ഇ​ന്ത്യ​ൻ ജു​റാ​സി​ക് പാ​ർ​ക്ക്
അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്കാണ് ഈ പാർക്കിന്‍റെ വാതിലുകൾ തുറക്കുന്നത്. ലോകമെങ്ങുംനിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നു. 1981-ൽ ​സി​മ​ന്‍റ് ക്വാ​റി​യി​ൽനി​ന്ന് ഡൈ​നോ​സ​ർ മു​ട്ട​ക​ളും എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് റ​യോ​ലി ഡൈ​നോ​സ​റു​ക​ളു​ടെ സ്ഥാ​ന​മാ​യി തി​രി​ച്ച​റി​യ​പ്പെ​ട്ട​ത്. 87-ൽ ​ധോ​ലി​ഡ​ൻ​ഗ്രി​യി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത സൗ​രോ​പോ​ഡ് മു​ട്ട​ക​ളു​ടെ ഒ​രു ഫോ​സി​ൽ ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. മി​ഷി​ഗ​ണ്‍ സ​ർ​വക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ജെ​ഫ്റി വി​ൽ​സ​ണ്‍ നീ​ണ്ട വ​ർ​ഷ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ല​മാ​യി ഡൈ​നോ​സ​ർ മു​ട്ട​ക​ളി​ന്മേൽ 3.5 മീ​റ്റ​ർ നി​ള​മു​ള്ള വ​ലി​യൊ​രു പാ​ന്പു ചു​റ്റി വ​ള​ഞ്ഞു കി​ട​ന്നി​രു​ന്ന​താ​യും ഒ​രു മു​ട്ട​വി​രി​ഞ്ഞ് കു​ഞ്ഞു പു​റ​ത്തു​വ​ന്നി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. അ​ട​യി​രി​ക്കാ​ത്ത ഡൈ​നോ​സ​റു​ക​ളു​ടെ മു​ട്ട വി​രി​ഞ്ഞു​വ​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഭ​ക്ഷി​ക്കാ​ൻ പാ​ന്പു​ക​ൾ എ​ത്തു​മാ​യി​രു​ന്നു എ​ന്നും പെ​ട്ടെ​ന്നു​ണ്ടാ​യ ചെ​ളി​വെ​ള്ള​ത്തി​ന്‍റെ കു​ത്തി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ടു​ണ്ടാ​യ​താ​ണ് ഈ ​ഫോ​സി​ൽ എ​ന്നും 2010-ൽ ​തി​രി​ച്ച​റി​ഞ്ഞ​ത് ശാ​സ്ത്ര​ലോ​ക​ത്തി​നു കൗ​തു​ക​മാ​യി. അ​ഗ്നി​പ​ർ​വത​ങ്ങ​ളും മ​ല​വെ​ള്ള​ത്തി​ന്‍റെ കു​ത്തി​യൊ​ഴു​ക്കു​മാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ഡൈ​നോ​സ​റു​ക​ളു​ടെ അ​ന്ത്യ​ത്തി​നു നി​ദാ​ന​മാ​യ​ത്.

