കലാസംവിധാനത്തിന് പ്രഥമസ്ഥാനം; സാലു കെ. ജോർജ്
മ​ല​യാ​ള സി​നി​മ​യി​ൽ ക​ലാ​സം​വി​ധാ​യ​ക​നാ​യി ത​നി​ക്കാ​യൊ​രു ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞ​യാ​ളാ​ണ് സാ​ലു കെ. ​ജോ​ർ​ജ്. ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി നൂ​റോ​ളം സി​നി​മ​ക​ളു​ടെ ക​ലാ​സം​വി​ധാ​യ​ക​നാ​യി അ​ദ്ദേ​ഹം ഇ​വി​ടെ​യു​ണ്ട്. ഇ​തി​നി​ട​യി​ൽ ന​ട​നാ​യും പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​വും ആ ​വാ​ക്കു​ക​ളി​ൽ പ്രതിഫലിക്കുന്നുണ്ട്.

സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹ​ത്തി​ലാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു ചെ​ന്നൈ​യി​ലേ​ക്കു പോ​കു​ന്ന​ത്. ധ​ര​ണി സാ​റി​നൊ​പ്പം കു​റ​ച്ചു​കാ​ലം പ്ര​വ​ർ​ത്തി​ച്ച​തി​നു ശേ​ഷം സ്വ​ത​ന്ത്ര​മാ​യി ക​ലാ​സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ദി​ലീ​പി​ന്‍റെ ഈ ​പ​റ​ക്കും ത​ളി​ക എ​ന്ന ചി​ത്ര​ത്തി​ലാ​ണ്. തു​ട​ക്ക​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഏ​റെ ശ്ര​ദ്ധ ആ ​ചി​ത്രത്തിന്‍റെ വർക്ക് നേ​ടി​ത്ത​ന്നു. സാ​ലു കെ ​ജോ​ർ​ജ് ത​ന്‍റെ സി​നി​മ സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ച വാ​ചാ​ല​നാ​വുകയാണ്: ഓ​രോ ലൊ​ക്കേ​ഷ​നി​ലും ആ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭൗ​തി​ക ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ലാ​ക​ണം സെ​റ്റ് ഒ​രു​ക്കേ​ണ്ട​ത്. സി​നി​മ​യുടെ സി​റ്റു​വേ​ഷ​ന് അനുസരിച്ചുള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ല​യു​ടെ അം​ശം ഒ​രു​ക്കു​ക​യാ​ണ് ക​ലാ സം​വി​ധാ​യ​ക​ൻ ചെ​യ്യു​ന്ന​ത്. അ​തി​നു ക​ലാ​പ​ര​മാ​യ വി​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം.​ന​മ്മ​ൾ ക​ണ്ട ക​ഴ്ച​ക​ളും യാ​ത്ര​ക​ളും മ​റ്റ് നി​രീ​ക്ഷ​ണ​ങ്ങ​ളു​മൊ​ക്കെ അ​തി​നു സ​ഹാ​യി​ക്കു​ന്നത്.

എ​ന്നെ ന​ട​നാ​യി മാ​റ്റു​ന്ന​ത് സം​വി​ധാ​യ​ക​ൻ എ.​കെ സാ​ജ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റോ​പ്പ് വ​യ​ല​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലെ ഗു​ണ്ടാ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ൻ എ​ന്നെ വി​ളി​ക്കു​ന്ന​ത്. പി​ന്നീ​ട് ലി​ജോ ജോ​സ് പ​ല്ലി​ശ്ശേ​രി​യു​ടെ നാ​യ​ക​നി​ലും ന​ല്ലൊ​രു വേ​ഷം ചെ​യ്തു. എന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ, ഗാംബിനോ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സമീപകാലത്ത് അ​ഭി​ന​യി​ച്ചി​രു​ന്നു. പ്രി​യ​ദ​ർ​ശ​ൻ -മോ​ഹ​ൻ​ലാ​ൽ ടീ​മി​ന്‍റെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ൽ ഒ​രു മുഴുനീള വേ​ഷ​ത്തി​ലേ​ക്കു വി​ളി​ച്ചി​രുന്നു. പ​ക്ഷേ, അ​പ്പോ​ഴാ​ണ് മാ​ർ​ക്കോ​ണി മ​ത്താ​യി​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്. അ​തി​നാ​ൽ പ്രി​യ​ൻ സാ​റി​നോ​ട് പ​റ​ഞ്ഞ് അ​തി​ൽ നി​ന്നു പിന്മാ​റി. -സാ​ലു കെ ​ജോ​ർ​ജ് തന്‍റെ അഭിനയ വഴികൾ വിവരിക്കുന്നു.

