ഇ​നി നി​ങ്ങ​ളൊ​രു പാ​ട്ടു​പാ​ടൂ...
ഒ​രു മൂ​ളി​പ്പാ​ട്ടെ​ങ്കി​ലും പാ​ടാ​ത്ത മ​നു​ഷ്യ​നു​ണ്ടാ​വി​ല്ല. കാ​ക്ക​യ്ക്കു ത​ൻ​കു​ഞ്ഞെ​ന്നു പ​റ​യു​ന്ന​പോ​ലെ അ​വ​ന​വ​ന്/ അ​വ​ന​വ​ൾ​ക്ക് ത​ന്‍റെ പാ​ട്ട് പൊ​ൻ​പാ​ട്ടുതന്നെ. എ​ന്നാ​ൽ സ്വ​യം പാ​ട്ടു​പാ​ടു​ന്ന​തും മ​റ്റു​ള്ള​വ​രെ കേ​ൾ​പ്പി​ക്കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണ്. റീ​മി​ക്സ്, ക​വ​ർ, അ​ണ്‍​പ്ല​ഗ്ഡ് പ​തി​പ്പു​ക​ളു​ടെ കാ​ല​ത്ത് പാ​ട്ട് അതിന്‍റെ പാ​ട്ടി​നു​പോ​കു​ന്നു​ണ്ടോ?

ശ​ബ്ദ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന, അ​ല്പ​മെ​ങ്കി​ലും താ​ള​ബോ​ധ​മു​ള്ള ഏ​തൊ​രാ​ളും ഒ​രു മൂ​ളി​പ്പാ​ട്ടു​പാ​ടും. മൂ​ളാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ മ​ന​സി​ലു​ള്ള ഒ​രു പാ​ട്ട് ഉ​ള്ളി​ൽ നി​ശ​ബ്ദ​മാ​യി പാ​ടിത്തകർക്കും. അ​തുത​രു​ന്ന സ​ന്തോ​ഷം, അ​ല്ലെ​ങ്കി​ൽ ആ​ശ്വാ​സം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വ​യ്യാ​ത്ത​താ​ണ്. ഒ​രു​പ​ക്ഷേ പാ​ടി​യ​റി​യി​ക്കാ​ൻ ക​ഴി​യു​മാ​യി​രി​ക്കും! അ​ങ്ങ​നെ പാ​ടു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പി​ച്ചും ശ്രു​തി​യും ടെം​പോ​യും കൃ​ത്യ​മാ​ണോ എ​ന്നു നോ​ക്കാ​റി​ല്ല- ഹ​രി​മു​ര​ളീ​ര​വ​മാ​യാ​ലും ദു​നി​യാ കേ ​ര​ഖ് വാ​ലേ ആ​യാ​ലും! അ​വ​ർ​ക്ക​ത് ഗം​ഭീ​ര​മാ​യ ആ​ലാ​പ​ന​മാ​ണ്.

പാ​ടി​ക്കും ടെ​ക്നോ​ള​ജി

കൗ​തു​ക​മു​ള്ള ഒ​രു കാ​ര്യ​മു​ണ്ട്. അ​ത് ന​മ്മ​ളെ​ക്കൊ​ണ്ട് പാ​ടി​ച്ചേ അ​ട​ങ്ങൂ എ​ന്ന​വി​ധ​ത്തി​ൽ വ​ള​ർ​ന്ന ടെ​ക്നോ​ള​ജി​യാ​ണ്. വാ​ട്ട്സ്ആ​പ്പി​ന്‍റെ കാ​ര്യ​മെ​ടു​ക്കാം. പ​ഴ​യ സ്കൂ​ൾ, കോ​ള​ജ് ബാ​ച്ചു​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സു​ന്ദ​ര​മാ​യ ജീ​വ​ൻ​വ​ച്ച​ത് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ്. പ​ല​പ്പോ​ഴും ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പ​ഴ​യ കൂ​ട്ടു​കാ​ർ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​ത്. ഓ​ർ​മ​ക​ൾ പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ന്പോ​ൾ കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഒ​രു ഗാ​യ​ക​നോ ഗാ​യി​ക​യോ ഉ​ണ്ടാ​യി​രു​ന്ന​ത് ച​ർ​ച്ച​യാ​കും.

