര​ച്ചെ​ടു​ക്ക​ണം.
അ​ര​ച്ച തേ​ങ്ങാ​ക്കൂ​ട്ടും ഉ​ഴു​ന്നും അ​രി​പ്പൊ​ടി​യും കൂ​ടി ചേ​ർ​ത്ത് കു​ഴ​യ്ക്കു​ക. കു​ഴ​യ്ക്കു​ന്ന​ത് വ​ട്ട​യ​പ്പ​ത്തി​ന്‍റെ പാ​ക​മാ​യി​രി​ക്ക​ണം. ഒ​രു മ​ണി​ക്കൂ​ർ ഇ​ത് അ​ട​ച്ച് വ​യ്ക്കു​ക. തു​ട​ർ​ന്ന് ഇ​തി​ലേ​ക്ക് പാ​ക​ത്തി​ന് ഉ​പ്പു ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​പ്പ​ച്ചെ​മ്പി​ൽ വെ​ള്ളം എ​ടു​ത്ത് തി​ള​പ്പി​ക്ക​ണം. തി​ള​യ്ക്കു​മ്പോ​ൾ ത​ട്ടി​ട്ട്, സ്റ്റീ​ൽ പാ​ത്ര​ത്തി​ൽ മ​യം പു​ര​ട്ടി​യ ശേ​ഷം കു​ഴ​ച്ച മാ​വ് കോ​രി​യൊ​ഴി​ച്ച് മൂ​ടി​വ​ച്ച് അ​ര​മ​ണി​ക്കൂ​ർ വേ​വി​ക്കു​ക.
പ്രാ​ർ​ഥ​ന​യ്ക്കു മു​റി​ക്കാ​നു​ള്ള അ​പ്പം പു​ഴു​ങ്ങു​മ്പോ​ൾ ന​ടു​ക്ക് ഓ​ശാ​ന ഞാ​യ​റാ​ഴ്ച ല​ഭി​ക്കു​ന്ന വെ​ഞ്ച​രി​ച്ച കു​രു​ത്തോ​ല കു​രി​ശാ​കൃ​തി​യി​ൽ​വ​ച്ച് പു​ഴു​ങ്ങി​യെ​ടു​ക്ക​ണം. (ചി​ല​ർ ഇ​ല​യി​ൽ കോ​രി​യൊ​ഴി​ച്ച് മൂ​ടി​ക്കെ​ട്ടി അ​പ്പ​ച്ചെ​മ്പി​ൽ​വ​ച്ച് പു​ഴു​ങ്ങാ​റു​ണ്ട്.)

ഓ​ശാ​ന അ​പ്പം
(ഓ​ശാ​ന കൊ​ഴു​ക്ക​ട്ട)
പു​രാ​ത​ന ക്രൈ​സ്ത​വ​ർ ഓ​ശാ​ന ഞാ​യ​റാ​ഴ്ച അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യി​രു​ന്ന ഭ​ക്ഷ​ണം. മ​ർ​ത്ത​മ​റി​യം അ​പ്പം എ​ന്നും ഇ​തി​നു പേ​രു​ണ്ട്
ചേ​ര ുവ​ക​ൾ
1.വ​റു​ത്ത അ​രി​പ്പൊ​ടി - 500 ഗ്രാം
2. ​തേ​ങ്ങ ചി​ര​കി​യ​ത് - 250 ഗ്രാം
3. ​ജീ​ര​കം പൊ​ടി​ച്ച​ത് - 1/4 ടീ ​സ്പൂ​ൺ.
4. ഏ​ല​യ്ക്ക പൊ​ടി​ച്ച​ത് - 1/4 ടീ ​സ്പൂ​ൺ
5. ചു​ക്കു പൊ​ടി​ച്ച​ത് - 1/4 ടീ ​സ്പൂ​ൺ
6. ശ​ർ​ക്ക​ര ഉ​രു​ക്കി​യ​ത്
അ​ല്ലെ​ങ്കി​ൽ ചി​ര​കി​യ​ത് - ഒ​രു ചെ​റി​യ ഉ​ണ്ട
7. തി​ള​പ്പി​ച്ച വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
8. ഉ​പ്പ് - പാ​ക​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
അ​രി​പ്പൊ​ടി തേ​ങ്ങാ​പ്പീ​ര, ജീ​ര​കം, ഏ​ല​യ്ക്ക, ചു​ക്ക്, ശ​ർ​ക്ക​ര, ഉ​പ്പ് , തി​ള​പ്പി​ച്ച വെ​ള്ളം ഇ​വ മി​ക്സ് ചെ​യ്ത് കു​ഴ​യ്ക്കു​ക. ഇ​ത് കൈ​യി​ൽ​വ​ച്ച് അ​ഞ്ചു വി​ര​ലു​ക​ൾ പ​തി​പ്പി​ച്ച് നീ​ള​ത്തി​ൽ ഓ​രോ​ന്നാ​യി ത​യാ​റാ​ക്കു​ക. (ഇ​ത് അ​പ്പ​ച്ചെ​മ്പി​ൽ​വ​ച്ച് ആ​വി​യി​ൽ വേ​വി​ച്ച് എ​ടു​ക്കു​ക (20 മി​നി​റ്റ് വേ​വി​ച്ചാ​ൽ മ​തി. ചൂ​ടാ​റി​യ ശേ​ഷം ക​ഴി​ച്ചാ​ൽ കു​റ​ച്ചു​കൂ​ടി രു​ചി ല​ഭി​ക്കും.)

