• Logo

Allied Publications

Middle East & Gulf
അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍: ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സി ജേതാക്കള്‍
Share
ഷാര്‍ജ: പ്രവാസ ലോകത്തെ കാല്‍പന്തു പ്രേമികള്‍ക്ക് ഗ്രഹാതുലമായ ഫുട്ബോള്‍ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എംസിസി സംഘടിപ്പിച്ച രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സി ജേതാക്കളായി. കലാശപോരാട്ടത്തിൽ മറുപടി ഇല്ലാത്ത ഒരു ഗോളിന് ആര്‍ടിസി ദേര എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.

ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യുഎഇയിലെ പ്രമുഖരായ 24 ടീമുകള്‍ ഷാര്‍ജ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ സോക്കര്‍ പോരിനിരങ്ങിയപ്പോള്‍ വെള്ളിയാഴ്ചയുടെ സായാഹനം സോക്കര്‍ പ്രേമികള്‍ക്ക് മുന്നില്‍ സുന്ദര മുഹൂര്‍ത്തങ്ങളാണ് പിറന്നു വീണത്‌.

ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കും നോക്കൗട്ട് മത്സരത്തിനു ശേഷം നടന്ന ആദ്യ സെമിയിൽ തുല്യ ശക്തികളായ ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സിയും അല്‍ ഫുറാത്ത് ഗ്രൂപ്പ്‌ ഖല്‍ബ G7 അല്‍ ഐനും ഏറ്റുമുട്ടിയപ്പോള്‍ വിജയം ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ് സിക്കൊപ്പമായിരുന്നു.

രണ്ടാം സെമിയിൽ ലീഗ് റൗണ്ടില്‍ വന്പന്മാരെ മലര്‍ത്തിയടിച്ചു വന്ന ആര്‍ടിസി ദേര എഫ്സിയും സകരിയ ഗ്രൂപ്പും തമ്മിൽ കലാശപോരാട്ടത്തിൽ വിജയം ആര്‍ടിസി ദേര എഫ്സി ക്കൊപ്പമായിരുന്നു.

കലാശപോരട്ടത്തില്‍ ചുടുല നീകങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ച മത്സരം ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കി. അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആര്‍ടിസി ദേര എഫ്സിയുടെ വല കുലുക്കി ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സി രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കിരീടത്തില്‍ മുത്തമിട്ടു.

ടൂര്‍ണമെന്‍റ് ജേതാക്കള്‍കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ഫാസ്ട്രാക് ഇലക്ട്രോണിക്സ് എം.ഡി അഷ്‌റഫ്‌ നല്‍കി.റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി മുസ്തഫ വെങ്ങരയും ഫസ്റ്റ് റണ്ണര്‍അപ്പിനുള്ള ട്രോഫി ഫാസ്ട്രാക് ഇലക്ട്രോണിക്സ് ഓപ്പറേഷന്‍ മാനേജര്‍ സൈഫും കൈമാറി. ടൂര്‍ണമെന്‍റ് വീഷിക്കാന്‍ എത്തിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിയ സമ്മാന കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എംസിസി നേതാവ് പി.കെ അന്‍വര്‍ നഹ നല്‍കി .

ടൂര്‍ണമെന്‍റിലെ ഫാസ്റ്റ് റണ്ണര്‍അപ്പായി സക്കറിയ ഗ്രൂപ്പും സെക്കൻഡ് റണ്ണര്‍ അപ്പായി അല്‍ ബര്‍ഷ പാര്‍ക്ക്‌ എഫ്സിയും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്‍റിലെ മിക‌ച്ച കളിക്കാരനായി ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സിയുടെ ഷിബുവും ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി ആര്‍.ടി.സി ദേര എഫ്സിയുടെ നവാസും ബെസ്റ്റ് ഗോള്‍കീപ്പര്‍ ആയി ബിഗ്‌ മാര്‍ട്ട് അറേബ്യന്‍ എഫ്സിയുടെ റിയാസും അര്‍ഹരായി. ഫെയര്‍ പ്ലേ അവാര്‍ഡ്‌ അബൂദാബി എഫ്.സി തിരുവേഗപ്പുറയും കരസ്ഥമാക്കി.

ദുബായ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്‍റ് ചെമ്മുക്കന്‍ യാഹുമോന്‍ സെക്രട്ടറി പി.വി നാസര്‍,സെക്രട്ടറി നിഹ്മതുള്ള മങ്കട തുടങ്ങിയ വിവിധ എമിരേറ്റ്സിലെ ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മങ്കട മണ്ഡലം പ്രസിഡന്‍റ് അസീസ്‌ പേങ്ങാട്ട്, ജന:സെക്രട്ടറി സലിം വെങ്കിട്ട, ട്രഷര്‍ വി.എം അഷ്‌റഫ്‌ മൂര്‍ക്കനാട്,ഷഫീഖ് വേങ്ങാട് എന്നിവര്‍ വിവിധ ട്രോഫികള്‍ നല്‍കി. ഷൌകത്തലി വെങ്കിട്ട,നൌഫല്‍ കൂടിലങ്ങാടി,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, ബഷീര്‍ വെള്ളില,റാഫി കൊളത്തൂര്‍,ഹാഷിം പള്ളിപ്പുറം, സദര്‍ പടിഞ്ഞാറ്റുമുറി, ബെന്‍ഷാദ് വെങ്കിട്ട, അന്‍ജൂം,പി.കെ അനസ്,മുഹമ്മദാലി കൂട്ടില്‍,ബാസിത്ത് വേങ്ങാട്,അമീന്‍ അരിപ്ര,ഫിറോസ്‌,അബ്ദു റസാക്ക്,അബ്ദുറഹിമാന്‍ മങ്കട , അലവികുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി