അഞ്ചല്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ ഫാര്‍മേഴ്സ് ക്ലബ്, ഗ്രീന്‍ ആര്‍മി എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനാഘോഷം നടന്നു.
തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ് ഡോ. യൂഹോനോന്‍ മാര്‍ അലക്സിയോസ് സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്മാന് കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, അക്കാഡമിക് ഡയറക്ടര്‍ പി.ടി. ആന്റണി എന്നിവര്‍ പങ്കെടുത്തു.