അ​വ​രെ​ക്കൊ​ണ്ടു പാ​ട്ടു​പാ​ടി​ക്ക​ലാ​വും പി​ന്നെ ഗ്രൂ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദം. അ​പ്പോ​ൾ ചെ​റു​താ​യി പാ​ടാ​ൻ അ​റി​യാ​വു​ന്ന​വ​ർ മെ​ല്ലെ നാ​ലു​വ​രി പാ​ടി ഷെ​യ​ർ ചെ​യ്യും. അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഒ​രു​പാ​ടു​പേ​ർ വ​രും. പി​ന്നെ പാ​ടാ​ൻ അ​റി​യാ​ത്ത​വ​രും ധൈ​ര്യ​മാ​യി പാ​ടി​ത്തു​ട​ങ്ങും. ഗ്രൂ​പ്പ് സം​ഗീ​ത​മ​യ​മാ​കും. പാ​ട്ടു​ച​ർ​ച്ച​യ്ക്കും പാ​ട്ടു​ക​ൾ ഷെ​യ​ർ​ചെ​യ്യാ​നും മാ​ത്ര​മാ​യു​ള്ള വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളും വ​ള​രെ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ത്തി​നൊ​പ്പം പാ​ട്ടു​പാ​ടി റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ സൗ​ക​ര്യം ന​ൽ​കു​ന്ന ഒ​ട്ടേ​റെ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​പ്പോ​ൾ ജ​ന​പ്രി​യ​മാ​ണ്. സൗ​ജ​ന്യ​മാ​യും ചെ​റി​യ തു​ക​ന​ൽ​കി​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വ​യു​ണ്ട്. യു​ഗ്മ​ഗാ​ന​ങ്ങ​ൾ പാ​ടാ​നും ഈ ​ആ​പ്പു​ക​ൾ സ​ഹാ​യി​ക്കും. വീ​ഡി​യോ അ​ട​ക്കം റെ​ക്കോ​ർ​ഡ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​ൻ ഇ​വ​യി​ലൂ​ടെ ക​ഴി​യും. അ​ല്പം ക​ഴി​വു​ള്ള​വ​ർ​ക്ക് മി​ക​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ക. നേട്ടം സംഗീതത്തിനുതന്നെ.

