ലാബ്രിന്ത്
ലാബ്രിന്ത്
ഷാർളി ബെഞ്ചമിൻ
പേജ് 160, വില 170
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 0497-2761200
വശ്യമായ ശൈലിയിൽ മനുഷ്യന്‍റെ വ്യാകുലതകളെ അവതരിപ്പിക്കുന്ന നോവൽ. കഥാ നായകനായ ബെഞ്ചമിന്‍റെ ജീവിതത്തെക്കുറിച്ച് പറയുന്നത് അയാളുടെ മരണദിവസത്തിലാണ്. സംസ്കാര ദിവസം കഥ പറഞ്ഞവസാനിപ്പി ക്കുകയും ചെയ്യുന്നു. ഗൾഫിലെ പ്രവാസി എഴുത്തുകാരിൽ നിന്ന്. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു പുസ്തകംകൂടി ശ്രദ്ധേയമായ രചന. സക്കറിയയുടേതാണ് അവതാരിക.

കുടുംബവൃക്ഷ വിശുദ്ധീകരണം
തലമുറകളുടെ ശാപം
സത്യമോ മിഥ്യയോ?
ഫാ. മാത്യു ഇലവുങ്കൽ വി.സി.
പേ​ജ് 272 , വി​ല 180
സോഫിയ ബുക്സ്, മലാപ്പറന്പ് കോഴിക്കോട്.
ദൈവത്തെ നഷ്ടപ്പെടുത്തുന്നതിലൂടെ മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ അതിജീവിക്കാൻ മനസിനെ തയാറാക്കുന്ന ഗ്രന്ഥം. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ ഏഴു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. പിതാക്കന്മാരുടെ ആശംസകളും ഡോ. മാത്യു ഇല്ലത്തു പറന്പിലിന്‍റെ അവതാരികയും.

നവകഥാദർശനം
എഡിറ്റർ: റ്റോജി വർഗീസ് റ്റി.
പേ​ജ് 335, വി​ല 400
സൗപർണികാ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
ശ്രദ്ധേയമായ 48 കഥാപഠനങ്ങളുടെ സമാഹാരം. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഷാജി ജേക്കബ്, ഡോ. എം.എ. സിദ്ദീഖ്, എം.ജി. രവികുമാർ തുടങ്ങി 48 എഴുത്തുകാരുടേതാണ് ലേഖനങ്ങൾ. കഥകളെക്കുറിച്ചുള്ളതായതുകൊണ്ട് ജീവിതത്തെയും അപഗ്രഥിക്കുന്ന വാക്കുകളാണ് ഇതിലുള്ളത്. സാഹിത്യ വിദ്യാർഥികൾക്കും കഥയെ ഗൗരവത്തോടെ വായിക്കുന്നവർക്കും പ്രയോജനപ്രദം.

എൽഡിസി പരീക്ഷകളിലെ നിർണായക ചോദ്യങ്ങൾ
അജേഷ് കുമാർ മീനത്തുകര
പേ​ജ് 146 , വി​ല 130
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് ഉപകാരപ്രദമാകുന്ന ഗ്രന്ഥം. മുൻ വർഷങ്ങളിലെ പ്രയാസമുള്ള ചോദ്യങ്ങൾ, ആവർത്തന ചോദ്യങ്ങൾ, അനുബന്ധ വസ്തുതകൾ, സാധ്യതാ ചോദ്യങ്ങൾ എന്നിവ ചേർത്തിരിക്കുന്നു.

നവോത്ഥാന ചരിത്രത്തിലെ ഇതിഹാസങ്ങൾ
സോമൻ നട്ടാശേരി
പേ​ജ് 120, വി​ല 120
പ്രസാധനം: ഡോൺ ബുക്സ്
വിതരണം: നാഷണൽ ബുക് സ്റ്റാൾ
അയ്യാ വൈകുണ്ഠ സ്വാമി, ശ്രീനാരായണഗുരു, ചട്ടന്പി സ്വാമികൾ, അയ്യൻകാളി, വക്കം മൗലവി, മന്നത്ത് പത്മനാഭൻ, പൊയ്കയിൽ ശ്രീകുമാരഗുരു തുടങ്ങി കേരള നവോത്ഥാനത്തിലും രാഷ്‌ട്രീയത്തിലും ശ്രദ്ധേയരായ 16 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ലളിതമായ ശൈലി. ആഴമുള്ള പഠനങ്ങൾ. പ്രഫ. എം.കെ. സാനുവിന്‍റേതാണ് അവതാരിക.

സാഹിത്യം അഭിമുഖം നില്ക്കുന്പോൾ
സന്ദീപ് സലിം
പേ​ജ് 136, വി​ല 130
വിതരണം: നാഷണൽ ബുക് സ്റ്റാൾ
കോട്ടയം
മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പച്ച എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ. വായനക്കാരനുവേണ്ടി എഴുത്തുകാരനെ തന്ത്രപൂർവം സമീപിക്കുക യാണ് ഇവിടെ ഗ്രന്ഥകാരൻ. കാക്കനാടൻ, പെരുന്പടവം ശ്രീധരൻ, കെ.പി. രാമനുണ്ണി, ബെന്യാമിൻ, ടി.ഡി. രാമകൃഷ്ണൻ, സുസ്മേഷ് ചന്ത്രോത്ത്, വി.എം. ദേവദാസ്, അക്കിത്തം, വിഷ്ണു നാരായണൻ നന്പൂതിരി, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, ഡോ. എം.കെ. സാനു, ഡോ.എം. തോമസ് മാത്യു, വയലാ വാസുദേവൻപിള്ള എന്നിവരെ പരിചയപ്പെടാം.

പ്രമേഹം വരുന്ന വഴി
സമാഹരണം, പരിഭാഷ:
എൻ.വി. ഹബീബു റഹ്‌മാൻ
പേ​ജ് 88 , വി​ല 80
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
പ്രമേഹത്തെക്കുറിച്ച് പറയാൻ യോഗ്യതയുള്ള ലോകപ്രശസ്ത ഡോക്ടർമാരുടെ ലേഖനങ്ങൾ. പ്രമേഹം പൂർണമായി സുഖപ്പെടുന്നു, പ്രമേഹം വരുന്ന വഴി, പൊണ്ണത്തടി-കാരണങ്ങൾ, കാൻസറും പഞ്ചസാരയും തുടങ്ങി 15 ലേഖനങ്ങൾ.

മുഹമ്മദലി ജിന്ന
ജീവിതം പ്രഭാഷണം
ഡോ. ശിവശങ്കരൻ
പേ​ജ് 242 , വി​ല 220
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ചരിത്രത്തിൽ അവഗണിക്കാനാവാത്ത നാമമാണ് മുഹമ്മദലി ജിന്നയുടേത്. അദ്ദേഹത്തിന്‍റെ ജീവിതത്തെ ലളിതമായും ആഴത്തിലും വിവരിക്കുന്ന ലേഖനങ്ങൾ. ജിന്നയെക്കുറിച്ചു മാത്രമല്ല സ്വാതന്ത്ര്യപൂർവ ഇന്ത്യൻ രാഷ്‌ട്രീയത്തെക്കുറിച്ചും അറിയാൻ പ്രയോജനപ്രദമാണ് ഇതിലെ ഓരോ ലേഖനവും.