വഴിയോരക്കാഴ്ചകൾ

ബാ​ല​സി​നോ​റി​ൽനി​ന്നു റ​യോ​ലി​യി​ലേ​ക്കു​ള​ള യാ​ത്രാ​വേ​ള​യി​ൽ റോ​ഡി​ന് ഇ​രു​വ​ശ​വും ചി​ത​റി വീ​ണ ഉ​രു​ള​ൻ പാ​റ​ക്കു​ന്നു​ക​ളു​ടെ നീ​ണ്ട നി​ര​ക​ൾ കാ​ണാം. അന്പരപ്പിക്കുന്ന കാഴ്ചകൾ. ഒ​രു വ​ശ​ത്തെ ക​ല്ലു​ക​ളെ​ല്ലാം ക​രി​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് ലാ​വാ​പ്ര​വാ​ഹം ഉ​ണ്ടാ​യ​ത്. കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി താ​ഴ്വാ​ര​ത്ത് ഡൈ​നോ​സ​ർ ഹാ​ച്ച​റി​ക​ളും അ​ന​വ​ധി ഡൈ​നോ​സ​റു​ക​ളും അ​തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. നൂ​റുക​ണ​ക്കി​ന് ഹെ​ക്ട​ർ സ്ഥ​ല​ത്ത് ലാ​വ ഒ​ഴു​കി​യ ഭാ​ഗ​ങ്ങ​ൾ അ​ടു​ത്ത​ടു​ത്ത പാ​റ​ക​ളാ​യി കാ​ണ​പ്പെ​ടു​ന്നു. പു​ഴ​യു​ടെ സാ​ന്നി​ദ്ധ്യ​മോ മ​റ്റോ കൊ​ണ്ടാ​കാം 72 ഏ​ക്ക​ർ സ്ഥ​ല​ത്ത് ലാ​വാ​പ്ര​വാ​ഹം മ​ന്ദ​ഗ​തി​യി​ലാ​യി ഡൈ​നോ​സ​റു​ക​ൾ ശി​ല​ക​ളു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്നു. (അ​ടു​ത്താ​യി പു​ഴ ഒ​ഴു​കി​യ ല​ക്ഷ​ണ​മു​ണ്ട്). ഫോ​ട്ടോ​ക​ളി​ൽ ഇ​വ 3ഡി ​പോ​ലെ വ്യ​ക്ത​മാ​ണ്. അ​സ്ഥി​ക​ളു​ടെ ആ​കൃ​തി​യും മ​ജ്ജ​യും കൊ​ട്ടു​ന്പോ​ഴു​ണ്ടാ​കു​ന്ന ശ​ബ്ദ​വ്യ​ത്യാ​സ​വും പാ​റ​ക​ളി​ൽ ഇ​വ തി​രി​ച്ച​റി​യാ​ൻ പ​ര്യാ​പ്ത​മാ​ണ്. പ​ല​തും ര​ക്ത​വ​ർ​ണ്ണ​ത്തി​ൽ​ത​ന്നെ. ഒ​ന്നി​ൽ നീ​ണ്ട കൂ​ർ​ത്ത പ​ല്ലാ​ണ്. ചി​ത​റി​ത്തെ​റി​ച്ച എ​ല്ലി​ൻ​ക​ഷ​ണ​ങ്ങ​ളും മാം​സ​ക്ക​ഷ​ണ​ങ്ങ​ളും ര​ക്ത​വ​ർ​ണ്ണ​ങ്ങ​ളി​ൽ മ​റ്റൊ​രു പാ​റ​യി​ൽ ദൃ​ശ്യ​മാ​ണ്. മു​ൻ​കാ​ലും പി​ൻ​കാ​ലും വ്യ​ക്ത​മാ​ക്കു​ന്ന ഉ​ട​ൽ​ത​ന്നെ​യു​ണ്ട് ഒ​ന്നി​ൽ. ഇ​തി​ൽ വ​യ​റി​ന്‍റെ ഭാ​ഗം അ​റ്റു​പോ​യി​രി​ക്കു​ന്നു. തു​ട​യി​ലെ ത്വ​ക്ക് പു​റ​വും അ​ക​വും വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റൊ​ന്നി​ൽ തു​ട​യെ​ല്ല് പ​തി​ഞ്ഞി​രി​ക്കു​ന്നു. മ​റി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രു മൃ​ഗ​ത്തി​ന്‍റെ ന​ട്ടെ​ല്ല് ചു​വ​ന്ന നി​റ​ത്തി​ൽ കാ​ണാം. ഇ​നി​യു​മൊ​ന്നി​ൽ ത​ല വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഗ​ർ​ഭ​സ്ഥ​ശി​ശു​വു​ള​ള വ​യ​ർ വ്യ​ക്ത​മാ​ക്കു​ന്ന ഫോ​സി​ലാ​ണ് അ​ടു​ത്ത ലാ​വാ​ശി​ല​യി​ൽ തെ​ളി​ഞ്ഞു നി​ല്ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം ചേ​ർ​ത്തു​വാ​യി​ച്ചാ​ൽ ഉ​ട​മ​ക​ളു​ടെ ആ​കൃ​തി​യും വ​ലു​പ്പ​വും ഇ​ന​വും ജീ​വി​ത​രീ​തി​ക​ളും മ​ന​സ്സി​ലാ​ക്കാ​നാ​കും. ഇ​വി​ടം മാം​സ​ഭു​ക്കു​ക​ളു​ടെ താ​മ​സ​സ്ഥ​ല​മാ​യി​രു​ന്നി​രി​ക്ക​ണം.

ഡൈ​നോ​സ​ർ ഹാ​ച്ച​റി​യും ഇ​വി​ടെനി​ന്നു ഏ​റെ ദൂ​ര​ത്ത​ല്ല. മു​ട്ട​യി​ടു​ന്ന വേ​ള​യി​ൽ മാം​സ​ഭു​ക്കു​ക​ൾ ഇ​വ​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ഇ​തി​ൽനി​ന്നു വ്യ​ക്ത​മാ​ണ്.ഗോ​ളാ​കൃ​തി​യി​ലും 53 സെ ​മീ അ​ണ്ഡാ​കൃ​തി​യി​ലു​മു​ള​ള ഡൈ​നോ​സ​ർ മു​ട്ട​ക​ളു​ണ്ട്. ഇ​ന്ന​ത്തെ പ​ക്ഷി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ മു​ട്ട​ക​ളി​ടു​ന്ന​വ​യാ​യി​രു​ന്നു അ​ന്ന​ത്തെ ഡൈ​നോ​സ​റു​ക​ളും ഉ​ര​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും. മു​ട്ട​ക​ളോ​ടൊ​പ്പം അ​ട​യി​രി​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ ഫോ​സി​ലു​ക​ൾ വി​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ചി​ല ഡൈ​നോ​സ​റു​ക​ൾ ദ​ഹ​ന​ത്തി​ന് വി​ഴു​ങ്ങി​യ ക​ല്ലു​ക​ൾ മു​ട്ട​ക​ളാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

ഡൈ​നോ​സ​റു​ക​ളു​ടെ ഫോ​സി​ലു​ക​ൾ തി​രി​ച്ച​റി​യാ​ൻ റ​യോ​ലി​യി​ലെ ഗ്രാ​മീ​ണ​ർ​ക്ക​റി​യി​ല്ല. മ​സാ​ല പൊ​ടി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചെ​റി​യ ഇ​നം ഡൈ​നോ​സ​ർ മു​ട്ട ഒ​രു വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്നു അ​ടു​ത്ത കാ​ല​ത്തു ക​ണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി. "മ​സാ​ല മു​ട്ട’ എ​ന്നു പേ​രു പ​റ​ഞ്ഞ് സ്ഥ​ല​മു​ട​മ​സ്ഥ ഇ​ത് സ​ന്ദ​ർ​ശ​ക​രെ കാ​ണി​ക്കാ​റു​ണ്ട്.

