കാലത്തിന്‍റെ കവിളിലെ കണ്ണീർത്തുള്ളി
താ​ജ്മ​ഹ​ൽ

ഇ​തു​പോ​ലെ മ​റ്റൊ​ന്നി​ല്ല. ഇ​ത്ര വ​ലി​യ പ്ര​ണ​യ​സ്മാ​ര​കം ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും മ​നു​ഷ്യ​ർ​ക്കാ​യി നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ​ക്ഷേ, മ​റ​ക്ക​രു​ത് ന​ഷ്ട​പ്ര​ണ​യ​ത്തി​ലെ നാ​യി​ക​യ്ക്കു​വേ​ണ്ടി ഒ​രു നി​രാ​ശാ കാ​മു​ക​ൻ നി​ർ​മി​ച്ച​ത​ല്ല താ​ജ്മ​ഹ​ൽ. ത​ന്‍റെ 14 മ​ക്ക​ളു​ടെ അ​മ്മ​യാ​യ ഭാ​ര്യ​ക്കു​വേ​ണ്ടി ഒ​രു ഭ​ർ​ത്താ​വ് ഒ​രു​ക്കി​യ​താ​ണ്. പ്രാ​ണ​പ്രേ​യ​സി​യാ​യ മും​താ​സ് മ​ഹ​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി പ​ണി​ക​ഴി​പ്പി​ച്ച സ്മാ​ര​കം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര ഫോ​ർ​ട്ട് തീ​വ​ണ്ടി​യാ​പ്പീ​സി​ൽ​നി​ന്ന് 25 രൂ​പ കൂ​ലി കൊ​ടു​ത്താ​ൽ സൈ​ക്കി​ൾ റി​ക്ഷ​ക്കാ​ര​ൻ ന​മ്മെ എ​ത്തി​ക്കു​ന്ന​ത് ലോ​കാ​ദ്ഭു​ത​ത്തി​ന്‍റെ മു​ന്നി​ലേ​ക്കാ​ണ്. ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യും മും​താ​സ് മ​ഹ​ലും ജീ​വി​ച്ച മ​ണ്ണി​ലൂ​ടെ​യാ​ണ് ച​ക്ര​ങ്ങ​ൾ ഉ​രു​ളു​ന്ന​ത്. ചി​ല​പ്പോ​ൾ തോ​ന്നും റി​ക്ഷ​യി​ൽ​നി​ന്നി​റ​ങ്ങി ന​ഗ്ന​പാ​ദ​നാ​യി സ​ഞ്ച​രി​ച്ചാ​ലോ​യെ​ന്ന്.

മി​നി​റ്റു​ക​ൾ​ക്ക​കം കൈ​നീ​ട്ടി ആ​ലിം​ഗ​ന​ത്തി​നെ​ന്ന​പോ​ലെ താ​ജ്മ​ഹ​ൽ മു​ന്നി​ലെ​ത്തി. ര​ണ്ടാ​മ​ത്തെ വ​ര​വാ​യി​ട്ടും അ​ദ്ഭു​തം ഏ​റി​യി​ട്ടേ​യു​ള്ളു. വെ​ണ്ണ​ക്ക​ൽ സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ സ്വ​യം മ​റ​ന്നു നി​ല്ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രും വ്യ​ത്യ​സ്ത മ​ത​വി​ശ്വാ​സി​ക​ളു​മാ​യ സ്ത്രീ​പു​രു​ഷന്മാ​ർ. ചി​ല​ർ താ​ജ്മ​ഹ​ലി​ന്‍റെ ചു​വ​രു​ക​ളി​ൽ കൈ​ക​ളാ​ൽ ത​ലോ​ടി ത​ങ്ങ​ളു​ടെ സ്വ​പ്ന​പൂ​ർ​ത്തീ​ക​ര​ണ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്നു. മ​റ്റു ചി​ല​ർ വെ​ണ്ണ​ക്ക​ല്ലു​ക​ളോ​ട് കാ​തുചേ​ർ​ത്ത് എ​ന്തോ ശ്ര​വി​ക്കു​ന്ന​തു​പോ​ലെ....​പ്ര​ണ​യ​ത്തി​ന്‍റെ ആ​ൽ​ബ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കാ​ൻ ചി​ത്ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന​ട​യു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു കാ​മ​റ​ക​ൾ.

