അലങ്കാരങ്ങളിൽ റീത്തുകളും
ഈ ​അ​ടു​ത്ത​കാ​ലം​വ​രെ ഒ​രു ന​ക്ഷ​ത്ര​വി​ള​ക്കും ഒ​രു ക്രി​സ്മ​സ് ട്രീ​യും പുൽക്കൂടും കൊ​ണ്ട് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മാ​യി​രു​ന്നു. ഇ​ന്നും ഇ​തു​കൊ​ണ്ടു​മാ​ത്രം തൃ​പ്തി​പ്പെ​ടു​ന്ന​വ​രാണ് ന​മ്മ​ളി​ൽ അ​ധി​കം പേ​രും. വേ​റെ​യും ചി​ല പു​തു​മ​ക​ൾ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്. അ​തി​ൽ ഒ​ന്നാ​ണ് മു​ൻ​വാ​തി​ലി​ൽ തൂ​ക്കി​യി​ടു​ന്ന ക്രി​സ്മ​സ് റീ​ത്ത്. മലയാളികളും ഇത് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള ആ​ചാ​ര​ങ്ങ​ളോ അ​നു​ഷ്ഠാ​ന​ങ്ങ​ളോ ഒ​ന്നും ന​മ്മ​ൾ തി​ര​ക്കാ​റി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത് എ​വ​ർ​ഗ്രീ​ൻ ഇ​ല​ക​ളും പൈ​ൻ​കോ​ണു​ക​ളും ഡ്രൈ ​ഫ്രൂ​ട്സും ന​ട്സും മ​റ്റും ഇ​ട​ക​ല​ർ​ത്തി വ​ട്ട​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി​യ ഒ​ന്നാ​ണ്. ഇ​താ​ണ് ക്രി​സ്മ​സ് ഡോർ റീത്ത്. ഇ​തു​കൂ​ടാ​തെ പൂ​ക്ക​ളും ത​ണ്ടു​ക​ളും മാ​ത്ര​മാ​യി​ട്ടു​ള്ള​തും കാ​ണാം. ഇ​ത്ത​ര​ത്തി​ലു​ള്ള​തെ​ല്ലാം ഇ​പ്പോ​ൾ ക​ട​ക​ളി​ൽ വാ​ങ്ങാ​ൻ കി​ട്ടും. \

റീ​ത്തു​ക​ളു​ടെ ച​രി​ത്രം ബി.​സി 776 മു​ത​ൽ​ക്കു​ണ്ട്. അ​ന്ന് ഗ്രീ​സി​ലും റോ​മി​ലും ഒ​ളി​ന്പി​ക്സുക​ളി​ൽ ജ​യി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് ലോറൽ ഇ​ല​ക​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഒ​രു വ​ള​യം വി​ജ​യ​ത്തി​ന്‍റെ കി​രീ​ട​മാ​യി അ​വ​രെ അ​ണി​യി​ക്കു​മാ​യി​രു​ന്നു. ഇ​ത് അ​വ​ർ ക​ള​യാ​തെ ഏ​റെ​നാ​ൾ ട്രോ​ഫി സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഭി​ത്തി​യി​ൽ തൂ​ക്കി​യി​ടു​മാ​യി​രു​ന്നു. ഇ​താ​ണ് ലോറൽ റീത്ത്. ആ ​കാ​ല​ത്ത് സ്ഥാ​ന​മാ​ന​ങ്ങ​ളെ കാ​ണി​ക്കു​ന്ന നി​യ​മ​പാ​ല​കന്മാ​ർ റോ​മി​ലും ഗ്രീ​സി​ലും ഓ​ക്കു മ​ര​ത്തി​ന്‍റെ ഇ​ല​ക​ൾ​കൊ​ണ്ടു​ള്ള ഒ​രു വ​ള​യ​മാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ അ​റി​വി​നെ​യും ബു​ദ്ധി​യെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​ണ​ത്രേ​പി​ന്നെ ഇ​ത്. ഗോ​ളാ​കൃ​തി​യി​ൽ ആ​യ​തി​നാ​ൽ ആ​ദിയും അ​ന്ത​വും ഇ​ല്ലാ​ത്ത​ത് എ​ന്ന​ർ​ഥം. ഈ ​കാ​ര്യം ചൈ​ന​ക്കാ​രും ഈ​ജി​പ്തു​കാ​രും ഹെ​ബ്ര​ായക്കാരും മാ​നി​ച്ചി​രു​ന്നു. പ​ണ്ട് ഇ​ത് ചി​ല​ർ അ​വ​രു​ടെ വാ​തി​ൽ​ക്ക​ൽ സ്വ​ന്തം വീ​ട്ടി​ലെ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് റിം​ഗു​ക​ൾ ഉ​ണ്ടാ​ക്കി​യി​ടു​മാ​യി​രു​ന്നു. അ​ത് ഓ​രോ വീ​ടി​ന്‍റെ​യും അ​ട​യാ​ള​മാ​യി ക​രു​തി​യി​രു​ന്നു. ഈ ​രീ​തി​ക​ളൊ​ക്കെ​യാ​ണ് 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചു​വ​പ്പും പ​ച്ച​യും ക​ല​ർ​ത്തി​യു​ള്ള റീത്തുക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ആദ്യകാലത്ത് കിഴക്കൻ‍ യൂ​റോ​പ്പി​ൽ എ​വ​ർ​ഗ്രീ​ൻ ഇ​ല​ക​ൾ​കൊ​ണ്ട് കോ​ർ​ത്തി​ണ​ക്കി​യ ഒ​രു വ​ലി​യ മാ​ല ന​ടു​മു​റ്റ​ത്തു​വ​ച്ച് ക​ത്തി​ച്ച് ചു​റ്റി​നും ഇ​രു​ന്ന് തീ ​കാ​യു​മാ​യി​രു​ന്നു. വൈ​ദ്യു​തി​യോ മെ​ഴു​കോ ഒ​ന്നും ഇ​ല്ലാ​ത്ത കാ​ല​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണു ക്രി​സ്മ​സു​മാ​യി ബ​ന്ധിപ്പിക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ റീ​ത്ത് ഉ​ണ്ടാ​ക്കി​യ​ത്. 1839ൽ ​ജോഹാൻ ഹിന്‌‌റിക് എ​ന്ന ഒ​രു പു​രോ​ഹി​ത​ൻ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ ഒ​രു അ​നാ​ഥാ​ല​യം ന​ട​ത്തി​യി​രു​ന്നു. അ​വ​ർ​ക്ക് ക്രി​സ്മ​സി​നെ​പ്പ​റ്റി വ​ലി​യ അ​റി​വൊ​ന്നും ഇ​ല്ലാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഒ​രു വ​ലി​യ കു​തി​ര​വ​ണ്ടി​ച്ച​ക്രം മു​റി​യി​ൽ കൊ​ണ്ടു​വ​ന്നു. ഇ​തി​ന്‍റെ നാ​ലു ഭാ​ഗ​ത്താ​യി ഓ​രോ മെ​ഴു​കു​തി​രി വ​ച്ചു. ക്രി​സ്മ​സി​ന് തൊ​ട്ടു​മു​ന്പു​ള്ള നാ​ല് ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്രാ​ർ​ഥ​നാ​സ​മ​യ​ത്ത് ഓ​രോ മെ​ഴു​കു​തി​രി ക​ത്തി​ക്കും. അ​ങ്ങ​നെ മൂ​ന്നാം ഞാ​യ​റാ​ഴ്ച​യു​ടെ അ​വ​സാ​നം ക്രി​സ്മ​സി​ന്‍റെ അ​ന്ന് അ​വ​സാ​ന​ത്തെ​തും ക​ത്തി​ച്ച് കു​ട്ടി​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് 1860ൽ ​എ​വ​ർ​ഗ്രീ​ൻ ഇ​ല​ക​ൾ ഈ ​ച​ക്ര​ത്തി​നു മോ​ടി​കൂ​ട്ടാ​ൻ വ​ച്ചു​കെ​ട്ടു​മാ​യി​രു​ന്നു. അ​താ​ണ് ആ​ദ്യ​ത്തെ റി​ലീ​ജി​യ​ൻ റീ​ത്ത് - ഇ​താ​ണ് അഡ്വന്‍റ് റീത്ത്.

