ഇരുളുന്ന ഇന്ത്യ
ഇരുളുന്ന ഇന്ത്യ
കെ. പ്രകാശ് ബാബു
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
പലപ്പോഴായി ലേഖകൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകമാക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ വർത്തമാനത്തിലൂന്നി നിന്നു കൊണ്ട് ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണങ്ങളാണ് വിഷയം. കാവി പുതച്ച ഇന്ദ്രപ്രസ്ഥം, കേരള രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മോദി ഭരണം മുതൽ റബറിന്‍റെ വിലത്തകർച്ചവരെയുള്ള വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാം
ഡോ. നളിനി ജനാർദ്ദനൻ
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
നിത്യജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും പരിഹാര മാർഗങ്ങളെ ലളിതമായി നിർദേശിക്കുകയും ചെയ്യുന്നു. ബിപി, ഹൃദ്രോഗം, മൂത്രാശയ കല്ലുകൾ, ഗ്യാസ് ട്രബിൾ, മൈഗ്രേൻ, നടുവേദന തുടങ്ങിയ രോഗങ്ങളെയും ജീവിതാവസ്ഥകളെയും വിശദീകരിക്കുന്ന 28 അധ്യായങ്ങളാണ് ഇതിലുള്ളത്.

ഞാൻ എന്‍റെ ശത്രു
എൽ. ഗോപീകൃഷ്ണൻ
പേ​ജ് 336, വി​ല: 300
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
സാമൂഹിക പ്രതിബദ്ധതയോടെ എഴുതിയിട്ടുള്ള നോവൽ. നിഷേധാത്മക ചിന്തകളെയും ജീവിതരീതികളെയും അതിജീവിക്കാനുള്ള പ്രേരണ നല്കുന്ന ു. ആത്മഹത്യ, ഭീകരവാദം, പുകവലി. മദ്യപാനം എന്നിവയ്ക്കെതിരേയാണ് നോവലിസ്റ്റ് തൂലിക ചലിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കും ഉചിതം.

ആരാണ് മാവോവാദി?
എബ്രഹാം മാത്യു
പേ​ജ് 170, വി​ല: 150
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും വാർത്താപ്രാധാന്യം നേടുകകയും ചെയ്തിട്ടുള്ള വിഷയങ്ങളെ അപഗ്രഥിക്കുകയും വിമർശിക്കുകയും ചെയ്യുന്ന 55 ലഘു ലേഖനങ്ങൾ. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിവാരക്കുറിപ്പുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാനം രാജേന്ദ്രനുമായുള്ള അഭിമുഖവും ചേർത്തിരിക്കുന്നു.

കടൽപ്പാലംവരെയുള്ള ദൂരം
ബി.എൻ. റോയി
പേ​ജ് 80, വി​ല: 70
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
15 കഥകളുടെ സമാഹാരം. വ്യത്യസ്തവും രസകരവുമായ വിഷയങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വാർത്തകളോ അവയ്ക്കു കാരണമായ വിഷയങ്ങളോ ആണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വായനക്കാരെ പിടിച്ചിരുത്തുന്നവയുമാണ് എല്ലാ കഥകളും. ലളിതമായ ഭാഷ എടുത്തുപറയേണ്ടതാണ്.

ഹിന്ദു വർണത്തിലെ തൊട്ടുകൂടായ്മ
കെ. സത്യകൻ
പേ​ജ് 96, വി​ല: 85
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
ഇന്ത്യയിലെ ദളിതർ അനുഭവിക്കുന്ന ഉച്ചനീചത്വങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ. ആരാണ് ദളിതർ?, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാമൂഹ്യ അധികാര ശ്രേണി, ജാതി ഒരു ഉപകരണം, ദളിത് സ്ത്രീകളുടെ അവസ്ഥ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല, ഗാന്ധിജിയും തൊട്ടുകൂടായ്മയും, ഡോ. ബി.ആർ അംബേദ്കറുടെ പൈതൃകം തുടങ്ങി 18 ലേഖനങ്ങളുണ്ട്. എൻ.കെ. പ്രകാശിന്‍റെ അവതാരിക.

പ്രിയ മാനസം
കെ.വാസുദേവൻ
പേ​ജ് 266, വി​ല: 240
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
ഇതിഹാസത്തിലൂടെ വായനക്കാരെ ഭ്രമിപ്പിച്ച സുന്ദരിയായ ദമയന്തിയെയും സുന്ദര പുരുഷനായ നളനെയും ആഖ്യാനം ചെയ്യുന്ന നോവൽ. കാവ്യാത്മകതയും ലാളിത്യവും ഒന്നിച്ചിട്ടുണ്ട് ഈ നോവലിൽ. ലോകം എന്നും വിസ്മയത്തോടെ വായിച്ചനുഭവിച്ചിട്ടുള്ള നള-ദമയന്തി കഥ കൂടുതൽ അടുത്തറിയാൻ സഹായകം. പുതിയൊരു ഭാവത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

മിഥുനലഗ്നം
ബിമൽ മിത്ര
പരിഭാഷ: എം.കെ. ശശികുമാർ
പേ​ജ് 104, വി​ല: 90
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം
സ്ത്രീകളുടെ ജീവിതത്തിനും ചിന്തയ്ക്കും മുഖ്യസ്ഥാനം നല്കിക്കൊണ്ടുള്ള പ്രശസ്ത നോവൽ. മുലകൃതിയുടെ ജീവൻ നിലനിർത്തിക്കൊണ്ടാണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. നാടകീയതയും കാലാതിവർത്തിയായ കലാമൂല്യവും നോവലിന്‍റെ ഓരോ വാക്യത്തിലും നിറഞ്ഞുനില്ക്കുന്നു.