1648 എ ​ല​വ് സ്​റ്റോ​റി

ഇ​ന്ത്യ ഭ​രി​ച്ച മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​രി​ൽ അ​ഞ്ചാ​മ​നാ​യി​രു​ന്നു ഷാ​ജ​ഹാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന മും​താ​സ് മ​ഹ​ൽ 1631 ജൂ​ണ്‍ 17ന് 38-ാ​മ​ത്തെ വ​യ​സി​ൽ അ​ന്ത​രി​ച്ചു. താ​ങ്ങാ​നാ​വാ​ത്ത വി​ര​ഹ​വേ​ദ​ന​യി​ലും ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലും നി​പ​തി​ച്ച ഷാ​ജ​ഹാ​ൻ ത​ന്‍റെ പ്രാ​ണ​പ്രേ​യ​സി​ക്ക് ഒരു ശാശ്വത സ്മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി​ന്നീ​ടു​ണ്ടാ​യ​ത് ച​രി​ത്ര​മാ​ണ്.

17 വ​ർ​ഷ​മെ​ടു​ത്ത് താ​ജ്മ​ഹ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 1648ലാ​ണെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 21 വ​ർ​ഷ​മെ​ടു​ത്ത് 1653-ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് മ​റ്റു ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്നു. 42 ഏ​ക്ക​ർ വ​ള​പ്പി​ലാ​ണ് ശ​വ​കൂ​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ർ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​ത്ര​മ​ല്ല മ​ധ്യ ഏ​ഷ്യ​യി​ൽ​നി​ന്നും ഇ​റാ​നി​ൽ​നി​ന്നു​മൊ​ക്കെ ജോ​ലി​ക്കാ​ർ എ​ത്തി. അ​കം നി​ർ​മാ​ണ​ത്തി​ന് രാ​ജ​സ്ഥാ​നി​ലെ മ​ക്രാ​ന​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ മാ​ർ​ബി​ൾ എ​ത്തി​ച്ചു. അ​ല​ങ്കാ​ര​ത്തി​നു​ള്ള ക​ല്ലു​ക​ൾ ഇ​ന്ത്യ​യി​ലേ​തു​കൂ​ടാ​തെ സി​ലോ​ണി​ൽ​നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​മാണ് കൊ​ണ്ടു​വ​ന്ന​ത്. ജാ​സ്പ​ർ ക​ല്ലു​ക​ൾ പ​ഞ്ചാ​ബി​ൽ​നി​ന്നും ജേ​ഡ്, ക്രി​സ്റ്റ​ൽ എ​ന്നി​വ ചൈ​ന​യി​ൽ​നി​ന്നു​മെ​ത്ത​ിച്ചു. അ​ത്യ​ന്തം വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 35 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഗോ​പു​ര​ത്തി​നു മു​ക​ളി​ലാ​ണ് ഉ​ള്ളി​യു​ടെ രൂ​പ​ത്തി​ലു​ള്ള മ​കു​ടം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ലി​നു ചു​റ്റു​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഉ​ദ്യാ​നം ചാ​ർ​ബാ​ഗ് പൂ​ന്തോ​ട്ട​മെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

