ഷോമാൻ ജെമിനി ശങ്കരൻ
1951 ഓഗസ്റ്റ് 15. ഗു​ജ​റാ​ത്തി​ലെ ബി​ല്ലി​മോ​റി​യ​യി​ൽ ഒ​രു കൊ​ച്ചു സ​ർ ക്ക​സിന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റു​ക​യാ​ണ്. കൂ​ടാ​ര​ത്തി​ന​കം കാ​ണി​ക​ളെകൊ​ണ്ട ് നി​റ​ഞ്ഞുക​വി​ഞ്ഞു. നൂ​റു​ക്ക​ണ​ക്കി​നു​പേ​ർ അ​പ്പോ​ഴും ടി​ക്ക​റ്റ് കി​ട്ടാതെ ​പു​റ​ത്താ​ണ്. സ​ർ​ക്ക​സി​ന്‍റെ പു​തി​യ ഉ​ട​മ​യ്ക്കും പാ​ർ​ട്ണ​ർ​ക്കും ആ ​ആൾ​ത്തി​ര​ക്ക് ക​ണ്ട ് മ​ന​സി​ൽ ആ​ഹ്ലാ​ദം നു​ര​കു​ത്തി. അ​നേ​കം വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ ​ആ​ഹ്ലാ​ദ​ത്തി​ന്‍റെ ന​ക്ഷ​ത്ര​ത്തി​ള​ക്കം ഈ 94-ാം ​വ​യ​സി​ലും ആ ​ഉ​ട​മ​യു​ടെ ക​ണ്ണു​ക​ളി​ൽ ക​ണ്ട ു. പേ​രു പ​റ​ഞ്ഞാ​ൽ തീ​ർ​ച്ചയാ​യും അ​ദ്ദേ​ഹ​ത്തെ നി​ങ്ങ​ള​റി​യും-​ജെ​മി​നി ജംബോ ശ​ങ്ക​ര​ൻ! അ​തെ പ്ര​സി​ദ്ധ​മാ​യ ജെ​മി​നി സ​ർക്ക​സു​ക​ളു​ടെ സ്ഥാ​പ​ക​ൻ ത​ന്നെ. ഇ​ന്ത്യ​ൻ സ​ർ​ക്ക​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഷോമാ​ൻ​മാ​രി​ൽ ഒ​രാ​ൾ!

ക​ണ്ണൂ​രി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഏ​രി​യ​യി​ലു​ള്ള സ്വ​ന്തം ഹോ​ട്ട​ലാ​യ ന്ധ​പാം ഗ്രോ​വ് ഹെ​റി​റ്റേ​ജ് റി​ട്രീ​റ്റി’​ലി​രു​ന്ന് ത​ന്‍റെ ജീ​വി​ത​വും സ​ർ​ക്ക​സ് കാ​ല​വും ഓർ​ത്തെ​ടു​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഓ​ർ​മ​ക​ളു​ടെ ഇ​ത​ളു​ക​ൾ കൊ​ഴി​ച്ചി​ടു​ന്പോ​ൾ കൃ​ത്യ​മാ​യ അ​ടു​ക്കും ചി​ട്ട​യും. കാ​ല​ത്തി​നും പ്രാ​യ​ത്തി​നും ഇ​പ്പോഴും ത​ള​ർത്താ​നാ​കാ​ത്ത ഉൗ​ർ​ജ​സ്വ​ല​ത​യും ഉ​ത്സാ​ഹ​വും.

ഒരു തെരുവു സർക്കസ്

1924 ജൂ​ണ്‍ 13 ന് ​ത​ല​ശേരി​ക്ക​ടു​ത്ത് കൊ​ള​ശേരി​യി​ലാ​ണ് എം ​വി ശ​ങ്ക​ര​ൻ എ​ന്ന ജെ​മി​നി ശ​ങ്ക​ര​ന്‍റെ ജ​ന​നം. അ​ച്ഛ​ൻ-​രാ​മ​ൻ മാ​ഷ്. അ​മ്മ-​ക​ല്യാ​ണി. അ​വ​രു​ടെ ഏ​ഴു​മ​ക്ക​ളി​ൽ അ​ഞ്ചാ​മ​ൻ. നാലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ നാ​ട്ടി​ൻ​പുറ​ത്തു വ​ന്ന ചെ​റി​യൊ​രു തെ​രു​വു സ​ർ​ക്ക​സ് ക​ണ്ടതാ​ണ് ശ​ങ്ക​ര​ന്‍റെ ജീ​വി​തം മാ​റ്റിമ​റി​ച്ച​ത്. സ​ർ​ക്ക​സ് അ​ട​ക്കാ​നാ​വാ​ത്ത ആ​വേ​ശ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സ് കീ​ഴ​ട​ക്കി. ക​ള​രി അ​ഭ്യ​സി​ക്ക​ലാ​ണ് സ​ർ​ക്ക​സി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി എ​ന്നു തോ​ന്നി​യ​പ്പോ​ൾ 1938-ൽ ​ത​ല​ശേ​രി, ചി​റ​ക്ക​ര​യി​ൽ കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​ൻ ഗു​രു​ക്ക​ളു​ടെ ക​ള​രി​യി​ൽ ചേ​ർ​ന്നു. പി​ൽ​ക്കാ​ല​ത്ത് കേ​ര​ള സ​ർ​ക്ക​സി​ന്‍റെ കു​ല​പ​തി​യാ​യി മാ​റി​യ വ്യ​ക്തി​യാ​ണ് കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​ൻ ഗു​രു​ക്ക​ൾ. ആ​യി​ട​ക്കാ​ണ് ശ​ങ്ക​ര​ന്‍റെ ജ്യേ​ഷ്ഠ​ൻ നാ​രാ​യ​ണ​ൻ പ​ട്ടാ​ള​ത്തി​ൽ ചേ​രു​ന്ന​ത്. അ​തോ​ടെ അ​ദ്ദേ​ഹം ത​ല​ശേ​രി ടൗ​ണി​ൽ ന​ട​ത്തി​യി​രു​ന്ന ക​ച്ച​വ​ടസ്ഥാ​പന​ത്തി​ന്‍റെ ചു​മ​ത​ല ശ​ങ്ക​ര​നാ​യി. സ്കൂ​ൾ പ​ഠ​നം മു​ട​ങ്ങി. പ​ക്ഷേ, ക​ള​രി പ​ഠ​നം മു​ട​ക്ക​മി​ല്ലാ​തെ തു​ട​ർ​ന്നു.

