"റൂം ടു റീഡ്'
ന​വം​ബ​ർ ഒ​ന്ന്. ഉ​ത്ത​രാ​ഖ​ണ്ഡ്, നാ​നൂ​ർ​ഖേ​ദ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഒ​രു ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ​ല്ലാം വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. കാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് അ​വ​ർ കേ​ട്ടി​ട്ടു​ള്ള, സ്വ​പ്ന​ത്തി​ൽ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന വാ​യ​ന​ശാ​ല​യാ​ണ്. "റൂം ​ടു റീ​ഡ്' എ​ന്ന എ​ൻ​ജി​ഒ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളി​ൽ സ്ഥാ​പി​ച്ച ഇ​രു​പ​തി​നാ​യി​രാ​മ​ത്തെ വാ​യ​ന​ശാ​ല​യാ​ണി​ത്. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 7961 സ്കൂ​ളു​ക​ളി​ൽ ഇ​വ​ർ വാ​യ​ന​ശാ​ല​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വാ​യി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക, ഒ​പ്പം ഇ​വ​രി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ക- ഇ​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.

മൈ​ക്രോ​സോ​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ൺ വൂ​ഡി​ന്‍റേ​താ​ണ് റൂം ​ടു റീ​ഡ് എ​ന്ന ആ​ശ​യം. ഹി​മാ​ല​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നേ​പ്പാ​ളി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശി​ച്ച ജോ​ൺ ഞെ​ട്ടി. വാ​യ​ന​ശാ​ല​യി​ൽ അ​ല​മാ​ര​ക​ൾ ഉ​ണ്ട്, പ​ക്ഷെ ഒ​രു പു​സ്ത​കം പോ​ലു​മി​ല്ല! ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം തി​രി​കെ ജോ​ൺ സ്കൂ​ളി​ലെ​ത്തി​യ​ത് വ​ലി​യ പു​സ്തക ശേ​ഖ​ര​വു​മാ​യാ​ണ്.

പി​ന്നീ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ൾക്ക് ഈ ​സൗ​ക​ര്യം ല​ഭി​ക്കാ​ൻ ര​ണ്ടാ​യി​ര​ത്തി​ൽ ദി​നേ​ഷ് ശ്രേ​ഷ്ഠ എ​റി​ൻ ഗ​ഞ്ജു എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് റൂം ​ടു റീ​ഡ് ആ​രം​ഭി​ച്ചു. വാ​യ​ന​ശാ​ല​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ത​ല്ല റൂം ​ടു റീ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ന്പ​തി​നാ​യി​ര​ത്തി​ൽ​പരം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​വും​ന​ൽ​കു​ന്നു​ണ്ട്.