ദി ബട്ടർഫ്ലൈ ഇഫക്ട്
ദി ബട്ടർഫ്ലൈ ഇഫക്ട്
ഡോ. സി. തോമസ് ഏബ്രഹാം
റിപ്പിൾസ് ഫോർ ക്രിയേറ്റീവ് ഇന്‍റർവെൻഷൻസ്, കോട്ടയം
ഫോൺ: 9447180439
പേ​ജ് 120, വി​ല 130
ഒ​രു ചി​ത്ര​ശ​ല​ഭ​മാ​യി പാ​റി ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ശ്ച​യ​മാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട പു​സ്ത​കം. കൗ​മാ​ര​ത്തി​ന്‍റെ ക്രി​യാ​ത്മ​ക സാ​ധ്യ​ത​ക​ൾ റ്റി​സി​ഐ​യി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​രേ​ഖ​യാ​ണ് ഈ ​പു​സ്ത​കം. ര​ണ്ടു ശ​ല​ഭ​പ്പു​ഴു​ക്ക​ളു​ടെ ക​ഥ പ​റ​ഞ്ഞു കൊ​ണ്ടാ​രം​ഭി​ക്കു​ന്ന പു​സ്ത​കം, കൗ​മാ​ര ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന “സം​ഘ​ട്ട​ന’’​ത്തെ പു​ഴു പ്ര​വ​ണ​ത​ക​ളും ഇ​മാ​ജി​ന​ൽ പ്ര​വ​ണ​ത​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

ക്ലാസ് മുറിയിലെ നിശബ്ദ വിപ്ളവം
പേ​ജ് 168, വി​ല 150
ക്ലാ​സ് മു​റി​ക​ളി​ൽ അ​ദ്ധ്യാ​പ​ക​ന്‍റെ റോ​ൾ എ​ന്താ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​ൽ​കു​ന്ന പു​സ്ത​കം. അ​ദ്ധ്യാ​പ​ക​രു​ടെ അ​നു​ഭ​വ​സാ​ക്ഷ്യങ്ങ​ളു​ൾ​പ്പെ​ടെ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലേണിംഗ് പേരന്‍റ്
ആൻഡ് ടീച്ചിംഗ് പേരന്‍റ്
പേ​ജ് 152, വി​ല 130
ഡോ. ​പ്രി​യാ ട്രീ​സാ തോ​മ​സു​മാ​യി ചേ​ർ​ന്നെ​ഴു​തി​യ പു​സ്ത​കം. മ​ക്ക​ളെ വ​ള​ർ​ത്തു​ന്ന മാ​താ​പി​താ​ക്ക​ൾ ഉ​ദ്യാ​ന​പാ​ല​ക​ർ​ക്കു തു​ല്യ​രാ​ണ​ന്നും മ​ക്ക​ൾ​ക്കു ഭ​ക്ഷ​ണം, വ​സ്ത്രം, പാ​ർ​പ്പി​ടം, സു​ര​ക്ഷി​ത​ത്വം എ​ന്നി​വ മാ​ത്രം ന​ൽ​കി​യാ​ൽ പോ​രെ​ന്നും ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ജ​നി​ച്ചു​വീ​ഴു​ന്ന കു​ഞ്ഞി​ന് സ്നേ​ഹ​ത്തി​ന്‍റെ പ​രി​ലാ​ള​ന ല​ഭി​ക്കാ​തെ പോ​യാ​ൽ ആ ​കു​ഞ്ഞി​ന് മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​നാ​വി​ല്ല എ​ന്നും അ​വി​ടെ അ​മ്മ​യു​ടെ റോ​ൾ വ​ള​രെ നി​ർ​ണ്ണാ​യ​ക​മാ​ണെ​ന്നും ശാ​സ്ത്രീ​യ​മാ​യ അ​പ​ഗ്ര​ഥ​ന​ത്തി​ലൂ​ടെ സ്ഥാ​പി​ക്കാ​ൻ ഗ്ര​ന്ഥ​ക​ർ​ത്താ​ക്ക​ൾ ശ്ര​മി​ക്കു​ന്നു.

നിത്യജീവന്‍റെ വഴികൾ
ഇമ്മാനുവേൽ മാളിയേക്കൽ
പേ​ജ് 74, വി​ല: 70
വിസ്ഡം പബ്ലിക്കേഷൻസ്, മൂവാറ്റുപുഴ
ഫോൺ: 9544135940, 7994298984
ആത്മീയ ജീവിതത്തിന് ഉതകുന്ന ബൈബിൾ വചനങ്ങളുടെ സമാഹാരം. നിത്യജീവൻ പ്രാപിക്കാനുതകുന്ന 50 കാര്യങ്ങൾ എന്ന വിശേഷണത്തോടെയാണ് പുസ്തകം പുറത്തിറിക്കിയിരിക്കുന്നത്. നാല് അധ്യായങ്ങളിലായിട്ടാണ് ബൈബിൾ വചനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.