ഇ​തു പി​ന്നെ ഒ​രു ജ​ർ​മ​ൻ ക്രി​സ്മ​സ് പാരന്പര്യം ആ​യി മാ​റി. കാ​ല​ക്ര​മേ​ണ മ​റ്റു ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളും ഈ ​പ​തി​വ് തു​ട​ർ​ന്നു. പി​ന്നെ പ​ള്ളി​ക​ളി​ലും ഇ​ത്ത​രം റീ​ത്തു​ക​ൾ ക​ണ്ടു​തു​ട​ങ്ങി. ക​ത്തോ​ലി​ക്കാ പാരന്പര്യ പ്ര​കാ​രം മൂ​ന്ന് മെ​ഴു​കു​തി​രി വ​യ​ല​റ്റ് നി​റ​ത്തി​ലും അ​വ​സാ​ന​ത്തേ​ത് റോ​സ് നി​റ​ത്തി​ലും ആ​യി​രു​ന്നു. അ​ങ്ങ​നെ ഇ​ത് ക്രി​സ്മ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​ല​ങ്കാ​ര​വ​സ്തു​വാ​യി മാ​റി. അ​ല​ങ്കാ​ര​വ​സ്തു മാ​ത്ര​മ​ല്ല ഇ​ത് അ​വ​സാ​നി​ക്കാ​ത്ത ജീ​വ​ന്‍റെ ഒ​രു പ്ര​തീ​ക​മാ​യി മാ​റി.
റീ​ത്തു​ക​ൾ ക്രി​സ്മ​സി​ന്‍റെ സ​മ​യ​ത്ത് മാ​ത്ര​മ​ല്ല ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ത് ഓ​രോ അ​വ​സ​ര​ങ്ങ​ൾ​ക്കു​പ​റ്റി​യ​തും ഉ​ണ്ട്. പോ​ള​ണ്ടി​ലും അ​തി​ന്‍റെ ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി ന​ട​ത്തി ജീ​വി​ക്കു​ന്ന​വ​ർ അ​വ​രു​ടെ വി​ള​വെ​ടു​പ്പി​നു​ശേ​ഷം കി​ട്ടു​ന്ന ഫ​ല​ങ്ങ​ൾ​ക്കാ​യി ദൈ​വ​ത്തോ​ടു ന​ന്ദി അ​ർ​പ്പി​ക്കാ​ൻ​വേ​ണ്ടി ഗോ​ത​ന്പ് ക​തി​രു​ക​ളും മ​റ്റു ഫ​ല​ങ്ങ​ളും ചേ​ർ​ത്ത് ചു​വ​പ്പും വെ​ള്ള​യും നി​റ​മു​ള്ള നൂ​ൽ​കൊ​ണ്ട് നെ​യ്തെ​ടു​ക്കു​ന്ന റീ​ത്താ​ണ് ഹാ​ർ​വെ​സ്റ്റ് റീ​ത്ത്. ചി​ല​ർ ഒ​ലി​വു​കൊ​ണ്ടും ഇ​തു​ണ്ടാ​ക്കും. ഇ​വ പ​ള്ളി​യി​ൽ കൊ​ണ്ടു​പോ​യി പു​രോ​ഹി​ത​നെ​ക്കൊ​ണ്ട് വെ​ഞ്ച​രി​പ്പിച്ച​ശേ​ഷം അ​വ​ർ അ​ത് വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി തൂ​ക്കി​യി​ടും. അ​മേ​രി​ക്ക​യി​ൽ ഇ​ത് താ​ങ്ക്സ് ഗി​വിം​ഗ് ഹോ​ളി​ഡേ ആ​യി ഇ​പ്പോ​ൾ കൊ​ണ്ടാ​ടു​ന്നു​ണ്ട്.

ഇ​നി മ​റ്റൊ​രു​ത​രം റീ​ത്താ​ണു തോ​ട്ട​ത്തി​ലോ മു​റ്റ​ത്തോ തൂ​ക്കി​യി​ടു​ന്ന​ത്. ഇ​തി​നെ ഗാ​ർ​ഡ​ൻ റീ​ത്ത് അ​ല്ലെ​ങ്കി​ൽ ഒൗ​ട്ട്ഡോ​ർ റീ​ത്ത് എ​ന്നു വി​ളി​ക്കും. ഇ​തി​ൽ അ​ധി​ക​വും പൂ​ക്ക​ളും ഇ​ല​ക​ളും ആ​ണ്. ഇ​നി മു​റി​ക്കു​ള്ളി​ൽ ഭി​ത്തി​യി​ൽ തൂ​ക്കി​യി​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് സി​ൽ​ക്ക് റീ​ത്ത്. പ​ല ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ട്ടു​തു​ണി​ക​ൾ റി​ബ​ണ്‍ പോ​ലെ വെ​ട്ടി​യെ​ടു​ത്താ​ണ് ഇ​ത് ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് വെ​റു​തെ അ​ല​ങ്കാ​ര​ത്തി​നാ​യി​ട്ടു​ള്ള​തു മാ​ത്ര​മാ​ണ്. ഇ​നി മേ​ശ​മേ​ൽ വ​ച്ച് അ​ല​ങ്ക​രി​ക്കാ​നു​ള്ള​താ​ണ് ടേ​ബി​ൾ ടോ​പ് റീ​ത്ത്. ഇ​തി​ൽ പൂ​ക്ക​ൾ, കാ​യ്ക​നി​ക​ൾ എ​ന്നി​വ​യെ​ല്ലാം കാ​ണും. ഇ​ത് ഒ​രു പൂ​വ് അ​റേ​ഞ്ച്മെ​ന്‍റ് പോ​ലെ​യാ​ണ്. അ​തും വ​ട്ട​ത്തി​ലാ​യി​രി​ക്കും.

ഇ​നി മെ​ക്സി​ക്കോ​യി​ലും മ​റ്റു പ​ല​യി​ട​ത്തും കാ​ണു​ന്ന ഒ​ന്നാ​ണ് സ്പൈ​സ് റീ​ത്ത്. ഇ​ത് സാ​ധാ​ര​ണ അ​ടു​ക്ക​ള​യി​ലാ​ണ് തൂക്കി​യി​ടു​ന്ന​ത്. ഇ​തി​ൽ പ്ര​ധാ​ന​മാ​യി ഉ​ണ​ക്ക​മു​ള​കാ​ണു​ള്ള​ത്. ഇ​തി​നി​ടെ വ​ലി​യ പ​ട്ട​യു​ടെ ക​ഷ​ണ​ങ്ങ​ളും വെ​ളു​ത്തു​ള്ളി​യും കോ​ർ​ത്തി​ണ​ക്കും. അ​ടു​ക്ക​ള​യി​ലെ സം​തൃ​പ്തി​യെ കാ​ണി​ക്കു​ന്ന​വ​യാ​ണ്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ അ​ടു​ക്ക​ള​യി​ലെ ഐ​ശ്വ​ര്യ​മാ​ണി​ത്.
ഇ​നി ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നും ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ഒ​രു​ത​രം റീ​ത്തു​ണ്ട്. മ​ര​ണ​സ​മ​യ​ത്തും ഓ​ർ​മ​സ​മ​യ​ത്തും മ​രി​ച്ച​വ​രെ ആ​ദ​രി​ക്കാ​ൻ വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​വ ഫ്യൂണ​റ​ൽ ആ​ൻ​ഡ് മെ​മ്മോ​റി​യ​ൽ റീ​ത്ത്. അ​താ​യ​ത് മ​ര​ണ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള​ത്. സാ​ധാ​ര​ണ ഇ​തി​ന് വെ​ള്ള പൂ​ക്ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് ഇ​വി​ടെ പു​ഷ്പ​ച​ക്രം എ​ന്നും പ​റ​യും.

ഓമന ജേക്കബ്