അബാസിയ (കുവൈത്ത്): കെഐജി കുവൈത്ത് വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്റർ സൂറത്തുൽ ബഖറയെ അടിസ്ഥാനപ്പെടുത്തി നടത്തി വരുന്ന കോഴ്സിന്റെ ഡിസംബറിൽ നടത്തിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയിൽ 17 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി. അഫ്താബ് ആലം, മുഹമ്മദ് റഫീഖ്, അഫ്റ അഷ്റഫ്, ആശ ദൗലത്ത്, അസ്മിന അഫ്താബ്, മുബീന ഫിറോസ്, നജിയ ഫഹീം, റസീല അഷ്നബ്, സൽമത്ത് മുഹമ്മദ്, ഷഹല ഫെബിൻ, ഷാഹിമ ഷബീർ, ഷെമീറ സി, ഷെർബി പി, ഷെറീൻ ആസിഫ്, സോജ സാബിഖ്, തസ്ലീന റസാഖ്, വാഹിദ ഫൈസൽ എന്നിവരാണ് ഒന്നാം റാങ്ക് പങ്കു വച്ചവർ. മുഹമ്മദ് റാഷിദ്, റമീസ ജിഷാബ് എന്നിവർ രണ്ടാം റാങ്കും മുഹമ്മദ് ഫൈസൽ, നസീഹ, ഷഹാന അജ്മൽ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
സൂറത്തുൽ ബഖറയുടെ തുടർന്നുള്ള ഭാഗങ്ങളുടെ പഠനം ഖുർആൻ സ്റ്റഡി സെന്ററുകളിൽ പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: 6000 8149.
റിപ്പോർട്ട്: സലിം കോട്ടയിൽ
|