• Logo

Allied Publications

Middle East & Gulf
മാർപാപ്പയുടെ ദിവ്യബലിയിൽ സംബന്ധിക്കാൻ സൗജന്യ പാസും യാത്രാസൗകര്യവും
Share
ദു​ബാ​യ്: അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർട്​സ് സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ പാ​സി​നു പു​റ​മേ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​വും. ഓ​രോ വി​ശ്വാ​സി​ക്കും ഓ​രോ എ​ൻ​ട്രി ടി​ക്ക​റ്റും ഓ​രോ ട്രാ​ൻ​സ്പോ​ർ​ട്ട് ടി​ക്ക​റ്റും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ടു​ത്ത ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30നാ​ണ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി.

പ​ത്തു ല​ക്ഷ​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ മാ​ർ​പാ​പ്പ​യു​ടെ അ​ബു​ദാ​ബി​യി​ലെ ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും പ​ര​മാ​വ​ധി 1,35,000 പേ​ർ​ക്കു മാ​ത്ര​മേ സ്റ്റേ​ഡി​യ​ത്തി​ലും പു​റ​ത്തു​മാ​യി ദി​വ്യ​ബ​ലി​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ അ​വ​സ​ര​മു​ള്ളൂ. അ​തി​നാ​ലാ​ണു പ്ര​വേ​ശനം സൗ​ജ​ന്യ ടി​ക്ക​റ്റു​മൂ​ലം നി​യ​ന്ത്രി​ച്ച​ത്. ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു മു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​വേ​ശ​നടി​ക്ക​റ്റും യാ​ത്രാടി​ക്ക​റ്റും ഇ​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് പ്ര​വേ​ശനം ഉ​ണ്ടാ​കി​ല്ലെ​ന്നും യു​എ​ഇ​യി​ലെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. യു​എ​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​ബ്ബുക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്ക് ഉ​ണ്ടാ​കും.

ഒ​ാരോ ടി​ക്ക​റ്റി​ലും എ​ത്തേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​വും സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​മാ​യ അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തു​ന്പോ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. പി​ന്നീ​ട് ഹ​ബ് മാ​റ്റാ​നാ​കി​ല്ല. ഹ​ബ് വ​രെ സ്വ​ന്തം നി​ല​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഷ​ട്ടി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കു​മെ​ന്ന വി​വ​രം വൈ​കാ​തെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും അ​റി​യി​ക്കും.
സ്വ​ന്തം വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് യാ​സ് ഗേ​റ്റ്‌​വേ അ​ക്സ​സ് ഹ​ബ് എ​ന്നെ​ഴു​തി​യ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. യാ​സ് ദ്വീ​പി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലേ​ക്ക് ഷ​ട്ടി​ൽ സ​ർ​വീ​സ് അ​വി​ടെനി​ന്നും ഉ​ണ്ടാ​കും.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റും അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റും വേ​ണം. ദു​ബാ​യി, അ​ബു​ദാ​ബി ഇ​ട​വ​ക​ക​ളി​ൽനി​ന്നു വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന​വ​ർ വാ​ങ്ങ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യോ​ടെ ടി​ക്ക​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കുകയാണു ല​ക്ഷ്യം.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത