ഇറ്റലിയിലെ ലൂക്ക, ബൽജിയംകാരി എലൻ, മലയാളിയുടെ കൊക്കോ!
ഇ​ത് ലൂ​ക്കാ​യു​ടെ​യും എ​ല​ന്‍റെ​യും ക​ഥ​. ഒ​രു​ വ​ൻ​ക​ര​യി​ൽ നി​ന്നു മ​റ്റൊ​രു​വ​ൻ​ക​ര​യി​ലേ​ക്ക് പ​റി​ച്ചു​ന​ട​പ്പെ​ട്ട യു​വ​ദ​ന്പ​തി​ക​ളു​ടെ ക​ഥ. സ്വ​പ്ന​ഭൂ​മി​യിലെ ലൂ​ക്ക​യു​ടെ​യും എ​ല​ന്‍റെ​യും സു​വി​ശേ​ഷം.​ കേ​ര​ള​ത്തി​ലെ ഗ്രാ​മം അ​വ​ർ​ക്ക് സ്വ​പ്നഭൂ​മി​യാ​ണ്. ഇ​വി​ടെ കാ​റ്റി​നു പോ​ലും സ്നേ​ഹ​ത​ലോ​ട​ൽ. പ​ച്ച​മ​ന​സു​മാ​യി ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ, കൂ​ടു​ന്പോ​ൾ ഇ​ന്പ​മു​ള്ള കു​ടും​ബ​ങ്ങ​ൾ, ഗ്രാ​മ​ത്തി​ന്‍റെ പ​രി​ശു​ദ്ധി, പ്രാ​ർ​ഥ​ന, വി​ശ്വാ​സം, പാ​ര​ന്പ​ര്യം .... നീ​ളു​ന്നു ഇ​വ​ർ കാണുന്ന വിസ്മയങ്ങൾ.
പി​ൻ​തി​രി​ഞ്ഞു നോ​ക്കു​ന്പോ​ൾ എ​ല്ലാം അ​ദ്ഭു​തം പോ​ലെ. അ​ന്യ​മാ​യ നാ​ട്ടി​ൽ ജീ​വി​ക്കു​ന്നു. ഭാ​ഷ​യോ മ​നു​ഷ്യ​രെ​യോ പ​രി​ച​യ​മി​ല്ല. കൂ​ടെ​പ്പി​റ​ന്ന​വ​രും​ ബ​ന്ധു​ക്ക​ളും അ​ടു​ത്തി​ല്ല. ജ​നി​ച്ച നാ​ട്ടി​ൽനി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ അ​ക​ലെ. ഭാ​ഷ​യും സം​സ്കാ​ര​വും വ്യ​ത്യ​സ്തം. എ​ന്തി​നു വേ​ണ്ടി ഇ​വി​ടെ വ​ന്നു എ​ന്ന ചോ​ദ്യം ലൂ​ക്ക​യേ​യും എ​ല​നെ​യും പ​ല​പ്പോ​ഴും പി​ൻ​തു​ട​ർ​ന്നി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജ​നി​ച്ചു പ​ഠി​ച്ചു വ​ള​ർ​ന്ന ര​ണ്ടു പേ​ർ. ഇന്ത്യയിലെത്തി പ​രി​ച​യ​പ്പെ​ടു​ന്നു. പ​രി​ച​യം ജീ​വി​ത​ത്തി​ലേ​ക്കു വഴിമാറുന്നു. ര​ണ്ടു പേ​രും സ​മൂ​ഹ​ത്തി​ൽ ത​ഴ​യ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തി​നാ​യി യൂ​റോ​പ്പി​ലെ ഒ​രു സ​ന്ന​ദ്ധ​സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യി.

സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്കു​ക എ​ന്ന സോ​ഷ്യ​ൽ പ്രോ​ജ​ക്ടാ​ണ് സം​ഘ​ട​ന ഏ​ല്പി​ച്ച​ത്. അ​തി​നാ​യി അ​വ​ർ ക​ണ്ടെ​ത്തി​യ​തു റീ​വാ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​. അ​ധ്വാ​നി​ച്ചി​ട്ടും ജീ​വി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. ക​ർ​ഷ​ക​നു കൊ​ടു​ക്കേ​ണ്ട​തു പ​ണ​മ​ല്ല, പ​ക​രം അ​വ​ന്‍റെ ഉ​ൽ​പ​ന്ന​ത്തി​നു മാ​ർ​ക്ക​റ്റാ​ണെ​ന്ന തി​രി​ച്ച​റി​വ് ഇ​വ​രെ ന​യി​ക്കു​ന്നു. എ​ന്തുകൊ​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു വ​ന്നു. കേ​ര​ളം മ​നോ​ഹ​ര​മാ​ണ് അ​തു​പോ​ലെ മ​ല​യാ​ളി​യും . സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ. ഇ​തു ലൂ​ക്കാ​യും എ​ല​നും. ഇ​റ്റ​ലി യിലെ മി​ലാ​ൻ സ​ന്പ​ന്ന​നാ​ട്ടി​ലെ ബെ​ൽ​ട്രാ​മി എ​ന്ന ത​റ​വാ​ട്ടി​ലെ ലു​ക്കാ. ബെ​ൽ​ജി​യം ടൈ​ർ​വി എ​ന്ന വീ​ട്ടി​ലെ എ​ല​ൻ. ഇ​രു​വ​രും ഇ​ന്ത്യ​യി​ൽ വ​ച്ചു പ​രി​ച​യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലാ​കാം. കേ​ര​ള​മെ​ങ്കി​ൽ ഇ​ടു​ക്കി ഉ​ടു​ന്പ​ന്നൂ​ർ മ​തി. ഈ ​ഗ്രാ​മ​ത്തി​ൽ ഒ​രു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ജീ​വി​ക്കു​ന്നു. ലീ​സി​നെ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ കൊ​ക്കൊ സം​സ്ക​ര​ണ​ഫാ​ക്ട​റി​യും ആ​രം​ഭി​ച്ചു. അ​തും കൊ​ക്കോ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി.