പെ​സ​ഹ കൊ​ഴു​ക്ക​ട്ട
1. ന​ന്നാ​യി വ​റു​ത്ത പ​ച്ച​രി​പ്പൊ​ടി - 1/2 കി​ലോ​ഗ്രാം.
2. തേ​ങ്ങ ചി​ര​കി​യ​ത് - ഒ​രു മു​റി.
3. ജീ​ര​കം ച​ത​ച്ച​ത് - 1/2 ടീ​സ്പൂ​ൺ.
4. ഉ​പ്പ് - പാ​ക​ത്തി​ന്.
5. തി​ള​ച്ച വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്.
ത​യാ​റാ​ക്ക ുന്ന ​വി​ധം
പ​ച്ച​രി​പ്പൊ​ടി, തേ​ങ്ങാ​പ്പീ​ര, ജീ​ര​കം, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് തി​ള​ച്ച വെ​ള്ള​ത്തി​ൽ കു​ഴ​ച്ചെ​ടു​ക്കു​ക. 10 മി​നി​റ്റി​നു ശേ​ഷം വ​ലി​യ നെ​ല്ലി​ക്കാ​യു​ടെ വ​ലി​പ്പ​മു​ള്ള ഉ​രു​ള​ക​ളാ​ക്കു​ക. ഇ​ത് ആ​വി​യി​ൽ 30 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കു​ക. (ഇ​ത് പാ​ലി​നോ​ടൊ​പ്പം ക​ഴി​ക്കാ​വു​ന്ന​താ​ണ്.)

പെ​സ​ഹാ പാ​ൽ (പ​ഴം ചേ​ർ​ത്ത​ത്)
ചേ​ര ുവ​ക​ൾ
1. തേ​ങ്ങ - ഒ​ന്ന്
2. ശ​ർ​ക്ക​ര - 1/2 കി​ലോ​ഗ്രാം
3. ജീ​ര​കം - 1 ടീ​സ്പൂ​ൺ
4. ഏ​ല​യ്ക്ക - 8 എ​ണ്ണം
5. ചു​ക്ക് - 1 ക​ഷ​ണം
6. പൂ​വ​ൻ പ​ഴം - 3 എ​ണ്ണം
7. കു​ത്ത​രി - 100 ഗ്രാം.
​ത​യാ​റാ​ക്ക ുന്ന ​വി​ധം
തേ​ങ്ങ ചി​ര​കി 1, 2, 3 എ​ന്നി​ങ്ങ​നെ പാ​ൽ പി​ഴി​ഞ്ഞെ​ടു​ക്കു​ക. ശ​ർ​ക്ക​ര ചീ​കി ഉ​രു​ക്കി പാ​നി​യാ​ക്കി​യെ​ടു​ക്കു​ക.
കു​ത്ത​രി വ​റു​ത്ത ശേ​ഷം പൊ​ടി​ച്ചെ​ടു​ക്കു​ക. ജീ​ര​കം, ഏ​ല​യ്ക്ക, ചു​ക്ക്, ഇ​വ ന​ന്നാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. പ​ഴം തൊ​ലി​നീ​ക്കി​യ ശേ​ഷം ക​നം​കു​റ​ച്ച് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞെ​ടു​ക്കു​ക.
തേ​ങ്ങ​യു​ടെ മൂ​ന്നാം പാ​ലും ശ​ർ​ക്ക​ര പാ​നി​യും പ​ഴ​വും​കൂ​ടി കൂ​ട്ടി​ക്ക​ല​ർ​ത്തി തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് ര​ണ്ടാം പാ​ലും അ​രി​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. തു​ട​ർ്ന്ന് ചു​ക്ക്, ജീ​ര​കം, ഏ​ല​യ്ക്ക എ​ന്നി​വ​യു​ടെ പൊ​ടി​ക​ൾ പ​കു​തി ചേ​ർ​ത്ത് ന​ന്നാ​യി തി​ള​പ്പി​ച്ചു കു​റു​ക്കു​ക. ഇ​തി​ലേ​ക്ക് ഒ​ന്നാം പാ​ലൊ​ഴി​ച്ച് ഇ​ള​ക്കി വാ​ങ്ങു​ക. ഇ​തി​ന്‍റെ മു​ക​ളി​ൽ ബാ​ക്കി പൊ​ടി​ക​ൾ വി​ത​റി​യ ​ശേ​ഷം ഓ​ശാ​ന​കു​രു​ത്തോ​ല മു​റി​ച്ചി​ട്ട് ഉ​പ​യോ​ഗി​ക്കാം.

