Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiScam

Viral

150 രൂപ എറിഞ്ഞ് ലക്ഷങ്ങൾ പിടിക്കുന്ന കള്ളന്മാർ; കാറിന്‍റെ ഡോർ തുറക്കും മുൻപ് ഇതുകൂടി അറിയുക

ഡ​ൽ​ഹി​യെ ഞെ​ട്ടി​ച്ച ഒ​രു പു​തി​യ ത​ട്ടി​പ്പ് രീ​തി​യെ​ക്കു​റി​ച്ചു​ള്ള യു​വാ​വി​ന്‍റെ മു​ന്ന​റി​യി​പ്പ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ല​ക്ഷ്മി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തി​ൽ നി​ന്നും ഉ​ൾ​ക്കൊ​ണ്ട്‌ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​ക​വ​ർ​ച്ചാ ആ​സൂ​ത്ര​ണം പു​റ​ത്തു​വി​ട്ട​ത്.

കാ​ർ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​ച്ച് അ​വ​രു​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ക​വ​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ങ്ങ​ളു​ടെ പു​തി​യ ത​ന്ത്ര​മാ​ണ് ഇ​പ്പോ​ൾ വെ​ളി​ച്ച​ത്താ​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ഒ​രാ​ൾ അ​ടു​ത്ത് വ​രി​ക​യും കാ​റി​ന​രി​കി​ൽ കു​റ​ച്ചു പ​ണം വീ​ണു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു എ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നി​ലെ ച​തി​ക്കു​ഴി മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം പു​റ​ത്തി​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ താ​ഴെ കി​ട​ക്കു​ന്ന പ​ണ​മെ​ടു​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ ഡോ​ർ തു​റ​ക്കു​മ്പോ​ൾ കാ​റി​ന്‍റെ സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും അ​ൺ​ലോ​ക്കാ​കും.

ഈ ​ത​ക്കം നോ​ക്കി വാ​ഹ​ന​ത്തി​ന്‍റെ മ​റു​ഭാ​ഗ​ത്ത് ഒ​ളി​ച്ചു​നി​ൽ​ക്കു​ന്ന മ​റ്റ് സം​ഘാം​ഗ​ങ്ങ​ൾ ലാ​പ്ടോ​പ്പോ പ​ണ​മ​ട​ങ്ങി​യ ബാ​ഗോ ക​വ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

നൂ​റോ ഇ​രു​ന്നൂ​റോ രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന ഈ ​ബു​ദ്ധി​പ​ര​മാ​യ ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പ​ങ്കു​വെ​ച്ച​ത്.

ഇ​തി​നോ​ട​കം നാ​ല് കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ആ​ശ​യ​ങ്ങ​ളെ പ​രി​ഹ​സി​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വെ​റും 150 രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ ഒ​രു ല​ക്ഷ​ത്തി​ന്‍റെ ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ത​സ്‌​ക​ര ബു​ദ്ധി​യെ ചി​ല​ർ പ​രി​ഹ​സി​ക്കു​മ്പോ​ൾ, ച​ണ്ഡീ​ഗ​ഢ് പോ​ലു​ള്ള മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ പ​രി​ച​യ​ക്കാ​ർ​ക്ക് സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ചി​ല​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

അ​പ​രി​ചി​ത​ർ വ​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ലി​രി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

 

Latest News

Corehub Up