ഭാരതത്തിലെ റോമൻ കത്തോലിക്കർ
ഭാരതത്തിലെ റോമൻ കത്തോലിക്കർ
ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേ​ജ് 96, വി​ല: 80
അയിൻ പബ്ലിക്കേഷൻസ്, ആലുവ
ഫോൺ: 0484 2603705
ഇന്ത്യയിലെ റോമൻ കത്തോലിക്കരുടെ ചരിത്രം വളരെ ലളിതമായും സംക്ഷിപ്തമായും രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവരും ചരിത്രകുതുകികളും സ്വന്തമാക്കേണ്ട പുസ്തകം. കൊല്ലം ക്രിസ്ത്യാനികൾ, പോർട്ടുഗൽ യുഗത്തിലെ സഭ, കൂനൻകുരിശു ശപഥത്തിന്‍റെ സത്യങ്ങൾ, മലബാർ വികാരിയാത്ത് തുടങ്ങിയ ലേഖനങ്ങളും അനുബന്ധമായി സഭയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളും ചേർത്തിട്ടുണ്ട്.

പ്രതിരോധത്തിന്‍റെ സൗന്ദര്യവഴികൾ
എഡിറ്റർ റ്റോജി വർഗീസ് റ്റി.
പേ​ജ് 160, വി​ല: 200
ഒരുമ പബ്ലിക്കേഷൻസ്,
തിരുവനന്തപുരം
സമകാലിക കവികളിൽ ശ്രദ്ധേയനായ സുധാകരൻ ചന്തവിളയുടെ കവിതകളുടെ പഠനങ്ങൾ. ഡോ. ഡി. ബഞ്ചമിൻ, ഡോ. പ്രസന്നരാജൻ, പ്രഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. എം.എ. കരീം തുടങ്ങിയവരാണ് ലേഖനകർത്താക്കൾ.

AFTER 7
Rakesh Nath
പേ​ജ് 40, വി​ല: 50
Print house Publication, Mathilakam, Thrissur.
Phone: 9645593084
വ്യത്യസ്തങ്ങളായ 40 പുസ്തകങ്ങളുടെ രചയിതാവായ രാകേഷ് നാഥിന്‍റെ ഇംഗ്ലീഷ് കവിതാസമാഹാരം. ലോകത്തെയും മനുഷ്യരെയും ആഴത്തിൽ നിരീക്ഷിക്കുന്ന ചെറു കവിതകൾ. ഭാഷകൊണ്ടും ഭാവനകൊണ്ടും സന്പന്നമായിരിക്കുന്നു. പ്രാദേശികതയുടെയും ഇടുങ്ങിയ ലോകത്തിന്‍റെയും പുറത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും.

സിൽവിയ പ്ലാത്ത്
ജീവിതം, ഡയറി, കത്തുകൾ
പരിഭാഷ: എൻ.പി. സജീഷ്,
രാകേഷ് നാഥ്
പേ​ജ് 370, വി​ല: 310
ഒലിവ് പബ്ലിക്കേഷൻസ്,
നടക്കാവ്, കോഴിക്കോട്.
അമേരിക്കൻ കവിയും നോവലിസ്റ്റുമായ സിൽവിയ പ്ലാത്തിനെ അടുത്തറിയാൻ ഇതു മതി. അവരുടെ ഡയറിയും കത്തുകളും വായിക്കുന്നവർ അവരുടെ ഭാഷയുടെ മാസ്മരികത അനുഭവിക്കും. ഒന്നാന്തരം പരിഭാഷ.