ഇ​ൻ​ഡ്രോ​ഡ നാ​ഷ​ണ​ൽ പാ​ർ​ക്ക്

ക​ച്ച്, ബാ​ല​സി​നോ​ർ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു ശേ​ഖ​രി​ച്ചി​ട്ടു​ള​ള ഡൈ​നോ​സ​ർ ഫോ​സി​ലു​ക​ൾ ഗാ​ന്ധി ന​ഗ​റി​ലെ ഇ​ൻ​ഡ്രോ​ഡ ഡൈ​നോ​സ​ർ ആ​ൻഡ് ഫോ​സി​ൽ പാ​ർ​ക്കി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​ണ് ഡൈ​നോ​സ​റു​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഡൈ​നോ​സ​റു​ക​ളു​ടെ​യും ജ​ല​ജീ​വി​ക​ളു​ടെയും വൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫോ​സി​ലു​ക​ൾ ചെ​റി​യൊ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. മു​ട്ട​ക​ളും അ​സ്ഥി​ക​ളും തി​രി​ച്ച​റി​യാ​നാ​യി ഡൈ​നോ​സ​റി​ന്‍റെ ചി​ത്ര​ങ്ങ​ളും ഒ​പ്പ​മു​ണ്ട്. ഫോ​സി​ലു​ക​ളി​ൽ പ​ല​തും ക​ല്ലി​ൽ പൊ​തി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​ന്ത്ര​ണ്ട് മു​ട്ട​ക​ളു​ള​ള ഒ​രു ഫോ​സി​ൽ വെ​യി​ലും മ​ഴ​യും ഏ​റ്റ് തു​റ​സാ​യ സ്ഥ​ല​ത്തി​രി​ക്കു​ന്നു. ക​ച്ച് ജി​ല്ല​യി​ലെ ഫ​ത്തേ​ഗ​ഡി​ൽനി​ന്നു ല​ഭി​ച്ചി​ട്ടു​ള​ള കാ​ല്പാ​ടു​ക​ൾ പ​തി​ഞ്ഞ ശി​ല​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഒ​ർ​ണി​ത്തോ​പ്പോ​ഡ്, തെ​റോ​പ്പോ​ഡ്, സൗ​രോ​പ്പോ​ഡ് എ​ന്നി​വ​യെ കാ​ല്പാ​ടു​ക​ൾ നോ​ക്കി തി​രി​ച്ച​റി​യാ​നാ​കും.

പാ​ർ​ക്കി​ലെ മു​ള​ങ്കാ​ടു​ക​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന ഡൈ​നോ​സ​ർ പ്ര​തി​മ​ക​ൾ ആ​ക​ർ​ഷ​ക​മാ​ണ്. റൊ​ഡീ​നി​യ മു​ത​ലു​ള​ള സൂ​പ്പ​ർ ഭൂ​ഖ​ണ്ഡ​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ പ​രി​ണാ​മ​വും ഈ ​പാ​ർ​ക്കി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​നൂ​റ് ഹെ​ക്‌ടർ വി​സ്തൃ​തി​യു​ള​ള നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ കാ​ടു​ക​ളി​ൽ മ​യി​ൽ, കേ​ഴ​മാ​ൻ, കു​ര​ങ്ങ്, പ​ന്നി എ​ന്നി​വ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​ന്നു. ബ്ലാ​ക്ക് ബ​ക്ക്, മാ​ൻ, പ​ക്ഷി, പാ​ന്പ് തു​ട​ങ്ങി​യ​വ​യു​ടെ സം​ഘ​ങ്ങ​ൾ കാ​ഴ്ച​ബം​ഗ്ലാ​വി​ലാ​ണ്. ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​ള​ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ഏ​റ്റ​വും പി​ന്നി​ൽ 22 മീ​റ്റ​ർ നീ​ള​മു​ള​ള നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​കൂ​ട​വും.

ഡ​ക്കാ​ൻ പീ​ഠ​ഭൂ​മി ഡൈ​നോ​സ​റു​ക​ളെ കൈ​വി​ട്ടെ​ങ്കി​ലും ന​ർ​മദാ, ഗോ​ദാ​വ​രി ന​ദി​ക​ൾ അ​വ​യ്ക്കു പു​ന​ർ​ജന്മം ന​ല്കി​യ​തു​പോ​ലെ തോ​ന്നും ഡൈ​നോ​സ​റു​ക​ളെ തേ​ടി​യു​ള​ള ഇ​ൻ​ഡ്യ​ൻ ഗോ​ണ്ട്വ​ന യാ​ത്ര​യി​ൽ.