ലൂ​ക്കാ​യും എ​ല​നും

ഇ​റ്റ​ലി​ക്കാ​ര​നാ​യ ലൂ​ക്കാ​യും ബെ​ൽ​ജി​യം സ്വ​ദേ​ശി എ​ല​നും ത​മ്മി​ൽ ആ​ദ്യ​മാ​യി ക​ണ്ടുമു​ട്ടു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്. മി​ലാ​നി​ലെ ബെ​ൽ​ട്രാ​മി അ​ന്തോ​നി​യോ​യു​ടെ​യും അ​ല​ക്സാ​ൻഡ്രയുടെ​യും മ​ക​ൻ. സ​ഹോ​ദ​രി​മാ​രാ​യ ലൂ​യീ​സാ​യ്ക്കും ലൗ​റ​യ്ക്കും ഏ​ക സ​ഹോ​ദ​ര​ൻ. ബെ​ൽ​ജി​യം ടൈ​ർ​വി ഭ​വ​ന​ത്തി​ൽ ലൂ​ക്കാ​യു​ടെ​യും മ​ഗ്ദ​ത്തി​ന്‍റെ​യും മ​ക​ളാ​ണ് എ​ല​ൻ. എ​ൻ​ജി​നിയ​റിം​ഗി​ൽ മാ​സ്റ്റ​ർ ഡി​ഗ്രി എ​ടു​ത്ത ലൂ​ക്ക പ​രി​ശീ​ല​നം തേ​ടി എ​ത്തി​യ​തു ഹൈ​ദരാ​ബാ​ദി​ൽ. അ​വി​ടെ ഐ​ടി ക​ന്പ​നി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു എ​ല​ൻ. ഇ​രു​വ​രും ഒ​രേ ചി​ന്താ​ഗ​തി​ക്കാ​ർ. പ​രി​ച​യം ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ലൂ​ക്കാ​യും എ​ല​നും യൂ​റോ​പ്പി​ലേ​ക്ക് പോ​യി. വോ​ൾ​വോ ക​ന്പ​നി​യി​ൽ ലൂ​ക്കാ ജോ​ലി​ക്ക് ക​യ​റി. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് റീ​വ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യി മാ​റു​ന്ന​ത്.​ഈ സം​ഘ​ട​ന​യി​ൽ എ​ല​നും അം​ഗ​മാ​കു​ന്നു. സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ലേ​ക്ക് ക​ട​ന്നുവ​ന്നു. ഇ​തി​നു വ​ഴി​വ​ച്ച​തു റീ​വ ഫൗ​ണ്ടേ​ഷ​നാ​ണ്.​ അ​തോ​ടെ ജോ​ലി​യി​ൽനി​ന്നു രാ​ജിവ​ച്ചു മു​ഴു​വൻസ​മ​യം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം. പാ​വ​പ്പെ​ട്ട കൊ​ക്കോ ക​ർ​ഷ​ക​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രാ​ൻ വേ​ണ്ടി ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​യി​രു​ന്നു റീ​വ ഫൗ​ണ്ടേ​ഷ​ന്‍റെ തീ​രു​മാ​നം. ലൂ​ക്കാ എ​ല​നോ​ട് ആ​ഗ്ര​ഹം ചോ​ദി​ച്ചു. പോ​കു​ന്നെ​ങ്കി​ൽ ഒ​ന്നി​ച്ച്. ഇ​ന്ത്യ​യി​ലേ​ക്കു പോ​കാ​മെ​ന്നു തീ​രു​മാ​നി​ച്ചു. ഇ​വ​രു​ടെ ആ​ഗ്ര​ഹം ഫൗ​ണ്ടേ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു, അ​തും കേ​ര​ള​ത്തി​ലേ​ക്ക്. ‌

കേ​ര​ള​ത്തി​ലേ​ക്ക്

ലൂ​ക്ക പ​ല​പ്പോ​ഴും കേ​ര​ളം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ നി​ഷ്കളങ്ക​രാ​ണ്.​ ധാ​രാ​ളം ക​ഷ്ട​പ്പെ​ടു​ക​യും എ​ന്നാ​ൽ ജീ​വി​ക്കാ​നു​ള്ള വ​രു​മാ​നം ഇ​ല്ലാ​ത്ത​വ​രു​മാ​യ ജ​ന​വി​ഭാ​ഗം. ന​മ്മ​ൾ എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്താ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. പ​ണം കൊ​ടു​ത്തു സ​ഹാ​യി​ക്കു​ക​യ​ല്ല. ഇ​വ​രു​ടെ കൂ​ടെ നി​ന്ന് ഇ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. സം​ഘ​ട​ന​യും ഇ​താ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. കു​റ​ച്ചു പ​ണം ന​ൽ​കി സ​ഹാ​യം​ചെ​യ്താ​ൽ ക​ർ​ഷ​ക​ർ വ​ള​രി​ല്ല. കൂ​ടെനി​ന്നാ​ൽ സ്വ​യം​പ​ര്യാ​പ്ത​തയി​ലേ​ക്കു ന​യി​ക്കാ​നും അ​വ​ർ​ക്ക് ഒ​രു വി​ല​യു​ണ്ടാ​കും.
ഇന്ത്യയിൽ പലേടത്തും പോയി. കേ​ര​ള​ത്തി​ൽ മൂ​ന്നാ​ർ, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, തേ​ക്ക​ടി തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​കളിലും സ​ഞ്ച​രി​ച്ചു. അ​തുകൊ​ണ്ടാ​ണ് ഇ​ടു​ക്കി​യെ ഇ​ഷ്ട​പ്പെ​ട്ട​ത്. ഹൈ​റേ​ഞ്ചും ലോ​റേ​ഞ്ചും ഇ​ട​ക​ല​ർ​ന്നു​ള്ള ജീ​വി​തം. ഇ​വി​ടെ ത​നി ക​ർ​ഷ​ക​രാ​ണ്. ജീ​വി​ക്കാ​ൻ​വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ. അ​തുകൂ​ടാ​തെ കൊ​ക്കോ​ക​ർ​ഷ​ക​ർ ധാ​രാ​ളം ഇ​ടു​ക്കി​യി​ലു​ണ്ട്. വി​ല കി​ട്ടു​ന്നി​ല്ലെ​ങ്കി​ലും ന​ല്ല കൊ​ക്കോ വി​ള​യി​ക്കു​ന്ന നാ​ടാ​ണ് ഇ​ടു​ക്കി.

