കരിമണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിമണ്ണൂര്‍ വാര്‍ഷിക പൊതുയോഗം വ്യാപാര ഭവനില്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.ജെ. ചെറിയാന് അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് അപുജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ ആര്. രമേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.പി. ചാക്കോ, മണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി മധു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എം. മത്തച്ചന് റിപ്പോര്‍ട്ടും ട്രഷറര്‍ പി.എ. ആസാദ് കണക്കും അവതരിപ്പിച്ചു.
പ്ലസ്ടു പരീക്ഷയില്‍ ഫുള്‍മാര്‍ക്ക് നേടിയ മെഹറിന് ഫാത്തിമ, ഫുള്‍ എപ്ലസ് നേടിയ മിസറിയ നസീര്‍, ജാക്വലിന് ജോണ്സന്, പഞ്ചായത്തംഗം ജോസ്മി സോജന്, സീനിയര്‍ അംഗങ്ങളായ ജോയി പറയന്നിലം, മാത്യു ഉള്ളാട്ടില്‍,മത്തച്ചന് കുന്നപ്പിള്ളി, ജോസഫ് കാഞ്ഞിരത്തുങ്കല്‍ എന്നിവരെ ഗവ.ചീഫ് വിപ്പ് ആദരിച്ചു.
യോഗത്തില്‍ ഭാരവാഹികളായി വി. ജെ. ചെറിയാന്-പ്രസിഡന്റ്, സോജന് ജോസഫ്-ജനറല്‍ സെക്രട്ടറി, പി.എ. ആസാദ് -ട്രഷറര്‍, കെ.എം. മത്തച്ചന്-വൈസ് പ്രസിഡന്റ്, ജ്യോതി ജോജോ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
കരിമണ്ണൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഓഫീസ് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള റോഡിനിരുവശവും കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുക, കരിമണ്ണൂരിലെ ബിവറേജ് ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ഗവ. ചീഫ് വിപ്പിന് കൈമാറി.