ക​ള്ള​പ്പം (വെ​ള്ള​യ​പ്പം)
1. പ​ച്ച​രി - ഒ​രു കി​ലോ​ഗ്രാം
2. ചു​വ​ന്നു​ള്ളി - നാ​ല് എ​ണ്ണം
3. ജീ​ര​കം - 1/2 ടീ​സ്പൂ​ൺ
4. വെ​ളു​ത്തു​ള്ളി - ര​ണ്ട് അ​ല്ലി
5. തേ​ങ്ങ - ഒ​ന്ന്
6. യീ​സ്റ്റ് - 1/4 ടീ​സ്പൂ​ൺ
7. പ​ഞ്ച​സാ​ര - ഒ​രു ടീ​സ്പൂ​ൺ
8. ചോ​റ് - ഒ​ന്ന​ര ഗ്ലാ​സ്
9. ക​ശു​വ​ണ്ടി കു​തി​ർ​ത്ത​ത് - 15 എ​ണ്ണം
10. ഉ​പ്പ് - പാ​ക​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
പ​ച്ച​രി അ​ഞ്ചു മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ലി​ട്ട് കു​തി​ർ​ക്കു​ക. ഇ​ത് വെ​ള്ളം തോ​രാ​ൻ വ​യ്ക്കു​ക. തേ​ങ്ങ ചി​ര​ണ്ടി​യെ​ടു​ക്കു​ക. വെ​ള്ളം തോ​ർ​ന്ന പ​ച്ച​രി, തേ​ങ്ങ ചി​ര​ണ്ടി​യ​ത്, ജീ​ര​കം, ചു​വ​ന്നു​ള്ളി, വെ​ളു​ത്തു​ള്ളി, ക​ശു​വ​ണ്ടി, ചോ​റ്, പ​ഞ്ച​സാ​ര, യീ​സ്റ്റ് ഇ​വ​യെ​ല്ലാം​കൂ​ടി ചേ​ർ​ത്ത് നി​ക​ക്കെ വെ​ള്ളം കൂ​ടി​യൊ​ഴി​ച്ച് മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. അ​ധി​കം വെ​ള്ളം ആ​വ​രു​ത്.

ഇ​ത് എ​ട്ട് മ​ണി​ക്കൂ​ർ പു​ളി​ക്കാ​ൻ വ​യ്ക്കു​ക. (ത​ലേ​ദി​വ​സം രാ​ത്രി മി​ക്സി​യി​ൽ അ​ര​ച്ച​ശേ​ഷം പി​റ്റേ​ന്ന് രാ​വി​ലെ ഉ​പ്പു​ചേ​ർ​ത്ത് ഇ​ള​ക്കി ചു​ട്ടെ​ടു​ക്കാ​വു​ന്ന​താ​ണ്). ചൂ​ടാ​യ ദോ​ശ​ക്ക​ല്ലി​ൽ മ​യം​പു​ര​ട്ടി​യ ശേ​ഷം ഓ​രോ ത​വി വീ​തം കോ​രി​യൊ​ഴി​ക്കു​ക. (വ​ട്ടം കു​റ​ച്ചു​വേ​ണം ക​ള്ള​പ്പം ചു​ട്ടെ​ടു​ക്കു​വാ​ൻ). തി​രി​ച്ചും മ​റി​ച്ചും ഇ​ട്ട് ചു​ട്ടെ​ടു​ക്കു​ക.