നി​യോ​ഗം

2015ൽ ​പു​തി​യ ദൗ​ത്യ​വു​മാ​യി ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി. കൊ​ക്കോ ക​ർ​ഷ​ക​രെ ശ്ര​ദ്ധി​ക്കാ​നും കാ​ര​ണ​മു​ണ്ട്. ചോ​ക്ലേ​റ്റ്, മി​ഠാ​യി ക​ന്പ​നി​ക​ളി​ൽ കൊ​ക്കോ​യ്ക്കു​ന​ല്ല മാ​ർ​ക്ക​റ്റു​ണ്ട്. ഇ​വ​ർ​ക്കു പ​രി​ച​യ​മു​ള്ള​തും ഈ ​മേ​ഖ​ല​യാ​ണ്. ഇ​വി​ടെ ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ത്തി​നു വി​ല ല​ഭി​ക്ക​ണം. 2015 ഏ​പ്രി​ലിൽ ലൂ​ക്ക​യും എ​ല​നും ആ​ല​പ്പു​ഴ​യി​ലെ​ത്തി. ഇ​വി​ടെ​യു​ള്ള ക​പ്പു​ച്ചി​​ൻ വൈ​ദി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ടു​ക്കി​യി​ലേ​ക്ക് വ​രു​ന്ന​ത്. ക​പ്പു​ച്ചി​ൻ വൈ​ദി​ക​ർ പ​ള്ളി​ക്കാ​മു​റി​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ക​പ്പു​ച്ചി​ൻ ആ​ശ്ര​മ​ത്തി​ന്‍റെ അ​ധി​കാ​രി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​വ​ർ ഉ​ടു​ന്പ​ന്നൂ​രി​ലെ​ത്തി. ഇ​വി​ടെ താ​മ​സി​ച്ചാ​ൽ ലോ​റേഞ്ചി​ലെ​യും ഹൈ​റേ​ഞ്ചി​ലെ​യും കൊ​ക്കോ ക​ർ​ഷ​ക​രെ ക​ണ്ടു​മു​ട്ടാ​ൻ ക​ഴി​യു​മെ​ന്ന​റി​ഞ്ഞു. ഒ​രു വ​ർ​ഷം കൊ​ണ്ടു ഗോ ​ഗ്രൗ​ണ്ട് എ​ന്ന സ്ഥാ​പ​നം ഉ​ടു​ന്പ​ന്നൂ​രി​ൽ ആ​രം​ഭി​ച്ചു. കൊ​ക്കോ സം​സ്ക​ര​ണ ഫാ​ക്ട​റി​ക്ക് തു​ട​ക്ക​മാ​യി.

