Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.k.stalin

അ​ധി​കാ​രം പോ​യി, പി​ന്നാ​ലെ സു​ര​ക്ഷ​യും കു​റ​ച്ചു; എം.​കെ.​സ്റ്റാ​ലി​ന്‍റെ സെ​ഡ് പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ഡ് പ്ല​സ് സുരക്ഷ പി​ൻ​വ​ലി​ച്ചു. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി സ്റ്റാ​ലി​ന് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​യി​രി​ക്കും ന​ൽ​കു​ക.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ർ​ന്ന കോ​ർ സെ​ൽ സെ​ക്യൂ​രി​റ്റി വി​ങ്ങി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ സു​ര​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി​ജി​പി തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സു​ര​ക്ഷാ കാ​റ്റ​ഗ​റി കു​റ​ച്ചെ​ങ്കി​ലും സ്റ്റാ​ലി​ന് പോ​ലീ​സ് സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

യാ​ത്ര​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ മു​ൻ, മ​ധ്യ, പി​ൻ ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട്, ബാ​ക്ക​പ്പ്, ക്ലോ​സ് പ്രൊ​ട്ട​ക്ഷ​ൻ വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. അ​തേ​സ​മ​യം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ത​മി​ഴ്നാ​ട്ടി​ൽ വി​ഐ​പി, വി​വി​ഐ​പി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​റു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ, ഭീ​ഷ​ണി​യു​ടെ സ്വ​ഭാ​വം, തീ​വ്ര​ത തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് സു​ര​ക്ഷാ കാ​റ്റ​ഗ​റി നി​ല​നി​ർ​ത്തു​ക​യോ ഉ​യ​ർ​ത്തു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത്.

 

National

ത​മി​ഴ്‌​നാ​ട്ടി​ൽ സു​പ്ര​ധാ​ന​നീ​ക്കം; ഒ.പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ​യി​ലെ ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തി​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​റ്റു മ​ന്ത്രി​മാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ​പി​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഡി​എം​കെ​യി​ൽ അം​ഗ​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ​നീ​ക്ക​മാ​ണ് ഒ​പി​എ​സി​ന്‍റെ ഡി​എം​കെ പ്ര​വേ​ശം. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള വ​ഴി​ക​ള​ട​ഞ്ഞ​തോ​ടെ ഒ​പി​എ​സ് ഡി​എം​കെ നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി പി.​കെ. ശേ​ഖ​ർ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഒ​പി​എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്‌​ച എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​പി​എ​സ് ഡി​എം​കെ​യി​ൽ അം​ഗ​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ​നി​ന്ന് ഒ.​പ​നീ​ർ​ശെ​ൽ​വം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മൂ​ന്ന് ത​വ​ണ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്‌​ത​നാ​യ നേ​താ​വാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് എ​ഐ​എ​ഡി​എം​കെ​യി​ൽ ഒ​പി​എ​സും എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി​യും ത​മ്മി​ൽ അ​ധി​കാ​ര​വ​ടം​വ​ലി രു​ക്ഷ​മാ​യ​ത്.

National

വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്ക​ണം: വി​ജ​യ്

ചെ​ന്നൈ: ക​ലൈ​ഞ്ജ​ർ മ​ഹി​ള ഉ​ത്ത​മൈ തി​ട്ടം പ​ദ്ധ​തി വ​ഴി ത​മി​ഴ്നാ‌​ട്ടി​ൽ സ്ത്രീ​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്ത​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. വോ​ട്ടി​ന് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​ക്ക​ണം.

വോ​ട്ടു​ക​ൾ വി​ല​യ്ക്ക് വാ​ങ്ങാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വോ​ട്ട് എ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം വർധിപ്പിക്കുമെന്നും എം.​കെ.സ്റ്റാ​ലി​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​യും വി​ജ​യ് വി​മ​ർ​ശി​ച്ചു.

ഇ​ത്ത​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത് വോ​ട്ട് തേ​ടി​യ​ല്ല. മ​റി​ച്ച് നീ​തി തേ​ടി​യാ​ണെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up