അ​ഭി​ന​യ​ത്തോ​ട് പ്ര​ത്യേ​ക ഇ​ഷ്ടം മ​ന​സി​ലു​ണ്ടെ​ങ്കി​ലും ത​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന എ​ന്നും ക​ലാ​സം​വി​ധാ​ന​ത്തി​ൽ ത​ന്നെ​യാ​ണെ​ന്നു സാ​ലു കെ. ​ജോ​ർ​ജ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ഓ​രോ സി​നി​മ​യു​ടെ​യും ക​ലാ​സം​വി​ധാ​ന വ​ർ​ക്കി​നു ഇ​ട​യി​ലു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത്. അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി ക​ലാ​സം​വി​ധാ​നം മാ​റ്റി​വെ​ക്കി​ല്ല, ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്.

ജയറാം ചിത്രം മാർക്കോണി മത്തായിക്കു വേണ്ടി ചങ്ങനാശേരി മാർക്കറ്റിൽ പുതിയൊരു ടൗൺ ഷിപ്പ് ഒരുക്കിയതാണ് സമീപകാലത്തു ചെയ്ത വലിയൊരു വർക്ക്. അറുപതോളം പേർ ഒന്നരമാസത്തോളം വർക്കു ചെയ്താണ് അതിനായുള്ള സെറ്റ് ഒരുക്കിയത്. എങ്കിലും അടുത്തകാലത്തു ചെയ്തവയിൽ വെല്ലുവിളി സൃഷ്ടിച്ചത് മോഹൻലാൽ ചിത്രം 1971 ആണെന്നു ഈ കലാകാരൻ പറയുന്നു. യുദ്ധാന്തരീക്ഷവും പഴയ കാലഘ ട്ടവുമായിരുന്നു ചിത്രത്തിൽ ഒരുക്കേണ്ടിയിരുന്നത്. ന​മ്മ​ൾ ചെ​യ്ത വ​ർ​ക്ക് വ​ലി​യ തി​ര​ശീ​ല​യി​ൽ കാ​ണു​ന്പോ​ഴാ​ണ് അ​തി​ന്‍റെ റി​സ​ൾ​ട്ട് ന​മു​ക്ക് കി​ട്ടു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഓ​രോ വ​ർ​ക്കും എ​ത്ര​യും മി​ക​ച്ച​താ​ക്കാം എ​ന്നാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. ആ തോന്നലാണ് ഇ​ന്നും ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന​തും.- സാലു കെ ജോർജ് പറയുന്നു.

ജോ​ണി ആ​ന്‍റ​ണി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ബി​ജു മേ​നോ​ൻ ചി​ത്ര​ത്തിലേക്കാണ് ഇ​നി സാ​ലു കെ. ​ജോ​ർ​ജ് ക​ലാ​സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ഇ​തി​നൊ​പ്പം മ​റ്റൊ​രു കാര്യംകൂ​ടി ഈ ​ക​ലാ​കാ​ര​ൻ പ​ങ്കു​വെ​യ്ക്കു​ന്നു, ഉ​ട​ൻ ത​ന്നെ സം​വി​ധാ​ന കു​പ്പാ​യ​വും താ​ൻ അ​ണി​യാ​ൻ പോ​വു​ക​യാ​ണ്. “സിനിമാ സം​വി​ധാ​ന​ത്തി​ൽ താ​ല്പ​ര്യ​മു​ണ്ട്. ഈ ​വ​ർ​ഷാ​വ​സാ​ന​മോ അ​ടു​ത്ത വ​ർ​ഷ​മോ സം​വി​ധാ​നം ചെ​യ്യു​ന്ന പ്രോ​ജ​ക്ട് തു​ട​ങ്ങും. അതിന്‍റെ എ​ഴു​ത്ത് സ്വ​ന്ത​മാ​യി ത​ന്നെ​യാ​ണ് ഒരുക്കുന്നത്. മറ്റു ചിത്രങ്ങളുടെ ആ​ർ​ട് വ​ർ​ക്കി​നൊ​പ്പം അ​തും പു​രോ​ഗ​മി​ക്കു​ന്നു’’.