മഹാമരണം

അ​ൻ​പ​തു​കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭൂ​മി​യി​ലു​ണ്ടാ​യ അ​ഞ്ചു മ​ഹാ​ദു​ര​ന്ത​ങ്ങ​ളി​ൽ ജൈ​വ​ലോ​ക​ത്തി​ന് ഏ​റ്റ​വും ആ​ഘാ​തം സൃ​ഷ്ടി​ച്ച​ത് 25.2 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​രം​ഭി​ച്ച് അ​റു​പ​തു ല​ക്ഷം വ​ർ​ഷ​മെ​ങ്കി​ലും ആ​വ​ർ​ത്തി​ച്ചു നി​ന്ന "മ​ഹാ​മ​ര​ണ’​കാ​ല​മാ​ണ്. ക​ട​ലി​ലെ ഏ​താ​ണ്ടു മു​ഴു​വ​നും ക​ര​യി​ലെ മു​ക്കാ​ൽ ഭാ​ഗ​വും ജീ​വ​ജാ​ല​ങ്ങ​ൾ അ​ന്യംനി​ന്നു​പോ​യി. പ്രാ​ണി വ​ർ​ഗ​ങ്ങ​ൾ​പോ​ലും തു​ട​ച്ചു നീ​ക്ക​പ്പെ​ട്ട മ​റ്റൊ​രു ദു​ര​ന്തം ച​രി​ത്ര​ത്തി​ലി​ല്ല. പു​തു​താ​യി ജന്മം ​കൊ​ണ്ട ഇ​ന​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ല്ലാ​താ​യി.

വൃ​ക്ഷ​ങ്ങ​ൾ വാ​ഴു​ന്ന ക​ര​യാ​യി​രു​ന്നു അ​ന്ന​ത്തെ മ​ഹാ​ഭൂ​ഖ​ണ്ഡം. ചൂ​ടും വെ​ളി​ച്ച​വും ഇ​ന്ന​ത്തേ​തി​ലും അ​ല്പം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഇ​ട​തി​ങ്ങാ​തെ വൃ​ക്ഷ​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി വ​ള​ർ​ന്നി​രു​ന്നു. അ​വ​യ്ക്കി​ട​യി​ൽ മ​റ്റു സ​സ്യ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ജ​ന്തു​ക്ക​ൾ​ക്ക് ത​ട​സമി​ല്ലാ​തെ സ​ഞ്ച​രി​ക്കു​വാ​നും ക​ഴി​ഞ്ഞി​രു​ന്നു.

ഇ​രു​പ​ത്തി​നാ​ല​ര​ക്കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​ണ്ണി​ൽ പി​ച്ച​വ​ച്ചു തു​ട​ങ്ങി​യ ഒ​രി​നം ജ​ന്തു​ക്ക​ൾ ജൂ​റാ​സി​ക് കാ​ല​ഘ​ട്ട​ത്തി​ൽ വൃ​ക്ഷ​ങ്ങ​ളോ​ളം വ​ലു​താ​യി. ജൈ​വ​ലോ​ക കാ​ല​ഘ​ട്ടം തെര​യേ​ണ്ട​ത് അ​വ​രി​ലൂ​ടെ​യാ​ണ്. ഡൈ​നോ​സ​റു​ക​ൾ​ക്ക് (24.7കോ​ടി) മു​ൻ​പ്, ഡൈ​നോ​സ​ർ കാ​ലം (24.7-6.5), ഡൈ​നോ​സ​റു​ക​ൾ​ക്കു​ശേ​ഷം (6.5-2.5) എ​ന്ന് ജൈ​വ​കാ​ല​ഘ​ട്ട​ത്തെ തി​രി​ക്കാം. ആ​ധു​നി​ക മ​നു​ഷ്യ​ർ ജന്മ​മെ​ടു​ത്തി​ട്ട് ഇ​രു​പ​തു ല​ക്ഷം വ​ർ​ഷ​ങ്ങ​ളെ ആ​യി​ട്ടു​ള്ളൂ എ​ങ്കി​ലും പൂ​ർ​വിക​രേ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട​ര​ക്കോ​ടി ബി​സി മു​ത​ൽ മ​നു​ഷ്യ​കാ​ല​ഘ​ട്ട​മാ​യി ക​രു​താം.

