സ്കോപ്യേയിലെ പെൺകുട്ടി
സ്വർഗം ഒരുങ്ങുകയാണ്. മദർ തെരേസ വിശുദ്ധ പദവിയിലേക്ക്.
ആകാശത്തിന്റെ നീലക്കരകൾ വെള്ളിമേഘങ്ങൾക്കൊപ്പം
വിശുദ്ധിയുടെ ചേല തുന്നാൻ ഇനി ഒരാഴ്ച. ചരിത്രം ഇന്ത്യയുടെ
മണ്ണിനെ ചുംബിക്കുന്നു. മദർ തെരേസയുടെ ജീവിതം
ഇന്നുമുതൽ സൺഡേ ദീപികയിൽ വായിക്കാം. പരിഹാസങ്ങളുടെയും എതിർപ്പിന്റെയും തെരുവിലൂടെ പുഴുവരിക്കുന്ന മനുഷ്യനെ
തോളിലേന്തി സ്വന്തം ഭവനത്തിലേക്കു നടന്ന അമ്മയുടെ
കരുണയുടെ കഥ. എഴുതുന്നത്
ദീപിക ന്യൂസ് എഡിറ്റർ ജോൺ ആന്റണി. കൊസോവോയിലെ കലാപഭൂമിയിൽനിന്ന് തുടങ്ങുകയാണ് വായനക്കാരുടെ ജീവിതത്തെ മാറ്റിമറിക്കാനിരിക്കുന്ന ഇതിഹാസം...<യൃ><യൃ>തന്റെ കുഞ്ഞുന്നാളിൽ നാട്ടിൽ നടന്നിരുന്ന രക്‌തച്ചൊരിച്ചിലുകളെക്കുറിച്ച് ആഗ്നസിനു കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽബേനിയയിൽ എന്നുവേണ്ട കൊസോവോ പ്രവിശ്യയിൽത്തന്നെയാകട്ടെ, സ്കോപ്യേ നഗരത്തിലും പ്രാന്തങ്ങളിൽപ്പോലുമാകട്ടെ, നടക്കുന്ന സംഭവങ്ങൾ, അവ എത്ര തുളച്ചുകയറുന്നതായാലും രണ്ടോ മൂന്നോ വയസുള്ള ഒരു കുട്ടിയെ എങ്ങനെ സ്പർശിക്കാൻ?<യൃ><യൃ>തുർക്കിയിൽ ഭരണം പിടിച്ചെടുത്തിരുന്ന യുവതുർക്കികളാണു കൊസോവോയിൽ 1910–ൽ കൂട്ടക്കൊല നടത്തിയത്. ഓട്ടോമൻ സാമ്രാജ്യത്തിനെതിരേയുള്ള പോരാട്ടത്തിൽ അൽബേനിയക്കാരുടെ പിന്തുണ വാങ്ങിയപ്പോൾ അവർക്കു യുവതുർക്കികൾ കൊടുത്ത ഉറപ്പ് അൽബേനിയയ്ക്കു ഭാഗികമായെങ്കിലും സ്വയംഭരണം നല്കാമെന്നായിരുന്നു. അധികാരത്തിൽ വന്നപ്പോൾ യുവതുർക്കികൾ ആ വാഗ്ദാനമൊരു പരിഹാസച്ചിരികൊണ്ടു തിരുത്തി. മാത്രമല്ല അൽബേനിയക്കാരുടെമേൽ ഭാരിച്ച നികുതികൾ ചുമത്തുകയും ചെയ്തു. ഇതിനെതിരേ കൊസോവോയിൽ കലാപം നീറിപ്പിടിച്ചപ്പോൾ ഇരുപതിനായിരം പട്ടാളക്കാരാണു കലാപം തല്ലിക്കെടുത്താൻ എത്തിയത്. പട്ടാളം ഗ്രാമങ്ങൾ ഇടിച്ചുനിരത്തി. ഗ്രാമപാതകളിലൂടെ കൊസോവോക്കാരുടെ രക്‌തച്ചാലുകൾ നീണ്ടു. അനേകംപേരെ പൊതുസ്‌ഥലങ്ങളിൽ കെട്ടിയിട്ടു ചാട്ടവാറുകൊണ്ടടിച്ച് പട്ടാളക്കാരുടെ കായികശേഷിയോ കൊസോവക്കാരുടെ സഹനശക്‌തിയോ വലുത് എന്നു പരീക്ഷിച്ചു.