പല്ലശന: ചികിത്സാപിഴവുമൂലം കൈ മുറിച്ചുമാറ്റപ്പെട്ട വിദ്യാർഥിനി വിനോദിനിക്ക് പല്ലശന പല്ലാവൂർക്കാട്ടിൽ വീട് നിർമാണത്തിന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ജെസിബി ഉപയോഗിച്ച് നിലം നിരത്തൽ ഇന്നലെ ആരംഭിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം പല്ലശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടൊരുക്കുന്നത്. കുനിശേരി ആർക്കോട് ബിൽഡേഴ്സ് ഉടമ രാജേഷാണ് നിർമാണ ചെലവിൽ ഇളവുകളോടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഷെൽട്ടർ ഇന്ത്യ ചാരിറ്റബൾ ട്രസ്റ്റാണ് നിർമാണ ചെലവ് വഹിക്കുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ വിനോദിനിയുടെ വാടകവീട്ടിലെത്തി പഠനോപകരണങ്ങൾ നൽകിയിരുന്നു. വീട് നിർമാണം പൂർത്തിയായാൽ മുഖ്യമന്ത്രി താക്കോൽദാനം നടത്തുമെന്ന് നെന്മാറ നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനു പല്ലശന അറിയിച്ചു.