നെടുങ്കണ്ടം: കമ്പംമെട്ടില്‍ പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു മുമ്പിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് ഇന്നലെ രാവിലെ 11.30നാണ് വന്‍ മരം കടപുഴകിവീണത്.
റോഡിനോടു ചേര്‍ന്നുനിന്നിരുന്ന ആല്‍മരമാണ് വീണത്. ഒരു ബോലേറയ്ക്കും രണ്ടു കാറിനും രണ്ടു സ്കൂട്ടറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പള്ളിയിലെത്തിയവരുടെ വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്.