<യൃ><യൃ>താമസിയാതെ ഓട്ടോമൻ സൈന്യം നിയന്ത്രണം തിരികെപ്പിടിച്ചെങ്കിലും അൽബേനിയയിൽ വെളിച്ചം വീണില്ല. അൽബേനിയയുടെ നിത്യശത്രുവായ സെർബിയ ഉൾപ്പെടെയുള്ള ബാൾക്കൻ രാജ്യങ്ങൾ ഒത്തുചേർന്ന് ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ ജീർണിച്ച കോട്ട മറിക്കുവാൻ യുദ്ധം തുടങ്ങിയപ്പോൾ അൽബേനിയയ്ക്ക് ഓട്ടോമൻ സൈന്യത്തോടൊപ്പം നിൽക്കേണ്ടിവന്നു. വയസുചെന്ന കടുവയുടെ അവസ്‌ഥയിലായിരുന്ന ഓട്ടോമൻ ശക്‌തിയെ കഴുതപ്പുലിപ്പറ്റത്തെപ്പോലെ ബാൾക്കൻ രാജ്യങ്ങൾ ആക്രമിച്ചു. സെർബിയ അൽബേനിയയെ വെട്ടിപ്പിടിക്കുമെന്നു ഭയന്ന അന്നത്തെ വൻശക്‌തി ഓസ്ട്രിയ അതു തടയാൻ അൽബേനിയയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.<യൃ><യൃ>നിർഭാഗ്യം അല്ലാതെന്ത്, സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട അൽബേനിയയിൽ കൊസോവോയും അതിന്റെ ഭാഗമായ സ്കോപ്യേയും ഉൾപ്പെട്ടിരുന്നില്ല. കൊസോവോയെങ്കിലും കിട്ടിയെന്ന ആശ്വാസത്തിൽ സെർബിയ നിശ്വസിക്കുമ്പോഴാണ്, 75 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള കൊസോവോ പ്രദേശങ്ങൾ അൽബേനിയയിൽ ചേർക്കാൻ ഓസ്ട്രിയ ഉൾപ്പെടെയുള്ള വൻശക്‌തികൾ ആലോചിക്കുന്നതായി അഭ്യുഹ സഞ്ചാരമുണ്ടായത്.<യൃ><യൃ>സെർബിയയ്ക്കു സഹിച്ചില്ല. എന്നാൽ പ്രശ്നത്തിനു പരിഹാരം അവർക്കു മുന്നിൽ പെട്ടെന്നു തെളിഞ്ഞു. ക്രൈസ്തവർക്കു ഭൂരിപക്ഷമുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ? മുസ്ലിംകൾക്കു ഭൂരിപക്ഷമുള്ള അൽബേനിയയിൽ ക്രൈസ്തവർ ചെറുന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തിനുള്ളിലെ ന്യൂനപക്ഷമാണു കത്തോലിക്കർ. എന്നാൽ കത്തോലിക്കരിൽ മിക്കവരും മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ളവരാണ്. അതുകൊണ്ട് അവരോടുള്ള അസൂയ ധാരാളംപേരെ കടിക്കുന്നുണ്ടായിരുന്നു. ക്രൈസ്തവരെ കൊന്നൊടുക്കി അവരുടെ ഭൂരിപക്ഷം ഇല്ലാതാക്കുകയെന്ന