• Logo

Allied Publications

Middle East & Gulf
ലവ്‌റേ അബുദാബി മ്യൂസിയത്തിലെ ക്രൈസ്തവ ചിത്രങ്ങൾ ശ്രദ്ധനേടുന്നു
Share
അബുദാബി: യുഎഇയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാതമായ ലവ്‌റേ അബുദാബി മ്യൂസിയത്തില്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പൗരാണിക ക്രൈസ്തവ, ഹൈന്ദവ വിഗ്രഹങ്ങളും ചിത്രങ്ങളും കാണികളുടെ ശ്രദ്ധ നേടുന്നു. ഇസ്‌ലാമിക പാരമ്പര്യത്തോടൊപ്പമോ, അതിലേറെയോ ആണ് ഈ മ്യൂസിയത്തിലെ ക്രൈസ്തവ, ഹിന്ദു, ഗ്രീക്ക്, ചൈനീസ് പൗരാണികതകളുടെ പ്രദര്‍ശനമെന്നതാണ് പ്രത്യേകത.

യേശുക്രിസ്തുവിന്‍റേയും കന്യാ മറിയത്തിന്‍റേയും ഉണ്ണിയേശുവിനെ കൈകളിലേന്തി നില്‍കുന്ന മാതാവിന്‍റേയും പഴക്കം ചെന്ന നിരവധി മാതൃകകളും ചിത്രങ്ങളും കുരിശുകളും പെയിന്‍റിംഗുകളും ശേഖരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉണ്ണിയും കന്യകയുമെന്ന 1500ലേറെ വര്‍ഷം പഴക്കമുളള ശില്പം ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ നിന്നെത്തിച്ചതാണ്.

ഫ്രാന്‍സിലെ തന്നെ ലിമോസിനില്‍ നിന്നു കൊണ്ടുവന്ന അമൂല്യ രത്‌നങ്ങള്‍ പതിച്ച വര്‍ണക്കുരിശിന് 1250ാം നൂറ്റാണ്ടിലേതാണെന്ന് മ്യൂസിയം അധികൃതകര്‍ പറഞ്ഞു. 1300 കാലഘട്ടത്തിലെ കുരിശുപതിച്ച കല്ലില്‍ തീര്‍ത്ത ശവക്കല്ലറയും കൂട്ടത്തിലുണ്ട്. വലിയ ആനക്കൊമ്പില്‍ കൊത്തിയെടുത്ത യേശുക്രിസ്തുവിന്‍റെ ജീവിത കഥകളുടെ 13501400 കാലഘട്ടത്തിലെ ശേഖരവും ആമൂല്യമാണ്. ജര്‍മനിയില്‍ നിന്ന് കിട്ടിയതാണിത്. ക്രൂശിതനായ യേശുവിന്‍റെ 1,500 വര്‍ഷം പഴക്കമുള്ള ഗ്രീസില്‍ നിന്നു കിട്ടിയ ഓയില്‍ പെയിന്‍റിംഗ് ആണ് മ്യൂസിയത്തിലെ മറ്റൊരു അമൂല്യ ശേഖരം. തമിഴ്‌നാട്ടിലെ ചോള രാജവംശത്തിന്‍റെ ശേഖരത്തിലുണ്ടായിരുന്നതാണ് 950 1000 വര്‍ഷങ്ങളിലെ പൗരാണികതയുള്ള ഡാന്‍സ് ചെയ്യുന്ന ശിവന്‍റെ രൂപം. ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്നു കിട്ടിയ ബുദ്ധപ്രതിമ 10501150 കാലഘട്ടത്തിലേതാണ്.

മതസൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും യുഎഇ നല്‍കുന്ന പ്രാധാന്യം ആധുനികമായ ലവ്‌റേ മ്യൂസിയത്തില്‍ തെളിയുന്നുവെന്ന് അമേരിക്കയില്‍ നിന്നെത്തിയ ജോര്‍ജ് വെല്‍സും സോഫിയ, ഇസബെല്ല തുടങ്ങിയവരും സാക്ഷ്യപ്പെടുത്തുന്നു.

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്