ഗോ​ണ്ട്വ​ന

അ​ൻ​പ​തു​കോ​ടി വ​ർ​ഷം മു​ൻ​പ് ദ​ക്ഷി​ണാ​ർ​ധത്തി​ൽ രൂ​പ​പ്പെ​ട്ട ആ ​മ​ഹാ ഭൂ​ഖ​ണ്ഡ​ത്തി​ന് ഓ​സ്ട്രി​യ​ൻ ശാ​സ്ത്ര​ജ്ഞ​നാ​യ എ​ഡ്വേ​ർ​ഡ് സൂ​സി സം​സ്കൃ​ത വാ​ക്കാ​യ "ഗോ​ണ്ട്വ​ന’​യെ​ന്നാ​ണ് പേ​ര് ചൊ​ല്ലി​യ​ത്. ഗോ​ണ്ട്വ​ന​യു​ടെ പ്ലേ​റ്റു​ക​ൾ ഇ​ള​കി വേ​ർ​പെ​ടു​ന്പോ​ൾ അ​വ​യി​ലെ​ല്ലാം യാ​ത്ര​ക്കാ​രാ​യി പ​ല​യി​നം ഡൈ​നോ​സ​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ൻ​ഡ്യ​ൻ ഗോ​ണ്ട്വ​ന പ​തി​നൊ​ന്നു​കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്വ​ത​ന്ത്ര​മാ​യി യാ​ത്ര ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​വ​ണം. ലൗ​റേ​ഷ്യ ഗോ​ണ്ട്വ​ന പ്ലേ​റ്റു​ക​ളി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം പ​ക്ഷെ പു​തി​യ വ​ൻ​ക​ര​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​നാ​കാ​തെ അ​ന്യംനി​ന്നു​പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. മു​ത​ല തു​ട​ങ്ങി​യ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്ര​മാ​ണ് ഉ​ൽ​ക്ക​ക​ളു​ടെ​യും അ​ഗ്നി​പ​ർ​വത​ങ്ങ​ളു​ടെ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും ആ ​കാ​ല​ഘ​ട്ടം അ​തി​ജീ​വി​ച്ച​ത്. എ​ങ്കി​ലും പ്ലേ​റ്റു​ക​ൾ​ക്കു മൂ​ടാ​നാ​വാ​തെ ആ​റ​ര​ക്കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഫോ​സി​ലു​ക​ളി​ലൂ​ടെ ലോ​ക​മെ​ങ്ങും ഡൈ​നോ​സ​റു​ക​ൾ പു​ന​ർ​ജ​നി​ച്ചു. ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലൂ​ടെ ഇന്നത്തെ കുട്ടികൾക്കും അ​വ​ർ സു​പ​രി​ചി​ത​രാ​ണ്.

