• Logo

Allied Publications

Middle East & Gulf
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ഭ​ത്തി​നു കെ​ക​ഐം​എ​യു​ടെ ധ​ന​സ​ഹാ​യം
Share
കു​വൈ​ത്ത് : ശാ​രീ​രി​ക വൈ​ക​ല്യ​ത്തി​നും വേ​ദ​ന​യ്ക്കും മു​ന്നി​ൽ ജീ​വി​തം അ​ടി​യ​റ​വു വ​യ്ക്കാ​തെ സ്വം​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും സ്വ​ന്തം അ​ദ്ധ്വാ​നം കൊ​ണ്ട് ജീ​വി​ക്കാ​നും കു​ടും​ബ​ത്തെ പോ​റ്റാ​നും സ​ജ്ജ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്, കു​വൈ​ത്തും കേ​ര​ളം മു​സ്ലിം അ​സോ​സി​യേ​ഷ​ന്‍റെ കൈ​താ​ങ്ങ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ത​ല​ശേ​രി കേ​ന്ദ്രീ​ക​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൾ കേ​ര​ളം വീ​ൽ​ചെ​യ​ർ റൈ​റ്റ് ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള സ്വ​യം തൊ​ഴി​ൽ സം​ര​ഭം വി​പു​ല​പ്പെ​ടു​ത്തി അം​ഗ​ങ്ങ​ൾ​ക്ക് ജീ​വി​തോ​പാ​ധി ക​ണ്ടെ​ത്താ​നാ​ണ് കെ​ക​ഐം​എ ര​ണ്ടു ല​ക്ഷം രൂ​പ മൂ​ല​ധ​ന​മാ​യി ന​ൽ​കി​യ​ത് .

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ അ​റീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ , ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ കൂ​ടു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ചെ​റി​യൊ​രു വ​രു​മാ​നം കി​ട്ടു​ന്ന​തി​നാ​യി കു​ട നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് മു​ട​ക്കു മു​ത​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സം​രം​ഭം ന​ന്നാ​യി ന​ട​ത്താ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല . കു​ട​യ്ക്കു ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ളം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും , നി​ർ​മാ​ണ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​വാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചു ഉ​ത്പാ​ദ​നം ന​ട​ത്താ​നും , സീ​സ​ണി​ൽ വി​റ്റ​ഴി​ക്കു​വാ​നും ഇ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല.

പ​ല​പ്പോ​ഴും കു​റ​ഞ്ഞ ദി​വ​സ​ത്തേ​ക്കു ക​ടം വാ​ങ്ങി​യാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി വ​ന്ന​ത്. ഇ​ത് പ്രാ​യോ​ഗി​ക​മാ​യി മു​ന്നോ​ട്ടു പോ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ​ങ്കി​ലും മു​ത​ൽ മു​ട​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ കു​ട നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ശ​രി​യാ​യി ന​ട​ത്തു​വാ​ൻ സാ​ധി​ക്കൂ എ​ന്ന സ്ഥി​തി സം​ജാ​ത​മാ​യി. പ​ക്ഷേ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ൽ ജീ​വി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​സ്ഥ സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് പ​രു​ങ്ങ​ലി​ലാ​ക്കി . ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​ക​ഐം​എ​യു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് ഈ ​വി​ഷ​യം എ​ത്തി​പ്പെ​ട്ട​ത് . തു​ട​ർ​ന്നു കെ​ക​ഐം​എ​യു​ടെ ജീ​വ കാ​രു​ണ്യ പ​ദ്ധ​തി​ക​ളി​ൽ ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ത്തി. പു​തി​യ സ​ഹാ​യ പ​ദ്ധ​തി​ക്കു ത​ന്നെ സം​ഘ​ട​ന രൂ​പം ന​ൽ​കി. ആ​ദ്യ പ്ര​വ​ർ​ത്ത​നം എ​ന്ന നി​ല​യി​ൽ ക​ണ്ണൂ​രി​ലെ സം​ര​ഭ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ മൂ​ല​ധ​ന​മാ​യി ന​ൽ​കു​വാ​നും സം​ഘ​ട​ന അം​ഗീ​കാ​രം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.