പുൽപ്പള്ളി: ബൈരക്കുപ്പപാലം യാഥാർഥ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.ഇതിനായി പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ കേരള-കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്ത് പാലം യാഥാർഥ്യമാക്കാനുള്ള ശ്രമിക്കും.
പെരിക്കല്ലൂരിൽ നിന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിർത്തിവച്ച മുഴുവൻ കെഎസ്ആർടിസി സർവീസുകളും പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായും പുൽപ്പള്ളിയിൽ ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയതായും എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ നിയോജക മണ്ഡലം പര്യടന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം ചെയർമാൻ ഡി.പി. രാജശേഖരൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി, പാടിച്ചിറ, കബനിഗിരി, സീതാമൗണ്ട്, പാറക്കടവ്, അമരക്കുനി, ചെറ്റപ്പാലം, പുൽപ്പള്ളി, പാക്കം, വേലിയന്പം, ഷെഡ്, ഇരുളം, പാപ്ലശേരി, വാകേരി, നടവയൽ, പൂതാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി കേണിച്ചിറയിൽ സമാപിച്ചു.
വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര, കെ.ഇ. വിനയൻ, കെ.കെ. വിശ്വനാഥൻ, പി.ഡി. സജി, സംഷാദ് മരക്കാർ, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, എം.എ. അസീസ്, ലിസി സാബു, ഗിരിജാ കൃഷ്ണൻ, പി.കെ. വിജയൻ, ശിവരാമൻ പാറക്കുഴി, ബീനിഷ് അന്പലവയൽ, പി.ഡി. ജോണി, സിജു പൗലേസ്, മനോജ് ഉതുപ്പാൻ, മാത്യു ഉണ്ണിപ്പള്ളി, തോമസ് പാഴുക്കാല, ജോർജ് തട്ടാംപറന്പിൽ, സാജൻ കടുപ്പിൽ, മണി പാന്പനാൽ എന്നിവർ പ്രസംഗിച്ചു.