ഗ്രീൻ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും.
* പോളിഫീനോൾസ് എന്നറിയപ്പെടുന്ന ആൻറി ഓക്സിഡൻറുകൾ ഗ്രീൻടീയിൽ സമൃദ്ധം. പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എന്ന ആൻറി ഓക്സിഡൻറ്. ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ അതിനുളള പങ്ക് ചില്ലറയല്ല.
* ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയർ എന്നിവ കുറയ്ക്കുന്നതിനും സഹായകം.
* ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
* ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു.
* പതിവായി ഗ്രീൻ ടീ കഴിക്കുന്നത് യുവത്വം നിലനിർത്തുന്നതിനും സഹായകം. ഗ്രീൻ ടീയിൽ വിറ്റാമിൻ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്.
* കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോർട്ട്. കുടൽ, പാൻക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആരോഗ്യമുളള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ഗ്രീൻ ടീയിലെ ആൻറി ഓക്സിഡൻറുകളാണ് ഇവിടെ തുണയാകുന്നത്. പക്ഷേ, ഗ്രീൻ ടീയിൽ പാലൊഴിച്ചു കഴിച്ചാൽ ഫലം കുറയും.
-തയാറാക്കിയത്: ടിജിബി