വെ​ണ്ണ​ക്ക​ല്ലി​ലും ലോ​ക​മെ​ങ്ങും​നി​ന്ന് എ​ത്തി​ച്ച വി​ല​പി​ടി​ച്ച വ​ർ​ണ്ണ​ക്ക​ല്ലൂ​ക​ളാ​ലും നി​ർ​മി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന സൗ​ധം കൂ​ടാ​തെ ശി​ല്പ ചാ​തു​രി നി​റ​ഞ്ഞുനി​ല്ക്കു​ന്ന മ​റ്റു ചി​ല കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് താ​ജ്മ​ഹ​ൽ സ​മു​ച്ച​യം. വർഷത്തിൽ 80 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ളാ​ണ് ലോ​ക​മെ​ന്പാ​ടു​നി​ന്നും താ​ജ്മ​ഹ​ൽ കാ​ണാ​നെ​ത്തു​ന്ന​ത്.1983ൽ യു​നെ​സ്കോ ഇ​ത് ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​.

ശ​വ​കു​ടീ​ര​ങ്ങ​ൾ

ഉ​ള്ളി​ൽ ഷാ​ജ​ഹാ​ന്‍റെ​യും മും​താ​സി​ന്‍റെ​യും ശ​വ​കൂ​ടീ​ര​ങ്ങ​ളാ​യി സ​ന്ദ​ർ​ശ​ക​രെ കാ​ണി​ക്കു​ന്ന​ത് പ്ര​ദ​ർ​ശ​ന​ത്തി​നു​വേ​ണ്ടി മാ​ത്രം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ക​ല്ല​റ​യി​ലാ​ണ്. ഇ​തി​നും താ​ഴെ​യു​ള്ള മ​ണ്ണി​ലാ​ണ് ഷാ​ജ​ഹാ​ന്‍റെ​യും മും​താ​സി​ന്‍റെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വാ​ദ​മു​ണ്ട്. ഇ​രു​വ​രു​ടെ​യും ശി​ര​സു​ക​ൾ പു​ണ്യ​ന​ഗ​ര​മാ​യ മെ​ക്കയി​ലേ​ക്കു തി​രി​ച്ചാ​ണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. ന​ടു​വി​ൽ മും​താ​സി​ന്‍റെ ക​ല്ല​റ​യും വ​ശ​ത്താ​യി ഷാ​ജ​ഹാ​ന്‍റേതും സ്ഥി​തിചെ​യ്യു​ന്നു. ര​ണ്ടു ക​ല്ല​റ​ക​ളു​ടെ​യും ശി​ല​ക​ളി​ൽ ഇ​രു​വ​രെ​യും പു​ക​ഴ്ത്തി​യു​ള്ള കു​റി​പ്പു​ക​ളു​ണ്ട്. ഷാ​ജ​ഹാ​ന്‍റെ ശ​വ​കൂ​ടീ​ര​ത്തി​നു മു​ക​ളി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രി​ക്കു​ന്നു: "ഹി​ജ്റ 1076 ര​ജ​ബ് മാ​സം 26-ാം തീ​യ​തി രാ​ത്രി​യി​ൽ അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തു​നി​ന്ന് നി​ത്യ​ത​യു​ടെ വി​രു​ന്നു​ശാ​ല​യി​ലേ​ക്കു യാ​ത്ര​യാ​യി​രി​ക്കു​ന്നു.’

