• Logo

Allied Publications

Middle East & Gulf
മന്നംജയന്തി ആഘോഷം ശ്രദ്ധേയമായി
Share
കുവൈറ്റ് സിറ്റി : മന്നത്ത് പത്മനാഭന്‍റെ 142ാം ജയന്തി ആഘോഷം എന്‍എസ്എസ്.കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആചാര്യസ്മരണയില്‍ കുവൈത്തിന്‍റെ വിവിധ ഏരിയകളില്‍ നിന്നും അംഗങ്ങള്‍ എത്തിയിരുന്നു.

കശ്യപ വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും ദയാനന്ദ സരസ്വതി ശിഷ്യനുമായ വേദപണ്ഡിതന്‍ ആചാര്യശ്രീ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യാപ്രഭാഷണം നടത്തി. പ്രസിഡന്‍റ് പ്രസാദ് പത്മനാഭന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ സ്വാഗതം ആശംസിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു. പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍വതും നഷ്ടമായ 97 കുടുംബങ്ങള്‍ക്കുള്ള സഹായധനം വിതരണം ചെയ്തതായും ഭാരവാഹികള്‍ അറിയിച്ചു. മന്നം ജയന്തിയോടനുബന്ധിച്ച് നിര്‍മിച്ച സ്മരണിക ആചാര്യശ്രീ രാജേഷ് പ്രകാശനം ചെയ്തു.

രക്ഷാധികാരി സുനില്‍മേനോന്‍, വനിതാ സമാജം കണ്‍വീനര്‍ ദീപ്തിപ്രശാന്ത്, ട്രഷറര്‍ ഹരികുമാര്‍, ജനം ടിവി മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ജിനേഷ് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. രാജേഷ് ചേര്‍ത്തല, ഗായന്ത്രി അയ്യര്‍ തുടങ്ങിയ ആറോളം കലാകാരന്മാര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ആന്റ് മെലോഡിയസ് എന്ന സംഗീതനിശയും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.