ജ്യേ​ഷ്ഠ​ന് പി​ന്നാ​ലെ 18-ാം വ​യ​സി​ൽ ശ​ങ്ക​ര​നും പ​ട്ടാ​ള​ത്തി​ൽ ചേ​ർ​ന്നു. അ​ല​ഹ​ബാ​ദി​ൽ ആറു മാ​സ​ക്കാ​ലം പ​രി​ശീ​ല​നം. പി​ന്നെ ക​ൽ​ക്ക​ത്ത​യി​ൽ 18 രൂ​പ ശ​ന്പ​ള​ത്തി​ൽ ആ​ദ്യ പോ​സ്റ്റിം​ഗ്. നാ​ല​ര വ​ർ​ഷം സൈ​ന്യ​ത്തി​നൊ​പ്പം ഉ​ത്ത​രേന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം. പി​ന്നെ ജ​ബ​ൽ​പ്പൂ​രി​ൽ സ്വ​യം വി​ര​മി​ച്ചു. വേ​ണ​മെ​ങ്കി​ൽ കു​റ​ച്ചു കാ​ലം കൂ​ടി തു​ട​രാ​മാ​യി​രു​ന്നു. പ​ക്ഷേ, പ​ഴ​യൊ​രു മോ​ഹം അ​പ്പൊ​ഴേ​ക്കും മ​ന​സി​നെ വ​ല്ലാ​തെ പി​ടി​ച്ചു​ല​ച്ചു-​സ​ർ​ക്ക​സ്!

തി​രി​ച്ചു നാ​ട്ടി​ലെ​ത്തു​ന്പോ​ഴേ​ക്കും കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​ൻ ഗു​രു​ക്ക​ൾ അ​ന്ത​രി​ക്കു​ക​യും ക​ള​രി പൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ശ​ങ്ക​ര​ൻ നി​രാ​ശ​നാ​യി​ല്ല. എം.​കെ. രാ​മ​ൻ ഗു​രു​ക്ക​ളു​ടെ കീ​ഴി​ൽ ക​ള​രി അ​ഭ്യ​സി​ക്കു​ക​യും അ​വി​ടെ ഹോ​റി​സോ​ണ്‍​ ഡ​ൽബാ​റി​ൽ മി​ക​ച്ച പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു. ആ ​ക​ഴി​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ 1946-ൽ ​അ​ദ്ദേ​ഹം ക​ൽ​ക്ക​ത്ത​യി​ലെ "ബോ​സ്‌ലിയ​ൻ’ സ​ർ​ക്ക​സി​ൽ ചേ​ർ​ന്നു. ഹോ​റി​സോ​ണ്‍​ ഡ​ൽബാ​റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​നം ഏ​വ​രേ​യും അ​ദ്ഭുത​പ്പെ​ടു​ത്തി. ഒ​പ്പം ഫ്ള​യിം​ഗ് ട്ര​പ്പീ​സ് പ​രി​ശീ​ലി​ക്കു​ക​യും അ​തി​ൽ അ​ഗ്ര​ഗ​ണ്യ​നാ​കു​ക​യും ചെ​യ്തു. അ​ന്ന് സ​ർ​ക്കസി​ലെ പ​ര​മ​പ്ര​ധാ​ന ഐ​റ്റ​ങ്ങ​ളാ​യ ഇ​വ ര​ണ്ട ും ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ സ്റ്റാ​ർ വാ​ല്യൂ​വും ഒ​പ്പം ന​ല്ല ശ​ന്പ​ള​വും കി​ട്ടി​യി​രു​ന്നു. ശ​ങ്ക​ര​ന്‍റെ അ​ന്ന​ത്തെ ശ​ന്പ​ളം 300 രൂ​പ!
ക​ൽ​ക്ക​ത്ത​യി​ൽ ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന്‍റെ രൂ​ക്ഷ​ത​യേ​റി​യ ക​റു​ത്ത നാ​ളു​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത് ശ​ങ്ക​ര​ൻ സാ​ക്ഷി​യാ​ണ്. ഹി​ന്ദു-​മു​സ്‌ലിം ല​ഹ​ള​യു​ടെ കൊ​ടുംഭീ​തി​യി​ൽ ക​ൽ​ക്ക​ത്ത​യു​ടെ തെ​രു​വു​ക​ൾ വി​റ​ങ്ങ​ലി​ച്ചു നി​ന്നപ്പോ​ഴും സ​ർ​ക്ക​സ് പ്ര​ദ​ർ​ശ​ന​ത്തെ അ​ത് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല എ​ന്ന് അ​തി​ശ​യ​ത്തോ​ടെ ശ​ങ്ക​ര​ൻ ഇ​ന്ന് ഓ​ർ​ക്കു​ന്നു. അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ആ ​അ​ഭി​ശപ്ത ​നാ​ളു​ക​ളി​ലും സ​ർ​ക്ക​സ് കാ​ണാ​ൻ ആ​ളു​ക​ൾ ഇ​ടി​ച്ചു ക​യ​റി. പ​ട്ടി​ണി​യും ഭ​ക്ഷ്യ​ക്ഷാ​മ​വും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​യ കാ​ല​മാ​ണ​ത് എന്നോ​ർ​ക്ക​ണം. ത​മ്മി​ൽ കാ​ണു​ന്പോ​ൾ വെ​ട്ടി​ക്കൊ​ല്ലാ​ൻ തു​ട​ങ്ങു​ന്ന ഹി​ന്ദു​വും മു​സ​ൽ​മാ​നും ടി​ക്ക​റ്റി​നാ​യി സ​ഹി​ഷ്ണു​ത​യോ​ടെ കൗ​ണ്ടറി​നു മു​ന്നി​ൽ ക്യൂ ​നി​ന്നു ക​ണ്ടത് ​വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണെ​ന്ന് ശ​ങ്ക​ര​ൻ പ​റ​യു​ന്നു.

നാഷണൽ സർക്കസ്

ബോ​സ്‌ലിയ​ൻ സ​ർ​ക്ക​സി​ലെ ശ​ങ്ക​ര​ന്‍റെ പ്ര​ക​ട​നം ക​ണ്ട ിഷ്‌ടപ്പെ​ട്ടാ​ണ് നാ​ഷ​ണ​ൽ സ​ർ​ക്ക​സു​കാ​ർ അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്. വാ​ഗ്ദാ​നം, കൂ​ടു​ത​ൽ ശ​ന്പ​ള​വും സൗ​ക​ര്യ​ങ്ങ​ളും. ശ​ങ്ക​ര​ൻ അ​ങ്ങോ​ട്ടു മാ​റി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്ക​സു​ക​ളി​ൽ ഒ​ന്നാ​ണ​ത്. ഉ​ട​മ​സ്ഥ​ൻ, ക​ല്ല​ൻ ഗോ​പാ​ല​ൻ എ​ന്ന മ​ല​യാ​ളി. ന​ല്ല അ​ച്ച​ട​ക്ക​വും അ​ഭ്യാ​സ​ത്തി​ൽ മി​ക​വും ക​ഠി​നാ​ധ്വാ​ന​വും കൂ​റും കാ​ണി​ച്ച ശ​ങ്ക​ര​ൻ വ​ള​രെ പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി.

ക​ല്ല​ൻ ഗോ​പാ​ല​ൻ ‘റെ​യ്മ​ണ്‍’ എ​ന്ന പേ​രു​ള്ള മ​റ്റൊ​രു സ​ർ​ക്ക​സി​ന്‍റെ കൂ​ടെ ഉ​ട​മയാ​ണന്ന്. ആ​യി​ട​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ട​ത്തു​ന്ന ഹെ​ർ​മ​ൻ സ​ർ​ക്ക​സി​ൽ ഒ​രു തൊ​ഴി​ൽ പ്ര​ശ്ന​മു​ണ്ടായ​ത്. ശ​ങ്ക​ര​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യ ടി.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ ആ ​സ​ർ​ക്ക​സി​ലെ പേ​രെ​ടു​ത്ത സൈക്കി​ളി​സ്റ്റാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ല്ല​ൻ ഗോ​പാ​ല​ൻ അ​ന്ന​യ​ച്ച​ത് വി​ശ്വ​സ്ത​നാ​യ ശ​ങ്ക​ര​നെ​യാ​ണ്. സു​ഹൃ​ത്ത് കു​ഞ്ഞി​ക്ക​ണ്ണ​ന് റെ​യ്മ​ണി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ശ​ങ്ക​ര​ൻ, ക​ല്ല​ൻ ഗോ​പാ​ല​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തു സ​മ്മ​തിച്ച ​ഗോ​പാ​ല​ൻ പ​ക്ഷെ, ഹെ​ർ​മ​ൻ സ​ർ​ക്ക​സി​ലെ പ്ര​ശ്നം തീ​ർ​ന്ന​പ്പോ​ൾ കാ​ലു​മാ​റി​ക്ക​ള​ഞ്ഞു. കു​ഞ്ഞി​ക്ക​ണ്ണ​നെ റെ​യ്മ​ണി​ൽ എ​ടു​ക്കാ​തെ ശ​ങ്ക​ര​ന് മാ​ത്രം അ​വി​ടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. ശ​ങ്ക​ര​ന​ത് വ​ലി​യ ഷോ​ക്കാ​യി.

സ്വന്തം ജമിനി

മ​ന​സു വേ​ദ​നി​ച്ച ശ​ങ്ക​ര​ൻ റെ​യ്മ​ണ്‍ ഒ​ഴി​വാ​ക്കി ഗ്രേ​റ്റ് ബോം​ബെ സ​ർക്ക​സി​ൽ ചേ​ർ​ന്നു; കു​ഞ്ഞി​ക്ക​ണ്ണ​ൻ മ​ഹാ​രാ​ഷ്‌്ട്രക്കാ​രു​ടെ വി​ജ​യ സ​ർ​ക്ക​സി ലും. ​ക​ല്ല​ൻ ഗോ​പാ​ല​ന്‍റെ പ്ര​വൃ​ത്തി വ​ല്ലാ​ത്തൊ​രു മു​റി​പ്പാ​ടാ​യി ശ​ങ്ക​ര​ന്‍റെ മ​ന​സി​ൽ കി​ട​ന്നു വി​ങ്ങി. സ്വ​ന്ത​മാ​യി ഒ​രു സ​ർ​ക്ക​സ് ട്രൂ​പ്പു​ണ്ടെങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ഇ​ങ്ങ​നെ അ​ഭി​മാ​നം വ്ര​ണ​പ്പെ​ട്ട് നി​ൽ​ക്കേ​ണ്ട ി വ​രി​ല്ലാ​യി​രു​ന്ന ല്ലോ ​എ​ന്ന ചി​ന്ത ശ​ങ്ക​ര​നി​ലു​ണ്ടായി. ​ഒ​രു സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ കു​ഞ്ഞി​ക്ക​ണ്ണ​നോ​ട് ത​നി​ക്ക് സ്വ​ന്ത​മാ​യി ഒ​രു സ​ർ​ക്ക​സ് ട്രൂപ്പ് തു​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെന്ന് ​ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

താ​മ​സി​യാ​തെ വി​ജ​യ സ​ർ​ക്ക​സ് സാ​ന്പ​ത്തി​ക പ്ര​ശ്നം കാ​ര​ണം വി​ൽക്കാ​ൻ പോ​കു​ന്ന കാ​ര്യം കു​ഞ്ഞി​ക്ക​ണ്ണ​ൻ, ശ​ങ്ക​ര​നെ അ​റി​യി​ച്ചു. ഉ​ട​നെ ചെന്ന് അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. അ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കിലും ​ര​ണ്ടാം ത​വ​ണ വി​ജ​യി​ച്ചു. 6,000 രൂ​പ​യ്ക്ക് സ​ർ​ക്ക​സ് ക​ന്പ​നി വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ചു. ഒ​രു ടെ​ന്‍റ്, ഒ​രു ആ​ന, ര​ണ്ട ു കു​തി​ര, ര​ണ്ട ു സിം​ഹം, മൂ​ന്നു കു​ര​ങ്ങു​ക​ൾ, മ​ഹാ​രാ​ഷ്‌ട്രക്കാ​രാ​യ ഏ​താ​നും സ​ർ​ക്ക​സ് ക​ലാ​കാ​ര​ൻ​മാ​ർ എ​ന്നി​വ കൂ​ടെ കി​ട്ടി. 3,000 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി ആ ​സ​ർ​ക്ക​സ് സ്വ​ന്ത​മാ​ക്കു​ന്പോ​ൾ ശ​ങ്ക​ര​ന് പ്രാ​യം 27 വ​യ​സു മാ​ത്രം. ബോം​ബെ സ​ർ​ക്ക​സി​ൽ മാ​നേ​ജ​രാ​യി​രുന്ന ​കെ. സ​ഹ​ദേ​വ​നെ പാ​ർ​ട്ണ​റാ​ക്കി​ ശ​ങ്ക​ര​ൻ ജെ​മി​നി സ​ർ​ക്ക​സ് തു​ട​ങ്ങി. വൈ​കാ​തെ കു​ഞ്ഞി​ക്ക​ണ്ണ​നും ശ​ങ്ക​ര​നൊ​പ്പ​മെ​ത്തി. ശ​ങ്ക​ര​ന്‍റെ ന​ക്ഷത്രം ​ചോ​തി​യാ​ണ്. അ​തി​ന്‍റെ സിം​ബ​ലാ​യ ജെ​മി​നി അ​ദ്ദേ​ഹം സ്വ​ന്തം സ​ർ​ക്കസി​ന്‍റെ പേ​രാ​യി സ്വീ​ക​രി​ച്ചു. അ​ത് പി​ന്നീ​ട് ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് ച​രി​ത്ര​ത്തി​ലെ വ​ലി​യൊ​രു നാ​മ​മാ​യിത്തീ​ർ​ന്നു.

