Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freshwater

Kannur

പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി; വി​ള​വെ​ടു​പ്പും വി​ല്പ​ന​യും ആ​രം​ഭി​ച്ചു

ഇ​രി​ട്ടി: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് മ​ത്സ്യ പ്രി​യ​ർ​ക്ക് വി​ഷ​മി​ല്ലാ​ത്ത മ​ത്സ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല മ​ത്സ്യ കൃ​ഷി​യി​ൽ നി​ന്ന് മ​ത്സ്യ വി​പ​ണ​നം തു​ട​ങ്ങി. ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ​ഴ​ശി​രാ​ജ സ്വാ​ശ്ര​യ സം​ഘം പ​ഴ​ശി പ​ദ്ധ​തി​യു​ടെ പെ​രു​വ​മ്പ​റ​മ്പി​ൽ ത​യാ​റാ​ക്കി​യ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട് മ​ത്സ്യ കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം 15 യൂ​ണി​റ്റ് കൂ​ടു​ക​ളി​ലാ​യി 36000 തി​ലാ​പ്പി​യും ര​ണ്ട് ഹെ​ക്ട​ർ കു​ള​ത്തി​ൽ 60000 ആ​സാം വാ​ള, 15 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് കാ​ർ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ത​യ​റാ​ക്കി​യി​ക്കു​ന്ന​ത്. 500 ഗ്രാം ​മു​ത​ൽ അ​ഞ്ചു കി​ലോ​വ​രെ​യു​ള്ള മ​ത്സ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.
പ്ര​കൃ​തി ദ​ത്ത​മാ​യ കു​ള​ത്തി​ൽ വ​ള​ർ​ന്ന മ​ത്സ്യ​ങ്ങ​ളെ ജീ​വ​നോ​ടെ പി​ടി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഈ ​വ​ർ​ഷം മൂ​ന്ന് ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​മെ​ന്ന് ഷി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. ജു​ഗു​നു പ​റ​ഞ്ഞു.

മ​ത്സ്യ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി​യും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. വി​ള​വെ​ടു​പ്പ് ച​ട​ങ്ങി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. പ്ര​ഭാ​ക​ര​ൻ, പ​ഴ​ശി​രാ​ജാ ഫി​ഷ് ഫാം ​സെ​ക്ര​ട്ട​റി പി.​വി. വി​നോ​ദ​ൻ, പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​രാ​യ​ണ​ൻ, പി.​എം. ദി​വാ​ക​ൻ, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ റി​ജു​ൻ​രാ​ജ്, ഫി​ഷ​റീ​സ് ജി​ല്ലാ പ്ലാ​നിം​ഗ് മാ​നേ​ജ​ർ സി.​വി. ശി​ശി​ര, പ്ര​മോ​ട്ട​ർ​മാ​രാ​യ സീ​ന, അ​ഞ്ജു​റോ​സ്, കെ.​പി. ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up