ഡ്രം ​ട​പ്യോ​ക്ക..ചി​ല്ലി സാ​ല​ഡ്
ഡ്രം ​ട​പ്യോ​ക്ക... ചെ​ണ്ട​മു​റി​യ​ൻ ക​പ്പ​യ്ക്ക് സാ​യ്​പ്പു​കു​ട്ടി​ക​ൾ പേ​രി​ട്ടു.
കാ​ന്താ​രി മു​ള​കു ച​മ്മ​ന്തി... ഹോ​ട്ട് ചി​ല്ലി സാ​ല​ഡ്. തൈ​രു ച​മ്മ​ന്തി... കേ​ർ​ഡ് ഒ​നി​യ​ൻ സാ​ല​ഡ്...സിം​ഗ​പ്പൂ​ർ മ​ഹാ​ന​ഗ​ര​ത്തി​ൽ​നി​ന്നും 42 വി​ദേ​ശി സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​ടു​ക്കി മ​ല​യോ​ര​ഗ്രാ​മ​മാ​യ ക​ണ​യ​ങ്ക​വ​യ​ലി​ലെ​ത്തി നാ​ട്ടു​കാ​ർ​ക്കൊ​പ്പം കൂ​ടി​യാ​ൽ എ​ന്തൊ​ക്കെ​യാ​വും വി​ശേ​ഷ​ങ്ങ​ൾ.
ചേ​ട്ടാ, ചേ​ച്ചീ വി​ളി​യോ​ടെ കു​ശ​ലം. ഗു​ഡ് മോ​ണിം​ഗ് നി​റു​ത്തി ന​മ​സ്കാ​രം. സു​ഖ​മാ​ണോ എ​ന്നു ചോ​ദി​ച്ച് ക​ള​ങ്ക​മി​ല്ലാ​ത്ത ചി​രി​യും.

മ​ല​നാ​ടി​ന്‍റെ മ​നോ​ഹാ​രി​ത​യി​ൽ മ​നം കു​ളി​ർ​പ്പി​ക്കു​ക​യ​ല്ല, ക​ണ​യ​ങ്ക​വ​യ​ൽ ഗ്രാ​മ​ത്തി​നു​വേ​ണ്ടി ക​ല്ലും മ​ണ്ണും കോ​ണ്‍​ക്രീ​റ്റും ചു​മ​ക്കു​ക​യാ​ണ് യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ൾ പെ​യി​ന്‍റിം​ഗ്, മേ​ൽ​ക്കൂ​ര​മാ​റ്റ​ൽ, ജലസം​ഭ​ര​ണി നി​ർ​മാ​ണം അ​ങ്ങ​നെ​യ​ങ്ങ​നെ എ​ന്തു​ണ്ടു ഞ​ങ്ങ​ൾ​ക്ക് പ​ണി​ത​രാ​ൻ എ​ന്ന മ​ട്ടി​ൽ ജോ​ലി​യു​ടെ ഉ​ത്സാ​ഹ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.

സിം​ഗ​പ്പൂ​ർ ജ​ർ​മ​ൻ യൂ​റോ​പ്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ഹയർ സെക്കൻഡറി വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ണ്ടി​യും വ​ഴി​യും പ​രി​മി​ത​മാ​യ ചെ​റി​യ ഗ്രാ​മ​ത്തി​ലേ​ക്ക് അ​ധ്വാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി മ​ല​ക​യ​റി​യ​ത്. അ​ധ്വാ​നം ലോ​ക​ന​ൻ​മ​യ്ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​തി​നാ​റു​കാ​രാ​യ കു​ട്ടി​ക​ൾ നെടുന്പാശേരിയിൽ പ​റ​ന്നി​റ​ങ്ങി പീ​രു​മേ​ട് അ​തി​രി​ടു​ന്ന ക​ണ​യ​ങ്ക​വ​യ​ൽ ഗ്രാ​മ​ത്തി​ൽ വ​ന്ന​ത്. അ​ധ്വാ​നം ആ​രാ​ധ​ന​യാ​ണെ​ന്നു ലോ​ക​ത്തെ പ​ഠി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യോ​ടു​ള്ള ആ​ദ​ര​വും ഇ​വ​രെ ആ​ക​ർ​ഷി​ച്ചു കു​ട്ടി​ക്കൂ​ട്ട​ത്തി​ന്‍റെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ർ​മ​ൻ വൈ​ദി​ക​നാ​യ ഫാ. ​ഹാ​ൻ​സ് ജോ​വാക്കീം പ​റ​ഞ്ഞു.

