• Logo

Allied Publications

Middle East & Gulf
രണ്ടാമത് ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോഅറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക്
Share
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇന്തോഅറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക്. ഫെബ്രുവരി ഒന്നിനു ചേർന്ന കുവൈത്ത് കെ.എംസിസി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്താണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

കുവൈത്ത് ദേശീയ ദിനത്തോടും വിമോചന ദിനത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെബ്രുവരി 15ന് (വെള്ളി) അബാസിയ മറീന ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

യുഎഇയിലെ മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയർമാനായ മെട്രോ മുഹമ്മദ് ഹാജി നോർത്ത് ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ, പെരിയയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, ദശാബ്ദങ്ങളായി എഴുപതിൽ പരം മഹല്ലുകൾ ഉൾപ്പെടുന്ന കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്തിന്റെ പ്രസിഡന്‍റ്, മലബാർ ഇസ് ലാമിക് കോംപക്സ്, നിലേശ്വരം മർക്കസ്സുദഅവത്തുൽ ഇസ് ലാമിയ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വവും മറ്റു നിരവധി വിദ്യാഭ്യാസവ്യവസായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു.

മെട്രോ മുഹമ്മദ് ഹാജി വിവിധ മത പ്രമുഖരെ ഉൾപ്പെടുത്തി മത സൗഹാർദ്ദ സദസുകൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള വ്യക്തിത്വമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു നിയോഗം പോലെ തന്‍റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ സേവനശൈലിയാണ് അദ്ദേഹത്തെ മറ്റു വ്യവസായ പ്രമുഖരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

കുവൈത്ത് കെ എംസിസി 2017 ൽ നാല്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സാമൂഹികരാഷ്ട്രീയജീവകാരുണ്യ മേഖലയില് വ്യക്തിമുദ്ര പതിച്ചവരെ ആദരിക്കുന്നതിനായി ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോഅറബ് ഫ്രണ്ട്ഷിപ്പിന് തുടക്കം കുറിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.