ഉന്മേഷകരമായ മാർഗമാണു സെർബിയ സ്വീകരിച്ചത്. ബലാത്സംഗം, കൊള്ള എന്നിവ കൂടിച്ചേർത്തു സെർബിയൻ പട്ടാളം അതു വളരെ ഉല്ലാസകരമാക്കി. ഭർത്താവിന്റെ മുന്നിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുക, പെൺമക്കളെ എവിടെ ഒളിപ്പിച്ചിരിക്കുന്നുവെന്നു വെളിപ്പെടുത്തുന്നതുവരെ കുടുംബനാഥനെ ചതച്ചുകൊണ്ടിരിക്കുക എന്നിവയൊക്കെ നല്ല വിനോദങ്ങളായിരുന്നു.<യൃ><യൃ>ഒരുസംഘം യുവാക്കളെ സെർബ് പട്ടാളം വണ്ടിയിൽ കയറ്റാൻ തുടങ്ങുമ്പോഴാണ്, അടുത്തൊരു മതിൽ കണ്ടത്. മതിലിനടുത്തു പോയി മൂത്രമൊഴിച്ചിട്ടു മതി യാത്രയെന്നു പട്ടാളം അവരോടു പറഞ്ഞു. അവർ മൂത്രമൊഴിച്ചുകൊണ്ടിരിക്കേ പിന്നിൽ നിരന്നുനിന്നു നിറയൊഴിച്ചിട്ടു പട്ടാളം വാഹനത്തിൽ കയറി പുതിയ കളിസ്‌ഥലം തേടിപ്പോയി. ചിലപ്പോൾ പട്ടാളത്തിനു വെടിയുണ്ട തികയാതെ വരും, സ്വാഭാവികം. പ്രശ്നമില്ല, കുട്ടികളെ കൊല്ലാൻ തോക്കിന്റെ ബയണറ്റ് ഉണ്ടല്ലോ. ഒന്നല്ലെങ്കിൽ രണ്ടു കുത്തു മതിയാവും. മുതിർന്നവരുടെ തല തോക്കിന്റെ പാത്തികൊണ്ട് അടിച്ചുപൊട്ടിച്ചശേഷം നദിയിലേക്കു നീട്ടിയെറിഞ്ഞാൽ വ്യായാമവുമായി.<യൃ><യൃ>ഇവയെക്കാൾ സെർബ് പട്ടാളത്തെ രസിപ്പിച്ചിരുന്ന മറ്റൊരു രീതിയുണ്ട്. ആളുകളെ കൈകൾ രണ്ടു വശത്തേക്കാക്കി മരങ്ങളിൽ കെട്ടിത്തൂക്കുക. വെടിയുണ്ട ആവശ്യമില്ല, എളുപ്പത്തിൽ മരിക്കുമെന്ന ദോഷവുമില്ല. ചിലപ്പോൾ ദിവസങ്ങളെടുക്കും മരിക്കാൻ. ഒന്നുരണ്ടവസരത്തിൽ അൽബേനിയക്കാർ തിരിച്ചടിച്ചു. പക്ഷേ അതിനു കടുത്ത ശിക്ഷ കിട്ടി. 1912 ഒക്ടോബറിൽ പ്രിസ്റ്റീനയിൽ ഒരു ദിവസംകൊണ്ട് അയ്യായിരം അൽബേനിയക്കാരെ സെർബ് സേന കൊന്നു. മരണസംഖ്യ കണക്കാക്കുന്നതിന്റെ എളുപ്പത്തിനുവേണ്ടി പത്തുപേരെ വീതം കൂട്ടിക്കെട്ടി യന്ത്രത്തോക്കുകൊണ്ട് ഓരോ കെട്ടിനെയും വകവരുത്തുകയാണു ചെയ്തത്.