• Logo

Allied Publications

Middle East & Gulf
ഗ്ലോബൽ ഇന്‍റർനാഷണൽ സിൽവർ ജൂബിലി ആഘോഷിച്ചു
Share
കുവൈത്ത്: ഗ്ലോബൽ ഇന്‍റർനാഷണൽ കമ്പനിയുടെ 25ാം വാർഷിക ആഘോഷങ്ങൾ "സാഗാ 25' എന്ന പേരിൽ അരങ്ങേറി. കമ്പനി ചെയർമാൻ ഹുസൈൻ അബ്ദുള്ള അൽ ജോഹർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്‍റെ പ്രിയനടൻ ജയറാം ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

ഗ്ലോബൽ ഇന്‍റർനാഷണലിന്‍റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിച്ച ജയറാം, 25 വർഷം കൊണ്ടു ഗ്ലോബൽ, കുവൈത്തിലെ ഓയിൽ ഫീൽഡ് മെറ്റീരിയൽ വിതരണത്തിൽ മുൻനിര സ്ഥാപനമായി വളർന്നുവെന്നും ഉദാഹരണമായി ബോംബയിലെ ഡബാവാലകളുടെ വിതരണ ശൃംഖലയുമായാണ് ഗ്ലോബലിന്‍റെ വിതരണശൃംഖലയെ ഉപമിച്ചത്. അത്രയും കൃത്യതയുള്ള രീതിയിലുള്ള പ്രവർത്തനമാണ് ഗ്ലോബൽ ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ഏറ്റവും പുതിയ ചിത്രത്തിൽ താൻ അഭിനയിച്ച ലോനപ്പൻ എന്ന കഥാപാത്രം ഒരു തൃശൂരുകാരനാണ്. ഏതു പ്രതിസന്ധിയിലും വിജയം കണ്ടെത്തുന്ന തൃശൂരുകാരനായ ആ കഥാപാത്രത്തെ പോലെയാണ്, ഗ്ലോബലിന്‍റെ സ്ഥാപകനും ജനറൽ മാനേജരുമായ ജോസ് എരിഞ്ചേരി എന്നും ജയറാം പറഞ്ഞു. സിനിമയുടെ റിലീസിംഗ് ദിവസം തന്നെ അതിനോട് സാദൃശ്യമുള്ള ഒരു തൃശൂരുകാരന്‍റെ സ്ഥാപനത്തിന്‍റെ ചടങ്ങിൽ സംബന്ധിക്കാനായത് യാദൃശ്ചികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലോബൽ ഇന്‍റർനാഷണലിന്‍റെ 25ാം വാർഷിക ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമായുള്ള സിൽവർ ജൂബിലി ഹൗസിംഗ് പ്രോജക്ടിന്റെ ആദ്യഘട്ടത്തിലുള്ള 32 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ ജയറാം നിർവഹിച്ചു. രണ്ടാം ഘട്ടമായി പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 10 പേർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന്‍റെ ഉദ്ഘാടനം ജോസ് എരിഞ്ചേരി നിർവഹിച്ചു.

പ്രളയദുരുതാശ്വാസ പ്രവർത്തനങ്ങളുടെ റിയൽ ഹീറോസ് ആയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്‍റെ ഭാഗമായി ബിറോസ് ജോർജിനു ചെക്ക് കൈമാറി. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, .ആന്‍റണി എരിഞ്ചേരി, തോമസ്‌ എരിഞ്ചേരി, അജോയ് എരിഞ്ചേരി, പോൾ മാത്യു, ഇന്ത്യൻ എംബസി പ്രധിനിധി രാജഗോപാൽ സിംഗ്, കുവൈറ്റ് യൂണിവേഴ്സിറ്റി പ്രതിനിധി, ആൻഡ്രൂ ജോയ്, ജോണി പോൾ എന്നിവരും സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത