ജോലിയിൽ ഇനി ടെൻഷൻ വേണ്ട
ജോലിയിൽ ഇനി ടെൻഷൻ വേണ്ട
സെബിൻ എസ്. കൊട്ടാരം
ജോബിൻ എസ്. കൊട്ടാരം
ഡോൾഫിൻ ബുക്സ് ഫോൺ: 9447874887, 9497826019
പേ​ജ് 132, വി​ല 140
ജോലിയുടെ തിരക്കും സങ്കീർണതയും പരിധിവിടുന്പോൾ തളരാതിരിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക ചിന്തകളാണ് ഇതിലുള്ളത്. മനസിനെ മാത്രമല്ല ശരീരത്തെയും ഫിറ്റാക്കി നിർത്താൻ സഹായിക്കുന്ന ലേഖനങ്ങൾ ഇതിലുണ്ട്. യോഗ, പ്രാർഥന, സംഗീതം, ആരോഗ്യം തുടങ്ങിയവയിൽ ശ്രദ്ധയൂന്നി തൊഴിൽ ആസ്വദിക്കാൻ സഹായിക്കുന്നു. ജോലിക്കാർക്കു മാത്രമല്ല, ഏതു മേഖലയിലുള്ളവർക്കും പ്രചോദനമാകുന്ന പുസ്തകം.

കേൾക്കാനൊരിടം
ജോയി ചെറിയാൻ
പേ​ജ് 236, വി​ല 185
ഫോൺ: 8078226278, 8589894962
ഇളം തലമുറയെ ധാർമികതയിൽ വളരാൻ സഹായിക്കുന്ന പുസ്തകം. ജനാധിപത്യം, മാധ്യമങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഡോ. ഡി ബാബു പോളിന്‍റേതാണ് അവതാരിക.

കെ.വി ബേബിയുടെ കഥകൾ
കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 66, വി​ല 60
കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 296, വി​ല 280
ഫോൺ: 0495 2765871, 4099086
ലളിതമായ ഭാഷയും ഉന്നത ജവിത നിരീക്ഷണങ്ങളുമുള്ള കവിതകളുടെ സമാഹാരം. ഏതു വിഷയത്തിലെ ഴുതുന്പോഴും വായനക്കാരനെ അനുഭവിപ്പിക്കാൻ കവിക്കു കഴിയുന്നു. കെ.പി. ശങ്കരന്‍റെ ആസ്വാദനക്കുറിപ്പും ചേർത്തിരിക്കുന്നു.

യിസ്രായേലിന്‍റെ ദൈവം
വിവാഹവസ്ത്രം അണിയിക്കുന്നവൻ
പി.ജി. വർഗീസ്
പേ​ജ് 308 , വി​ല രേഖപ്പെടുത്തിയിട്ടില്ല
ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ന്യൂഡൽഹി
ഫോൺ: 9350520771,
റൂത്തിന്‍റെ പുസ്തകത്തിന് ഒരു പഠനമെന്നാണ് ഗ്രന്ഥകാരൻ ഇതിനെ വിശേഷിപ്പിക്കുന്നത്. വിശുദ്ധമായ ജീവിതത്തിന് ആളുകളെ ഒരുക്കുന്നതിന് ബൈബിൾ വചനങ്ങളും ചിന്തകളും ഉപയോഗിച്ച് വഴിയൊരുക്കുന്ന ലേഖനങ്ങൾ. ഡോ. ഡി. ബാബുപോൾ ഉൾപ്പെടെ നിരവധിപേരുടെ ആസ്വാദനക്കുറിപ്പുമുണ്ട്.