ക​ർ​ഷ​ക​രു​ടെ അ​ടു​ത്തേ​ക്ക്

കൊ​ക്കോ ക​ർ​ഷ​ക​രെ അ​ന്വേ​ഷി​ച്ചു ലൂ​ക്ക​ായു​ടെ യാ​ത്ര ആ​രം​ഭി​ച്ചു. കൂ​ടെ എ​ല​നും. ഹൈ​റേ​ഞ്ചി​ലും ലോ​റേഞ്ചി​ലും യാ​ത്ര തു​ട​ർ​ന്നു. ഓ​ർ​ഗാ​നി​ക് ഫാം ​ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി. ഉ​ടു​ന്പ​ന്നൂ​ർ കോ​ട്ട റോ​ഡി​ൽ. അ​തി​നൊ​രു പേ​ര് ന​ൽ​കി, ഗോ ​ഗ്രൗ​ണ്ട് ബീ​ൻ​സ് ആ​ൻ​ഡ് സ്പൈ​സ​സ് ക​ന്പ​നി. ഇ​വ​രോ​ടൊ​പ്പം ഷി​ജു ജേ​ക്ക​ബ് എ​ന്ന മ​ല​യാ​ളി യു​വാ​വും ഡ​യ​റ​ക്ട​റാ​യി ചേ​ർ​ന്നു. ഇ​ദ്ദേ​ഹം ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​വ​ർ​ക്കൊ​രു സ​ഹാ​യി. കാ​യ് സ്വീ​ക​രി​ച്ചു സം​ഭ​രി​ക്കാ​നും ഗു​ണ​മേന്മ​യി​ൽ ക​യ​റ്റു​മ​തി ചെ​യ്യാ​നും പ​രി​ശീ​ല​നം ല​ഭി​ച്ച ഏ​ഴു തൊ​ഴി​ലാ​ളി​ക​ളും സ​ഹാ​യ​ത്തി​നാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലെ 300 ക​ർ​ഷ​ക​രി​ൽനി​ന്നു നേ​രി​ട്ടു കൊ​ക്കോ സ്വീ​ക​രി​ക്കും. പ​ഴു​ത്തു പാ​ക​മാ​യ കൊ​ക്കോ വേ​ണം.​ പൂ​പ്പ​ലോ, ക​റു​പ്പു​നി​റ​മോ ക​ണ്ടാ​ൽ ലൂ​ക്ക​യ്ക്കു വേ​ണ്ട. ക​ർ​ഷ​ക​രു​ടെ ര​ക്ഷ, അ​തോടൊ​പ്പം ഗു​ണ​മേന്മ മാ​ത്ര​മാ​ണ് ഇ​വ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്.

ഗു​ണ​മേന്മ കൂ​ട്ടാ​യ്മ​യി​ലൂ​ടെ

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി. പ​രി​ഹാ​ര​നി​ർ​ദേ​ശ​ം ന​ൽ​കി. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കി. അ​തി​ലൂ​ടെ ഇ​വ​ർ ക​ർ​ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് ചേ​ക്കേ​റി. പൂ​ർ​ണ​മാ​യി മൂ​പ്പെ​ത്തി പ​ഴു​ത്ത കാ​യ്ക​ൾ മാ​ത്രം ക​ർ​ഷ​ക​രി​ൽനി​ന്നു ​സം​ഭ​രി​ക്കു​ം. ഇ​തി​നും കാ​ര​ണ​മു​ണ്ട്. പ​ഴു​ത്ത കാ​യ്ക​ൾ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ കൃ​ത്യ​മാ​യ ഫെ​ർ​മെ​ന്‍റേ​ഷ​നി​ലൂ​ടെ( പു​ളിപ്പി​ക്ക​ൽ) ഗു​ണ​മേന്മയു​ള്ള ഉ​ല്പ​ന്നം ല​ഭി​ക്കും. കൊ​ക്കോ കാ​യ്ക​ൾ പൊ​ട്ടി​ച്ചാ​ൽ നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ക്കും. അ​തുകൊ​ണ്ടാ​ണ് പൊ​ട്ടി​ക്കാ​ത്ത കാ​യ്ക​ൾ മാ​ത്രം ശേ​ഖ​രി​ക്കു​ന്ന​ത്.

മൂ​പ്പെത്താ​ത്തതും ക​റു​പ്പ് നി​റം ബാ​ധി​ച്ച് അ​ഴു​കി​ത്തു​ട​ങ്ങി​യ​തു​മാ​യ കാ​യ​ക​ൾ ഒ​ഴി​വാ​ക്കി സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ കി​ട്ടു​ന്ന​തി​നെ​ക്കാ​ൾ കൂടുതൽ വി​ല കി​ട്ടും. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ കൊ​ക്കോ കാ​യ്ക​ൾ മാ​ത്രം സം​ഭ​രി​ച്ച് ഗു​ണ​മേന്മ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഇതോടെ കൃ​ഷി​ക്കാ​ർ​ക്കു കൂ​ടു​ത​ൽ സ​മ​യം കൃ​ഷി​യി​ൽ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു ലൂ​ക്ക​ായു​ടെ അ​ഭി​പ്രാ​യം. കാ​യ്ക​ൾ പൊ​ട്ടി​ക്കു​ന്ന​തും പു​ളി​പ്പി​ക്കു​ന്ന​തും ഉ​ണ​ക്കു​ന്ന​തും ക​ന്പ​നി​യാ​ണ്. ഇ​തു കൂ​ടാ​തെ ക​ർ​ഷ​ക​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചു ബോ​ധ​വ​ത്കര​ണ​ക്ലാ​സു​ക​ളും ന​ൽ​കി വ​രു​ന്നു. ജൈ​വ​സ​ന്പു​ഷ്ട കൊ​ക്കോ കൃ​ഷി​യി​ലേ​ക്കാ​ണ് ഇ​വ​ർ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ചെ​റു​കി​ട​ക​ർ​ഷ​കർ മാ​ത്ര​മേ ഇക്കൂട്ടത്തിലുള്ളൂ.

ലാ​ഭം എ​ന്തു ചെ​യ്യും?

കൊ​ക്കോ എ​ടു​ക്കാ​ൻ പോ​കു​ന്ന​ത് ലൂ​ക്കാ നേ​രി​ട്ട്. ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ച്ചു കൊ​ക്കോ എ​ടു​ക്കും. ന​ല്ല വി​ള​ഞ്ഞ(​പ​ഴു​ത്ത) കൊ​ക്കോ ത​ന്നെ വേ​ണം. അ​തേ സ​മ​യം​എ​ല​ൻ ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ളൊ​ടൊ​പ്പം അ​ധ്വാ​നി​ക്കും. കൊ​ക്കോ കൊ​ണ്ടുവ​ന്ന​ശേ​ഷം തു​ട​ർ​ന്നു​ള്ള അ​ധ്വാ​ന​വും ഒന്നി​ച്ച്. ഒ​രു മി​നി​റ്റുപോ​ലും ഇ​വ​ർ വെറുതെയിരിക്കുന്നതു ക​ണ്ടി​ട്ടി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ചാ​ക്കി​ൽ കൊ​ക്കോ ചു​മ​ന്നു കൊ​ണ്ടു പോ​കു​ന്ന​തും എ​ല​ന് ഒ​രു ഹ​ര​മാ​ണ്. ഇ​വി​ടെ ലാ​ഭം നോ​ക്കു​ന്നി​ല്ല. ലാ​ഭം തൊ​ഴി​ലാ​ളി​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് പ​രി​പാ​ടി. അ​തോടൊ​പ്പം മെ​ച്ച​പ്പെ​ട്ട കൊ​ക്കോ​കാ​യ് ക​യ​റ്റു​മ​തി ചെ​യ്യും. ബെ​ൽ​ജി​യം, ജ​ർ​മ​നി, സ്വി​റ്റ്സർലൻഡ്, ഹോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ചോ​ക്ലേ​റ്റ് ക​ന്പ​നി​ക​ൾ​ക്കാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

