25,000 മു​ട്ട;​ ഈസ്റ്റർ ഓംലെറ്റ്
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ ഈ​സ്റ്റ​ർ മു​ട്ട​ക​ൾ കൈ​മാ​റു​ന്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് മു​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​മ​ൻ ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കി ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് ഫ്ര​ഞ്ച് ജ​ന​ത. ഈ​സ്റ്റ​ർ ക​ഴി​ഞ്ഞു​വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് ഈ ​ആ​ഘോ​ഷം. ഒ​രു പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ളെ​ല്ലാം കൂ​ടി​യാ​ണ് വ​ന്പ​ൻ ഓം​ലെ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ബെ​സി​യേ​ര​സ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ന്ന് ഉ​പ​യോ​ഗി​ച്ച​താ​ക​ട്ടെ 15,000 മു​ട്ട​ക​ളും. ഈ ​വ​ർ​ഷം 25,000 മു​ട്ട​ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന​ത്. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ലം മു​ത​ലു​ള്ള ഒ​രു ആ​ഘോ​ഷ​മാ​ണി​ത്