• Logo

Allied Publications

Middle East & Gulf
കേളി യാത്രയപ്പ് നല്‍കി
Share
റിയാദ്: രണ്ടരപതിറ്റാണ്ട് കാലത്തെ പ്രവാസത്തിനു വിരാമാമിട്ട് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ രക്ഷാധികാരിസമിതി അംഗം കൃഷ്ണന്‍ കരിവെള്ളൂരിന് മലാസ് ഏരിയയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

കേളിയുടെ സ്ഥാപകകാല അംഗങ്ങളില്‍ ഒരാളായ കൃഷ്ണണന്‍, മലാസിലെ മെഡിക്കല്‍ പോളിക്ളിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു. മലാസ് ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍, ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാധുക്കളായ നിരവധി പ്രവാസികൾക്ക് ആരോഗ്യ സംബന്ധമായ പലസഹായങ്ങളും ചികിത്സയും ലഭ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്.

ഒലയ ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തില്‍ മലാസ് ഏരിയാ രക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനര്‍ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ കെ. പി. എം.സാദിക്ക് , രക്ഷാധികാരി സമിതി അംഗങ്ങളായസതീഷ് കുമാർ, ബി.പി. രാജീവൻ, കേളി വൈസ് പ്രസിഡന്റ് സെബിൻ ഇക്ബാൽ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ ജവാദ് പരിയാട്ട് , പ്രകാശൻ മൊറാഴ, മുഹമ്മദ് അഷ്റഫ്, ഹുസൈൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ഫിറോഷ് തയ്യിൽ, റിയാസ്, നൗഫൽ, മുകുന്ദൻ, നാസർ, നൗഷാദ്.ടി. ബി, സജിത്ത്, അഷ്റഫ് പൊന്നാനി എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയാ രക്ഷാധിസമിതിയുടെ ഉപഹാരം ആക്ടിംഗ് കണ്‍വീനര്‍ സുനിൽകുമാറും ഏരിയകമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ജയപ്രകാശും ജരീർ യുണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി അഷ്റഫും സമ്മാനിച്ചു. കൃഷ്ണൻ കരിവെള്ളൂർ യാത്രയയപ്പിന് നന്ദി പറഞ്ഞു.

വിവിധ ഏരിയകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരും, കുടുംബവേദി പ്രവര്‍ത്തകരും യോഗത്തിൽ സംബന്ധിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.