ഈ കടലാസ് മരിക്കയില്ല
ഈ കടലാസ് മരിക്കയില്ല
ചാവറയച്ചൻ
സജയ് കെ.വി.
പേ​ജ് 160, വി​ല 160
ഇൻസൈറ്റ് പബ്ലിക്കാ
നടക്കാവ്, കോഴിക്കോട്
ഫോൺ: 0495 4020666
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ജീവിതവും ചിന്തകളും എഴുത്തുകളും നവോത്ഥാന നേതൃത്വവുമൊക്കെ ആഖ്യാനം ചെയ്യുന്ന പുസ്തകം. ചരിത്രപുസ്തകത്തിന്‍റെ ആധികാരികതയും നോവലിന്‍റെ വായനാക്ഷമതയും സമന്വയിച്ചിരിക്കുന്ന രചന. അനുബന്ധമായി ഒരു നല്ല അപ്പന്‍റെ ചാവരുളും, ആത്മാനുതാപം എന്ന കവിതയിൽനിന്നുള്ള വരികളും ചേർത്തിരിക്കുന്നു. ഷിജു ജോർജ്, പോൾ കല്ലാനോട് എന്നിവരുടെ ചിത്രങ്ങൾ ലേഖനങ്ങളോടൊപ്പം ചേർത്തിരിക്കുന്നു.

ഉത്പ്രേക്ഷ (നാടകങ്ങൾ)
പ്രഭ പാലാ
പേ​ജ് 84, വി​ല 70
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ഫോൺ: 9446288878
മൂന്ന് ഏകാങ്കങ്ങൾ ഉൾപ്പെടെ നാലുനാടക ങ്ങൾ. വേദിയിൽ അവതരിപ്പിക്കാനും വായിച്ച് ആസ്വദിക്കാനും പറ്റിയ രചന. കേരള സംഗീത നാടക അക്കാഡമിയുടെ അഞ്ച് അവാർഡുകൾ നേടിയത്. ഗോപി കൊടുങ്ങല്ലൂരിന്‍റെ അവതാരിക.

എബ്നേസർ
ജോർജ് ജെ. കുഴിവേലിൽ
പേജ് 148, വില 100
ഫോൺ: 9447762483
പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള വ്യത്യസ്ത ലേഖനങ്ങളാണ് ഉള്ളടക്കം. ഫാത്തിമ നൂറിന്‍റെ നിറവിൽ, മാതാവിന്‍റെ പ്രത്യക്ഷീകരണവും നാമധേയത്തിലുള്ള ദൈവാലയങ്ങളും, മാതാവിന്‍റെ തിരുനാളുകൾ, മുട്ടുചിറ ഫൊറോനാപ്പള്ളി തുടങ്ങിയ ലേഖനങ്ങൾ വിജ്ഞാനപ്രദമാ ണ്. ദൈവാലയങ്ങളെക്കുറിച്ചുള്ള ചരിത്രവിവരങ്ങളും കഴിയുന്നത്ര നല്കിയിരിക്കുന്നു.

മേരിക്കുണ്ടൊരു കുഞ്ഞാട്
സിപ്പി പള്ളിപ്പുറം
പേജ് 88, വില 85
നന്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കുട്ടികൾക്ക് പ്രചോദനമാകുന്ന ചെറു ലേഖനങ്ങൾ. കഥകൾപോലെ രസകരമായി വായിക്കാവുന്നവയാണ് ഓരോന്നും. വിജ്ഞാനത്തിന്‍റെയും കൗതുകങ്ങളുടെയും ആസ്വാദനത്തിന്‍റെയും സമ്മേളനമാണ് ഇതിലെ ഉള്ളടക്കങ്ങൾ. കാര്യങ്ങൾക്കൊപ്പം കഥകളും ഇടയ്ക്കിടെ പറയുന്നതുകൊണ്ട് കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിക്കാൻ തോന്നുന്ന ശൈലി.

പ്രപഞ്ചവും വിപ്ലവവും
അഡ്വ. പാവുന്പ സഹദേവൻ
പേ​ജ് 179 , വി​ല 250
പ്രസക്തി ബുക് ഹൗസ്, പത്തനംതിട്ട.
ഫോൺ: 9497377629
കമ്യൂണിസത്തെയും സോഷ്യലിസത്തെയും ജനാധിപത്യത്തെയും മതത്തെയും പ്രകൃതിയെയുമൊക്കെ പഠനവിധേയമാക്കുന്ന ലേഖനങ്ങൾ. സമകാലിക രാഷ്‌ട്രീയത്തെ തിരിച്ചറിയാൻ വായനക്കാരനു സഹായകം. ലേഖനങ്ങൾ, കുറിപ്പുകൾ എന്നീ രണ്ടു ഭാഗങ്ങൾ. ബി. രാജീവന്‍റേതാണ് അഭിമുഖം.

Taking in the
GOOD BASED BIBLIOTHERAPY
Dr. John Jacob CMI
Page 140, Price not mentioned
Partridge India
www.partridge publishing.com/india
orders.india@partridgepublishing.com
കൗമാരക്കാരുടെ വിഷാദങ്ങളെയും മാനസികപ്രശ്നങ്ങളെയും ബിബ്ലിയോ തെറാപ്പിയിലൂടെ പരിഹരിക്കുന്ന ചികിത്സാരീതി സംബന്ധിച്ച ലേഖനങ്ങൾ. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള മനഃശാസ്ത്ര സമീപനമാണ് ഇതിൽ അവലംബിക്കുന്നത്. കൗമാരപ്രായത്തിലെ വിഷാദവും അനുബന്ധപ്രശ്നങ്ങളും സാർവത്രികമായിരിക്കുന്ന ഇക്കാലത്ത് പുതിയ അനുഭവമാണ് ലേഖകൻ പരിചയപ്പെടുത്തുന്നത്.

ഗോൺസാലോ ഗാർസിയ
ജോൺ ഈരവേലി
പേ​ജ് 125 , വി​ല 130
നന്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
മുംബൈയിലെ വസായിയിൽ ജനിച്ച് ജപ്പാനിൽ സുവിശേഷവേല ചെയ്ത് നാഗസാക്കി മലമുകളിൽ കുരിശിൽ തറയ്ക്കപ്പെട്ടു രക്തസാക്ഷിയായ ഗോൺസാലോ ഗാർസിയയുടെ ജീവചരിത്രം. ജപ്പാനിലെ ക്രിസ്തുമതത്തെക്കുറിച്ച് മലയാളികൾക്ക് പുതുമയാകുന്ന അറിവുകളും ക്രോഡീകരിച്ചിരിക്കുന്നു. മുംബൈയിലെ സ്മാരകങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളും നല്കിയിട്ടുണ്ട്.

പതുങ്ങിപ്പതുങ്ങി നടക്കുന്ന പൂച്ച
ജോസ് പുല്ലുവേലി
പേജ് 80, വില 60
നന്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കുട്ടകൾക്കുവേണ്ടിയുള്ള 22 കഥകൾ. കഥകളിൽ അടങ്ങിയിരിക്കുന്ന ഗുണപാഠങ്ങളിലേക്ക് കുഞ്ഞുങ്ങൾ അറിയതെ പ്രവേശിക്കും. കഥകളെ കൂടുതൽ ആകർഷണീയമാക്കുന്ന വയാണ് അമൽജിത്തിന്‍റെ മികവുറ്റ ചിത്രങ്ങൾ.