<യൃ><യൃ>1910 ഓഗസ്റ്റ് 26–നു ജനിച്ച ആഗ്നസിന് അന്നു രണ്ടു വയസ്. ബൊയാജിയു കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ അവൾ ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ പിച്ചവച്ചു. മൂന്നു വയസു കൂടുതലുള്ള ജ്യേഷ്ഠൻ ലാസറും ഒന്നും അറിയുന്നുണ്ടായിരുന്നിരിക്കില്ല. ലാസറിനെക്കാൾ മൂന്നു വയസു മൂപ്പുള്ള ചേച്ചി ആഗേ ഒരുപക്ഷേ ചിലതൊക്കെ കേട്ടിട്ടുണ്ടാവും. അവരുടെ പിതാവ് നിക്കോള ബൊയാജിയുവിനും അമ്മ ഡ്രാനാഫിലിനും ഒന്നും അറിയാതിരിക്കാൻ കഴിയുമായിരുന്നില്ല. കോൾ എന്നു വിളിപ്പേരുള്ള നിക്കോളയാകട്ടെ അൽബേനിയൻ ദേശീയവാദികളുമായി വളരെ അടുപ്പവും സഹകരണവുമുള്ള ആളായിരുന്നു.<യൃ><യൃ>സ്കോപ്യേയിൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നെങ്കിലും ബൊയാജിയു കുടുംബം താമസിച്ചിരുന്ന പ്രദേശം ശാന്തമായിരുന്നു. പർവത പ്രാന്തത്തിലുള്ള അവിടെ വിദേശ പട്ടാളത്തിന് എത്തിച്ചേരുക അല്പം വിഷമകരമായിരുന്നുവെന്നതാവാം കാരണം. കെട്ടിടനിർമാണം, ഫാർമസി, വിദേശവാണിജ്യം ഇങ്ങനെ പല തൊഴിലുകളിൽ ഏർപ്പെട്ടു കോൾ ബൊയാജിയു മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ തൊഴിലുമായി ബന്ധപ്പെട്ടു വിദേശയാത്രകൾ നടത്തും. ഈജിപ്തിലും മറ്റുമുള്ള അൽബേനിയൻ വംശജരെ നാട്ടിലെ സ്‌ഥിതിഗതികൾ അറിയിക്കുകയും അൽബേനിയൻ ദേശീയ പ്രസ്‌ഥാനത്തിന് അവരുടെ പിന്തുണ നേടുകയും ചെയ്യുകയെന്നതും ആ യാത്രകളുടെ ഉദ്ദേശ്യമായിരുന്നു.<യൃ><യൃ>ഏതായാലും കോൾ ഒരു വിദേശയാത്ര കഴിഞ്ഞുവന്നാൽ കുടുംബാംഗങ്ങൾക്കു മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തിൽനിന്നു പലതും കേൾക്കാനുണ്ടാകും. ദാനശീലനായ അദ്ദേഹത്തിന്റെ സമ്മാനങ്ങൾ സ്വീകരിക്കാനെത്തുന്നവരുമുണ്ടാകും കൂട്ടത്തിൽ. ചിലപ്പോൾ സമ്മാനങ്ങൾ വിതരണം ചെയ്തുകഴിയുമ്പോൾ മക്കൾക്കു കൊടുക്കാൻ ഒന്നും ശേഷിക്കില്ല. എങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്നതിന്റെ സംതൃപ്തിയിലായിരിക്കും ബൊയാജിയു കുടുംബം. അങ്ങനെ സംതൃപ്തികൊള്ളാൻ കോൾ തന്റെ കുടുംബത്തെ പഠിപ്പിച്ചിരുന്നു.