പി​ന്നീ​ട​ങ്ങോ​ട്ട് അ​തി​ശ​യ​ക​ര​മാ​യ വ​ള​ർ​ച്ച​യാ​യി​രു​ന്നു ജെ​മി​നി​യു​ടേ​ത്. അ​തി​നു പി​ന്നി​ൽ ശ​ങ്ക​ര​ന്‍റെ മ​ന​സും ശ​രീ​ര​വും സ​ഹി​ച്ച ക​ഠി​ന​മാ​യ ത്യാ​ഗ​ത്തി​ന്‍റെ​യും അ​ധ്വാ​ന​ത്തി​ന്‍റെ​യും വീ​റും വി​യ​ർ​പ്പു​മു​ണ്ട ായി​രു​ന്നു. പു​തി​യ ന​ന്പ​രു​ക​ൾ കൈ​യി​ലു​ള്ള ആ​ർ​ട്ടി​സ്റ്റു​ക​ളെ ജെ​മി​നി​യി​ൽ എ​ത്തി​ച്ചു. കൂ​ടാ​തെ ചൈ​ന, ഇ​റ്റ​ലി, ബെ​ൽ​ജി​യം, ജ​ർ​മ​നി, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​രെ​യും അ​ണി​നി​ര​ത്തി. അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ജെ​മി​നി​യു​ടെ മു​ത​ൽ​ക്കൂ​ട്ടാ​യി. പു​തി​യ കാ​ല​ത്തി​ന്‍റെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് സ​ർ​ക്ക​സ് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്നും ശ​ങ്ക​ര​ന്‍റെ ല​ക്ഷ്യം. കാ​ഴ്ച​ക്കാ​രു​ടെ ആ​ശ​യും ആ​വേ​ശവും എ​പ്പോ​ഴും ത്ര​സി​പ്പി​ച്ചു നി​ർ​ത്ത​ണ​മെ​ന്ന​താ​യിരുന്നു അ​ദ്ദേ​ഹത്തിന്‍റെ ന​യം.

ജംബോ

ജെ​മി​നി സ​ർ​ക്ക​സ് വി​ജ​യ​ക​ര​മാ​യി ജൈ​ത്ര​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ത​ക​രാ​ൻ തു​ട​ങ്ങി​യ മ​റ്റൊ​രു സ​ർ​ക്ക​സ് സ​ന്ദ​ർ​ഭ​വ​ശാ​ൽ ശ​ങ്ക​ര​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്ന​ത്. അ​താ​ണ് പി​ന്നീ​ട് പ്ര​സി​ദ്ധ​മാ​യി ജം​ബോ സ​ർ​ക്ക​സ്. 1977 ഒ​ക്ടോ​ബ​ർ രണ്ടിന് ​ബി​ഹാ​റി​ലെ ദ​നാ​പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ജം​ബോ സ​ർ​ക്ക​സ് ഇ​ന്നും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ളി തു​ട​രു​ന്നു​ണ്ട്.

അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ത​ന്പി​ന്‍റെ മ​ന​സു തൊ​ട്ട​റി​ഞ്ഞ ത​ന്പു​രാ​നാ​യി​രു​ന്നു ശ​ങ്ക​ര​ൻ. സ​ർ​ക്ക​സ് ക​ളി​ക്കാ​ര​നാ​യി വ​ന്ന് മു​ത​ലാ​ളി​യാ​യിത്തീ​ർ​ന്ന ആ​ളാ​ണ​ദ്ദേ​ഹം. ത​ന്പി​ലെ ക​ളി​ക്കാ​രു​മാ​യി വ​ലിപ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ അ​ദ്ദേ​ഹം ഇ​ട​പ​ഴ​കി. അ​വ​രു​ടെ ഓ​രോ ചെ​റി​യ പ്ര​ശ്ന​ത്തിലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ പ​തി​ഞ്ഞു. അ​വ​ർ​ക്ക​ദ്ദേ​ഹം ന​ല്ല ഭ​ക്ഷ​ണ​വും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച ശ​ന്പ​ള​വും ന​ൽ​കി. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ർ​ക്ക് സാ​ന്ത്വ​ന​വും സ​ഹാ​യ​വും കൊ​ടുത്തു. ​അ​ത് ക​ളി​ക്കാ​രി​ൽ ഉ​ട​മ​യോ​ടു​ള്ള സ്നേ​ഹ-​ബ​ഹു​മാ​ന​വും ആ​ത്മാ​ർ​ഥ​ത​യും വ​ർ​ധിപ്പി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ബി​ല്ലി​മോ​റി​യാ​യി​ൽനി​ന്നു ക​ളി തു​ട​ങ്ങി​യ ജെ​മി​നി അ​ഹ​മ്മ​ദാ​ബാ​ദ്, ബോം​ബെ, മ​ദ്രാ​സ്, ബാം​ഗ്ലൂ​ർ, ക​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി ലൂ​ടെ 1959 ൽ ​ ഡൽ​ഹി​യി​ലെ​ത്തി. അ​ന്ന് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌റുവാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ശ​ങ്ക​ര​നൊ​രാ​ഗ്ര​ഹം. സ​ർ​ക്ക​സി​ന്‍റെ ഡൽ​ഹി​യി​ലെ ഉ​ദ്ഘാ​ട​ന പ്ര​ദ​ർ​ശ​ന​ത്തി​ന് നെ​ഹ്‌റുവി​നെ ക്ഷ​ണി​ച്ചാ​ലോ? അ​തി​മോ​ഹ​മ​ല്ലേ എ​ന്ന് പാ​ർ​ട്ണ​ർ സഹ​ദേ​വ​ന് സം​ശ​യം. പ​ക്ഷെ, ശ​ങ്ക​ര​ൻ പി​ൻ​മാ​റി​യി​ല്ല. അ​ദ്ദേ​ഹം സ​ഹ​ദേ​വനൊ​പ്പം പോ​യി നെ​ഹ്‌റു​വി​നെ ക്ഷ​ണി​ച്ചു. മ​ടി​യൊ​ന്നു​മി​ല്ലാ​തെ അ​ദ്ദേ​ഹം ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്ക​സി​നെ കു​റി​ച്ച് ​നെ​ഹ്‌റു കേ​ട്ടി​ട്ടു​ണ്ട ് എ​ന്ന​ല്ലാ​തെ മു​ന്പു ക​ണ്ടിട്ടി​ല്ല. അ​തു​കൊ​ണ്ട ു ത​ന്നെ ആ​വേ​ശ​വും കൗ​തു​ക​വും തു​ടി​ക്കു​ന്ന മ​ന​സു​മാ​യാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് എ​ത്തി​യ​ത്. കൂ​ടെ ഇ​ന്ദി​രാ​ഗാ​ന്ധി​യും വി​ജ​യ​ലക്ഷ്മി ​പ​ണ്ഡി​റ്റു​മു​ണ്ട ്. ഷോ, ​അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നെ​ഹ്റു​വി​നെ അ​തി​ശ​യി​പ്പി​ച്ചു. ട്ര​പ്പീ​സി​ലെ അ​പ​ക​ട​ക​ര​വും അ​ദ്ഭുത​ക​ര​വു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ത​നി​ക്ക് ശ്വാ​സം പോ​ലും നി​ല​ച്ചു പോ​കു​ന്ന​താ​യി തോ​ന്നി എ​ന്ന് നെ​ഹ്റു, ശ​ങ്ക​ര​നോ​ട് പ​റ​ഞ്ഞു. ത​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ എ​ല്ലാ മ​ന്ത്രി​മാ​രോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ജെ​മി​നി സ​ർ​ക്ക​സ് കാ​ണാ​ൻ നെ​ഹ്‌റു അ​ഭ്യ​ർഥി​ച്ചു എ​ന്ന​തും ശ​ങ്ക​ര​ൻ അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ക്കു​ന്നു.

ഈ പട്ടിക കേൾക്കുക

അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വ​ർ​ഗക്കാ​രു​ടെ പ്ര​ഖ്യാ​പി​ത നേ​താ​വും ക​റ​ക​ള​ഞ്ഞ ഗാ​ന്ധി ഭ​ക്ത​നു​മാ​യ മാ​ർ​ട്ടി​ൽ ലൂ​ഥർകിം​ഗ് ജൂ​ണിയ​ർ, ഭാ​ര്യ കെ​റേ​റ്റ സ്കോ​ട് കിം​ഗി​നൊ​പ്പം ജെ​മി​നി സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ട ായി. ​ഇ​ന്ത്യ​യി​ലെ​ത്തി​യ അ​വ​രെ നി​ർ​ബ​ന്ധി​ച്ച് സ​ർ​ക്ക​സ് കാ​ണാ​ൻ പ​റ​ഞ്ഞ​യ​ച്ച​തും നെ​ഹ്‌റു ത​ന്നെ. സ​ർ​ക്ക​സി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഇം​ഗ്ല​ണ്ടിൽ ​നി​ന്നെ​ത്തി ജെ​മി​നി​യെ കു​റി​ച്ച് ഏ​റ്റ​വും ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ ഒ​രാ​ളെ ശ​ങ്ക​ര​ൻ ഇപ്പോ​ഴും ആ​ദ​ര​പൂ​ർ​വം ഓ​ർ​ക്കു​ന്നു. മൗ​ണ്ട ് ബാ​റ്റ​ണ്‍ പ്ര​ഭു​വി​ന്‍റെ പ​ത്നി എ​ഡ്വി​നയെ. ജെ​മി​നി​യി​ൽ അ​വ​രെ​ത്തി​യ​ത് നെ​ഹ്‌റുവി​നൊ​പ്പ​മാ​യി​രു​ന്നു.
പ്ര​സി​ദ്ധ​രാ​യ അ​നേ​ക​ർ ജെ​മി​നി സ​ർ​ക്ക​സ് സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട ്. ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ യൂ​റി ഗ​ഗാ​രി​ൻ, ആ​ദ്യ വ​നി​ത ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ വാ​ല​ന്‍റീ​ന ടെ​റ​ഷ്കോ​വ, ച​ന്ദ്ര​നി​ൽ ആ​ദ്യ​മി​റ​ങ്ങി​യ നീ​ൽ ആം​സ്ട്രോം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്് ക്രൂ​ഷ്ചെ​വ്, സം​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് ് കെ​ന്ന​ത്ത് കോ​ണ്ട , ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റുമാ​രാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, സക്കീ​ർ ഹു​സൈ​ൻ, പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ലാ​ൽ ബ​ഹ​ാദൂ​ർ ശാ​സ്ത്രി, മൊ​റാ​ർ​ജി ദേ​ശാ​യി, രാ​ജീ​വ് ഗാ​ന്ധി, ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യ വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ, ദ​ലൈ​ലാ​മ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കാ​മ​രാ​ജ്, എം.​ജി.​ആ​ർ, ആ​ന്ധ്ര​ാപ്ര​ദേ​ശ്് മു​ഖ്യ​മ​ന്ത്രി എ​ൻ.​ടി.​രാ​മ​റാ​വു, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി ജ്യോ​തി​ബ​സു, കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി.​അ​ച്യു​ത​മേ​നോ​ൻ, എ​കെ​ജി, ഇ​എം​എ​സ് ന​ന്പൂ​തി​രി​പ്പാ​ട്, ഹി​ന്ദി സി​നി​മ​യി​ലെ ലെ​ജ​ന്‍റാ​യ രാ​ജ്ക​പൂ​ർ(1970-​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്ക​സ് സി​നി​മ മേ​രാ നാം ​ജോ​ക്ക​ർ, ജെ​മി​നി സ​ർ​ക്ക​സി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്) ന​ർഗീ​സ്, ക​മ​ല​ഹാ​സ​ൻ(1989-​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ൾ ജെ​മി​നി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്) തു​ട​ങ്ങി നി​ര​വ​ധി പേ​രു​ണ്ട ് ആ ​നി​ര​യി​ൽ ക​ണ്ണി കോ​ർ​ക്കാ​ൻ.