മും​താ​സ് മ​ഹ​ൽ

ആ​ഗ്ര​യി​ലെ ഒ​രു പേ​ർ​ഷ്യ​ൻ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു അ​ർ​ജു​മാ​ന്ദ് ബാ​നു ബീ​ഗം ജ​നി​ച്ച​ത്. 1607-ൽ 14-ാ​മ​ത്തെ വ​യ​സി​ൽ ജ​ഹാം​ഗീ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ പു​ത്ര​നാ​യ ഖു​റം രാ​ജ​കു​മാ​ര​നു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്ന വി​വാ​ഹം. ഖു​റം എ​ന്ന ഷാ​ജ​ഹാ​നാ​ണ് ത​ന്‍റെ ഭാ​ര്യ​യാ​യ അ​ർ​ജു​മാ​ന്ദി​ന് മും​താ​സ് മ​ഹ​ൽ എ​ന്നു പേ​രി​ട്ട​ത്. ഷാ​ജ​ഹാ​ൻ മ​റ്റു ര​ണ്ടു വി​വാ​ഹ​ങ്ങ​ൾ കൂ​ടി ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​തു വെ​റും ച​ട​ങ്ങി​നു മാ​ത്ര​മാ​യി​രു​ന്നു. ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ ഷാ​ജ​ഹാ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സ്ഥാ​നം മും​താ​സി​നു മാ​ത്ര​മാ​യി​രു​ന്നു. ഷാ​ജ​ഹാ​ൻ എ​വി​ടെ പോ​യാ​ലും മും​താ​സി​നെ​യും കൊ​ണ്ടു​പോ​യി​രു​ന്നു. 1631-ൽ ​ഡെക്കാൻ പീ​ഠ​ഭൂ​മി​യി​ൽ ന​ട​ന്ന യു​ദ്ധ​രം​ഗ​ത്തും മും​താ​സ് ഷാ​ജ​ഹാ​നോ​ടൊ​പ്പം പോ​യി. അ​വി​ടെ​വ​ച്ച് 14-ാമ​ത്തെ പ്ര​സ​വ​ത്തോ​ടെ അ​വ​ർ മ​രി​ച്ചു. 18 വ​ർ​ഷ​ത്തെ പ്ര​ണ​യ​ജീ​വി​ത​ത്തി​ന് അ​ന്ത്യ​ം. അ​വി​ടെ ത​പ്തി ന​ദി​ക്ക​ര​യി​ൽ താ​ത്കാ​ലി​ക​മാ​യി സം​സ്കാ​രം ന​ട​ത്തി​യെ​ങ്കി​ലും ആ​റു മാ​സ​ത്തി​നു​ശേ​ഷം മും​താ​സി​ന്‍റെ മൃ​ത​ദേ​ഹം ആഗ്രയിലെത്തിച്ച് യ​മു​ന ന​ദി​ക്ക​ര​യി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ സം​സ്ക​രി​ച്ചു. അ​ടു​ത്ത വ​ർ​ഷം​ത​ന്നെ താ​ജ്മ​ഹ​ലി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​ണി​യ​റ​ക്കാ​ർ

ശി​ല്പി​ക​ളു​ടെ നി​യ​ന്ത്ര​ണം കൊ​ട്ടാ​രം ശി​ല്പി​യാ​യി​രു​ന്ന ഉ​സ്താ​ദ് അ​ഹ്മ​ദ് ല​ഹോ​രി​ക്കാ​യി​രു​ന്നു. ഇ​സ്മാ​യി​ൽ അ​ഫാ​ൻ​ഡി, ഇ​റാ​ൻ​കാ​രാ​യ ഉ​സ്താ​ദ് ഈ​സ, ഈ​സ മു​ഹ​മ്മ​ദ് അ​ഫാ​ൻ​ഡി, അ​മാ​ന​ത് ഖാ​ൻ, മി​ർ അ​ബ്ദു​ൾ ക​രീം, മു​ക്ക​രി​മ​ത് ഖാ​ൻ, ബ​നാ​റ​സു​കാ​ര​നാ​യ പു​രു, ലാ​ഹോ​ർ സ്വ​ദേ​ശി ഖാ​സിം ഖാ​ൻ, ഡ​ൽ​ഹി സ്വ​ദേ​ശി ചി​ര​ഞ്ചി ലാ​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു താ​ജ്മ​ഹ​ലി​ന്‍റെ മ​റ്റു പ്ര​ധാ​ന പ​ണി​ക്കാ​ർ.

