• Logo

Allied Publications

Middle East & Gulf
യുഎഇയില്‍ മാര്‍പാപ്പയ്ക്കൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഫാ. ജോബി കരിക്കംപള്ളില്‍
Share
മസ്‌ക്കറ്റ്: മാര്‍പാപ്പായോടു ചേര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കുട്ടനാട്ടുകാരനായ മലയാളി വൈദികന് അവസരം. ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുണൈറ്റഡ് അറബ് എമിരറ്റ്‌സ് (യുഎഇ) സന്ദര്‍ശന (2019 ഫെബ്രുവരി 35) വേളയില്‍ ഫാ.ജോബി കരിക്കംപള്ളില്‍ ഒഎഫ്എം കപ്പുച്ചിനാണ് മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള വൈദികരുടെ കൂട്ടത്തിലുള്ളത്. യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിലെ ഏതാനും വൈദികരും ദിവ്യബലിയിൽ സഹകാര്‍മികരാകുന്നുണ്ട്.

മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമാണെന്നു അബുദാബി സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിലെ സഹ വികാരി കൂടിയായ .ഫാ. ജോബി കരിക്കംപള്ളില്‍ പറഞ്ഞു. 2011ല്‍ തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോബി, ഒക്ടോബറിലാണ് അബുദാബിയില്‍ സേവനം ആരംഭിച്ചത്.. അതിനു മുന്‍പു കുറച്ചുനാളുകള്‍ മസ്‌ക്കറ്റ് റുവി സെന്‍റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ചര്‍ച്ചിൽ സേവനം ചെയ്തിട്ടുണ്ട്. ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കെഎസ്ഇബി റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആലപ്പുഴ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസിന്‍റേയും മുട്ടാര്‍ ശ്രാമ്പിക്കല്‍ പുത്തന്‍പുരയില്‍ ത്രേസ്യാമ്മയുടെയും മകനാണ് ഫാ. ജോബി. ജോഷി കെ. ജോസ് (സൗദി അറേബ്യ), ജോജി കെ.ജോസ് (ദീപിക, ആലപ്പുഴ), ജിനോ കെ. ജോസ് (സൗദി അറേബ്യ) എന്നിവര്‍ സഹോദരങ്ങളാണ്.

ഫെബ്രുവരി മൂന്നിനു അബുദാബിയില്‍ എത്തുന്ന ഫ്രാൻസിസ് മാര്‍പാപ്പാ 5 ന് (ചൊവ്വ) യുഎഇ സമയം രാവിലെ 9.15നു (ഇന്ത്യന്‍ സമയം രാവിലെ 10.45) കത്തീഡ്രലില്‍ സ്വകാര്യ സന്ദര്‍ശനം നടത്തും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയിലാണ് ഫാ.ജോബി സഹകാര്‍മികനാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 120 അംഗ ക്വയര്‍, ഗാനങ്ങള്‍ ആലപിക്കും. ഒരു ലക്ഷത്തിലേറെയാള്‍ക്കാര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളും മറ്റും സംഘടിപ്പിക്കുന്ന മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമാണ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി.

ഉച്ചയ്ക്ക് 12.40നു അബുദാബി പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ മാര്‍പാപ്പായെ യാത്രയയക്കും. ഒരു മണിക്കു വിമാനത്തില്‍ യാത്ര തിരിക്കുന്ന മാര്‍പാപ്പാ വൈകുന്നേരം അഞ്ചിനു റോമിലെ സിയാംപിനോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തും. യുഎഇ, ഒമാന്‍, യെമന്‍ അടങ്ങുന്ന ദക്ഷിണ അറേബ്യ അപ്പസ്‌തോലിക് വികാര്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പുച്ചിന്‍ ആണ് മാര്‍പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ക്കു നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: സേവ്യര്‍ കാവാലം

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.