1842 ലാ​ണ് ആ​ധു​നി​ക ലോ​കം ഇ​വ​രെ പേ​ർ ചൊ​ല്ലി വി​ളി​ച്ച​ത്. 1859 ൽ ​ഫ്രാ​ൻ​സി​ലും, 69-ൽ ​ഫി​ലി​പ്പിൻ​സി​ലും മു​ട്ട​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും മം​ഗോ​ളി​യ​യി​ൽനി​ന്നു 1920ൽ ​ല​ഭി​ച്ച മു​ട്ട​ക​ളി​ൻ​മേ​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ് ഇ​വ ഡൈ​നോ​സ​റു​ക​ളു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ്, ജ​ർ​മനി എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഇ​തി​നോ​ട​കം ത​ന്നെ ഡൈ​നോ​സ​ർ അ​സ്ഥി​കൂ​ട​ങ്ങ​ളും എ​ല്ലു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഖ​ന​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നു​കൂ​ടി ക​ണ്ടെ​ത്ത​ൽ വാ​ർ​ത്ത​ക​ൾ വ​ന്നു ു​ട​ങ്ങി. തു​ട​ർ​ന്ന് ഫോ​സി​ലു​ക​ൾ​ക്കാ​യി ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ൽ മ​ത്സ​ര​മാ​യി. ഡൈ​നോ​സ​റു​ക​ളു​ടെ ധാ​രാ​ളം ഫോ​സി​ലു​ക​ൾ ക​ണ്ടെ​ടു​ക്കാ​നി​ട​യാ​ക്കി​യ ഈ ​മ​ത്സ​ര​ത്തെ "​ബോ​ണ്‍​വാ​ർ ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

വർഷങ്ങൾ കോടിക്കണക്കിൽ

6.6 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു​ണ്ടാ​യ ഉ​ൽ​ക്കാ​പ​ത​ന​ങ്ങ​ളി​ലും അ​ഗ്നിപ​ർ​വ​ത​ങ്ങ​ളി​ലും ജ​ല​പ്ര​ള​യ​ങ്ങ​ളി​ലും പെ​ട്ട് അ​ന്ത്യം സം​ഭ​വി​ച്ച ഇ​ന്ത്യൻ ഗോ​ണ്ട്വ​ന യാ​ത്ര​ക്കാ​രി​ൽ ഏ​റെ​യും ഡ​ക്കാ​ൻ ട്രാ​പ്പു​ക​ളി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്നി​ട്ടു​ണ്ടാ​വ​ണം. യൂ​റേ​ഷ്യ​യി​ലു​റ​യ്ക്കു​ന്പോ​ൾ പാ​റ​ക​ളും കാ​ല്പാ​ടു​ക​ളും അ​സ്ഥി​പ​ഞ്ജ​ര​ങ്ങ​ളും മു​ട്ട​ക​ളും ഭ​ക്ഷി​ച്ചു ബാ​ക്കി വ​ന്ന കു​റേ വൃ​ക്ഷ​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു ഡൈ​നോ​സ​ർ ഓ​ർ​മക​ളാ​യി ഇ​ന്ത്യൻ​പ്ലേ​റ്റി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. 360 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള​ള കു​റേ പാ​റ​ക​ൾ ഒ​ഡീ​ഷ സം​സ്ഥാ​ന​ത്ത് കാ​ണാ​നാ​കും. മ​ഹാ​രാ​ഷ്ട്ര - തെ​ലു​ങ്കാ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തുനി​ന്ന് സൗ​രോ​പോ​ഡു​ക​ൾ ഭ​ക്ഷി​ച്ച വൃ​ക്ഷ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടു​കി​ട്ടി​യി​ട്ടു​ണ്ട്. കാ​ഷ്മീ​ർ സ​ൻ​സ്ക​ർ താ​ഴ്‌വര​യി​ൽനി​ന്നു ല​ഭി​ച്ചി​ട്ടു​ള​ള ട്രൈ​ലോ​ബൈ​റ്റു​ക​ളു​ടെ ഫോ​സി​ലു​ക​ൾ ഹി​മാ​ല​യം രൂ​പ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് സ​മു​ദ്ര​നി​ര​പ്പി​ന​ടി​യി​ലാ​യി​രു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലി​ന് ബ​ല​മേ​കു​ന്നു. ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഡൈ​നോ​സ​റു​ക​ളു​ടെ പ​ല്ല്, അ​സ്ഥി, മു​ട്ട എ​ന്നി​വ ഏ​റെ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ള​ള​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ൽ ഉ​ൽ​ക്ക​ക​ളി​ൽ കാ​ണു​ന്ന ഇ​റി​ഡി​യം എ​ന്ന ലോ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഡൈ​നോ​സ​റു​ക​ളു​ടെ പ​ല​വി​ധ ഫോ​സി​ലു​ക​ൾ ഈ ​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. 1300 കിമി നീ​ള​മു​ള​ള ന​ർ​മ്മ​ദ ന​ദി​യി​ൽ വെ​ള്ളം താ​ഴു​ന്പോ​ൾ ഡൈ​നോ​സ​റു​ക​ളു​ടെ അ​സ്ഥി​ക​ളും മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ ഡൈ​നോ​സ​ർ മു​ട്ട​ക​ൾ ആ​രാ​ധി​ക്കു​ന്ന​വ​രും ഉ​ണ്ട​ത്രേ!

തെ​ലു​ങ്കാ​ന​യി​ലെ പൊ​ഞ്ച​പ്പ​ള്ളി ഗ്രാ​മ​ത്തി​ൽനി​ന്നു 59-61 ൽ ​ശേ​ഖ​രി​ക്ക​പ്പെ​ട്ട​താ​ണ് സ​സ്യ​ഭു​ക്കു​ക​ളാ​യ ബാ​ര​പ്പ സോ​റ​സി​ന്‍റെ അ​സ്ഥി​ക​ൾ. ജ​ല​പ്ര​ള​യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തി​നാ​ലാ​കാം ഇ​വ​യു​ടെ ഭാ​ര​മു​ള്ള അ​സ്ഥി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്.1980-84 കാ​ല​ത്ത് ജ​ബ​ൽ​പൂ​ർ മു​ത​ൽ ഗു​ജ​റാ​ത്തി​ലെ ഖേ​ദ​ജി​ല്ല​യു​ൾ​പ്പെ​ടെ​യു​ള​ള ഭാ​ഗ​ങ്ങ​ളി​ൽനി​ന്നം ല​ഭി​ച്ച അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ 2003ൽ ​അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ട്ടി യോ​ജി​പ്പി​ച്ച​പ്പോ​ൾ 6.9 കോ​ടി വ​ർ​ഷ​കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്ന ഒ​രി​നം ഡൈ​നോ​സ​ർ രൂ​പം ല​ഭ്യ​മാ​യി. ത​ല​യി​ൽ കി​രീ​ടം പോ​ലെ കൊ​ന്പു​ള​ള ഈ ​മാം​സ​ഭു​ക്കു​ക​ൾ ‘രാ​ജ​സോ​റ​സ് ന​ർ​മദ​ൻ​സി​സ്’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ന​ദി​യും ത​ടാ​ക​വും പ​ച്ച​പ്പുൽ​മേ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്ന ഡ​ക്കാ​ൻ പീ​ഠ​ഭൂ​മി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​വ​യാ​ണ് ഈ ​ഡൈ​നോ​സ​ർ ഇ​ന​ങ്ങ​ൾ.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ൻ​ഡ്യ​യി​ലും 1882ൽ ​ബ്രി​ട്ടീ​ഷു​കാ​ർ വ​ലി​യൊ​രു എ​ല്ലി​ൻ ക​ഷ​ണം ക​ണ്ടെ​ത്തി സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോൽക്കത്ത ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഹെ​ഡ് ആ​ഫീ​സി​ൽ 2012 ഏ​പ്രി​ൽ വ​രെ ഡൈ​നോ​സ​റി​ന്‍റെതെ​ന്ന​റി​യാ​തെ അ​തു പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. എന്തായാലും ഈ ജൂറാസിക് പാർക്കിലെ കാര്യങ്ങൾ പറഞ്ഞാൽ തീരില്ല. കണ്ടുതന്നെ തീർക്കണം.

ഫ്രാ​ൻ​സീ​സ് മാ​ത്യു