നെ​ഹ്‌റു മ​ന്ത്രി​സ​ഭ​യി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന വി.​കെ.​ കൃ​ഷ്ണ​മേ​നോ​നു​മാ​യി ജെ​മി​നി ശ​ങ്ക​ര​ൻ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഒ​രി​ക്ക​ൽ ജെ​മി​നി സ​ർ​ക്ക​സി​ന് ക​ളി​ക്കാ​ൻ ക​ൽ​ക്ക​ത്ത​യി​ലെ ഒ​രു ഗ്രൗ​ണ്ടിന്് ​സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​പ്പോ​ൾ ശ​ങ്ക​ര​ൻ കോ​ട​തി ക​യ​റി. അ​ന്ന് ശ​ങ്ക​ര​നു വേ​ണ്ട ി വാ​ദി​ക്കാ​ൻ ക​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​ത് വി.​കെ. കൃ​ഷ്ണ മേ​നോ​നാ​യി​രു​ന്നു. ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർവ​മാ​യ ആ ​സം​ഭ​വത്തി​ന് നി​മി​ത്ത​മാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന് ശ​ങ്ക​ര​നു​മാ​യു​ണ്ടായ ​ആ​ഴ​ത്തി​ലു​ള്ള അ​ടു​പ്പം മാ​ത്ര​മാ​യി​രു​ന്നു.
1963 ലാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ർ​ക്ക​സ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നായി ​ജെ​മി​നി സ​ർ​ക്ക​സ് റ​ഷ്യ​യി​ൽ പോ​യ​ത്. അ​തി​നാ​യി മു​ൻ​കൈ എ​ടു​ത്തതും ​സ​ഹാ​യ​ങ്ങ​ളെ​ല്ലാം ചെ​യ്ത​തും നെ​ഹ്‌റുവാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളാ​യി​ട്ടാ​ണ് ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​മി​നി സ​ർ​ക്കസ് ​സം​ഘം അ​ന്ന് റ​ഷ്യ​യി​ലെ​ത്തി​യ​തും മോ​സ്കോ, സൂ​ചി, യാ​ൾ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന​ര മാ​സ​ക്കാ​ലം പ​ര്യ​ട​നം ന​ട​ത്തി​യ​തും. നെ​ഹ്‌റുവി​ന്‍റെ പ്ര​ത്യേക ​താത്​പ​ര്യ പ്ര​കാ​രം അ​ന്ന് സം​ഘ​ത്തി​ലെ മു​ഴു​വ​ൻ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും സ​ർ​ക്കാ​ർ ഡി​പ്ലോ​മാ​റ്റ് പാ​സ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​ത്.