വി​വാ​ഹം ഇ​റ്റ​ലി​യി​ൽ

ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്പോ​ഴും വി​വാ​ഹ​ത്തക്കുറി​ച്ച് ചി​ന്തി​ച്ചി​ല്ലെ​ന്ന​താ​ണ് സത്യം. കേ​ര​ള​ത്തി​ൽ താ​മ​സം തു​ട​ങ്ങി​യ​പ്പോ​ൾ ഒ​ന്നി​ച്ചു ജീ​വി​ക്കാം എ​ന്ന ചി​ന്ത ര​ണ്ടു പേ​രു​ടെ​യും മ​ന​സി​ലേ​ക്കു വ​ന്നു. സൗ​ഹൃ​ദ​വും സ്നേ​ഹ​വും വി​വാ​ഹ​ത്തി​ലേ​ക്ക് ന​യി​ച്ചു. അ​ഞ്ച് മാ​സം​മു​ന്പാ​യിരുന്നു വി​വാ​ഹം. അ​തി​നാ​യി ഇ​രു​വ​രും ഇ​റ്റ​ലി​യി​ലേ​ക്ക് പോ​യി. 2017 മേ​യ് ആ​റി​നാ​യി​രു​ന്നു വി​വാ​ഹം. കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യം അ​നു​സ​രി​ച്ചു വി​വാ​ഹ​ജീ​വി​ത​ത്തി​ലൂ​ടെ കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന​തു ന​ല്ല മാ​തൃ​ക​യാ​യി തോ​ന്നി. ഇ​ത് അ​നു​ക​ര​ണീ​യ​വു​മാ​ണ്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​റ്റ​ലി​യി​ൽ ക്രി​സ്തീ​യ​ വി​ശ്വാ​സ​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി. ഭാ​ര​ത​മാ​ണ് ഞ​ങ്ങ​ളെ ഒ​ന്നി​പ്പി​ച്ചത്. വി​വാ​ഹം എ​ന്ന കൂ​ദാ​ശ​യു​ടെ പ​വി​ത്രത കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കി​യ​തു കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്പോ​ഴാ​ണ്. മ​ക്ക​ൾ എ​ത്ര വ​ള​ർ​ന്നാ​ലും കു​ടും​ബ​ത്തോ​ടു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം അ​റ്റുപോ​കു​ന്നി​ല്ലെ​ന്ന​തു കെ​ട്ടു​റ​പ്പി​ന്‍റെ ചി​ഹ്ന​മാ​ണ്. ഇ​വി​ടെ പി​താ​വി​ന്‍റെ പേ​ര് കൂ​ടെ ചേ​ർ​ക്കും. ഇ​റ്റ​ലി​യി​ലും ബെ​ൽ​ജി​യ​ത്തി​ലും വീ​ട്ടുപേ​രാ​ണ് പേ​രി​നോടൊ​പ്പം ചേ​ർ​ക്കു​ന്ന​ത്.

മ​ല​യാ​ളം

മ​ല​യാ​ളം പ​ഠി​ച്ചുവ​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​മാ​യും ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. എ​ന്നാ​ൽ എ​ഴു​താ​ന​റി​യി​ല്ല. മ​ല​യാ​ളം ഇ​വ​ർ​ക്കു ന​ന്നാ​യി മ​ന​സി​ലാ​കും. സം​സാ​രി​ക്കു​ന്പോ​ഴാ​ണ് പ്ര​ശ്നം. ഏ​താ​യാ​ലും പ​ഠി​ക്കു​മെ​ന്ന വാ​ശി​യി​ലാ​ണ് ഇ​രു​വ​രും. പ​ഠി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന ഒ​രു ധ്വ​നി​യി​ൽ ഒ​രു ചി​രി​യും. ക​ർ​ഷ​ക​രോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്പോ​ൾ എ​ങ്ങ​നെ ആ​ശ​യ​വി​നി​മ​യം ചെ​യ്യു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​നെ​ല്ലാം പൂ​ഞ്ചി​രി​യാ​ണ് മ​റു​പ​ടി.

