അക്കുത്തിക്കുത്ത്
അക്കുത്തിക്കുത്ത്
തോമസ് മൂലയിൽ
പേ​ജ് 194, വി​ല 150
പാലാ, കാരിത്താസ്.
ഫോൺ: 8086878417
നന്മയുടെ കൈപിടിച്ചു നടക്കുന്ന 20 കഥകൾ. ഭാഷ കാഠിന്യമായി മാറാതെ വായനക്കാരനെ തലോടുന്നു. കേരളത്തിന്‍റെ കൈമോശം വന്ന നൈർമല്യത്തെ വീണ്ടെടുക്കുന്ന ഓർമക്കുറിപ്പുകൾപോലെ ഇതിലെ ഓരോ കഥയും വായനക്കാരോടു ചിലതൊക്കെ പങ്കുവയ്ക്കുന്നു. ചിലതൊക്കെ തിരുത്താനുള്ള ആഹ്വാനവുമുണ്ട്.

ഭൂട്ടാൻ
കാഴ്ചകളും ഉൾക്കാഴ്ചകളും
എസ്. സരോജം
പേ​ജ് 112 , വി​ല 120
റെയ്‌വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9387462555
ബുദ്ധമത-രാജഭരണ രാഷ്‌ട്രമായ ഭൂട്ടാനിലേക്കുള്ള യാത്രാവിവരണം ലളിതമായ ഭാഷയിൽ. ആ നാടിന്‍റെ കഥയും കാര്യങ്ങളും നിരവധി ചിത്രങ്ങളുടെ അകന്പടിയോടെ നല്കിയിരിക്കുന്നു. വിജ്ഞാന വിവരങ്ങൾക്കൊപ്പം വായനക്കാരന്‍റെ ഭാവനയെ ഉദ്ദീപിപ്പിക്കുയും ചെയ്യുന്നു.

കുട്ടികൾക്ക് യേശുക്രിസ്തുവിന്‍റെ ജീവചരിത്രം
സിസ്റ്റർ ഡോ. അഷ്മിത എ.സി.
പേജ് 169, വില 150
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഏതു കുട്ടികൾക്കും സമ്മാനിക്കാൻ ഉതകുന്ന പുസ്തകം. വിദ്വേഷത്തിന്‍റെ കണികപോലും ഇല്ലാതെ, തന്നെപ്പോലെതന്നെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കാൻ ലോകത്തോടു പറഞ്ഞ ക്രിസ്തുവിന്‍റെ ജീവിതവും സന്ദേശവും ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ബൈബിളിലെ കഥകൾ കുട്ടികളെ ആകർഷിക്കും. നന്മയുള്ള മനസോടെ വളരാനും സ്നേഹത്തിന്‍റെ പുതിയ തലങ്ങൾ പരീക്ഷിക്കാനും സഹായിക്കുന്ന 168 അധ്യായങ്ങൾ.

Pulchritude
Aswin Krishna
Page 90, Price 90
Olive Publications, Kozhikode.
ചിത്രകാരൻകൂടിയായ ഈ ഗ്രന്ഥകാരൻ പത്താം ക്ലാസ് വിദ്യാർഥിയാണ്. കവിതകളും അശ്വിൻതന്നെ വരച്ചിരിക്കുന്ന ചിത്രങ്ങളും കണ്ടാൽ വരാനിരിക്കുന്ന ഒരു പ്രതിഭയെ തിരിച്ചറിയാം. കവിതകളും ചിത്രങ്ങളും വായനക്കാരനെ നിശബ്ദനാക്കും.

THE NECTAR OF THE GODS
King Marthanda Vama
and Devasahayam
Gopikrishnan Kottoor
Page 319, Price 495
Author Press New Delhi
phone: 9818049852
തിരുവിതാംകൂറിൽ ഉദ്യോഗസ്ഥനായിരിക്കെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ വധിക്കുന്ന തിന്‍റെ കഥ. അക്കാലത്തെ സാമൂഹിക-രാഷ്‌ട്രീയ പശ്ചാത്തലവും അടുത്തറിയാൻ സഹായകം. നാടകത്തിലേതുപോലെ സംഭാഷണ ശൈലിയിലാണ് കഥ പറയുന്നത്. സാഹിത്യത്തിനും ചരിത്രത്തിനും മുതൽക്കൂട്ടായ കൃതി.

അന്പലം, പള്ളി, സ്ത്രീ
പി.കെ. പാറക്കടവ്
പേ​ജ് 89 , വി​ല 80
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
വളരെ ചെറിയ കവിതകളും കഥകളും വലിയ ചിന്തകളായി നമ്മെ അലട്ടുന്നതെങ്ങനെയെന്ന് ഈ പുസ്തകം വായിച്ചാൽ മനസിലാകും. ഓരോന്നും വായിക്കാൻ മിനിറ്റുപോലും വേണ്ട. പക്ഷേ, അടുത്തതിലേക്കെത്താൻ വൈകും. കെ.പി. രാമനുണ്ണിയുടെ പഠനം അനുബന്ധമായി ചേർത്തിരിക്കുന്നു.

മനുഷ്യർ പ്രപഞ്ചങ്ങൾ
ശ്രീകാന്ത് കോട്ടയ്ക്കൽ
പേ​ജ് 306, വി​ല 275
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
28 അഭിമുഖങ്ങളും 13 ലഘു ജീവചരിത്രങ്ങളുമാണ് ഇതിലുള്ളത്. വി.എസ് നയ്പോൾ, പോൾ തെറു, വാൽമീക് ഥാപ്പർ, ജാവേദ് അക്തർ, ഹരിപ്രസാദ് ചൗരാസ്യ, പണ്ഡിറ്റ് ജസ്‌രാജ്, ചിന്ത രവി, നന്പൂതിരി, കെ. ജയകുമാർ, മധു, മോഹൽലാൽ, പോൾ കലാനിധി, പീറ്റർ മാത്തിസൺ, തുടങ്ങിയവർ അണിനിരക്കുന്നു. ജാവേദ് അക്തറിന്‍റെ നാലു കവിതകളും ശ്രീകാന്ത് പരിഭാഷപ്പെടുത്തി യിട്ടുണ്ട്. അഭിമുഖങ്ങൾ ജീവിതങ്ങൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കു ന്നു. മനസിനെ വിളിച്ചുണർത്തുന്ന വായന.

കാറൽ മാർക്സ്
ജീവിതം, ദർശനം, കത്തുകൾ
തയാറാക്കിയത്: സി.ബാലൻ നായർ
പേജ് 274, വില 250
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ആചാര്യനായ കാറൽ മാർക്സിന്‍റെ ജീവിതത്തെയും ദർശനത്തെയും ഇതിൽ വരച്ചുകാട്ടുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെയും മൂലധനത്തിന്‍റെ മൂന്നു ഭാഗങ്ങളെയും കുറിച്ച് അത്യാവശ്യവിശദീകരണങ്ങളുമായി പ്രത്യേക അധ്യായങ്ങളും ചേർത്തിട്ടുണ്ട്. മാർക്സ് എഴുതിയ കത്തുകളുടെ പരിഭാഷയുമുണ്ട്.