വെ​റു​തെ​യ​ല്ല ക​വ​ർ

യു​ട്യൂ​ബും ഫേ​സ്ബു​ക്കും സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കും പാ​ട്ടു​കാ​ർ​ക്കും വ​ലി​യൊ​രു ലോ​ക​മാ​ണ് തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ പാ​ട്ടു​ക​ൾ വെ​റു​തേ ഏ​റ്റു​പാ​ടി അ​പ് ലോ​ഡ് ചെ​യ്യു​ക​യ​ല്ല ഇ​ക്കാ​ല​ത്തെ ചി​ന്തി​ക്കു​ന്ന ഗാ​യ​ക​ർ ചെ​യ്യു​ന്ന​ത്. അ​തി​മ​നോ​ഹ​ര​മാ​യ ഇം​പ്രൊ​വൈ​സേ​ഷ​നു​ക​ൾ ചേ​ർ​ത്ത് പാ​ടു​ന്ന ഗാ​യ​ക​ർ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ഇന്നു ല​ഭി​ക്കു​ന്ന​ത്. യു​ട്യൂ​ബും ഫേ​സ്ബു​ക്കും വ​ഴി ഇത്തരം കവർ പതിപ്പുകൾ ല​ക്ഷ​ക്ക​ണ​ക്കി​നു സം​ഗീ​ത​പ്രേ​മി​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. മി​ക​ച്ച​വ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട് വൈ​റ​ലാ​കു​ന്നു. പാ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും പ​രി​മി​തി​ക​ളി​ല്ലാ​ത്ത വേ​ദി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ ക​വ​റു​ക​ളൊ​രു​ക്കു​ന്പോ​ൾ വ​രു​ത്തുന്ന മാ​റ്റ​ങ്ങ​ളെ​ച്ചൊ​ല്ലി പ​ര​ന്പ​രാ​ഗ​ത സം​ഗീ​ത​പ്രേ​മി​ക​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തു സ്വാ​ഭാ​വി​കം. സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നും പാ​ട്ട് എ​ങ്ങി​നെ​യാ​ണോ വേ​ണ്ട​ത് അ​തു പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ത്ത​ര​ക്കാ​രു​ടെ വാ​ദം. അ​ത് ക​വ​ർ പ​തി​പ്പു​ക​ളു​ണ്ടാ​ക്കി ന​ശി​പ്പി​ക്ക​രു​തെ​ന്നും അ​വ​ർ സ്വ​രം ക​ടു​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ കേ​ൾ​ക്കേ​ണ്ട​തി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടു​ള്ള പു​തു​ത​ല​മു​റ ഗാ​യ​ക​ർ ഉ​യ​ർ​ന്നു​വ​രു​ന്ന​ത് സം​ഗീ​ത​ത്തി​നു ന​ല്ല​തേ വ​രു​ത്തൂ. മി​ക്ക​പ്പോ​ഴും ഒ​റി​ജി​ന​ലു​ക​ൾ​ക്കൊ​പ്പ​മോ അ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന​തോ ആ​യ സം​ഗീ​താ​നു​ഭ​വം സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യു​ന്നു. അ​തി​നെ വ​ലി​യൊ​രു വി​ഭാ​ഗം സം​ഗീ​ത​പ്രേ​മി​ക​ൾ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്നു. അ​തി​ല്പ​ര​മെ​ന്തു​വേ​ണം!

പാ​ട്ടു​ക​ളു​ടെ ഏ​താ​നും വ​രി​ക​ൾ മാ​ത്രം എ​ടു​ത്തു​ള്ള അ​ണ്‍​പ്ല​ഗ്ഡ് വേ​ർ​ഷ​നു​ക​ളും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ഉ​പ​ക​ര​ണ​ങ്ങ​ൾ (മി​ക്ക​പ്പോ​ഴും ഗി​റ്റാ​ർ, കീ​ബോ​ർ​ഡ് എ​ന്നി​വ) ചേ​ർ​ത്തു​ള്ള ക​വ​ർ പ​തി​പ്പു​ക​ളും അ​തി​സു​ന്ദ​ര​ങ്ങ​ളാ​ണ്. മ​ണ്‍​മ​റ​ഞ്ഞ ഗാ​യ​ക​ർ​ക്കും സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കും ശ്ര​ദ്ധാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു​ള്ള ഗാ​ന​ങ്ങ​ളും യു​ട്യൂ​ബി​ൽ ശ്ര​ദ്ധ​നേ​ടു​ന്നു.

യു​ട്യൂ​ബ് വ​ഴി ല​ഭി​ക്കാ​വു​ന്ന സാ​ന്പ​ത്തി​ക​നേ​ട്ട​വും ത​ള്ളി​ക്ക​ള​യാ​വു​ന്ന​ത​ല്ല. ശാ​സ്ത്രീ​യ, ല​ളി​ത സം​ഗീ​ത​വും, ഉ​പ​ക​ര​ണ​സം​ഗീ​ത​വും പ​ഠി​പ്പി​ക്കു​ന്ന യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് ഒ​ട്ടേ​റെ സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ണ്ട്. ഇ​തി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

