• Logo

Allied Publications

Middle East & Gulf
മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശന പരിപാടികള്‍ എത്തിഹാദ് എയര്‍ലൈസിൽ തല്‍സമയം സംപ്രേക്ഷണം
Share
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശന പരിപാടികള്‍ എത്തിഹാദ് എയര്‍ലൈസിൽ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഇന്നലെ രാത്രി മാര്‍പാപ്പ അബുദാബിയില്‍ വിമാനം ഇറങ്ങിയ പരിപാടിയും ഇന്നും നാളെയുമുള്ള പരിപാടികളും യുഎഇ സര്‍ക്കാരിന്‍റെ കീഴിലുള്ള വാര്‍ത്താവിതരണ മന്ത്രാലയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

എത്തിഹാദ് എയര്‍ലൈന്‍സിന്‍റെ ലോകമെങ്ങുമുള്ള എല്ലാ വലിയ വിമാനങ്ങളും വിമാനത്താവളങ്ങളിലെ വിശ്രമ കേന്ദ്രങ്ങളിലുമുള്ള യാത്രക്കാര്‍ക്ക് സൗജന്യമായി മാര്‍പാപ്പയുടെ പരിപാടികളുടെ സജീവ ടെലിവിഷന്‍ സംപ്രേക്ഷണം കാണാനാകും. ചരിത്രം കുറിക്കുന്ന മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം എയര്‍ബസ് എ 380, ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലെ ഓണ്‍ ബോര്‍ഡ് എന്‍റര്‍ടെയിന്‍മെൻ‌റ് സംവിധാനത്തിലൂടെ ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന് എത്തിഹാദ് വിമാനകമ്പനിയുടെ വക്താവ് ദീപികയോട് സ്ഥിരീകരിച്ചു.

സഹിഷ്ണുതയുടെ വര്‍ഷമായി 2019 യുഎഇ ഭരണാധികാരി പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി കൂടിയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം യുഎഇയുടെ കീഴിലുളള ഏറ്റവും വലിയ വിമാനക്കമ്പനിയായ എത്തിഹാദിലും നടപ്പാക്കുന്നത്. മനുഷ്യര്‍ സ്‌നേഹത്തോടെ സഹവര്‍ത്തിത്വം നടത്തേണ്ടതിന്‍റേയും എല്ലാ മതങ്ങളും സംസ്‌കാരങ്ങളും പരസ്പരം ചര്‍ച്ചകളിലൂടെ മുന്നേറേണ്ടതിന്‍റേയും ആവശ്യകത വ്യക്തമാക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം വഴിതെളിക്കുമെന്ന് യുഎഇ മീഡിയ കൗണ്‍സിലിലെ ഉന്നതര്‍ പറഞ്ഞു.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
"റിയാദ് ജീനിയസ്: നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.