പഴയന്നൂർ: ചേലക്കരയുടെ സമസ്തമേഖലകളിലും സജീവസാന്നിധ്യമായിരുന്ന ദൈവദാസൻ ആന്റണി തച്ചുപറമ്പിലച്ചന്റെ അറുപത്തിമൂന്നാം ശ്രാദ്ധാചരണം ചേലക്കര സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ഭക്ത്യാദരപൂർവം നടത്തി. രാവിലെ പത്തിനു നടന്ന ദിവ്യബലിക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. ചേലക്കര സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജയ്സൺ പുലിക്കോട്ടിൽ ആമുഖപ്രഭാഷണം നടത്തി.
നാമകരണ നടപടികളുടെ എക്സ്റ്റേണൽ കൊളാബ്രേറ്റർ ഫാ. ജിസോ കുറ്റിക്കാട്ട് ശ്രാദ്ധാചരണസന്ദേശം നൽകി. വൈസ് പോസ്റ്റുലേറ്റർ ഫാ.ഡോ. പോൾ പുളിക്കൻ, ഫാ. മേജോ മുത്തിപ്പീടിക എന്നിവർ സഹകാർമികരായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത ശ്രാദ്ധ ഊട്ട് കോട്ടാറ്റ് ഇടവകവികാരി ഫാ. ബെന്നി കരിമാലിക്കൽ ആശീർവദിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാപദ്ധതിയുടെ ഭാഗമായിട്ടുള്ള സഹായധന കൈമാറ്റവും മറ്റു ജീവകാരുണ്യ പദ്ധതികളുടെ ഉദ് ഘാടനവും നിർവഹിച്ചു.
ജനറൽ കൺവീനർ സജി മാളിയേക്കൽ, കൈക്കാരന്മാരായ സാജു കരിക്കേടത്ത്, ജോസി ജോ സഫ്, സാബു സണ്ണി, തോമസ് പാറേക്കാടൻ, ഷാന്റി ചിറയത്ത്, ജോൺസൺ വടക്കൂട്ട്, പ്രദീപ് ഉപ്പാംതടം, സജി കിള്ളിമംഗലം, ജോർജ് തെക്കത്ത്, ലീന മുണ്ടൻകുര്യൻ,സിബി കൊള്ളികുളവിൽ, അനൂപ് പുന്നപ്പുഴ, പി.എൽ. ജോർജ്, ജോസ് കാട്ടൂർ, ജോബ് മണ്ടുംപാൽ, ജോയ് ചിരിയങ്കണ്ടത്ത്, ഷിൻസ് കൊഴുപ്പക്കളം തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.