ആ​ഗ്ര കോ​ട്ട

താ​ജ് മ​ഹ​ൽ നേ​രി​ട്ടു കാ​ണു​ന്ന​തി​ന​പ്പു​റം വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ആ​ഗ്ര കോ​ട്ട​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച. അ​വി​ടെ ത​ട​വി​ൽ കി​ട​ന്നു​കൊ​ണ്ടാ​ണ് അ​ന്ത്യ​കാ​ല​ത്ത് ഷാ​ജ​ഹാ​ൻ താ​ജ്മ​ഹ​ൽ നോ​ക്കിക്ക​ണ്ട​ത്. അ​ദ്ദേ​ഹ​ത്തെ ത​ട​വി​ലി​ട്ട​ത് മ​ക​ൻ ഔറം​ഗ​സീ​ബാ​യി​രു​ന്നു. കോ​ട്ട​യി​ലെ ഒ​രു ഭാ​ഗ​ത്ത് അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി ഷാ​ജ​ഹാ​നെ കി​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു പു​റ​ത്തു​പോ​കാ​നോ ആ​ളു​ക​ളോ​ടു സം​സാ​രി​ക്കാ​നോ താ​ജ്മ​ഹ​ലി​ൽ പോ​കാ​നോ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. താ​ജ്മ​ഹ​ലി​ലെ​ത്തു​ന്ന ഓ​രോ സ​ന്ദ​ർ​ശ​ക​നും ത​ട​വു​കാ​ര​നാ​യി​രു​ന്ന ഷാ​ജ​ഹാ​ന്‍റെ അ​പാ​ര വേ​ദ​ന​യും ഏ​കാ​ന്ത​ത​യും തി​രി​ച്ച​റി​ഞ്ഞ് കോ​ട്ട​യി​ലും ക​യ​റി​യി​റ​ങ്ങു​ന്നു. ജാ​സ്മി​ൻ ട​വ​റെ​ന്നും ഷാ ​ബു​ർ​ജെ​ന്നും അ​റി​യ​പ്പെ​ടു​ന്ന മു​റി​യി​ലാ​ണ് ഷാ​ജ​ഹാ​നെ ത​ട​വി​ലി​ട്ടി​രു​ന്ന​ത്. അ​തി​ന്‍റെ ജാ​ല​ക​ത്തി​ലൂ​ടെ​യാ​ണ് അ​വ​സാ​ന നാ​ളു​ക​ളി​ൽ ഷാ​ജ​ഹാ​ൻ താ​ജ്മ​ഹ​ലി​നെ നോ​ക്കി​ക്ക​ണ്ട​ത്. ആ ​കാ​ഴ്ച​യാ​വാം എ​ട്ടു​വ​ർ​ഷ​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ ജീ​വി​പ്പി​ച്ച​ത്.

യ​മു​ന​യി​ലെ ഛായാ​ചി​ത്രം

ജീ​വി​ത​വും മ​ര​ണ​വും മ​റു​ക​ര തേ​ടി പോ​യി​ട്ടും പ്ര​ണ​യം യ​മു​ന​യു​ടെ തീ​ര​ത്തി​രു​ന്ന് നി​ലാ​വി​നോ​ടു സ​ല്ല​പി​ക്കു​ന്നു അ​ന​ശ്വ​ര​മാ​യി... അ​താ​ണ് താ​ജ്മ​ഹ​ൽ. മു​ന്നി​ലെ പൂ​ന്തോ​ട്ട​ത്തി​ലു​ള്ള കൃ​ത്രി​മ ത​ടാ​ക​ത്തി​ലും പി​ന്നി​ൽ യ​മു​നാ ന​ദി​യി​ലും താ​ജ്മ​ഹ​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു. നി​ലാ​വു​ള്ള രാ​ത്രി​ക​ളി​ൽ താ​ജ്മ​ഹ​ൽ കാ​ണാ​ൻ ലോ​ക​മെ​ന്പാ​ടു​നി​ന്നും ആ​ളു​ക​ളെ​ത്തു​ന്നു. അ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും താ​ജി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും.