ഇ​ഷ്ടം

കേരള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യും ഭ​ക്ഷ​ണ​വും ഒ​ത്തി​രി ഇ​ഷ്ട​മാ​യിക്ക​ഴി​ഞ്ഞു. എ​ല​ൻ ക​പ്പ​യും മീ​ൻ​ക​റി​യും ബി​രി​യാ​ണി​യും പാ​ച​കം ചെ​യ്യും. ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​മാ​ണ് ലൂ​ക്കാ​യ്ക്കു വ​ശം. ഏ​താ​യാ​ലും ഇ​രു​വ​ർ​ക്കും ക​പ്പ​യും മീ​നും ഇ​ഷ്ടം ത​ന്നെ. കാ​ലാ​വ​സ്ഥ​യെക്കുറി​ച്ചു ചോ​ദി​ച്ചാ​ൽ മ​ഴ​യെക്കു​റി​ച്ചും ത​ണു​ത്ത കാ​റ്റി​നെക്കുറി​ച്ചും പ​റ​യാ​നാ​ണ് ഇ​രു​വ​ർ​ക്കും കൂ​ടു​ത​ൽ താത്പ​ര്യം. മൂ​ന്നാ​റി​ന്‍റെ മ​ല​മ​ട​ക്കു​ക​ളും പ​ച്ച​വി​രി​ച്ച മൊ​ട്ട​ക്കു​ന്നു​ക​ളും ഇ​വ​ർ​ക്കു പ്രി​യ​ങ്ക​രം ത​ന്നെ. ഇം​ഗ്ലീ​ഷ് സി​നി​മ മാ​ത്ര​മ​ല്ല മ​ല​യാ​ള സി​നി​മ​യും ഇ​ഷ്ടം ത​ന്നെ. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ലൂ​ക്ക​യ്ക്കും എ​ല​നും ഇം​ഗ്ലീ​ഷി​ലേ​ക്ക് പോ​യാ​ൽ ടൈ​റ്റാ​നി​ക്കി​ലെ ലി​യനാ​ർ​ഡോ ഡി​കാ​പ്രി​യോ​യോ​ടാ​ണ് പ്രി​യം.

സ്ഥി​ര​താ​മ​സം?

എ​ന്തൊ​രു ചോ​ദ്യം എ​ന്ന രീ​തി​യി​ൽ ഒ​രു നോ​ട്ടം. ഇ​വി​ടെ സ്ഥി​ര​മാ​യി താ​മ​സി​ച്ചു തു​ട​ങ്ങി​യ​ല്ലോ എ​ന്നാ​ണ് ഇ​രു​വ​രും ചി​രി​ച്ചു കൊ​ണ്ടു പ​റ​യു​ന്ന​ത്. ഇ​നി എ​ങ്ങോ​ട്ട് പോ​കാ​ൻ. വ​ല്ല​പ്പോ​ഴും പോ​ക​ണം. ഇ​താ​ണ് ഞ​ങ്ങ​ളു​ടെ നാ​ട്. സ്വ​ന്തം ഭൂ​മി ക​ണ്ടെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം വാ​ക്കു​ക​ളി​ൽ. അ​ങ്ങ​നെ ഇ​റ്റ​ലി​ക്കാ​ര​ൻ ലൂ​ക്കാ​യും ബെ​ൽ​ജീ​യം​കാ​രി എ​ല​നും മ​ല​യാ​ളി​യാ​യി. പ​ള്ളി​ക്കാ​മു​റി​യി​ലെ പ​ള്ളി​യി​ലും ആ​ശ്ര​മ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത് അ​വ​രു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി, ഈ ​ഗ്രാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ദ​ന്പ​തി​ക​ൾ മാ​റു​ന്നു. തി​ക​ഞ്ഞ മ​ല​യാ​ളി​ക​ളാ​യി.

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
ഫോ​ട്ടോ : ബി​ബി​ൻ സേ​വ്യ​ർ