ഒ​രി​ക്ക​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഒ​രു റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ ജെ​മി​നി സ​ർ​ക്ക​സ് ദൂ​രെ ഒ​രി​ട​ത്തേ​ക്ക് മാ​റാ​നാ​യി ആ​വ​ശ്യ​മു​ള്ള വാ​ഗ​ണു​ക​ൾ ബു​ക്ക് ചെ​യ്ത് മൃ​ഗ​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടത്തെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ന്തോ കാ​ര​ണ​ത്താ​ൽ അ​വ​രെ അ​വ​ഗ​ണി​ച്ച് ര​ണ്ട ു ദി​വ​സ​ത്തേ​ക്ക് വാ​ഗ​ണു​ക​ൾ ന​ൽ​കാ​തെ ക​ളി​പ്പി​ച്ചു. മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും അ​വ​യ്ക്കൊ​പ്പം പോ​കേ​ണ്ട ആ​ളു​ക​ളും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ഭ​ക്ഷ​ണ​വും കി​ട്ടാ​തെ വ​ല​ഞ്ഞു. സ​ർ​ക്ക​സി​ന്‍റെ പി​ആ​ർ​ഒ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ട് കേ​ണ​പേ​ക്ഷി​ച്ചി​ട്ടും അ​യാ​ൾ ക​നി​ഞ്ഞി​ല്ല. ശ​ങ്ക​ര​ൻ ഉ​ട​നെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക് ഈ ​ദു​രി​തം വി​ശ​ദീ​ക​രി​ച്ച് ക​ന്പി​യ​ടി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്നു പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം റെ​യി​ൽ​വെ മ​ന്ത്രാ​ല​യ​ത്തി​ന് കി​ട്ടി. റെ​യി​ൽ​വെ​യി​ലെ ഉ​ന്ന​ത ഉ​ദ്യോഗ​സ്ഥ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചെ​ത്തി ശ​ങ്ക​ര​നോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ട് കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഗ​ണു​ക​ളെ​ത്തി ലോ​ഡിം​ഗ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ശ​ങ്ക​ര​ൻ ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​സി​ഡ​ണ്ട ് ആ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്ക​സി​ന് മേ​ൽ സ​ർ​ക്കാ​ർ ചു​മ​ത്തി​യി​രു​ന്ന വി​നോ​ദ നി​കു​തി എ​ടു​ത്തു കള​യു​ക​യു​ണ്ടായി. ​ഒ​രി​ക്ക​ൽ ന്യൂ​ ഡ​ൽ​ഹി​യി​ൽ ജെ​മി​നി സ​ർ​ക്ക​സ് ക​ളി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന സ​മ​യം. ഗ്രൗ​ണ്ടിന് 12,000 ​രൂ​പ​യാ​ണ് ന്യൂ​ ഡൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ പ്ര​തി​ദി​ന വാ​ട​ക​യാ​യി​ട്ട​ത്. സ​ർ​ക്ക​സി​ന് താ​ങ്ങാ​നാ​വാ​ത്ത വ​ലി​യൊ​രു തു​ക​യാ​ണ​ത്. ശ​ങ്ക​ര​ൻ, രാ​ജീ​വ് ഗാ​ന്ധി​യെ ക​ണ്ട് കാ​ര്യം ബോ​ധി​പ്പി​ച്ചു. അ​ദ്ദേ​ഹ​മു​ട​നെ വാ​ട​ക 3,000 രൂ​പ​യാ​യി ചു​രു​ക്കാ​ൻ വേ​ണ്ടപ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പുത്തൻ കഥ

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​ന്നു ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ക​യാ​ണ് എ​ന്നാ​ണ്് ജെ​മി​നി ശ​ങ്ക​ര​ന്‍റെ അ​ഭി​പ്രാ​യം. സ​ർ​ക്ക​സി​ൽനി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​ക​റ്റി​യ​ത് വ​ലി​യ അ​ടി​യാ​യി. സി​നി​മ-​ടി വി ​എ​ന്നി​വ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി സ​ർ​ക്ക​സി​നെ​ത്തു​ന്ന കാ​ണി​ക​ളു​ടെ എ​ണ്ണം വ​ല്ലാ​തെ കു​റ​ച്ചു. എ​ങ്കി​ലും അ​തൊ​ന്നും അ​ദ്ദേ​ഹം കാ​ര്യ​മാ​ക്കു​ന്നി​ല്ല. സ​ർ​ക്ക​സ് എ​ക്കാ​ല​ത്തും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടും അ​തി​ജീ​വി​ച്ചു​മാ​ണ് നി​ല​നി​ന്നി​ട്ടു​ള്ള​ത്്. അസാ​ധാ​ര​ണ​മാ​യ​തു ചെ​യ്യു​ന്ന​താ​ണ​ല്ലൊ സ​ർ​ക്ക​സ്! 70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​ർ​ക്ക​സി​നൊ​പ്പം ജീ​വി​ച്ച ത​നി​ക്ക് സ​ർ​ക്ക​സ് എ​ന്ന ക​ല ത​ള​രാ​തെ, ത​ക​രാതെ ​ഇ​നി​യും നി​ല​നി​ൽ​ക്ക​ണം എ​ന്നു ത​ന്നെയാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ജെ​മി​നി ശ​ങ്ക​ര​ൻ പ​റ​ഞ്ഞു നി​ർ​ത്തു​ന്നു. സ​ർ​ക്ക​സി​ലെ സു​പ്ര​സി​ദ്ധ​മാ​യ ആ ​ആ​പ്ത​വാ​ക്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​ണ്ട ുക​ളി​ൽ മൃ​ദു​മ​ന്ത്ര​ണ​മാ​യി...​ദി ഷോ ​മ​സ്റ്റ് ഗോ ​ഓ​ണ്‍...

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്