വി​വാ​ദ​ങ്ങ​ളി​ലും മ​ങ്ങാ​ത്ത വെ​ണ്മ

ഉ​ത്ത​ര​പ്ര​ദേ​ശി​ലെ വി​വാ​ദ ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോം ​ആ​ണ് താ​ജ്മ​ഹ​ലി​നെ​തി​രേ അ​ടു​ത്ത​യി​ടെ വ​ർ​ഗീ​യ വി​ഷം ചീ​റ്റി​യ​ത്. സം​ഗീ​തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: "സ്വ​ന്തം പി​താ​വി​നെ ത​ട​വി​ലി​ട്ട​യാ​ളാ​ണ് താ​ജ്മ​ഹ​ൽ നി​ർ​മി​ച്ച​ത്. അ​യാ​ൾ ഹി​ന്ദു​ക്ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. ഇ​താ​ണു ച​രി​ത്ര​മെ​ങ്കി​ൽ ന​മ്മ​ളി​തു തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്ന് ഞാ​ൻ ഉ​റ​പ്പു ന​ല്കു​ന്നു.’

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യാ​ണ് താ​ജ്മ​ഹ​ൽ സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പി​താ​വി​നെ ത​ട​വു​കാ​ര​നാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ മ​ക​നാ​യ ഒൗ​റം​ഗ​സീ​ബ് ത​ട​വി​ലാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മു​ള്ള പ്രാ​ഥ​മി​ക ച​രി​ത്രം​പോ​ലും അ​റി​യാ​തെ വി​ഡ്ഢി​ത്തം വി​ള​ന്പു​ന്ന ഈ "മ​ഹാ​നെ’​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് വി​ശ്വ​സി​ച്ചു​പോ​കു​ന്ന ചി​ല​രെ​ങ്കി​ലു​മു​ണ്ടാ​കി​ല്ലേ ഇ​വി​ടെ. അ​താ​ണ് അ​പ​ക​ടം. അ​തേ​റ്റുപി​ടി​ച്ച് പ​ല സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളും പു​തി​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നു​കൊ​ണ്ടി​ര​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ഭ​ര​ണ​പ​രാ​ജ​യ​ത്തി​ൽ​നി​ന്ന് അ​ണി​ക​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​വാം ത​ന്ത്രം. എ​ന്നാ​ലും...​ലോ​ക​മെ​ങ്ങു​മു​ള്ള മ​നു​ഷ്യ​ർ ഇ​തൊ​ക്കെ കേ​ൾ​ക്കു​ന്നു​വെ​ന്നെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ച​റി​യ​ണം.

അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണ്‍ പ​റ​ഞ്ഞു: "ലോ​ക​ത്ത് ര​ണ്ടു ത​രം മ​നു​ഷ്യ​രാ​ണ് ഉ​ള്ള​ത് താ​ജ്മ​ഹ​ൽ ക​ണ്ട​റി​ഞ്ഞ് അ​തി​നെ സ്നേ​ഹി​ച്ച​വ​രും കാ​ണാ​തെ​ത​ന്നെ അ​തി​നെ സ്നേ​ഹി​ച്ച​വ​രും.’

ഇ​പ്പോ​ഴി​താ മൂ​ന്നാ​മ​തൊ​രു കൂ​ട്ടം മ​നു​ഷ്യ​ർ ഉ​ദ​യം ചെ​യ്തി​രി​ക്കു​ന്നു. താ​ജ്മ​ഹ​ൽ ക​ണ്ടി​ട്ടും അ​തി​നെ സ്നേ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ. അ​വ​രോ​ടു പ​റ​യാ​ൻ മ​ഹാ​ക​വി ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ വാ​ക്കു​ക​ളേ ന​മു​ക്കു​ള്ളു. -"കാ​ല​ത്തി​ന്‍റെ ക​വി​ളി​ൽ വീ​ണ ക​ണ്ണീ​ർ​ത്തു​ള്ളി​യാ​ണ് താ​ജ്മ​ഹ​ൽ' .
ജോസ് ആൻഡ്രൂസ്