• Logo

Allied Publications

Middle East & Gulf
അഹമ്മദ് സാഹിബ് പകരം വയ്ക്കാനില്ലാത്ത നേതാവ്: കണ്ണൂർ ജില്ലാ കെ എംസിസി
Share
കുവൈത്ത് സിറ്റി: ഏഴുപതിറ്റാണ്ട് കാലത്തെ നയവ്യതിയാനമില്ലാത്ത മുസ് ലിം ലീഗ് ചരിത്രം അനാവരണം ചെയ്യുന്ന ജീവിതമായിരുന്നു മർഹൂം അഹമ്മദ് സാഹിബിന്‍റേതെന്ന് കുവൈത്ത് കെ എംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചൂണ്ടിക്കാട്ടി.

ഫർവാനിയ ഐഡിയൽ ഹാളിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എ.കെ.മഹ്മൂദ് അധ്യക്ഷത വഹിച്ച സമ്മേളനം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര , ട്രഷറർ എം.ആർ.നാസർ, ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ഖത്തർ കെ.എം.സി.സി. സെക്രട്ടറി അഷ് റഫ് തിരുവള്ളൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.കെ.പി.ഉമ്മർ കുട്ടി ശഹീദ് ഷുകൂർ അനുസ്മരണവും കെ.മുസ്തഫ കോട്ടപ്പുറം
അഹമ്മദ് അനുസ്മരണ പ്രഭാഷണവും നടത്തി. ഷജീർ ഇഖ്ബാലിനുള്ള ജില്ല കമ്മറ്റിയുടെ ഉപഹാരം മുൻ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ കൈമാറി. പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്‍റ് കുഞ്ഞബ്ദുള്ള പയ്യന്നൂരിന്‍റെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹികൾ കൈമാറി.

കെ.എംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15നു സംഘടിപ്പിക്കുന്ന കുവൈത്ത് ദേശീയ ദിനാഘോഷ ഐക്യദാർഢ്യ സമ്മേളന പ്രചാരണവും മർഹൂം
അഹമ്മദ്, ഷഹീദ് ഷുക്കൂർ അനുസ്മരണവും സമ്മേളനത്തിൽ നാട്ടിൽ നിന്നും അതിഥിയായി എത്തിയ എംഎസ്എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ ദളിത് മുഖ്യപ്രഭാഷണം നടത്തി.

ചാർട്ടേർഡ് അക്കൗണ്ടിംഗ് രംഗത്തെ ഉന്നത പരീക്ഷയായ എസിസിസി യിൽ ഇന്ത്യയിൽ ഒന്നാം റാങ്കും ലോകത്ത് മൂന്നാം റങ്കും നേടിയ തളിപ്പറംബ മണ്ഡലം സ്വദേശിയായ മുഹമ്മദ് അഫ്സൽ അഷ് റഫ് എന്ന വിദ്യാർഥിക്കുള്ള മൊമെന്‍റോ തളിപ്പറമ്പ മണ്ഡലം ഭാരവാഹികൾ മണ്ഡലം പ്രസിഡന്‍റ് നാസറിന്‍റെ നേതൃത്വത്തിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ് ഷജീർ ഇഖ്ബാലിനു കൈമാറി. സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, ഹാരിസ് വള്ളിയോത്ത്, ഷഹീദ് പാട്ടില്ലത്ത്, എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ കെ.വി.ഫൈസൽ, ഫുആദ് സുലൈമാൻ, നാസർ മൗക്കോട്, മുസ്തഫ ഏഴോം, ഹസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ ഷജീർ ഇഖ്ബാലിനെ ഷാൾ അണിയിച്ചു. അടുത്തയിടെ മരണപ്പെട്ട കണ്ണൂർ ജില്ലയിലെ മുസ് ലിം ലീഗ് നേതാക്കളായ മടായി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഒ.പി.കുട്ടി, കണ്ണൂർ ജില്ലാ പ്രവാസി ലീഗ് ട്രഷറർ കെ.കെ.സൂപ്പി ഹാജി, കരിയാട്ടെ ചന്ദ്രിക മൂസക്ക എന്ന കെ.പി.മൂസ , ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.യൂസുഫ് തുടങ്ങിയവർക്ക് യോഗത്തിൽ പ്രത്യേക പ്രാർഥന നടത്തി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസമ്മിൽ മൂപ്പൻ സ്വാഗതവും ട്രഷറർ സുഹൈൽ അബൂബക്കർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.