• Logo

Allied Publications

Middle East & Gulf
മദ്രസ സോക്കർ ഫെസ്റ്റ്: സാൽമിയ ഇംഗ്ലീഷ് മദ്രസ ചാമ്പ്യന്മാർ
Share
കുവൈത്ത് സിറ്റി: കെഐജി വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകളുടെ ഫുട്ബോൾ ടൂർണമെന്‍റിൽ സാൽമിയ ഇംഗ്ലീഷ് മദ്രസ ചാമ്പ്യന്മാരായി. ഫൈനലിൽ അൽമദ്റസത്തുൽ ഇസ് ലാമിയ അബാസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

രണ്ട് ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഏഴു മദ്രസകൾ മാറ്റുരച്ചു. സാൽമിയ ഇംഗ്ലീഷ് മദ്രസയിലെ മർസൂഖ് മികച്ച കളിക്കാരനായി. അബാസിയയിലെ രിഫാൻ സ്വാലിഹ് ടോപ് സ്‌കോറർ ആയപ്പോൾ അബാസിയയിലെ തന്നെ അബ്ദുൽ ഹാദി മികച്ച ഗോൾകീപ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ് ലാമിയ സാൽമിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സാൽമിയ ഇംഗ്ലീഷ് മദ്രസ ചാമ്പ്യന്മാരായി. രക്ഷിതാക്കളുടെ വിഭാഗത്തിൽ സാൽമിയ ഇംഗ്ലീഷ് മദ്രസയിലെ അയൂബ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. അതേ മദ്രസയിലെ താഹ ടോപ് സ്‌കോററും മുനീർ താഹ മികച്ച ഗോൾകീപ്പറും ആയും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ് വി, ഈസ്റ്റ് മേഖല പ്രസിഡന്‍റ് റഫീഖ് ബാബു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മുഹമ്മദ് ഹാറൂൺ, ശരീഫ് വള്ളോത്ത്, മുനീർ, മിൻഹാസ് മുസ്തഫ, അസ്‌ലം, ടെറിൻ ടോമി എന്നിവർ കളി നിയന്ത്രിച്ചു. വി.എസ്. നജീബ്, പി.ടി. ഷാഫി, റിഷ്ദിൻ അമീർ എന്നിവർ ടൂർണമെന്‍റിന് നേതൃതം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.