കേരളത്തിലും കംബോഡിയയിലും

ഇ​തേ സ്കൂ​ളി​ൽ ജ​ർ​മ​ൻ ഭാ​ഷ ഐ​ച്ഛി​ക​മാ​യെ​ടു​ത്തിരിക്കുന്ന പ​ത്താം ക്ലാ​സ് ബാ​ച്ച് കം​ബോ​ഡി​യ​യി​ൽ ശ്ര​മ​ദാ​ന​ത്തി​നു പോ​യി​രി​ക്കു​ക​യാ​ണ്. ഇം​ഗ്ളീ​ഷ് സി​ല​ബ​സ് പ​ഠി​താ​ക്ക​ൾ ക​ണ​യ​ങ്ക​വ​യ​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രു​ടെ മ​ക്ക​ളാ​ണ് ഇ​വ​രെ​ല്ലാം. ഏ​റെ​പ്പേ​രും യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള​വ​ർ. ഒ​ന്നോ ര​ണ്ടോ പേ​ർ​മാ​ത്രം മം​ഗോ​ളി​യ​രും.

ശ്ര​മ​ദാ​നം ചെ​യ്യാ​ൻ കൊ​തി​ച്ചും ഉ​ത്സാ​ഹി​ച്ചും വ​ന്ന​വ​ർ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്റ്റൈ​ൽ മാ​റ്റിയി​രി​ക്കു​ന്നു. നാ​ട​ൻ ഭ​ക്ഷ​ണം നാ​ട്ടു​കാ​ർ​ക്കൊ​പ്പം. ശാ​പ്പാ​ടോ തൂ​ശ​നി​ല​യി​ലും.
ക​പ്പ​യും മ​ത്തി​ക്ക​റി​യും അ​തി​കേ​മം. കു​ടം​പു​ളി​യി​ട്ട ചു​വ​പ്പ​ൻ മീ​ൻ​ക​റി ആ​ദ്യം രു​ചി​ക്കു​ക​യാ​ണ്. പൊ​റോ​ട്ട​യും പു​ട്ടും കൊ​ഴു​ക്കോ​ട്ട​യും കേ​മം. ഇ​ടി​യ​പ്പം കി​ട്ടി​യ​പ്പോ​ൾ ചോ​ദ്യം ഇ​തു നൂ​ഡി​ൽ​സി​ന്‍റെ ഇ​ന​മാ​ണോ. കൊ​ത്തി​വേ​വി​ച്ച ക​പ്പ​യെ​ക്കാ​ൾ പി​ടി​ച്ചത് ചെ​ണ്ട​മു​റി​യ​ൻ​ത​ന്നെ. എ​രി​വി​ല്ലാ​തെ ആ​വി​ച്ച മ​ത്സ്യ​വും ചെ​മ്മീ​നും നൂ​ഡി​ൽ​സും ഉ​രു​ള​ക്കി​ഴ​ങ്ങും ശീ​ല​മു​ള്ള​വ​ർ​ക്ക് നാ​ട്ടു​കാ​ർ വി​ള​ന്പി​യ​തൊ​ക്കെ ന​ന്നേ പി​ടി​ച്ചു. മ​ണ്‍​ക​ല​വും ചി​ര​ട്ട​ത്ത​വി​യും നോ​ക്കി അ​തി​ശ​യി​ച്ചു. ഇ​ത്തി​ര​ിയോ​ളം വ​രു​ന്ന കാ​ന്താ​രി​മു​ള​കി​ലെ എ​രി​വ​നു​ഭ​വം ഇ​ട​യ്ക്കി​ടെ ആ​വ​ർ​ത്തി​ച്ചു.

മെയ്യനങ്ങി ജോലി

ക​ണ​യ​ങ്ക​വ​യ​ൽ മ​ല​യ​ടി​വാ​ര​ത്ത് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഇ​വ​രു​ടെ ജേ​ലി ക​ണ്ട​വ​രൊ​ക്കെ മൂ​ക്ക​ത്തു​വി​ര​ൽ​വ​ച്ചു​നി​ന്നു​പോ​യി. ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യും അ​ച്ച​ട​ക്ക​വും നാ​ട്ടു​കാ​ർ​ക്കു പാ​ഠ​മാ​യി. താ​മ​സ​സ്ഥ​ല​മാ​യ ന​ല്ല​ത​ണ്ണി ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഗ​സ്റ്റ് ഹൗ​സി​ൽ അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന് കൃ​ത്യം എ​ട്ട​ര​യ്ക്ക് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഇ​വ​ർ ഹാ​ജ​ർ വ​യ്ക്കും. നി​ര​യാ​യി നി​ന്ന് സാ​ന്നി​ധ്യം അ​റി​യി​ച്ച​ശേ​ഷം പ​ത്ത​ര വ​രെ മി​നി​റ്റുപോലും വി​ശ്ര​മി​ക്കാ​ത്ത ജോ​ലി. ന​ട​ക്കു​ക​യ​ല്ല ഇ​വ​ർ ഓ​ടി ജോ​ലി ചെ​യ്യു​ക​യാ​ണ്, ആ​വുന്നി​ട​ത്തോ​ളം വേ​ഗ​ത്തി​ൽ. ക​ല്ല്, മ​ണ്ണ്, ത​ടി എ​ന്തു​മാ​വ​ട്ടെ ത​ല​യി​ൽ ചു​മ​ക്കും. പിന്നെ അ​ര മ​ണി​ക്കൂ​ർ വി​ശ്ര​മം. ആ ​ഇ​ട​വേ​ള​യി​ൽ ക​ളി​യും ത​മാ​ശ​യും പാ​ട്ടും ഗി​റ്റാ​ർ​വാ​യ​ന​യു​മൊ​ക്കെ ന​ട​ത്തും. 12.30 വ​രെ വീ​ണ്ടും ജോ​ലി. പെ​യി​ന്‍റിം​ഗോ ഭി​ത്തി​ക​ഴു​ക​ലോ ഒ​ക്കെ​യാ​കും ജോ​ലി​ക​ൾ.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മീ​ൽ​സ് എ​ന്ന​ല്ല ഉൗ​ണ് എ​ന്ന് ഇ​വ​രും പ​റ​ഞ്ഞു​പ​ഠി​ച്ചു. ത​നി കു​ത്ത​രി ചോ​റും സാ​ന്പാ​റും അ​വി​യ​ലും മോ​രും പു​ളി​ശേ​രി​യും മീ​ൻ​ക​റി​യും അ​ച്ചാ​റു​മൊ​ക്കെ കൂ​ട്ടി നാ​ട്ടു​കാ​ർ​ക്കൊ​പ്പം തൂ​ശ​നി​ല​യി​ൽ ശാ​പ്പാ​ട്. ക​ത്തി​യും ഫോ​ർ​ക്കും ചി​ല​രൊ​ക്കെ മാ​റ്റി​വ​ച്ച് കൈ​യി​ൽ ചോ​റ് ഉ​രു​ള​യാ​ക്കാ​നും പ​ഠി​ച്ചു. ഒ​ന്ന​ര മു​ത​ൽ മൂ​ന്ന​ര വ​രെ വീ​ണ്ടും ജോ​ലി. യ​ന്ത്രം കൂ​ട്ടി​യി​ടു​ന്ന കോ​ണ്‍​ക്രീ​റ്റ് ച​ട്ടി​യി​ൽ കോ​രി കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മാ​ണം. മെ​റ്റ​ലും മ​ണ​ലും സി​മ​ന്‍റും ചു​മ​ക്കു​ന്ന​തും ഇവർതന്നെ. പ​ണി ഉ​ഴ​പ്പി​നെ​പ്പ​റ്റി ഇ​വ​ർ​ക്ക് ചി​ന്തി​ക്കാ​നേ പ​റ്റു​ന്നി​ല്ല. ഉ​ഴ​പ്പ​ൻ ജീ​വി​തം ഇ​വ​ർ ശീ​ലി​ച്ചി​ട്ടു​മി​ല്ല. കൃ​ത്യ​മാ​യ ടൈം ​ടേ​ബി​ളി​ലാ​ണ് ജോ​ലി. ഇടയ്ക്ക് സം​സാ​ര​വും ക​ളി​ചി​രി​യും വി​ശ്ര​മ​വും ഒ​ന്നു​മി​ല്ല. ഇ​നി​യും ജോ​ലി ബാ​ക്കി​യു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ണ് മ​ന​സി​ല്ലാ​മ​ന​സോ​ടെ മൂ​ന്ന​ര​യ്ക്ക് പ​ണി നി​റു​ത്തു​ക.



നാം കണ്ടു പഠിക്കേണ്ടത്

യൂറോപ്യൻ രാജ്യങ്ങളിലെ കുട്ടികൾ ചെറുപ്പംമുതൽ പോക്കറ്റുമണി സന്പാദിക്കുന്നവരാണ്. ഏറെപ്പേരും സ്വന്തമായി ചെറിയ ജോലികൾ ചെയ്തും വരുമാനം സ്വരുക്കൂട്ടുന്നു. പഠനത്തിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള യാത്രകൾക്ക് ഇവർ പ്രയോജനപ്പെടുത്തുന്നതും ഈ പണം തന്നെ. ജോലിയുടെയും സമയത്തിന്‍റെയും കാര്യത്തിലെ നിഷ്ഠയാണ് ഏറ്റവും പ്രധാനം. ജോലി ചെയ്യുന്പോൾ അതിനോട് പൂർണ ആത്മാർഥത പുലർത്തും. ഉഴപ്പുക എന്നത് ഇവരുടെ നിഘണ്ഡുവിലില്ല. സേവന സന്നദ്ധത മറ്റൊരു സത്ഗുണം.

നാട്ടുപിള്ളേരുമായി കൂട്ട്

വൈകുന്നേരം പ​ള്ള​ിമു​റ്റ​ത്തും പ​ള്ളി​ക്കൂ​ടം മൈ​താ​ന​ത്തും നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​യു​ടെ നേ​ര​മാ​ണ്. കേ​ട്ടു​പ​ഠി​ച്ച മ​ല​യാ​ളം സാ​യി​പ്പു​കു​ട്ടി​ക​ൾ പ​റ​യു​ന്ന​തു കേ​ട്ടു​ചി​രി​ക്കാ​ൻ നാ​ട്ടി​ലെ കു​ട്ടി​ക​ളും. ക​ണ​യ​ങ്ക​വ​യ​ലി​ൽനി​ന്ന് ഏ​ഴു കി​ലോ​മീ​റ്റ​ർ മ​ല​ക​യ​റണം ന​ല്ല​ത​ണ്ണി​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​നി​ലെ​ത്താ​ൻ. വ​ഴി മു​ട​ക്കു​ന്ന ചാ​റ്റ​ൽ മ​ഴ​യെ കൈ​കൊ​ണ്ടു മ​റ​ച്ച് ഇ​വ​ർ ന​ല്ല​ത​ണ്ണി​വ​രെ ഓ​ട്ട​മാ​ണ്. മ​ല​ക​യ​റ്റം ശ​രീ​രം ഫി​റ്റാ​കാ​ൻ ഏ​റെ ന​ല്ല​താ​ണെ​ന്ന് കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല കൂ​ടെ​യു​ള്ള അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.എ​ങ്ങ​നെ​യു​ണ്ട് ഈ ​നാ​ട് എ​ന്നു ചോ​ദി​ക്കു​ക​യേ വേ​ണ്ടു, എ​ല്ലാ​വ​ർ​ക്കും ഒ​രേ മ​റു​പ​ടി. ബ്യൂ​ട്ടി​ഫു​ൾ ഗ്രീ​ന​റി. ഗ്രാ​മം സ​മൃ​ദ്ധി നി​റ​ഞ്ഞ​താ​ണ്. നാ​ട്ടു​കാ​ർ ന​ല്ല​വ​രാ​ണ്. ത​ല​യ്ക്കു ചു​റ്റും മ​ല​നി​ര​ക​ൾ. കു​ളി​ർ കാ​റ്റ്.

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്നു കേട്ട​റി​വേ ഇ​വ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മ​ല​നാ​ട്ടി​ലെ​ത്തി ക​ണ്ടും അ​നു​ഭ​വി​ച്ചും അ​റി​ഞ്ഞു. സ്വ​ന്തം ചെ​ല​വി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര​ങ്ങ​ളി​ലെ​ത്തി ന​മ്മു​ടെ നാ​ടി​ന് ശ്ര​മ​ദാ​നം ചെ​യ്യു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ്രൈ​മ​റി സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​വീ​ക​രി​ച്ചു, ത​റ മോ​ടി​യാ​ക്കി, പെ​യി​ന്‍റു ചെ​യ്തു. നി​ർ​മാ​ണ ജോ​ലി​യി​ൽ മു​ൻ പ​രി​ശീ​ല​നം കി​ട്ടി​യ​വ​രൊ​ന്നു​മ​ല്ല ഇ​വ​രാ​രും. ക​ണ​യ​ങ്ക​വ​യ​ലി​ലെ​ത്തി മേ​സ്തി​രി​മാ​ർ ചെ​യ്യു​ന്ന​തൊ​ക്കെ ക​ണ്ടും ചോ​ദി​ച്ചും പ​ഠി​ക്കു​ക​യാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് പ​ഠി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​റേ വേ​ണ്ടി​വ​ന്നു​ള്ളു. ഒ​രേ ക​ന​ത്തി​ൽ ഭി​ത്തി​യി​ൽ നി​റം തേ​ച്ചു​പി​ടി​പ്പി​ക്കാ​ൻ പ​രി​ശീ​ലി​ച്ച​തോ​ടെ നി​റം​ചാ​ർ​ത്ത​ൽ ര​സ​ക​ര​മാ​യി. ഒ​രു ല​ക്ഷം ലി​റ്റ​ർ ശേ​ഖ​രി​ക്കാ​വു​ന്ന വാ​ട്ട​ർ ടാ​ങ്ക് പ​ണി​തീ​ർ​ത്തു. ആ​ദ്യ​മാ​യ​ല്ല സിം​ഗ​പ്പൂ​ർ യൂ​റോ​പ്യ​ൻ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മ​ല​നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​വ​ർ​ക്ക് മ​റ്റൊ​രു രാ​ജ്യ​ത്തു​പോ​യി ഗ്രാ​മ​ത്തി​ൽ താ​മ​സി​ച്ച് ആ ​സം​സ്കാ​ര​ത്തോ​ടു പ​ങ്കു​ചേ​രു​ക​യെ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ടു​ക്കി​യി​ലെ വി​വി​ധ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഇ​തേ സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​ത്തി ശ്ര​മ​ദാ​നം ന​ട​ത്തി​വ​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ഫാ. ​ഏബ്ര​ഹാം പ​റ​ന്പി​ൽ യൂ​റോ​പ്പി​ൽ സേ​വ​നം ചെ​യ്ത കാ​ല​ത്ത് ഫാ. ​ഹാ​ൻ​സ് ജോ​വാക്കീമു​മാ​യു​ണ്ടാ​യ അ​ടു​പ്പ​മാ​ണ് ​ഇ​ടു​ക്കി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു വ​രാ​ൻ ഇ​വ​ർ​ക്കു വ​ഴി തു​റ​ന്ന​ത്. ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ സ​ഹ​ക​ര​ണവും ഈ ​കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​താ​യി ഫാ. ​ഹാ​ൻ​സ് പ​റ​ഞ്ഞു.

ഒപ്പത്തിനൊപ്പം അധ്യാപകരും

കു​ട്ടി​ക​ൾ​ക്കൊ​പ്പം കാ​ഴ്ച​ക്കാ​ര​ല്ല അ​ധ്യാ​പ​ക​രാ​യ അ​ല​ക്സാ​ണ്ട​ർ ക്രോ​ൾ, ആ​ൻ്ര​ഡേ ബി​ന​ർ​ട്ട്, ക്ര​സ്റ്റാ​നെ കു​ബ്ല​ർ, സൂ​സ​ൻ റോ​സ​ൻ​ബൂം, ലാ​സെ ജാ​നെം എ​ന്നി​വ​ർ. ഇ​വ​രും ക​ഠി​മാ​യ അ​ധ്വാ​ന​ത്തി​ൽ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലു​ണ്ട്. മ​ഴ പ​ണി മു​ട​ക്കു​മോ എ​ന്നാ​യി​രു​ന്നു മ​ല​യി​ടു​ക്കു​ക​ളി​ൽ പു​ക പോ​ലെ മ​ഴ​ക്കാ​ർ ഉ​യ​ർ​ന്ന​പ്പോ​ഴു​ണ്ടാ​യ ആ​ശ​ങ്ക. ഞ​ങ്ങ​ളെ​ത്തി​യ​പ്പോ​ൾ മ​ഴ വേ​റെ വ​ഴി​തേ​ടി​പ്പോ​യി. മ​ല​ക​യ​റാ​നും കൃ​ഷി​യി​ട​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും എ​ത്ര ര​സം -അ​ധ്യാ​പി​ക ആ​ൻ്ര​ഡേ ബി​ന​ർ​ട്ട് പ​റ​ഞ്ഞു. പ​ച്ച​പ്പ​ര​വ​താ​നി ക​ണ​ക്കെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ. ഏ​ലം, ഗ്രാ​ന്പു, ജാ​തി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ. കാ​പ്പി നി​റ​യെ കാ​യ്ഫ​ലം. പ്ലാ​വി​ൻ​തോ​പ്പു​ക​ൾ. മ​ല​യോ​ര​ത്ത് പ​ച്ച​പ്പു​ത​പ്പു​പോ​ലെ റ​ബ​ർ​തോ​ട്ട​ങ്ങ​ൾ. പ​ച്ച​ക്ക​റി​യും മീ​ൻ​കു​ള​ങ്ങ​ളും ഏ​റെ ര​സം. പെ​രു​വ​ന്താ​നം കു​ട്ടി​ക്കാ​നം മ​ല​നിരകളിലെ വെ​ള്ളി​ച്ചാ​ലു​ക​ൾ പോ​ലെ കീ​റി​യൊ​ഴു​കു​ന്ന അ​രു​വി​ക​ളും തോ​ടു​ക​ളും ഹൃ​ദ​യം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ച. കാ​മ​റ​യി​ൽ എ​ത്ര ഒ​പ്പി​യി​ട്ടും ഇ​വ​ർ​ക്ക് കാ​ഴ്ച​യു​ടെ പു​തു​മ തീ​രു​ന്നി​ല്ല, ഗ്രാ​മ​ത്തി​ന്‍റെ ന​ല്ല മ​ന​സും.

റെ​ജി ജോ​സ​ഫ്