എഴുത്തച്ഛൻ
കാവുറങ്ങി, കിളിയുറങ്ങി കാട്ടുപൂവും വീണുറങ്ങി വീടുറങ്ങി വിളക്കുറങ്ങി കാടിറങ്ങും കാറ്റുറങ്ങി കണ്ണിലെന്തേ കണ്ണീരെൻ കണ്ണനുണ്ണി നീയുറങ്ങ്...’’

ഇളംനീരുപോലുള്ള അമ്മയുടെ താരാട്ടുപാട്ട് കേട്ട് കണ്ണുകൾ പൂട്ടിയുറങ്ങുന്ന ഈ ഓമൽകുഞ്ഞ് ആരാണെന്നല്ലേ മലയാളിയുടെ ഭാഷാപിതാവ് സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.

ഈ മണ്ണിന്‍റെ ആത്മാവിൽ നിന്ന് അക്ഷരമുത്തുകൾ പെറുക്കിയെടുത്ത് മലയാളത്തിന്‍റെ നെറുകയിൽ സമർപ്പിച്ചു; കണ്ണുനീരിനെപ്പോലും വൈഡൂര്യമാക്കുന്ന എഴുത്തച്ഛന്‍റെ ജീവിതകഥ നാടകമാകുന്നു. എഴുത്തച്ഛന്‍റെ ജീവിതചരിത്രം ആധാരമാക്കി, പശ്ചാത്തലമാക്കി മലയാളഭാഷ പ്രമേയമാക്കുന്ന “എഴുത്തച്ഛൻ’ നാടകം അക്ഷരകലയുടെ അമരക്കാരനും സംവിധായകനുമായ മീനന്പലം സന്തോഷ് സംവിധാനം ചെയ്യുന്നു. നാടകം ഒക്ടോബറിൽ തിരുവനന്തപുരം കാർത്തികതിരുനാൾ തിയറ്ററിൽ പ്രദർശിപ്പിക്കും.

യുവ നാടകകൃത്ത് മുഹാദ് വെന്പായമാണ് മാതൃഭാഷ പ്രബോധന പ്രചാരണ നാടകമായ എഴുത്തച്ഛന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. 19 പ്രശസ്ത കവികളുടെ വരികൾ, 25 സംഗീതസംവിധായകരുടെ ഈണം, 30 ഗായകരുടെ ആലാപനം. പിന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രംഗകാഴ്ചകൾ. അങ്ങനെ ലോകനാടക ചരിത്രത്തിൽതന്നെ മലയാളത്തിൻറെ വിരൽപ്പാട് പതിപ്പിക്കുകയാണ് എഴുത്തച്ഛൻ.

സംസ്കൃത മേലാളന്മാർ ഭാവിയെയു ജ്ഞാനത്തെയും ദൈവത്തപ്പോലും കൈപ്പിടിയിലൊതുക്കിയിരുന്ന ഒരു കാലത്ത് സാധാരണ മലയാളിക്ക് മലയാളന്ധാഷാ സംസ്കാരത്തെയും ഈശ്വരനെയും നൽകിയ മഹാചാര്യനാണ് എഴുത്തച്ഛൻ. ഇംഗ്ലീഷ് സാമ്രാജ്യത്വ ശക്തികൾ നൽകിപ്പോയ അടിമത്ത മനോന്ധാവം ഇന്നും സിരകളിൽ ചുമക്കുന്ന മലയാളികളുടെ ഉള്ളിൽ ഭാഷാപിതാവിനെ പ്രാണപ്രതിഷ്ഠ നടത്തുകയാണ് നാടകം. ഇതിൽ മലയാളത്തിന്‍റെ ഗുരുകാരണവന്മാർ മുതൽ പുതിയ തലമുറവരെ ഭാഗഭാഗാക്കാകുന്നു.

പ്രഫ. ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദൻ, പ്രന്ധാവർമ, പ്രഫ.മധുസൂദനൻ നായർ, എസ്.രമേശൻ നായർ, പി.നാരായണക്കുറുപ്പ് തുടങ്ങി 19 കവികൾ രചിച്ച കവിതകൾ എം.കെ.അർജുനനും ശ്യാമും ഗംഗൈ അമരനും ഒൗസേപ്പച്ചനും എം.ജയചന്ദ്രനും രമേഷ് നാരായണനും ഗോപീസുന്ദറും ബിജിപാലും ഉൾപ്പെടെ 25 സംഗീതസംവിധായകരുടെ ഈണങ്ങൾ. കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, സുജാതമോഹൻ, ജയവിജയൻ, ശരത് തുടങ്ങി 30 പ്രശസ്ത ഗായകരുടെ ആലാനം. നാട്യസംവിധാനം നിർവഹിച്ചിരിക്കുന്നത് പദ്മന്ധൂഷണ്‍ ധനഞ്ജയനാണ്. നൃത്താചാര്യ റിഗാറ്റ ഗിരിജയുടെ ശിഷ്യരാണ് അരങ്ങിൽ നൃത്തച്ചുവടുകളുമായി എത്തുന്നത്.

ഒഎൻവി. എം.ടി.വാസുദേവൻ നായർ, സുഗതകുമാരി, സച്ചിദാനന്ദൻ, പ്രന്ധാവർമ എന്നിവർ നൽകുന്ന ഭാഷാപ്രതിജ്ഞയും നാടകത്തിൻറെ ആത്മാവിലേക്ക് മനസുകളെ കൂട്ടുന്നു. ന·ുലപ്പാലിനോടൊപ്പമെൻ ന·മലയാളമേ’’ എന്നു തൻറെ ഹൃദയത്തിൽ തൊട്ട് പ്രഭാവർമ കുറിച്ച ഭാഷാവിളംബരത്തിന് ഈണം പകർന്നത് എം.കെ.അർജുനൻ മാസ്റ്ററാണ്. രാമാനുജൻറെ ജനനം മുതലുള്ള ജീവിതകാണ്ഡങ്ങൾ സൂക്ഷ്മമായി രംഗത്ത് നിറയുന്നുണ്ട്. എം.ജയചന്ദ്രൻ ഈണം നൽകി സുജാതമോഹൻ പാടുന്ന “കാവുറങ്ങി കിളിയുറങ്ങി..’ എന്ന താരാട്ടുപാട്ടിലൂടെയാണ് അരങ്ങിൽ എഴുത്തച്ഛൻറെ മഹാജീവിതത്തിൻറെ തുടക്കം കുറിക്കുന്നത്.

മലയാളം അധ്യാപകൻകൂടിയായ അച്ഛൻ എൻ.സദാനന്ദനിൽനിന്നു പൈതൃകമായി ന്ധാഷാസ്നേഹവും നാടകാന്ധിരുചിയും ലന്ധിച്ച മീനന്പലം സന്തോഷിന് ഈ നാടകം ജ·ലക്ഷ്യത്തിൻറെ സാക്ഷാത്കാരംകൂടിയാണ്. ഭാഷാപ്രചാരണ നാടകത്തിൻറെ അരങ്ങൊരുക്കലിനായി ഒന്നരവർഷക്കാലമാണ് അദ്ദേഹം ചെലവഴിച്ചത്. എഴുത്തച്ഛൻറെ ജീവിതരേഖകൾക്കായുള്ള അന്വേഷണങ്ങളിൽ മലയാളം സർവകലാശാലാ വൈസ്ചാൻസലർ കെ.ജയകുമാർ തുണയായി. എഴുത്തച്ഛനെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ പല പുസ്തകങ്ങളിലും വ്യത്യസ്തമായിരുന്നു. നാടകകൃത്തായ മുഹാദ് വെന്പായം അഞ്ചുപ്രാവശ്യം സ്ക്രിപ്റ്റ് തിരുത്തിയെഴുതി. ന്ധാഷാപിതാവിനുവേണ്ടി മനസും സമയവും ചെലവിടാൻ കെ.ജയകുമാറും എസ്.രമേശൻ നായരും പ്രന്ധാവർമയും പി.നാരായണക്കുറുപ്പും പെരുന്പാവൂർ ജി. രവീന്ദ്രനാഥും മുതൽ ബിജിപാൽ വരെ തയാറായപ്പോൾ ലന്ധിച്ച ഒരു ആന്തരിക ഉൗർജം വളരെ വലുതാണെന്ന് മീനന്പലം സന്തോഷ് പറയുന്നു.

ഉൾക്കാന്പിൽ മാത്രമല്ല അവതരണത്തിലും എഴുത്തച്ഛൻ നാടകം വിസ്മയം തീർക്കും. പന്ത്രണ്ടിലധികം രംഗമാറ്റങ്ങൾ നിമിഷങ്ങൾകൊണ്ട് സാധ്യമാക്കുന്നത് കലാരത്നം ആർട്ടിസ്റ്റ് സുജാതനാണ്. എഴുത്തച്ഛൻറെ കാലഘട്ടമായ പതിനാറാം നൂറ്റാണ്ടിൽ നിന്നു പുതിയ കാലഘട്ടത്തിലേക്കുള്ള പ്രയാണം ദീപപ്രസരണത്തിലൂടെ സാക്ഷാത്കരിക്കുന്നത് ഇന്ത്യയിൽതന്നെ പ്രശസ്തിയാർജിച്ച ഗോപിനാഥ് കോഴിക്കോടാണ്. ശബ്ദരൂപകല്പന നടത്തിയിരിക്കുന്ന ബെൻസണ്‍ ക്രിയേഷൻസിലെ സുനീഷ് ബെൻസണ്‍ 8000 വാട്സ് ഉപയോഗിച്ച് സ്റ്റുഡിയോ ഇഫക്ടിൽ ആണ് ശബ്ദക്രമീകരണം നടത്തിയിരിക്കുന്നത്.(ഉത്സവപറന്പുകളിലെയുംമറ്റും സാധാരണ നാടകങ്ങൾക്ക് ഉപയോഗിക്കാറുള്ളത് 750 വാട്സ് ആണെന്ന് ഓർക്കുക).

അടൂർ ഗോപാലകൃഷ്ണനും എം.ടി.വാസുദേവൻ നായരും ഡോ. പുതുശേരി രാമചന്ദ്രനും ഉൾപ്പെടുന്നവർ നൽകിയ പിന്തുണയും മീനന്പലം ഓർമിക്കുന്നു. നാടകത്തിനുവേണ്ടി കവിത എഴുതിക്കാൻ ഡൽഹിയിൽ താമസിക്കുന്ന കവി കെ.സച്ചിദാനന്ദൻറെ വീട്ടിൽ പോയ അനുന്ധവം സംവിധായകൻ പറയുന്നത്, “”പറഞ്ഞസമയം കഴിഞ്ഞ് ഒരുമണിക്കൂർ വൈകിയാണ് സച്ചിദാനന്ദൻറെ വീട്ടിൽ എത്തുന്നത്. യാതൊരു നീരസവുംകൂടാതെ വളരെ സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച സച്ചിദാനന്ദൻ പറഞ്ഞത്, ഇതുവരെ നിങ്ങളെ പ്രതീക്ഷിച്ചു. ഇപ്പോൾ ന്ധാര്യ പുറത്തേക്കു പോയി. അതിനാൽ ചായ ഞാൻ ഉണ്ടാക്കിത്തരാം.” ചായ വേണ്ട എന്ന് ആഗതർ നിർബന്ധിച്ചപ്പോൾ രണ്ടുഗ്ലാസ് ജ്യൂസുമായി സച്ചിദാനന്ദൻ എത്തി!

മലയാള ചലച്ചിത്ര പിന്നണി സംഗീതരംഗത്ത് തങ്ങളുടെ മുദ്ര പതിപ്പിച്ച മലയാളികളല്ലാത്ത ഗംഗൈ അമരൻ, ശ്യാം, വിദ്യാസാഗർ എന്നിവരുടെ മലയാള ന്ധാഷാസ്നേഹം തന്നെ അദ്ന്ധുതപ്പെടുത്തിയെന്നും സംവിധായകൻ ഓർമിക്കുന്നു. ചില മലയാളികളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു അന്യന്ധാഷക്കാരായ കാലാകാര·ാരുടെ മലയാള ന്ധാഷാസ്നേഹം എന്ന സത്യവും! തുഞ്ചത്ത് എഴുത്തച്ഛൻറെ അദൃശ്യമായ തലോടൽപോലെ ഒരനുഗ്രഹം നാടകസൃഷ്ടിയിലങ്ങോളമിങ്ങോളം മീനന്പലം അനുന്ധവിച്ചിട്ടുമുണ്ട്. പതിവ് നാടകസംഗീത രീതികൾ ഒഴിവാക്കാൻ നാടകത്തിനുവേണ്ടി ഇതുവരെ പശ്ചാത്തലസംഗീതം ഒരുക്കാത്ത പ്രതിന്ധയെ തേടിയുള്ള സംവിധായകൻറെ അന്വേഷണം അവസാനിച്ചത് ബൈജു എന്ന ചെറുപ്പക്കാരനിലാണ്. ഇരുപത്തഞ്ചോളം സംഗീതസംവിധായകരുടെ ഗാനങ്ങൾ കോർത്തിണക്കുക, പശ്ചാത്തലസംഗീതം, തീം മ്യൂസിക് എന്നിവ ചിട്ടപ്പെടുത്തുക എന്നീ ദൗത്യങ്ങൾ രാപകൽ ന്ധേദമില്ലാതെ അധ്വാനിച്ച് ഒന്നരമാസക്കാലംകൊണ്ട് ബൈജു സാക്ഷാത്കരിച്ചു. അഞ്ചൽ സ്വദേശിയായ ബൈജുവിൻറെ പേര് ബൈജു അഞ്ചൽക്കാരൻ എന്നാക്കിമാറ്റാൻ സാക്ഷാൽ എഴുത്തച്ഛൻതന്നെ പ്രചോദനം നൽകിയെന്നു വിശ്വസിക്കുന്നുവെന്നും സംവിധായകൻറെ വാക്കുകൾ.

നൂറിൽപരം കലാകാരാണ് പ്രതിഫലേച്ഛ കൂടാതെ ന്ധാഷാപിതാവിനുവേണ്ടി തങ്ങളുടെ കലാസമർപ്പണം നടത്തുന്നത്. അതുകൊണ്ടാണ് ഒരുകോടിയിൽപരം രൂപ ചെലവിൽ മാത്രം നിർമിക്കാൻ കഴിയുന്ന നാടകം സത്യമാക്കാൻ സാധാരണക്കാരനായ തനിക്ക് സാധിച്ചതെന്നും മീനന്പലം സന്തോഷ്.

കോട്ടയം രമേശാണ് മലയാളികളുടെ തുഞ്ചത്ത് എഴുത്തച്ഛനായി രംഗത്തു വരുന്നത്. കെപിഎസി വിൽസണ്‍, കേരളപുരം ഖാൻ, രാംദാസ്, ഉഴവലയ്ക്കൽ മോഹൻ, പുഷ്പ കാഞ്ഞങ്ങാട്, ദേവിക നായർ എന്നിവരാണ് മറ്റ് അന്ധിനേതാക്കൾ.

എസ്.മഞ്ജുളാദേവി