റീ​മി​ക്സ് പൊ​ല്ലാ​പ്പു​ക​ൾ

നന്മക​ൾ മാ​ത്രം​ക​ണ്ട് ഈ ​രം​ഗ​ത്തു​ന​ട​ക്കു​ന്ന​ത് എ​ല്ലാം ന​ല്ല​ത് എ​ന്ന വി​ല​യി​രു​ത്ത​ലി​ൽ എ​ത്താ​ൻ ക​ഴി​യി​ല്ല. പോ​യ​കാ​ല​ത്തെ അ​തി​ഗം​ഭീ​ര ഗാ​ന​ങ്ങ​ൾ റീ​മി​ക്സ് ചെ​യ്ത് ബ​ഹ​ള​ത്തി​ൽ മു​ക്കി പു​റ​ത്തി​റ​ക്കു​ന്ന ചി​ല​രു​ണ്ട്. അ​വ​ർ ചെ​യ്യു​ന്ന ദ്രോ​ഹ​വും പ​റ​ഞ്ഞ​റി​യി​ക്കാ​വു​ന്ന​ത​ല്ല. ന​ന്നാ​യി ചെ​യ്താ​ൽ ന​ല്ല പാ​ട്ടു​ക​ളു​ടെ റീ​മി​ക്സ് പു​തി​യ അ​നു​ഭ​വം ന​ൽ​കും. യു​വ​ത​ല​മു​റ പ​ഴ​യ പാ​ട്ടു​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​ല്ലോ എ​ന്ന് ആ​ശ്വ​സി​ക്കാ​നു​മാ​വും. എ​ന്നാ​ൽ എ​ല്ലാ​യ്പ്പോ​ഴും അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ.

ഈ ​ഗ​ണ​ത്തി​ൽ ഏ​റ്റ​വും പു​തു​താ​യി ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ന്ന പാ​ട്ടാ​ണ് മോ​ഹ്റ എ​ന്ന ചി​ത്ര​ത്തി​ലെ ടി​പ് ടി​പ് ബ​ർ​സാ പാ​നി. ഈ ​റീ​മി​ക്സി​നെ​ച്ചൊ​ല്ലി ഒ​റി​ജി​ന​ൽ പാ​ട്ടി​നു ശ​ബ്ദം ന​ൽ​കി​യ ഗാ​യി​ക അ​ൽ​ക്ക യാ​ഗ്നി​ക് അ​ല്പം നീ​ര​സ​ത്തി​ലാ​ണ്. പു​തി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്ക് ന​ല്ല ഈ​ണ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ക​ഴി​വു കു​റ​വാ​ണെ​ന്നാ​ണ് അ​ൽ​ക്ക​യു​ടെ പ​ക്ഷം. ന​ല്ല പാ​ട്ടു​ക​ൾ റീ​മി​ക്സ് ചെ​യ്ത് ന​ശി​പ്പി​ക്കു​ന്ന​തി​നെ അ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ന​ല്ല പാ​ട്ടു​ക​ളെ ബാ​ർ ലോ​ഞ്ചു​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും വേ​ണ്ടി വി​ക​ല​മാ​ക്കു​ന്ന​തി​നോ​ടു യോ​ജി​ക്കാ​നാ​വി​ല്ല. ന​ല്ല പാ​ട്ടു​ക​ൾ ഇ​റ​ങ്ങി​യി​രു​ന്ന​കാ​ല​ത്ത് സം​ഗീ​ത​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​ണെ​ന്നും പു​തി​യ​കാ​ല​ത്തെ ച​ല​ച്ചി​ത്ര​സം​ഗീ​ത​രം​ഗം പ്ര​തീ​ക്ഷ ത​രാ​ത്ത​താ​ണെ​ന്നും അ​ൽ​ക്ക പ​റ​ഞ്ഞു. ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും ല​താ മ​ങ്കേ​ഷ്ക​ർ അ​വാ​ർ​ഡും അ​ട​ക്കം നേ​ടി​യി​ട്ടു​ള്ള അ​ൽ​ക്ക യാ​ഗ്നി​ക് മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സം​ഗീ​ത​രം​ഗ​ത്തു​ള്ള ഗാ​യി​ക​യാ​ണ്.

എ​ന്താ​യാ​ലും ഒ​ന്നു​പ​റ​യാം- ന​ല്ല​തി​ന് കേ​ൾ​വി​ക്കാ​രു​ണ്ടാ​കും- ഏ​തു​ത​രം സം​ഗീ​ത​മാ​യാ​ലും. അ​തു​കൊ​ണ്ട് ന​മു​ക്കൊ​രു പാ​ട്ടു പാ​ടി​നോ​ക്കാം!

ഹരിപ്രസാദ്‌