ഓർമകളുടെ ഭ്രമണപഥം
ഓർമകളുടെ ഭ്രമണപഥം
നന്പി നാരായണൻ
പേ​ജ് 336, വി​ല 350
കറന്‍റ് ബുക്സ്, തൃശൂർ
കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിൽ ആരോപണവിധേയനാ യിരുന്ന എസ്. നന്പി നാരായണന്‍റെ ആത്മകഥ. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്നുണ്ടെങ്കിലും കൂടുതലും വിവാദ ചാരക്കേസുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ്. അതിനാൽതന്നെ വായനക്കാരന്‍റെ ഉദ്വേഗത്തെ നിലനിർത്തുന്ന പുസ്തകമായി രിക്കുന്നു. സംഭ്രമജനകമായ നോവൽപോ ലെ പുരോഗമിക്കുന്ന പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തിന്‍റെ പേരുതന്നെ ഒരു ചാരൻ ജനിക്കുന്നു എന്നാണ്. ടി.എൻ. ശേഷന്‍റേതാണ് അവതാരിക.

ബഹ്മരക്ഷസ്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പേ​ജ് 95, വി​ല 95
കറന്‍റ് ബുക്സ്, തൃശൂർ
വിഷമങ്ങളുടെ കാലത്ത് അന്ധവിശ്വാസമെന്നു കരുതുന്നവയുടെ പിന്നാലേ പോകുന്ന മലയാളിയുടെ കഥയാണിത്. അദൃശ്യ ശക്തികളെയും ഉത്തരംകിട്ടാത്ത ചോദ്യങ്ങളെയും മുന്നിൽനിർത്തി പറയുന്ന കഥ മനുഷ്യന്‍റെ വിഹ്വലതകളെയും അന്വേഷണങ്ങളെ യുമാണ് ഓർമിപ്പിക്കുന്നത്.

ഒരു പരമരഹസ്യത്തിന്‍റെ ഓർമ്മയ്ക്ക്
സാറാ ജോസഫ്
പേ​ജ് 87, വി​ല 90
കറന്‍റ് ബുക്സ്, തൃശൂർ
11 ചെറുകഥകളുടെ സമാഹാരം. സ്ത്രീകൾ എല്ലാത്തിലും മുഖ്യകഥാപാത്രമായി ചിന്തിക്കുന്നു, തന്നോടും സമൂഹരത്തോടും വർത്തമാനം പറയുന്നു, എല്ലാ കഥകളും കഥാകാരിയുടെ സ്വന്തമെന്നു പറയാനാവില്ല. മറ്റു ചില കഥകളെ അവലംബിച്ചെഴുതിയതു ുമുണ്ട്. പക്ഷേ, പുതിയൊരു ഭാഷയിലൂടെ വീണ്ടും അവതരിപ്പിക്കുകയാണ്. അത്തരം പഴയ കഥകൾപോലും പുതിയ കാലത്തെ അവതരിപ്പിക്കാൻ ആവശ്യമായിരുന്നെന്നു വായനക്കാർക്കു തോന്നും.

ആത്മാവും നക്ഷത്രങ്ങളും
പി.സി. എറികാട്
പേ​ജ് 136, വി​ല 100
സോഫിയ ബുക്സ്, കോഴിക്കോട്.
ഫോൺ: 0495 2373077, 9995574308
മണ്ണിൽ ജീവിക്കുകയും മാനത്ത് പറക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ മോഹങ്ങളും മോഹഭംഗങ്ങളും വരച്ചുകാട്ടുന്ന നോവൽ. ബന്ധങ്ങളെ തിരിച്ചറിയാനോ ജീവിതത്തിന്‍റെ ഊഷ്മള ഭാവങ്ങളെ ആസ്വദിക്കാനോ കഴിയാതെപോകുന്ന മനുഷ്യന്‍റെ വിധി അക്ഷരങ്ങളായി തെളിയുന്നു. ലളിതമായ ഭാഷയിൽ തീവ്രമായ അനുഭവം സമ്മാനിക്കുന്നു.

ഡ്രാക്കുള
ബ്രാം സ്റ്റോക്കർ
വിവ: പോൾ സെബാസ്റ്റ്യൻ
പേ​ജ് 547, വി​ല 450
കറന്‍റ് ബുക്സ് തൃശൂർ
ലോക ക്ലാസിക്കുകളിൽ സ്ഥാനം പിടിച്ച ഡ്രാക്കുള എന്ന അപസർപ്പക നോവലിന്‍റെ പരിഭാഷ. ഡ്രാക്കുള എന്ന പേരിൽ ലോകമെങ്ങും നിരവധി വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെട്ട മൂലകൃതിയുടെ പരിഭാഷയാണിത്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ ചുവടുപിടിച്ചും അനുകരിച്ചും പുറത്തിറങ്ങിയ അപസർപ്പക കഥകൾ നിരവധിയാണ്. എന്നിട്ടും മറ്റൊരു കഥയ്ക്കും ഇതിനെ വെല്ലാനായിട്ടില്ല. ഭീതിയുടെ സൗന്ദര്യം അക്ഷരങ്ങളിലൂടെ വെളിപ്പെടുത്തുന്ന ഡ്രാക്കുള എന്ന സങ്കല്പത്തിന് മരണമില്ലെന്ന് പറയുന്നു ഈ പുസ്തകം.

മലയാളിയുടെ മനക്കോട്ട
ഡോ. ജോർജ് ജോൺ
പേ​ജ് 95, വി​ല 85
കറന്‍റ് ബുക്സ് തൃശൂർ
ഓർമക്കുറിപ്പുകളും കഥയും കവിതയുമൊക്കെ സമ്മേളിച്ചിരിക്കുന്ന പുസ്തകമാണിത്. ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് എഴുത്തിനു പിന്നിൽ. ഗൃഹാതുരത്വമുണർത്തുന്ന, രസകരമായി വായിക്കാവുന്ന പുസ്തകം.

കെൽട്ടിക്ക് കഥകൾ
പുനരാഖ്യാനം: ഏറ്റുമാനൂർ ശിവകുമാർ
പേ​ജ് 78, വി​ല 70
പ്രഭാത് ബുക്ക്ഹൗസ്
തിരുവനന്തപുരം
യൂറോപ്പിലെ പ്രാചീന സമൂഹമായ കെൽട്ടിക് വർഗക്കാരുടെ ഐതിഹ്യങ്ങളാണ് ഇതിലുള്ളത്. ബാലസാഹിത്യ ശാഖയിലാണ് ഇത് ഉൾപ്പെടുന്നതെങ്കിലും മുതിർന്നവർക്കും ആസ്വദിക്കാവുന്നവയാണ് ഈ കഥകൾ. കഥയും ഗുണപാഠങ്ങളും മാത്രമല്ല വ്യത്യസ്തമായ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുക കൂടിയാണ് ഈ കഥകൾ. കുട്ടികൾക്കു കൊടുക്കാവുന്ന നല്ല സമ്മാനം.

കനല് തിന്നുന്ന വെയിൽ പക്ഷികൾ
ശാന്താ തുളസീധരൻ
പേ​ജ് 302, വി​ല 275
പ്രഭാത് ബുക്ക്ഹൗസ്
തിരുവനന്തപുരം
2016ലെ പ്രഭാത് നോവൽ പുരസ്കാരം നേടിയ കൃതി. തടവുകാരുടെ ജീവിതത്തെയും ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന കഥ. ഒന്നാന്തരം ജീവിത നിരീക്ഷണമാണ് ഈ നോവലിനെ മികച്ചതാക്കുന്നത്. തടവറയിൽ കിടക്കാൻ വിസമ്മതിക്കുന്ന മനസിന്‍റെയും ശരീരത്തിന്‍റെയും വ്യഥകളെയും രോഷത്തെയും ഇതിൽ വായിക്കാം.