താ​റാ​വ് പി​ര​ള​ൻ
1. താ​റാ​വ് - ഒ​ന്ന​ര കി​ലോ​ഗ്രാം
2. സ​വാ​ള - ര​ണ്ട് എ​ണ്ണം
3. ഉ​രു​ള​ക്കി​ഴ​ങ്ങ് - വ​ലു​ത് ര​ണ്ടെ​ണ്ണം
4. പ​ച്ച​മു​ള​ക് - ഏ​ഴ് എ​ണ്ണം
5. മ​ല്ലി​പ്പൊ​ടി - ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ
6. മ​ഞ്ഞ​ൾ​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
7. ഇ​ഞ്ചി - ഒ​രു വ​ലി​യ ക​ഷ​ണം
8. വെ​ളു​ത്തു​ള്ളി - 10 അ​ല്ലി
9. ഗ​രം​മ​സാ​ല ഒ​ന്ന​ര ടീ​സ്പൂ​ൺ
10. ഏ​ല​യ്ക്ക - മൂ​ന്ന് എ​ണ്ണം
11. വെ​ളി​ച്ചെ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
12. ക​റി​വേ​പ്പി​ല - മൂ​ന്നു ത​ണ്ട്
13. തേ​ങ്ങ - ഒ​രു മു​റി
14. ഉ​പ്പ് - പാ​ക​ത്തി​ന്
15. ക​ടു​ക് - അ​ര ടീ​സ്പൂ​ൺ
16. ത​ക്കാ​ളി വ​ലു​ത് - ഒ​ന്ന്
17. കു​രു​മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ.
ത​യാ​റാ​ക്കു​ന്ന വി​ധം
ക​ഴു​കി വൃ​ത്തി​യാ​ക്കി​യ താ​റാ​വ് 50 ഗ്രാം ​വീ​ത​മു​ള്ള ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. ഇ​തി​ൽ ഉ​പ്പും മ​ഞ്ഞ​ളും പു​ര​ട്ടി​വ​യ്ക്കു​ക. തേ​ങ്ങ ചി​ര​കി​യ പി​ഴി​ഞ്ഞ ഒ​ന്ന്, ര​ണ്ട് എ​ന്നി​ങ്ങ​നെ പാ​ൽ എ​ടു​ത്ത് വ​യ്ക്കു​ക.
സ​വാ​ള​യും ഇ​ഞ്ചി​യും ചെ​റു​താ​യി അ​രി​യു​ക. പ​ച്ച​മു​ള​കും വെ​ളു​ത്തു​ള്ളി​യും പി​ള​ർ​ന്നി​ടു​ക. ഉ​രു​ള​ക്കി​ഴ​ങ്ങും ത​ക്കാ​ളി​യും ക​നം​കു​റ​ച്ച് വ​ട്ട​ത്തി​ർ അ​രി​യു​ക. ഏ​ല​യ്ക്ക ച​ത​ച്ചെ​ടു​ക്കു​ക.

അ​ടു​പ്പി​ൽ ഒ​രു പാ​ൻ വ​ച്ച് അ​തി​ൽ കു​റ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു ന്ന ​താ​റാ​വ് ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് 15 മി​നി​റ്റോ​ളം ന​ന്നാ​യി വ​ഴ​റ്റി വാ​ങ്ങി​വ​യ്ക്കു​ക. അ​ല്പം ക​ഴി​ഞ്ഞ് പാ​ൻ വീ​ണ്ടും അ​ടു​പ്പി​ൽ​വ​ച്ച് ബാ​ക്കി വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ക്കു​ക.

ചൂ​ടാ​കു​മ്പോ​ൾ ക​ടു​ക് ഇ​ട്ട് വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞ സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ​യി​ട്ട് ആ​ദ്യം വ​ഴ​റ്റു​ക. വ​ഴ​റ്റു​ന്ന​തി​നി​ടെ ഉ​രു​ള​ക്കി​ഴ​ങ്ങും ത​ക്കാ​ളി​യും ക​റി​വേ​പ്പി​ല​യും കൂ​ടി ഇ​ടു​ക. തു​ട​ർ​ന്ന് ഇ​തി​ലേ​ക്ക് മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ​യി​ട്ട് ഇ​ള​ക്കി മൂ​പ്പി​ക്കു​ക.

മൂ​ത്ത​ശേ ഷം ​ഇ​റ​ച്ചി​യും ര​ണ്ടാം പാ​ലും കൂ​ടി​യി​ട്ട് പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് അ​ട​ച്ച് 40 മി​നി​റ്റ് ന​ല്ല​തു​പോ​ലെ വേ​വി​ക്കു​ക. പ​കു​തി സ​മ​യ​മാ​കു​മ്പോ​ൾ ചെ​റു തീ​യി​ലി​ട​ണം. വെ​ന്ത ശേ​ഷം ഒ​ന്നാം പാ​ലൊ​ഴി​ച്ച് തി​ള​യ്ക്കും മു​മ്പ് ഇ​ള​ക്കി വാ​ങ്ങു​ക. ഇ​തി​ൽ ച​ത​ച്ച ഏ​ല​യ്ക്ക വി​ത​റി 10 മി​നി​റ്റ് ക​ഴി​ഞ്ഞ് ഉ​പ​യോ​ഗി​ക്കാം.

മെ​ർ​ലി​ൻ മാ​ത്യു കാ​ര​യ്ക്കാ​ട്ട്