ഇമ്മിണി ബല്യ അരയന്നങ്ങൾ
വ​ട​ക്കെ അ​മേ​രി​ക്ക​യി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലുപ്പ​മു​ള്ള അ​ര​യ​ന്ന​ങ്ങ​ളെ ക​ണ്ടു​വ​രു​ന്ന​ത്. ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ​വ​ച്ചേ​റ്റ​വും വ​ലി​യ അ​ര​യ​ന്നം ട്ര​സ്റ്റ​ർ സ്വാ​ൻ​ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു ആ​ണ്‍ അ​ര​യ​ന്ന​മാ​ണ്. അ​വ​ന്‍റെ ശ​രീ​ര നീ​ളം 5 അ​ടി 11 ഇ​ഞ്ച് (180 സെ​ന്‍റീ​മീ​റ്റ​ർ) ആ​ണ്. ഭാ​രം 15 കി​ലോ​ഗ്രാ​മും ചി​റ​ക് വി​സ്താ​രം 10 അ​ടി​യും (3 മീ​റ്റ​ർ) ആ​ണ്. യൂ​റേ​ഷ്യ​യി​ൽ ക​ണ്ടു​വ​രു​ന്ന വൂ​പ്പ​ർ​ അ​ര​യ​ന്ന​ങ്ങ​ളു​ടെ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ട്ര​സ്റ്റ​ർ അ​ര​യ​ന്ന​ങ്ങ​ളും.
1933-ൽ 70 ​വ​ലി​യ ട്ര​സ്റ്റ​ർ അ​ര​യ​ന്ന​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ലാ​സ്ക​യി​ലെ കോ​പ്പ​ർ ന​ദി​യി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ര​യ​ന്ന​ങ്ങ​ളെ ക​ണ്ടെ​ത്തി. വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ ട്ര​സ്റ്റ​ർ സ്വാ​ൻ സൊ​സൈ​റ്റി​ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 2010-ൽ 46000-​ത്തി​ല​ധി​കം അ​ര​യ​ന്ന​ങ്ങ​ൾ അ​വി​ടെ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. 1968-ൽ ​ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ൽ 3722 അ​ര​യ​ന്ന​ങ്ങ​ൾ ഉ​ള്ള​താ​യി​ട്ടാ​ണു വെ​ളി​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ ഒ​രു ആ​ണ്‍ അ​ര​യ​ന്ന​ത്തി​ന് ശ​രാ​ശ​രി 4 അ​ടി 5 ഇ​ഞ്ച് മു​ത​ൽ 5 അ​ടി 5 ഇ​ഞ്ച് വ​രെ വ​ലുപ്പ​മു​ണ്ടാ​യി​രി​ക്കും. അ​താ​യ​ത് 138 സെ​ന്‍റീ​മീ​റ്റ​ർ മു​ത​ൽ 165 സെ​ന്‍റീ​മീ​റ്റ​ർ വ​രെ. ഭാ​രം 7 കി​ലോ​ഗ്രാം മു​ത​ൽ 13 കി​ലോ​ഗ്രാം വ​രെ വ​രും. ചി​റ​കു വി​സ്താ​ര​മാ​ക​ട്ടെ 6 അ​ടി 1 ഇ​ഞ്ച് (185 സെ.​മീ.) മു​ത​ൽ 8 അ​ടി 2 ഇ​ഞ്ച് (250 സെ.​മീ.) വ​രെ​യും. ശ​രീ​രം മു​ഴു​വ​ൻ വെ​ള്ള തൂ​വ​ലു​ക​ൾ നി​റ​ഞ്ഞ ആ​ണ്‍ അ​ര​യ​ന്ന​ത്തി​ന്‍റെ കാ​ലി​നും വി​ര​ലു​ക​ൾ​ക്കും പി​ങ്ക് നി​റ​മാ​യി​രി​ക്കും. പ​ര​മാ​വ​ധി ആ​യു​ർ​ദൈ​ർ​ഘ്യം 24 വ​ർ​ഷ​മാ​ണെ​ങ്കി​ലും 33 വ​ർ​ഷം​വ​രെ ജീ​വി​ച്ച​വ​യും ച​രി​ത്ര​ത്തി​ലു​ണ്ട്.

ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളാ​ണ് പ്ര​ജ​ന​ന​കാ​ലം. പെ​ണ്‍ അ​ര​യ​ന്ന​ങ്ങ​ൾ 3 മു​ത​ൽ 12 വ​രെ മു​ട്ട​ക​ളി​ടും. മു​ട്ട​യ്ക്ക് 2.9 ഇ​ഞ്ച് വീ​തി​യും 4.5 ഇ​ഞ്ച് നീ​ള​വും 320 ഗ്രാം ​ഭാ​ര​വും ഉ​ണ്ടാ​കും. ജീ​വി​താ​വ​സാ​നം വ​രെ ഒ​രു ഇ​ണ​യു​മാ​യി ജീ​വി​ക്കു​ന്ന ഇ​വ, ഇ​ണ മ​രി​ച്ചാ​ൽ മാ​ത്ര​മേ വെ​റൊ​രു ഇ​ണ​യെ തേ​ടൂ. യൂ​റോ​പ്പ്, ഏ​ഷ്യ, ഏ​ഫ്രി​ക്ക, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​യെ ക​ണ്ടു​വ​രു​ന്നു.

ജോർജ് മാത്യു പുതുപ്പള്ളി