<യൃ><യൃ>ഭാര്യ ഡ്രാനയെ–ഡ്രാനാഫിലിനെ അങ്ങനെയാണു വിളിക്കുക–കോൾ അതു പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. കോളിനെക്കാൾ ദാനശീലവും ദൈവഭക്‌തിയും ഡ്രാനയ്ക്കു പണ്ടേ ഉണ്ടായിരുന്നു. ഡ്രാനയിൽനിന്നു പകർന്നതാണോ കോളിന് ആ സ്വഭാവവിശേഷങ്ങൾ എന്നു സംശയിക്കണം. ഏതായാലും കുട്ടികളെ മിക്കവാറും എല്ലാ ദിവസവും പുലർച്ചയ്ക്കു പള്ളിയിൽ കൊണ്ടുപോകുകയും സമയം കിട്ടുമ്പോഴൊക്കെ കൊന്ത എത്തിക്കുകയും ചെയ്തിരുന്ന ഡ്രാന വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ഉത്സാഹവതിയായിരുന്നു. കുറെയൊക്കെ അകലെയുള്ള പാവപ്പെട്ട വീടുകളിൽ ഡ്രാന ഭക്ഷണപ്പൊതിയുമായി പോകുമ്പോൾ അനുഗമിക്കുന്നത് ഇളയമകൾ ആഗ്നസായിരുന്നു.<യൃ><യൃ>പാതയോരങ്ങളിലെ പൂക്കൾ പറിച്ചും പക്ഷികളോടു വിശേഷം ചോദിച്ചുമൊക്കെയാണ് ആഗ്നസിന്റെ യാത്ര. ഏതു പൂമൊട്ടിനെ കണ്ടിട്ടാണ് അമ്മ തനിക്കു ഗൊൺജ എന്നു പേരിട്ടതെന്ന് ആഗ്നസ് ചോദിച്ചു. പൂമൊട്ട് എന്നാണല്ലോ ഗൊൺജ എന്നതിന്റെ അർഥം. ഭ‘‘ഗൊൺജാ, എല്ലാ പൂമൊട്ടുകളും സുന്ദരമാണ്. സ്വർഗസ്‌ഥനായ പിതാവ് അണിയിച്ചൊരുക്കിയവയാണ് അവയെല്ലാം. ഓരോന്നിനെയും ഓരോ വിധത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നു എന്നുമാത്രം. നമ്മുടെ വീട്ടിലേക്കു ദൈവം അണിയിച്ചൊരുക്കി അയച്ച പൂവാണു നീയെന്നു ഞങ്ങൾക്കു തോന്നി. അതുകൊണ്ടാണു നിനക്കു ഗൊൺജ എന്നു പേരിട്ടത്.’’’ “‘‘അപ്പോൾ സ്വർഗത്തിലെ പിതാവ് എന്നെ വിളിക്കുന്നത് ആഗ്നസ് എന്നോ ഗൊൺജ എന്നോ?’’” “‘‘ഒരുപക്ഷേ മറ്റൊരു പേരാവും. ലോകത്തു ജനിച്ചവരും ഇനി ജനിക്കുന്നവരുമായ എല്ലാവർക്കും ഓരോ പേര് തമ്പുരാൻ ഇട്ടിട്ടുണ്ടാവും. ഒരാളുടെ പേര് മറ്റൊരാൾക്കുണ്ടാവില്ല; ഒരാളുടെ രൂപം മറ്റൊരാൾക്കില്ലാത്തതുപോലെ. ഓരോരുത്തരെയും തമ്പുരാൻ അറിയുന്നു, അമ്മ തന്റെ കുഞ്ഞിനെയെന്നവണ്ണം. ഓരോരുത്തരെയും തമ്പുരാൻ ഓർത്തിരിക്കുന്നു, കാലത്തിന്റെ അവസാനംവരെ. ഓരോരുത്തർക്കുംവേണ്ടി തമ്പുരാൻ കരുതുന്നു, കാലത്തിന്റെ ആരംഭം മുതൽ.”<യൃ><യൃ>1914–ൽ ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ സെർബ് സൈന്യത്തിനു ചോരക്കളിക്കുവേറെ വേദി കിട്ടിയതോടെയാണ് അൽബേനിയയിൽ അവരുടെ ക്രീഡ അവസാനിച്ചത്. പക്ഷേ അപ്പോൾ ബൾഗേറിയ അൽബേനിയയുടെ പല ഭാഗങ്ങളും വെട്ടിപ്പിടിക്കാൻ തുടങ്ങി. എന്നാൽ അവരുടെ ആക്രമണങ്ങളുടെയും ലോകയുദ്ധത്തിന്റെയും അഗ്നിഗോളങ്ങൾ തീയണഞ്ഞ് പൊള്ളുന്ന കഷണങ്ങൾ മാത്രമായാണു സ്കോപ്യേയിൽ വീണത്. അതുകൊണ്ടു ബൊയാജിയു കുടുംബത്തിലെ അനുദിന കാര്യങ്ങൾക്കോ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ പള്ളിയുമായുള്ള ബന്ധത്തിനോ മുടക്കമുണ്ടായില്ല. <യൃ><യൃ>യഥാർഥത്തിൽ, ലോകയുദ്ധം 1918–ൽ അവസാനിച്ചപ്പോഴാണു സ്കോപ്യേവാസികൾ പ്രതിസന്ധിയിലായത്. സ്കോപ്യേ ഉൾപ്പെടുന്ന കൊസോവോ പ്രവിശ്യയെ അൽബേനിയയിൽനിന്ന് അടർത്തി സെർബ്, ക്രോട്ട്, സ്ളൊവീൻ എന്നീ വർഗങ്ങൾ ഉൾപ്പെടുന്ന പുതിയൊരു ഫെഡറേഷനിൽ (ഈ ഫെഡറേഷനാണ് 1929–ൽ യുഗോസ്ലാവ്യ ആയിത്തീർന്നത്) ചേർത്തുകൊണ്ടുള്ള വൻശക്‌തികളുടെയും സെർബുകളുടെയും തീരുമാനം കൊസോവോക്കാർക്കു സ്വീകരിക്കാവുന്നതായിരുന്നില്ല. കൊസോവോയിൽ കൂട്ടക്കൊല നടത്തുകയും കാൽലക്ഷത്തോളം പേരെ തടവിലാക്കുകയും ചെയ്ത സെർബുകളുമായി ചേർന്നൊരു ഫെഡറേഷൻ കൊസോവോക്കാർക്കു സങ്കല്പിക്കാവുന്നതായിരുന്നില്ല.<യൃ><യൃ>ഫെഡറേഷനിൽ കൊസോവോ ചേരുന്നതിനെ നഖശിഖാന്തം എതിർക്കുന്നയാളായിരുന്നു കോൾ ബൊയാജിയു. ഈ വിഷയം സംബന്ധിച്ചു ബെൽഗ്രേഡിൽ ചർച്ച തീരുമാനിച്ചപ്പോൾ സ്കോപ്യേവാസികൾ അതിലേക്കു തങ്ങളുടെ പ്രതിനിധിയായി അയച്ചതു കോളിനെയാണ്. മൂന്നു നാലു ദിവസത്തിനുശേഷം ഇറ്റാലിയൻ കോൺസലിന്റെ വാഹനത്തിൽ കോൾ മടങ്ങിയെത്തുമ്പോൾ അദ്ദേഹം അത്യാസന്നനിലയിലായിരുന്നു. മൂക്കിലൂടെ രക്‌തം വരുന്നുണ്ടായിരുന്നു. പെട്ടെന്നുണ്ടായ അസുഖമാണ്, പേടിക്കാനൊന്നുമില്ലെന്നു കോൺസലും മറ്റുും പറഞ്ഞെങ്കിലും കാര്യം ഗുരുതരമാണെന്നു ഡ്രാനയ്ക്കു മനസിലായി. ഡ്രാന ഉടനേ ചെയ്തത് ഭർത്താവിന് അന്ത്യകൂദാശ നൽകാൻ വൈദികനെ വിളിക്കാൻ ഇളയമകളെ പള്ളിയിലേക്കു പറഞ്ഞയയ്ക്കുകയാണ്. ആവുന്നത്ര വേഗത്തിൽ ഓടി പള്ളിയിലെത്തിയ ആഗ്നസിന് അവടെ അച്ചനെ കാണാനായില്ല. വേറെ എവിടെപ്പോയാൽ ഒരു വൈദികനെ കിട്ടുമെന്ന് ആഗ്നസിന് അറിവുണ്ടായിരുന്നില്ല. വൈദികനില്ലാതെ വീട്ടിലേക്കു പോകില്ല. പ്ട്ടൈന്നൊരു തോന്നലിൽ ആ ഒമ്പതുകാരി ഓടിയതു സ്കോപ്യേ റെയിൽവേ സ്റ്റേഷനിലേക്കാണ്. അവിടെ തീവണ്ടി കാത്തുനിന്നവരുടെ ഇടയിൽ, ആശ്വാസം, ഒരു വൈദികനെ അവൾ കണ്ടെത്തി.<യൃ><യൃ>മരണാസന്നനായ പിതാവിന് അന്ത്യകൂദാശ നൽകണമെന്ന അപരിചിതയായ ആ ബാലികയുടെ അപേക്ഷ വൈദികൻ നിരാകരിച്ചില്ല. സ്വന്തം പരിപാടി മാറ്റിവച്ചുകൊണ്ട് അദ്ദേഹം ആഗ്നസിനോടൊപ്പം പുറപ്പെട്ടു. അവളുടെ വീട്ടിലെത്തി നാൽപ്പത്തഞ്ചുകാരനായ കോളിനു രോഗീലേപനം നൽകി അദ്ദേഹം മടങ്ങി. ആ വൈദികൻ ആരെന്നോ ഏതു നാട്ടുകാരനെന്നോ അവിടെയാർക്കും അറിയുമായിരുന്നില്ല. അപ്പോൾത്തന്നെ കോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന നിഗമനത്തിലാണു ഡോക്ടർമാർ എത്തിയത്. കോളിനു ശക്‌തരായ രാഷ്്ട്രീയ പ്രതിയോഗികൾ ഉണ്ടെന്നതും ബെൽഗ്രേഡ് സമ്മേളനത്തിൽ തീവ്രമായ അഖണ്ഡ അൽബേനിയാ വാദം എതിരാളികളെ പ്രകോപിപ്പിക്കാമെന്ന് അവിടേക്കു പുറപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നതും ഡ്രാന ഓർത്തു. പിറ്റേദിവസം കോൾ ബൊയാജിയു മരിച്ചു.<യൃ><യൃ>വലിയ ജനാവലിയാണു സംസ്കാരച്ചടങ്ങിൽ സംബന്ധിച്ചത്. സ്കോപ്യേയിലെ കടകൾ അന്നു ഹർത്താൽ ആചരിച്ചു. കോളിന്റെ മരണത്തോടെ ബൊയാജിയു കുടുംബത്തിന്റെ ഉല്ലാസങ്ങൾ അവസാനിച്ചെന്നു പറയാം. ആ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന പ്രമുഖരൊന്നും അവിടേക്കു തിരിഞ്ഞുനോക്കാതായി. വരുമാനമാർഗങ്ങൾ അടഞ്ഞതോടെ കുടുംബത്തിന്റെ അനുദിന കാര്യങ്ങൾ പോലും മുടങ്ങി. ഭക്‌തകാര്യങ്ങളിലൊഴികെ ഒന്നിലും ഡ്രാനയ്ക്ക് ഉത്സാഹമില്ലാതായി. മൂത്ത മകൾ ആഗേയാണു വീട്ടുകാര്യങ്ങൾ മിക്കതും ഏറ്റെടുത്തു നടത്തിയത്. പണ്ടുതന്നെ അല്പം ഗൗരവക്കാരിയായിരുന്ന ആഗ്നസ് അക്കാര്യത്തിൽ ഒരു ക്ലാസ് കൂടി കയറി. <യൃ><യൃ>അധ്യായം ഒന്ന്, <യൃ>(തുടരും)