Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Casting Agents

ഫ്രൈഡേ ഫിലിംസിന്‍റെ പേരില്‍ തട്ടിപ്പ്; വ്യാജ കാസ്റ്റിംഗ് ഏജന്‍റുമാരെ സൂക്ഷിക്കണമെന്ന് വിജയ് ബാബു

കൊ​​​ച്ചി: സി​​​നി​​​മ നി​​​ര്‍മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ ഫ്രൈ​​​ഡേ ഫി​​​ലിം ഹൗ​​​സി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​നി​​​മാ​​​മോ​​​ഹി​​​ക​​​ളി​​​ല്‍നി​​​ന്ന് വ്യാ​​​ജ കാ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി പ​​​രാ​​​തി.

ക​​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ ഇ​​​മെ​​​യി​​​ല്‍ ഐ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​മ്പ​​​നി ഉ​​​ട​​​മ ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു ആ​​​ണ് ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ലൂ​​​ടെ ഈ ​​​വി​​​വ​​​രം പ​​​ങ്കു​​​വ​​​ച്ച​​​ത്.

ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വി​​​ജ​​​യ് ബാ​​​ബു വ്യ​​​ക്ത​​​മാ​​​ക്കി.സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഫ്‌​​​ളൈ​​​റ്റ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്, കാ​​​സ്റ്റിം​​​ഗ് ക​​​മ്മീ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​വ​​​ര്‍ വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യാ​​​ണ് കു​​​റി​​​പ്പ്.

ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന ദി​​​നേ​​​ഷ് ദീ​​​നു, മാ​​​ധ​​​വി എ​​​ന്നീ ര​​​ണ്ട് വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ളും ഫ്രൈ​​​ഡേ ഫി​​​ലിം ഹൗ​​​സ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. ഓ​​​ഡി​​​ഷ​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന് വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് യാ​​​ത്രാ​​​ച്ചെ​​​ല​​​വു​​​ക​​​ള്‍ക്കും മ​​​റ്റ് ക​​​മ്മീ​​​ഷ​​​നു​​​ക​​​ള്‍ക്കു​​​മാ​​​യി ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ നി​​​ന്ന് ത​​​ട്ടി​​​പ്പു​​​സം​​​ഘം പ​​​ണം വാ​​​ങ്ങു​​​ന്ന​​​ത്.

ത​​​ട്ടി​​​പ്പു​​​കാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ച ക​​​മ്പ​​​നി നി​​​ല​​​വി​​​ല്‍ യാ​​​തൊ​​​രു​​​വി​​​ധ ഓ​​​ഡി​​​ഷ​​​നു​​​ക​​​ളും ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും പു​​​തി​​​യ ഓ​​​ഡി​​​ഷ​​​നു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് ത​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പേ​​​ജു​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ അ​​​റി​​​യി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up